ചെന്നൈ : കേരളത്തിലെ കോഴിക്കോട് മോശം കാലാവസ്ഥയെ തുടർന്ന് ദുബായിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ കോയമ്പത്തൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയുടെ തലസ്ഥാനമായ ദമാമിൽ നിന്നും ദുബായിൽ നിന്നുമുള്ള രണ്ട് വിമാനങ്ങൾ ഇന്നലെ രാവിലെ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു. മഴയും മോശം കാലാവസ്ഥയും കാരണം മുകളിൽ പറഞ്ഞ രണ്ട് വിമാനങ്ങളും കോഴിക്കോട് വിമാനത്താവളത്തിൽ ഇറക്കാൻ അനുവദിച്ചില്ല. ഇതേത്തുടർന്ന് രണ്ട് വിമാനങ്ങളും കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഇതനുസരിച്ച് ദമാം വിമാനം രാവിലെ 7.35ന് കോയമ്പത്തൂരിൽ ഇറക്കി. തുടർന്ന് 7.45ന് ദുബായ് വിമാനവും കോയമ്പത്തൂരിൽ…
Read MoreMonth: May 2024
പ്രധാനമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്
ഡൽഹി: വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി മോദിയുടെ സത്യവാങ്മൂലത്തിൽ 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമായുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും പറയുന്നു. 2018-19 സാമ്പത്തിക വർഷത്തിലെ 11 ലക്ഷത്തിൽ നിന്ന് 2022-23 ൽ 23.5 ലക്ഷമായി പ്രധാനമന്ത്രി മോദിയുടെ നികുതി വിധേയ വരുമാനം ഇരട്ടിയായെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രധാനമന്ത്രി മോദിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ രണ്ട് അക്കൗണ്ടുകളുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗർ ശാഖയിൽ 73,304…
Read Moreവേനൽമഴ ശക്തം: റോഡുകളിൽ വെള്ളക്കെട്ട്!
ചെന്നൈ : തൂത്തുക്കുടിയിൽ രണ്ടുമണിക്കൂറോളം ഇടിയും മിന്നലുമായി വേനൽമഴ പെയ്തു . ഇതോടെ റോഡുകളിലും തെരുവുകളിലും മഴവെള്ളം കൊണ്ട് നിറഞ്ഞു. വേനൽച്ചൂടിൽ കഴിഞ്ഞ ഒരു മാസമായി തൂത്തുക്കുടി ജില്ലയിലെ ജനങ്ങൾ വലയുകയാണ്. ഇതുമൂലം ആളുകൾ പുറത്തിറങ്ങാൻ ബുദ്ധിമുട്ടുകയായിരുന്നു. ഇടയ്ക്കിടെ ഉഷ്ണക്കാറ്റ് വീശിയടിക്കുന്നതിനാൽ പകൽസമയങ്ങളിൽ ആളുകൾക്ക് സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്ന്. ഈ സാഹചര്യത്തിലാണ് തൂത്തുക്കുടി ജില്ലയിൽ കഴിഞ്ഞ 2 ദിവസമായി ചെറിയ തോതിൽ മഴ പെയ്യുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് തൂത്തുക്കുടിയുടെ പരിസര പ്രദേശങ്ങളിൽ കനത്ത മഴ പെയ്തത് . രാവിലെ 6 മുതൽ 8 വരെ…
Read Moreഗൂഗിൾ മാപ്പ് നോക്കി തെറ്റായ വഴിക്ക് കാറിടിച്ച് അപകടങ്ങൾ ഉണ്ടാക്കിയ യുവതി അറസ്റ്റിൽ; അശോക്നഗറിൽ ഏഴുപേർക്ക് പരിക്ക്
ചെന്നൈ : ഗൂഗിൾ മാപ്പിട്ട് തെറ്റായ വഴിയിൽ ഓടിച്ച കാർ ഇടിച്ച് വീടിനുമുന്നിൽ ഉറങ്ങുകയായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി വൈശാലി പാട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അശോക് നഗറിനുസമീപം ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മാരിയപ്പൻ എന്നയാളുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബന്ധുക്കളിൽ ചിലർ വീടിനുള്ളിൽ ഇടമില്ലാത്തതിനാൽ പുറത്ത് പായ വിരിച്ച് ഉറങ്ങുകയായിരുന്നു. പുലർച്ചെയായപ്പോൾ അതിവേഗത്തിൽ വന്ന കാർ ഇവരുടെ ഇടയിലേക്കു ഇടിച്ചുകയറി. നാലു സ്ത്രീകളുൾപ്പെടെ ഏഴു പേരും നിലവിളിച്ചു. ഉടൻ തന്നെ അവരെ ആംബുലൻസിൽ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ…
Read Moreതീവണ്ടിയിൽ കയറുകയായിരുന്ന പ്ലസ് ടു വിദ്യാർഥി വീണുമരിച്ചു
ചെന്നൈ : തീവണ്ടിയിൽ കയറുകയായിരുന്നു വിദ്യാർഥി വീണുമരിച്ചു. എന്നൂർ റെയിൽവേസ്റ്റേഷനിൽനിന്ന് ആവഡിലേക്ക് പോകാനായി തീവണ്ടിയിൽ കയറവെയാണ് കാമരാജ് നഗറിലെ മുഹമ്മദ് നബീൽ (17) മരിച്ചത്. പ്ലസ് ടു പാസായ നബിൽ ആവഡിയിലെ കോളേജിലേക്ക് അപേക്ഷവാങ്ങാനായി പോകുന്നതിനിടെയാണ് അപകടം.
Read Moreസംസ്ഥാനത്ത് കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് പാർശ്വഫലങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല; രോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ
ചെന്നൈ : കോവിഡ് വാക്സിനായ കോവിഷീൽഡ് എടുത്തവരിൽ പാർശ്വഫലങ്ങളൊന്നും തമിഴ്‌നാട്ടിൽ ഇതുവരെയായി റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ. വാക്സിന്റെ ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി നിർമാതാക്കളായ ആസ്ട്രസെനക്ക കോവിഷീൽഡ് പിൻവലിച്ച സാഹചര്യത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി. ഏതു വാക്‌സിൻ ആയാലും അതെടുക്കുന്ന ആളുടെ പ്രതിരോധശേഷി അനുസരിച്ചായിരിക്കും പാർശ്വഫലങ്ങൾ ഉണ്ടാവുക. കോവിഷീൽഡ് വാക്‌സിൻ എടുത്തവർ ഭയപ്പെടേണ്ട കാര്യമില്ല. ദിവസേനയുള്ള നടത്തവും വ്യായാമവും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreമദ്യപിച്ചെത്തി വിമാനത്തിൽ കസർത്ത്; യാത്രക്കാരനെ ഇറക്കിവിട്ടു
ചെന്നൈ : മദ്യലഹരിയിൽ പ്രശ്നങ്ങളുണ്ടാക്കിയ യാത്രക്കാരനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ചെന്നൈയിൽനിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനത്തിൽ കയറിയ പ്രവീൺ ഗാന്ധി (35) എന്ന ഗുജറാത്ത് സ്വദേശിയെയാണ് സഹയാത്രികരുടെ പരാതിയെത്തുടർന്ന് ഇറക്കിവിട്ടത്. അഞ്ച് വയസ്സുള്ള മകളുമൊത്താണ് പ്രവീൺ വിമാനത്തിൽ കയറിയത്. നന്നായി മദ്യപിച്ചിരുന്നെങ്കിലും ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ കടത്തിവിട്ടു. എന്നാൽ വിമാനത്തിൽ മറ്റുള്ളവർക്ക് ശല്യമാവാൻ തുടങ്ങിയതോടെ വിമാനത്താവളത്തിൽ ഇറക്കി പോലീസിൽ ഏൽപിച്ചു. സംഭവത്തെ തുടർന്ന് വിമാനം ഒന്നര മണിക്കൂറോളം വൈകി. പ്രവീൺഗാന്ധിയെ ജാമ്യത്തിൽ വിട്ടയച്ചു.
Read Moreരക്ഷിതാക്കൾക്ക് ഉൾപ്പെടെ ഒരുമിച്ചു സന്ദേശങ്ങൾ കൈമാറാൻ തീരുമാനം; വാട്‌സാപ്പുമായി ചേർന്ന് വിദ്യാഭ്യാസ വകുപ്പ്
ചെന്നൈ : രക്ഷിതാക്കൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഒരുമിച്ചു സന്ദേശങ്ങൾ കൈമാറുന്നതിന് തമിഴ്‌നാട് സ്‌കൂൾ വിദ്യാഭ്യാസവകുപ്പ് വാട്സാപ്പുമായി കൈ കോർക്കുന്നു. ഇതിനുള്ള ധാരണാപത്രം ഉടൻ ഒപ്പുവെക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ഉത്തരവുകളും പരീക്ഷാ ഫലങ്ങളും മറ്റും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളുകളിലെ 1.16 കോടി വിദ്യാർഥികളുടെ രക്ഷിതാക്കളിലേയ്ക്കും അധ്യാപകരിലേയ്ക്കും എത്തിക്കുന്നതിനായാണ് ഈ സംവിധാനം ഒരുങ്ങുന്നത്. ഇതിന്റെ പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. പൂർണസജ്ജമാകുന്നതോടെ ഒരു കോടി നമ്പറുകളിലേക്ക് ഒറ്റയടിക്ക് സന്ദേശങ്ങളെത്തിക്കാൻ കഴിയും. തുടക്കത്തിൽ സംസ്ഥാനതല ഉദ്യോഗസ്ഥർക്കേ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയൂ. വൈകാതെ വകുപ്പ് ഡയറക്ടർമാർക്കും ജില്ലാ മുഖ്യ…
Read Moreവിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകത്തിലെ അംഗങ്ങൾ 80 ലക്ഷം കടന്നു
ചെന്നൈ : നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിലെ അംഗങ്ങളുടെ എണ്ണം 80 ലക്ഷം കടന്നുവെന്ന് ഭാരവാഹികൾ. ഓൺലൈൻ മുഖേനയുള്ള അംഗത്വത്തിന്റെ കണക്കാണിത്. പാർട്ടിയുടെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിക്കുന്നതിനുമുൻപ് രണ്ടുകോടി അംഗങ്ങളെ ചേർക്കാനാണ് ലക്ഷ്യമിടുന്നത്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തെയാണ് പാർട്ടിയായിമാറ്റുന്നത്. ഇതിനൊപ്പം പൊതുജനങ്ങളെയും പാർട്ടിയിൽ ചേർക്കാൻ നടപടിയെടുക്കുകയായിരുന്നു. മൊബൈൽ ആപ്പ് മുഖേന പേര് രജിസ്റ്റർചെയ്ത് വിജയ്‌യായിരുന്നു അംഗത്വപ്രചാരണത്തിന് തുടക്കമിട്ടത്. ആദ്യ ആഴ്ചയിൽതന്നെ പാർട്ടിയിൽ 50 ലക്ഷത്തോളംപേർ ചേർന്നിരുന്നുവെന്നാണ് ഭാരവാഹികൾ പറഞ്ഞത്. ഇപ്പോഴിത് 80 ലക്ഷം പിന്നിട്ടിരിക്കുകയാണ്. വിജയ്‌യുടെ 50-ാം പിറന്നാൾ ദിനമായ…
Read Moreപ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം: ഒമ്പത് പേർ അറസ്റ്റിൽ
ചെന്നൈ : പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റുചെയ്തു. പെൺകുട്ടികളിൽ ഒരാൾ ഗർഭിണിയായതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഉദുമൽപ്പേട്ടയിൽ മുത്തശ്ശിയോടൊപ്പം താമസിക്കുന്ന 17 വയസ്സുകാരിയും സുഹൃത്തായ 13 വയസ്സുകാരിയുമാണ് പീഡനത്തിന് ഇരയായത്. പ്രതികളിൽ ഉൾപ്പെട്ട, റേഷൻകടയിൽ ജോലി ചെയ്യുന്ന 14 വയസ്സുകാരൻ മുതിർന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റു യുവാക്കളിലേയ്ക്ക് കൈമാറുകയുമായിരുന്നു. 13 വയസ്സുള്ള പെൺകുട്ടിയെ പ്രതികൾക്ക് പരിചയപ്പെടുത്തിയത് മുതിർന്ന പെൺകുട്ടിയാണ്. താൻ ഗർഭിണിയാണെന്ന് മനസ്സിലാക്കിയതോടെ മുതിർന്ന പെൺകുട്ടി മുത്തശ്ശിയെ വിവരം…
Read More