ചെന്നൈ: കേന്ദ്രസർക്കാരിൻ്റെ സഹകരണവും സാമ്പത്തിക പിന്തുണയുമില്ലാതെ തമിഴ്‌നാട് ‘പുതുമൈ പെൺ’, ‘വിദ്യാഭ്യാസം’ തുടങ്ങിയ നിരവധി ജനകേന്ദ്രീകൃത പദ്ധതികൾ അവതരിപ്പിച്ചതായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. ദ്രാവിഡ മോഡൽ സർക്കാരിൻ്റെയും മുത്തുവേൽ കരുണാനിധി സ്റ്റാലിൻ്റെയും അഭിമാനമാണ് ഇതെന്നും ഈ പദ്ധതികളിലൂടെ ജനങ്ങളും തമിഴ്‌നാടും മുന്നേറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊളത്തൂർ മണ്ഡലത്തിലെ അനിത അച്ചീവേഴ്‌സ് അക്കാദമിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനങ്ങളെ ബഹുമാനിക്കുന്നതും തമിഴ്‌നാടിനെ വഞ്ചിക്കാത്തതുമായ ഒരു കേന്ദ്രസർക്കാർ രൂപീകരിച്ചാൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും സ്റ്റാലിൻ പറഞ്ഞു. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അതിന് എല്ലാവരുടെയും പിന്തുണ വേണം.…
Read MoreDay: 8 March 2024
ഡി.എം.കെ. നേതാവ് ഷിംല മുത്തുച്ചോഴൻ അണ്ണാ ഡി.എം.കെ.യിൽ
ചെന്നൈ : ഡി.എം.കെ. നേതാവ് ഷിംല മുത്തുച്ചോഴൻ അണ്ണാ ഡി.എം.കെ. യിൽ ചേർന്നു. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി പളനിസ്വാമിയെ സന്ദർശിച്ച ഷിംല അദ്ദേഹത്തിൽനിന്ന് അംഗത്വം സ്വീകരിച്ചു. ഡി.എം.കെ. പഴയകാലനേതാവും മുൻമന്ത്രിയുമായ എസ്.പി. സർഗുണപാണ്ഡ്യന്റെ മരുമകളായ ഷിംല 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി ജയലളിതയ്ക്ക് എതിരെ ഡി.എം.കെ. സ്ഥാനാർഥിയായി ആർ.കെ. നഗറിൽ മത്സരിച്ചിരുന്നു.
Read Moreനളിനി വീണ്ടും മുരുകനുവേണ്ടി ഹൈക്കോടതിയിൽ
ചെന്നൈ : വിദേശയാത്രയ്ക്ക് അനുമതി ലഭിക്കുന്നതിനായി ഭർത്താവ് മുരുകനെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഓഫീസിൽ ഹാജരാക്കുന്നതിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് രാജീവ് വധക്കേസിൽ ജയിൽ മോചിതയായ നളിനി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് സുന്ദർ മോഹൻ പിൻമാറിയതുകാരണം മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ തീരുമാനിച്ചു. രാജീവ് വധക്കേസിൽ 32 വർഷത്തോളം ജയിലിൽ കിടന്ന ആറുപ്രതികളെ 2022 നവംബർ 11-നാണ് സുപ്രീംകോടതി മോചിപ്പിച്ചത്. ഇതിൽ തമിഴ്‌നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും സ്വതന്ത്രരായെങ്കിലും ശ്രീലങ്കൻ പൗരൻമാരായ ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ തിരുച്ചിറപ്പള്ളി…
Read Moreമഞ്ഞുമ്മൽ ബോയ്‌സ് ഇഫെക്ട്: വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിൽ ഒഴുകിയെത്തി സന്ദർശകർ
ചെന്നൈ : വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിന് അനുഗ്രഹമായി മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം . പരീക്ഷാക്കാലമായിട്ടും ഇവിടെ സന്ദർശകരുടെ തിരക്കേറിയിരിക്കുകയാണ്. ചിത്രത്തിൽ കാണിക്കുന്ന ഗുണ ഗുഹയും പരിസരവും കാണാനാണ് വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്നത്. കൊടൈക്കനാലിൽ വിനോദസഞ്ചാരികളായെത്തുന്ന ചെറുപ്പക്കാരുടെ സംഘത്തിലൊരാൾ ഗുണ ഗുഹയിൽ അകപ്പെടുന്നതും അവിടെനിന്ന് രക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. മലയാളികളെക്കൂടാതെ തമിഴ് താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെന്നപോലെ തമിഴ്‌നാട്ടിലും വൻവരവേത്‌പ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ 50 തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ 250-ലേറെ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പല ഷോകളും ഹൗസ്‌ഫുള്ളാണ്. തമിഴ്‌നാട്ടിൽ…
Read Moreവീണ്ടും തമിഴ്‌നാട്ടിൽ സന്ദർശനം നടത്താൻ ഒരുങ്ങി പ്രധാനമന്ത്രി: 22-ന് പ്രചാരണം നടത്തും
ചെന്നൈ : കഴിഞ്ഞ രണ്ടുമാസത്തിൽ നാലുതവണ തമിഴ്‌നാട്ടിൽ സന്ദർശനംനടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും എത്തുന്നു. ഈ മാസം 22-ന് സംസ്ഥാനത്ത് എത്തുന്ന മോദി കോയമ്പത്തൂരിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുമെന്നാണ് വിവരം. ബി.ജെ.പി. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൊങ്കുനാട് മേഖലയിലെ മണ്ഡലങ്ങളിലെ പ്രചാരണത്തിനായിട്ടാണ് ഇവിടെ എത്തുന്നത്.
Read Moreഅവധിക്കാല യാത്രാതിരക്ക്: ചെന്നൈ-നാഗർകോവിൽ പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ചു; വിശദാംശങ്ങൾ
ചെന്നൈ : അവധിക്കാല യാത്രത്തിരക്ക് പരിഗണിച്ച് കേരളത്തിലൂടെ കടന്നുപോകുന്ന വിധത്തിൽ ചെന്നൈ-നാഗർകോവിൽ റൂട്ടിൽ പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. രണ്ട് സർവീസുകൾ വീതമാണ് നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം നോർത്ത്, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 1. നാഗർകോവിൽ-ചെന്നൈ സെൻട്രൽ പ്രത്യേക തീവണ്ടി(06019) മാർച്ച് 10, 24 തീയതികളിൽ വൈകീട്ട് 5.45-ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പകൽ 12.10-ന് ചെന്നൈയിലെത്തും. മടക്ക സർവീസ് (06020) മാർച്ച് 11, 25 തീയതികളിൽ വൈകീട്ട് 3.10-ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ…
Read Moreദളപതി വിജയ് ഉടൻ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തും, ആളുകൾക്ക് സൗജന്യ വീടുകൾ നൽകി
ചെന്നൈ: ജനപ്രിയ തമിഴ് നടനും തമിഴക വെട്രിക് കഴകം പ്രസിഡൻ്റുമായ ‘തലപതി’ വിജയ് ഉടൻ തന്നെ 234 നിയമസഭാ മണ്ഡലങ്ങളും സന്ദർശിച്ച് സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുമെന്ന് വിജയ് ഫാൻസ് ക്ലബ് പ്രസിഡൻ്റ് ബസ്സി ആനന്ദ് അറിയിച്ചു. പര്യടനം മാർച്ച് 9 മുതൽ സംസ്ഥാനത്തുടനീളം ആരംഭിക്കാനാണ് പദ്ധതി. മുൻപും പല സഹായ പദ്ധതികളും ചെയ്തിട്ടുണ്ടെങ്കിൽ വിജയ് തമിഴക വെട്രിക് കഴകം എന്ന രാഷ്ട്രീയ സംഘടന ആരംഭിച്ച് ഒരു മാസത്തിനുള്ളിലാണ് നടൻ നേരിട്ട് എത്തി ക്ഷേമനിധി സഹായങ്ങൾ നൽകിത്തുടങ്ങിയത്. ഗമ്മിടിപൂണ്ടിക്ക് സമീപം അദ്ദേഹത്തിൻ്റെ പേരിൽ ഫാൻസ് ക്ലബ്ബംഗങ്ങൾ…
Read More