പുതിയ കാറിൻ്റെ ക്ഷേത്ര പൂജക്കിടെ നിയന്ത്രണം വിട്ട് അപകടം; വാഹനം തകർന്നു

ചെന്നൈ: പുതിയ കാറിൻ്റെ ക്ഷേത്ര പൂജക്കിടെ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ വാഹനം തകർന്നു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ ശ്രീമുഷ്‌ണം പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിലാണ് സംഭവം. പുതിയ കാറിൻ്റെ ആശിർവാദ പൂജാ ചടങ്ങിന് ശേഷം കാർ മുന്നോട്ട് എടുക്കുമ്പോഴാണ് അപകടം. ആചാരാനുഷ്ഠാനങ്ങൾക്കുശേഷം വാഹനം മുന്നോട്ട് കൊണ്ടുപോകുന്ന പതിവ് ആചാരത്തിൽ പങ്കുചേരാൻ വാഹനയുടമയായ സുധാകരൻ തീരുമാനിച്ചിരുന്നു. എന്നാൽ, ആശയക്കുഴപ്പത്തിലായ സുധാകരൻ ബ്രേക്കിനു പകരം അബദ്ധത്തിൽ ആക്സിലറേറ്റർ അമർത്തി. തുടർന്ന് കാർ അനിയന്ത്രിതമായി മുന്നോട്ട് കുത്ിക്കുകയായിരുന്നു. കുത്തനയുള്ള നിരവധി പടികൾ കടന്ന് കാർ ക്ഷേത്രപരിസരത്തിനുള്ളിലെ തൂണിലിടിച്ചാണ് നിന്നത്.…

Read More

അർദ്ധരാത്രി മുതൽ പുലർച്ച വരെ മേലുദ്യോഗസ്ഥയ്ക്ക് ലൈംഗിക ധ്വനിയിൽ സന്ദേശമയച്ചു; ക്ലർക്കിന് സസ്പെൻഷൻ

തിരുവനന്തപുരം: ഒരു പ്രമുഖ സർക്കാർ സ്ഥാപനത്തിലെ മേലുദ്യോഗസ്ഥയ്ക്ക് അർദ്ധരാത്രിയില്‍ ഉടനീളം ലൈംഗിക ധ്വനിയിൽ സന്ദേശങ്ങളയച്ച ക്ലർക്കിന് സസ്പെൻഷൻ. ഉന്നത ഉദ്യോഗസ്ഥയായ പരാതിക്കാരിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് കീഴ്‌ജീവനക്കാരനായ ക്ലർക്കിനെതിരെ നടപടി സ്വീകരിച്ചത്. മെയ് ആറാം തീയതി രാത്രി 11 മുതലാണ് സംഭവങ്ങളുടെ തുടക്കം. പേഴ്സണൽ ഫോൺ നമ്പറിൽ പല തവണ മേലുദ്യോഗസ്ഥയെ വിളിച്ച ഇയാളെ അവർ വിലക്കി. പിന്നീട് അവർ ഫോൺ എടുക്കാത്തതിനേ തുടർന്ന് തുടരെ സന്ദേശങ്ങളയച്ചു. പിറ്റേന്ന് (മെയ് 7) രാവിലെ 8 മണി വരെ ഇത് തുടർന്നു. സഹികെട്ട…

Read More

വണ്ണം കുറക്കുന്ന സർജറി മൂലം യുവാവ് മരിച്ചു: ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവ്

ചെന്നൈ: വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ പുതുച്ചേരിയിൽ യുവാവ് മരിച്ചതിനെ തുടർന്ന് പമ്മൽ സ്വകാര്യ ആശുപത്രിയുടെ അനുമതി താൽക്കാലികമായി റദ്ദാക്കി ആശുപത്രി അടച്ചുപൂട്ടാൻ ചെങ്കൽപട്ട് ജില്ലാ ജോയിൻ്റ് ഡയറക്ടർ ഉത്തരവിട്ടു. ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ടിഎംഎസ് ജോയിൻ്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിൽ, കഴിഞ്ഞ (12.04.2023) പുതുച്ചേരി ആസ്ഥാനമായുള്ള ശെൽവനാഥൻ്റെ മകൻ എസ്. ഹേമചന്ദ്രൻ ( 26) അമിതവണ്ണത്തിൻ്റെ ചികിത്സയ്ക്കായി ഡോ. റെല ഹോസ്പിറ്റലിൽ ഡോ. പെരുങ്കോയെ കണ്ടു ഭാരം – 145.5 കി.ഗ്രാം, ഓളം…

Read More

വിവാദ വംശീയ പരാമർശം; സാം പിത്രോദയുടെ രാജി സ്വീകരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് സാം പിത്രോദ. വംശീയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സ്ഥാനം ഒഴിഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിത്രോദയുടെ രാജി സ്വീകരിച്ചു. തീരുമാനം പിത്രോദ സ്വയം എടുത്തതെന്ന് കോണ്‍ഗ്രസ്. ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാം പിത്രോദ വിവാദപരമായ പ്രതികരണം നടത്തിയത്. ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ഉദാഹരിക്കുമ്പോഴായിരുന്നു പിത്രോദയുടെ വിവാദ പരാമര്‍ശം. വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് രാജ്യത്തെ ജനങ്ങള്‍ 75 വര്‍ഷം അതിജീവിച്ചത്. അവിടെയും ഇവിടെയും കുറച്ച് വഴക്കുകള്‍ ഉണ്ടെങ്കിലും ആളുകള്‍ക്ക്…

Read More

വാഹനാപകടത്തിൽ വേദപണ്ഡിതർ മരിച്ചു

ചെന്നൈ: വാഹനാപകടത്തിൽ വേദപണ്ഡിതർ പണ്ഡിതർ മരിച്ചു. അരിയല്ലൂർ-ഏലക്കുറിച്ചി ബ്രാഞ്ച് റോഡിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ തഞ്ചാവൂർ സ്വദേശികളായ ജി. ഈശ്വരൻ(24), ബി. ഭുവനേഷ് കൃഷ്ണസ്വാമി(19), ഡി. സെൽവ(17), വി. ഷൺമുഖം(23) എന്നിവരാണ് മരിച്ചത് തഞ്ചാവൂരിൽനിന്ന് അരിയല്ലൂരിൽ ഹോമം നടത്താൻ വരുകയായിരുന്നു ഇവർ. കാർ നിയന്ത്രണം വിട്ട് ലോറിയുടെ പിന്നിലിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ അരിയല്ലൂർ മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. പാർക്കിങ് മേഖലയിലല്ല ലോറിനിർത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ലോറി ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

മോഹൻലാലിന്റെ എവർഗ്രീൻ ഹിറ്റ് യോദ്ധയുടെ സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

സംവിധായകൻ സംഗീത് ശിവൻ (65 )അന്തരിച്ചു. ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യോദ്ധ, വ്യൂഹം, ഗാന്ധര്‍വം, നിര്‍ണയം, ഡാഡി അടക്കം മലയാളത്തിലും ഹിന്ദിയിലുമായി 14 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നിലവില്‍ മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായ ‘രോമാഞ്ചം’ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വരെ പുറത്തിറക്കിയിരുന്നു.യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. സംവിധായകരായ സന്തോഷ് ശിവൻ, സഞ്ജീവ്…

Read More

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ചെന്നൈ : പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ രാമനാഥപുരത്തിനടുത്ത് വൈരവൻ കോവിൽ പരിസരത്ത് വിദ്യാർഥിനി തൂങ്ങിമരിച്ചു. വണ്ണ്കുണ്ട് ഗവ. സ്കൂൾ വിദ്യാർഥിനി സൗമ്യ എന്ന കിഷോരിനി (17) യാണ് മരിച്ചത്. തിങ്കളാഴ്ച പരീക്ഷാ ഫലം വന്നപ്പോൾ സൗമ്യ വിജയിച്ചെങ്കിലും മാർക്ക് കുറവാണെന്ന നിരാശയുണ്ടായിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു.

Read More

മുൻ മന്ത്രിയെയും എം.എൽ.എ.യെയും കോൺഗ്രസ് നേതാവിന്റെ മരണം സംബന്ധിച്ച് ചോദ്യം ചെയ്യുന്നു

ചെന്നൈ : തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെ.പി.കെ. ജയകുമാർ ധനസിങ്ങിന്റെ ദുരൂഹമരണത്തിൽ മുൻ കേന്ദ്രമന്ത്രി ധനുഷ്‌കോടി ആദിത്യൻ, നാങ്കുനേരി എം.എൽ.എ. റൂബി മനോഹരൻ എന്നിവരെ പോലീസ് ചോദ്യം ചെയ്യുന്നു. തൂത്തുക്കുടിയിലെ സ്വകാര്യകോളേജിൽ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്യൽ. റൂബി മനോഹരൻ തിരഞ്ഞെടുപ്പ് ചെലവിനായി ജയകുമാറിൽനിന്ന് വാങ്ങിയ ലക്ഷക്കണക്കിനു രൂപ തിരികെനൽകിയില്ലെന്നു പറയപ്പെടുന്നു. ധനുഷ്‌കോടി ആദിത്യനെയും പണമിടപാടു സംബന്ധിച്ച കാര്യങ്ങളറിയാനാണ് ചോദ്യംചെയ്യുന്നത്. തമിഴ്‌നാട് കോൺഗ്രസ് മുൻ അധ്യക്ഷൻ കെ.വി. തങ്കബാലുവും നടപടി നേരിടുന്നുണ്ട്. ഇനിയും ഒട്ടേറെ പ്രമുഖരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. ജയകുമാർ കൊല്ലപ്പെട്ടതാണോ, ആത്മഹത്യയാണോ…

Read More

വീണ്ടും പ്രദർശനത്തിനെത്തിയ വിജയ് ചിത്രം ‘ഗില്ലി’ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്: 30 കോടി കവിഞ്ഞ് കളക്ഷൻ

ചെന്നൈ : രണ്ടു പതിറ്റാണ്ടിനുശേഷം 4 കെ ദൃശ്യമികവോടെ വീണ്ടും പ്രദർശനത്തിനെത്തിയ വിജയ് ചിത്രം ‘ഗില്ലി’ വൻ കളക്ഷനോടെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി. ഏപ്രിൽ 20-ന് വീണ്ടും റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ചയ്ക്കകം 30 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. 2004 ൽ പുറത്തിറങ്ങിയപ്പോൾ 50 കോടിയായിരുന്നു ‘ഗില്ലി’യുടെ കളക്ഷൻ. റീ റിലീസിങ്ങിൽ രണ്ടാഴ്ചയ്ക്കകം ആഗോളതലത്തിൽ ഏകദേശം 30.5 കോടിയാണ് നേടിയത്. ഇന്ത്യയിൽനിന്ന് നേടിയ 24 കോടിയിൽ 22-ഉം തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ നിന്നുമാണ് ലഭിച്ചത്. കർണാടകയിൽ 1.35 കോടിയും യൂറോപ്പ്, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് 6.25…

Read More

സ്റ്റാലിൻ സർക്കാർ നാലാംവർഷത്തിലേക്ക്

ചെന്നൈ : സാമൂഹികനീതിയെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് തമിഴ്‌നാട്ടിലെ എം.കെ. സ്റ്റാലിൻ സർക്കാർ ചൊവ്വാഴ്ച നാലാംവർഷത്തിലേക്കുകടന്നു. പ്രവർത്തിക്കുന്ന സർക്കാരാണ് തന്റേതെന്ന് തെളിയിക്കാൻകഴിഞ്ഞെന്നും മൂന്നുവർഷത്തെ കഠിനാധ്വാനത്തിന്റെഫലം പാവങ്ങളുടെ മുഖത്ത് പുഞ്ചിരിയായി കാണുന്നുണ്ടെന്നും മന്ത്രിസഭാ വാർഷികദിനത്തിൽ സ്റ്റാലിൻ പറഞ്ഞു. ”നിങ്ങളുടെയെല്ലാം പിന്തുണയോടെയും വിശ്വാസത്തോടെയുമാണ് ഞാൻ മുഖ്യമന്ത്രിസ്ഥാനമേറ്റത്. മൂന്നുവർഷം പിന്നിട്ട സർക്കാർ നാലാംവർഷത്തിലേക്കു കടന്നിരിക്കുകയാണ്. പ്രസംഗിക്കുകയല്ല, പ്രവൃത്തിക്കുകയാണ് ഈ കാലയളവിൽ ചെയ്തത്. സാധാരണക്കാരുടെ ക്ഷേമം ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികൾ നടപ്പാക്കാൻകഴിഞ്ഞു. ഗുണഭോക്താക്കളുടെ മുഖത്തുകാണുന്ന സന്തോഷം അതിനു തെളിവാണ്” – ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോസന്ദേശത്തിൽ സ്റ്റാലിൻ പറഞ്ഞു. ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ…

Read More