ചെന്നൈ: പാരീസിലേക്കുള്ള ചെന്നൈ വിമാനം (AF108/AF115) എയർ ഫ്രാൻസ് മാർച്ച് 31-ന് അവസാന വിമാനത്തോടെ സർവീസ് നിർത്തും. “2024 മാർച്ചോടുകൂടി നേരിട്ടുള്ള ഫ്ലൈറ്റ് താൽക്കാലികമായി നിർത്തിവെക്കുമെന്നും മാർച്ച് 31 ന് ശേഷം വിമാനം ബുക്ക് ചെയ്യുന്നവർക്ക് അറിയിപ്പ് നൽകിയട്ടുണ്ടെന്നും അവർക്ക് പണം തിരികെ ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു. സ്കൈടീം അംഗ എയർലൈനിൻ്റെ നാലാമത്തെ ഇന്ത്യൻ ഗേറ്റ്‌വേയാണ് ചെന്നൈ, COVID-19 പാൻഡെമിക്കിനെ തുടർന്നുള്ള അനിശ്ചിതത്വത്തിന് ശേഷം 2021-ൽ ആരംഭിച്ച ഫ്ലൈറ്റ് നന്നായി സർവീസ് നടത്തിയിരുന്നു. എന്നാൽ ഫെബ്രുവരി 29-ന് പാരീസ് ചാൾസ് ഡി ഗല്ലിലേക്കുള്ള (AF115)…
Read MoreDay: 7 March 2024
നഗരത്തിൽ കാൽനട യാത്രക്കാരുടെ അപകടങ്ങൾ വർധിക്കുന്നു: ഉടൻ വരും നടപ്പാലങ്ങൾ
ചെന്നൈ: ചീറിപ്പായുന്ന വാഹനങ്ങളും അപകടങ്ങളും കാരണം കാൽനടയാത്രക്കാരുടെ പേടിസ്വപ്നമായി മാറിയ ജിഎസ്ടി റോഡിൽ കൂടുതൽ നടപ്പാലങ്ങൾ നിർമിക്കുന്നതിന് വഴിയൊരുങ്ങുന്നു. റോഡപകടങ്ങളെ തുടർന്ന് ഒട്ടേറെ കാൽനടയാത്രക്കാരുടെ ജീവൻ പൊലിഞ്ഞ താംബരം–ചെങ്കൽപെട്ട് റോഡിൽ 7 നടപ്പാലങ്ങൾ നിർമിക്കുന്നതിനുള്ള നടപടികളിലേക്ക് ദേശീയ ഹൈവേ അതോറിറ്റി കടന്നിട്ടുണ്ട്. ഭിന്നശേഷിക്കാർക്കു കൂടി സൗകര്യപ്രദമായ രീതിയിൽ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങളോടു കൂടിയാകും നടപ്പാലങ്ങൾ നിർമിക്കുക.
Read Moreപിതാവിൻ്റെ മരണത്തിൽ ദുഃഖം താങ്ങാനാവാതെ 14 കാരിയായ മകൾ ആത്മഹത്യ ചെയ്തു
ചെന്നൈ: പിതാവിന്റെ മരണത്തിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത മകൾ ആത്മഹത്യാ ചെയ്തു. കടലൂർ ജില്ലയിലെ ചിദംബരത്തിനടുത്തുള്ള കിള്ളായി പട്ടരയാടി ഗ്രാമത്തിൽ നിന്നുള്ളയാളാണ് സെംബരൻ (45 വയസ്സ്) സുകന്യയാണ് ഭാര്യ. ഇവരുടെ മകൾ പൃത (14) ആണ് ആത്മഹത്യ ചെയ്തത്. അതേ പ്രദേശത്തെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ പത്താംതരത്തിൽ പഠിക്കുകയായിരുന്നു കുട്ടി. ജനുവരി 17ന് ആരോഗ്യനില മോശമായതിനെ തുടർന്നാണ് സെംബരൻ അന്തരിച്ചത്. ഇയാളുടെ മരണത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി പൃതയും അമ്മ സുകന്യയും ദുഃഖത്തിലായിരുന്നു.
Read Moreസനാതനധർമ വിവാദം: ഉദയനിധിക്ക് മന്ത്രിസ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി
ചെന്നൈ : സനാതനധർമ വിവാദത്തിൽ മന്ത്രിമാരായ ഉദയനിധി സ്റ്റാലിനെയും ശേഖർ ബാബുവിനെയും എ. രാജ എം.പി.യെയും സ്ഥാനഭ്രഷ്ടരാക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. എന്നാൽ സനാതന ധർമത്തെപ്പറ്റി ഇവർ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഭരണഘടനാ പദവിയിലിരിക്കുന്നവർക്ക് യോജിച്ചതല്ലെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും ജസ്റ്റിസ് അനിത സുമന്തിന്റെ ബെഞ്ച് ബുധനാഴ്ച അഭിപ്രായപ്പെട്ടു. സനാതനധർമത്തെ ഉൻമൂലനം ചെയ്യണമെന്നാവശ്യപ്പെടുന്ന ചടങ്ങിൽ പ്രസംഗിച്ച മന്ത്രി ഉദയനിധി സ്റ്റാലിനെയും ചടങ്ങിൽ സംബന്ധിച്ച പി.കെ. ശേഖർബാബുവിനെയും മന്ത്രിസഭയിൽനിന്ന് നീക്കണമെന്നും ഇതേ ആവശ്യം ഉന്നയിച്ച എ. രാജ എം.പി.യെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുമുന്നണി നേതാക്കളായ ടി. മനോഹർ, ജെ.…
Read Moreഅഭ്യൂഹങ്ങൾക്ക് വിരാമം പത്മജ ബിജെപിയിലേക്ക്
ഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശീയനേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാല്‍ പിന്‍വലിച്ചു. അതിന് പിന്നാലെ പത്മജ വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.
Read Moreസ്റ്റേഷനിൽ അറ്റകുറ്റപ്പണി: തിരുപ്പതിയിലേക്കുള്ള തീവണ്ടികൾ റദ്ദാക്കി
ചെന്നൈ : തിരുപ്പതി സ്‌റ്റേഷനിൽ പ്രധാന വികസന പ്രവർത്തനങ്ങൾക്കായുള്ള പണികൾ നടക്കുന്നതിനാൽ ചെന്നൈയിൽനിന്നും തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽനിന്നും പുതുച്ചേരിയിൽനിന്നുമുള്ള തീവണ്ടികൾ റദ്ദാക്കി. ചെന്നൈ മൂർമാർക്കറ്റ് കോംപ്ലക്സിൽനിന്ന് തിരുപ്പതിയിലേക്ക് രാവിലെ 9.50-നുള്ള മെമു (06727) മാർച്ച് 10 വരെ റദ്ദാക്കി. തിരുപ്പതി-മൂർമാർക്കറ്റ് കോംപ്ലക്സിലേക്ക് ഉച്ചയ്ക്ക് 1.35-ന് പുറപ്പെടേണ്ട മെമു എക്സ്‌പ്രസ് (06728) മാർച്ച് ഏഴുമുതൽ പത്തുവരെ റദ്ദാക്കി. വിഴുപുരത്തുനിന്ന് രാവിലെ 5.35-നുള്ള തിരുപ്പതിയിലേക്കുള്ള എക്സ്‌പ്രസ് (16854) ഏഴുമുതൽ 14 വരെ റദ്ദാക്കി. തിരുപ്പതിയിൽനിന്ന് വിഴുപുരത്തേക്ക് 1.40-ന് പുറപ്പെടുന്ന എക്സ്‌പ്രസ് (16853) ഈ മാസം 14 വരെ…
Read Moreനടി നിവേദ പെതുരാജിന് ഉദയ്നിധി സ്റ്റാലിന്‍ ദുബായില്‍ 50 കോടി രൂപയുടെ ആഡംബര വീട് സമ്മാനിച്ചതായി ആരോപണം ; നടിയുടെ പ്രതികരണം ഇങ്ങനെ
തമിഴ്‌നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനുമായ ഉദയനിധി സ്റ്റാലിൻ ദുബായില്‍ 50 കോടി മൂല്യമുള്ള ആഡംബര വസതി നടി നിവേദ പെതുരാജിന് സമ്മാനമായി നല്‍കി എന്ന ആരോപണം തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചയായിരുന്നു. തമിഴ്നാട് കായികവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെന്നൈയില്‍ നടക്കുന്ന ഫോർമുല 4 നൈറ്റ് സ്ട്രീറ്റ് റേസിന് പിന്നില്‍ സര്‍ട്ടിഫൈഡ് കാര്‍ റേസര്‍ കൂടിയായ നിവേദ ആണെന്ന് യൂട്യൂബര്‍ സാവുക് ശങ്കര്‍ ആരോപണവുമായെത്തിയിരുന്നു. റേസ് നടത്താന്‍ സഹായിച്ചതിന് പകരമായി നടിക്ക് ദുബായില്‍ 50 കോടിയുടെ ആഡംബര വസതി ഉദയ്നിധി സമ്മാനമായി നല്‍കിയെന്നും ഇയാള്‍…
Read Moreസെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി; നീട്ടിയത് 24-ാം തവണ
ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി. സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി 24-ാം തവണയും നീട്ടി. ഇ.ഡി. കേസിൽനിന്ന് തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള സെന്തിൽ ബാലാജിയുടെ ഹർജിയിൽ തുടർവാദം ചെന്നൈ സെഷൽസ് കോടതി 11 ലേക്ക് മാറ്റി. ഒമ്പതുമാസമായി സെന്തിൽ ബാലാജി ചെന്നൈ പുഴൽ ജയിലിലാണ്. ഡി.എം.കെ. നേതാവ് കൂടിയായ അദ്ദേഹത്തെ 2023 ജൂൺ 14 നാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇ.ഡി. 3,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. 2011 മുതൽ 2015 വരെ…
Read More