ചെന്നൈ: വിരുദുനഗറിൽ കടുത്ത മത്സരത്തിനൊടുവിലാണ് വിജയകാന്തിന്റെ മകനും ഡി.എം.ഡി.കെ. സ്ഥാനാർഥിയുമായ വിജയപ്രഭാകരൻ അടിയറവ് പറഞ്ഞത്. ഇന്ത്യസഖ്യത്തിന് വേണ്ടി മത്സരിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവ് മാണിക്യം ടാഗോറിനെ പിന്നിലാക്കി ഒരു ഘട്ടത്തിൽ വിജയപ്രഭാകരൻ ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് നിലമാറി മറിയുകയായിരുന്നു. വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ, കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് അമ്മയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലത ധ്യാനം ആരംഭിച്ചു. വിജയകാന്തിന്റെ സ്മാരകത്തിന് സമീപമായിരുന്നു പ്രേമലതയുടെ ധ്യാനം. എന്നാൽ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഫലം അനുകൂലമായിരുന്നില്ല. 2011 നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പല സഖ്യങ്ങളിൽ മത്സരിച്ചിട്ടും ഡി.എം.ഡി.കെ. നിയമസഭയിലോ, ലോക്‌സഭയിലോ ഒരു…
Read MoreDay: 5 June 2024
ലോക്സഭാ തിരഞ്ഞെടുപ്പ്: വീരപ്പന്റെ മകൾക്ക് ദയനീയ തോൽവി
ചെന്നൈ : ചന്ദനക്കൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണിക്ക് കൃഷ്ണഗിരി ലോക്‌സഭാ മണ്ഡലത്തിൽ ദയനീയ തോൽവി. കോൺഗ്രസ് സ്ഥാനാർഥി കെ. ഗോപിനാഥ് വിജയിച്ച മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ.യിലെ വി. ജയപ്രകാശ് രണ്ടാംസ്ഥാനത്തും ബി.ജെ.പി.യിലെ സി. നരസിംഹൻ മൂന്നാംസ്ഥാനത്തുമായിരുന്നു. നാം തമിഴർ കക്ഷി സ്ഥാനാർഥിയായി മത്സരിച്ച വിദ്യാറാണി വൻപ്രചാരണ സന്നാഹവുമായാണ് രംഗത്തിറങ്ങിയിരുന്നത്. നാം തമിഴർ കക്ഷി ജനറൽ സെക്രട്ടറിയും ചലച്ചിത്ര സംവിധായകനുമായ സീമാൻ മൂന്നുതവണ മണ്ഡലത്തിൽ പ്രചാരണം നടത്തിയിരുന്നു. മണ്ഡലത്തിൽ വിജയിച്ച ഗോപിനാഥിന് മൂന്നുലക്ഷത്തിലധികം വോട്ട് നേടിയപ്പോൾ വിദ്യാറാണിക്ക് 70,000 വോട്ടാണ് ലഭിച്ചത്. മേട്ടൂരിലെ മൂലകാട്ടിലെ വീരപ്പന്റെ…
Read Moreഡി.എം.കെ.യുടെ വിജയം; സർക്കാരിന്റെ സദ്ഭരണം ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവെന്ന് കമൽഹാസൻ
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യം നേടിയ വൻവിജയത്തെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ഡി.എം.കെ.യുടെ വിജയം രാജ്യത്തിനു വെളിച്ചം പകരുമെന്ന് കമൽ അഭിപ്രായപ്പെട്ടു. സഖ്യത്തെ നയിച്ച ഡി.എം.കെ. അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെയും സഖ്യകക്ഷികളെയും അഭിനന്ദിച്ചു. ഡി.എം.കെ. നയിച്ച ഇന്ത്യമുന്നണിക്കൊപ്പംനിന്നു പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. ജനങ്ങൾക്കുവേണ്ടി ചിന്തിക്കുകയും ജനകീയപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന ഡി.എം.കെ. സർക്കാരിന്റെ സദ്ഭരണം ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ഈ വിജയമെന്നും കമൽഹാസൻ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
Read Moreവിൽപ്പന പൊടിപൊടിച്ചു; വോട്ടെണ്ണൽ തലേന്ന് സംസ്ഥാനത്ത് നടന്നത് 200 കോടിയുടെ മദ്യവിൽപ്പന
ചെന്നൈ : വോട്ടെണ്ണൽ ദിവസത്തിനുതലേന്ന് തിങ്കളാഴ്ച തമിഴ്‌നാട്ടിൽ ടാസ്മാക് മദ്യശാലകളിൽ വിറ്റഴിച്ചത് 200 കോടി രൂപയുടെ മദ്യം. സാധാരണഗതിയിൽ പ്രതിദിനം പരമാവധി 80 മുതൽ 100 കോടി രൂപവരെയാണ് മദ്യവിൽപ്പന നടക്കാറുള്ളത്. വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും 130 കോടി രൂപയുടെവരെ മദ്യംവിൽക്കാറുണ്ട്. എന്നാൽ വോട്ടെണ്ണൽദിവസം മദ്യശാലകൾക്ക് അവധിയായതിനാൽ തലേദിവസംതന്നെ ആളുകൾ മദ്യംവാങ്ങിസൂക്ഷിച്ചു. അതോടെ വിൽപ്പന പൊടിപൊടിച്ചു.
Read Moreചക്ക ചീഞ്ഞു : ഒ.പി.എസിന് തോൽവി
ചെന്നൈ : സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധയാകർഷിച്ച മത്സങ്ങളിൽ ഒന്ന് രാമനാഥപുരത്തായിരുന്നു. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം (ഒ.പി.എസ്.) സ്വതന്ത്രസ്ഥാനാർഥിയായി രംഗത്തിറങ്ങിയതോടെയാണ് രാമനാഥപുരം വി.ഐ.പി. മണ്ഡലമായത്. അണ്ണാ ഡി.എം.കെ.യിൽനിന്ന് പുറത്താക്കപ്പെട്ട ഒ.പി.എസ്. ചക്ക ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. ചിഹ്നം പരിചയപ്പെടുത്താൻ ചക്കയുമായി മണ്ഡലത്തിലുടനീളം നടത്തിയ പര്യടനം ഒ.പി.എസിനെ വിജയത്തിലെത്തിച്ചില്ല. രാമേശ്വരം ഉൾപ്പെടുന്ന രാമനാഥപുരം മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ മത്സരിക്കാൻ മോദി എത്തിയില്ല. പകരം സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി. മണ്ഡലം ഒഴിച്ചിടുകയും അവസാനംനിമിഷം സ്വതന്ത്രസ്ഥാനാർഥിയായി ഒ.പി.എസ്. എത്തുകയുമായിരുന്നു. തേവർ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ…
Read Moreകരുത്തുതെളിയിക്കാനിറങ്ങിയ അണ്ണാ ഡി.എം.കെ.യ്ക്കും ബി.ജെ.പി.ക്കും തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാനായില്ല.
ചെന്നൈ : സഖ്യമൊഴിവാക്കി കരുത്തുതെളിയിക്കാനിറങ്ങിയ അണ്ണാ ഡി.എം.കെ.യ്ക്കും ബി.ജെ.പി.യ്ക്കും തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാനായില്ല സംസ്ഥാനത്തെ 39 മണ്ഡലങ്ങളും ഡി.എം.കെ. സഖ്യം തൂത്തുവാരിയപ്പോൾ അണ്ണാ ഡി.എം.കെ. 27 ഇടത്തും ബി.ജെ.പി. 12 ഇടത്തും രണ്ടാംസ്ഥാനത്തായി. ഇരുകക്ഷികളും സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ 10 സീറ്റിലെങ്കിലും വിജയിക്കുമായിരുന്നെന്നാണ് കരുതുന്നത്. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലുണ്ടായതെന്നും വിലയിരുത്തലുണ്ട്. ബി.ജെ.പി.യുമായുള്ള കൂട്ടുകെട്ട് വേണ്ടെന്ന തിരുമാനത്തിനുപിന്നിലും എടപ്പാടിയായിരുന്നു. ബി.ജെ.പി.യുടെ വോട്ടുശതമാനം ഉയരുമെന്ന് അണ്ണാ ഡി.എം.കെ. കരുതിയിരുന്നില്ല. ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റകക്ഷിയുടെയും അണ്ണാ ഡി.എം.കെ.…
Read Moreകോയമ്പത്തൂരിൽ ഡി.എം.കെ.യ്ക്ക് വൻവിജയം; അണ്ണാമലൈയ്ക്ക് അടിപതറി
ചെന്നൈ : രാജ്യം ശ്രദ്ധിച്ച മത്സരമായിരുന്നു കോയമ്പത്തൂർ മണ്ഡലത്തിലേത്. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുതവണ പ്രചാരണത്തിനുവന്ന മണ്ഡലം. തമിഴകത്ത് സ്വാധീനമുറപ്പിക്കാൻ പാർട്ടി സംസ്ഥാന പ്രസിഡന്റും തീപ്പൊരി നേതാവുമായ കെ. അണ്ണാമലൈയെ രംഗത്തിറക്കിയിട്ടും കോയമ്പത്തൂരിൽ ബി.ജെ.പി.ക്ക് പച്ചപിടിക്കാനായില്ല. ഡി.എം.കെ. സ്ഥാനാർഥിയും കോയമ്പത്തൂരിന്റെ മുൻമേയറുമായ ഗണപതി പി. രാജ്കുമാർ 81,675 വോട്ടിന്റെ വൻഭൂരിപക്ഷത്തിനാണ് അണ്ണാമലൈയെ തോൽപ്പിച്ചത്. രാജ്കുമാർ 4,10,045 വോട്ട് നേടിയപ്പോൾ അണ്ണാമലൈ 3,28,370 വോട്ടും അണ്ണാ ഡി.എം.കെ.യിലെ സിങ്കൈ രാമചന്ദ്രൻ 1,68,271 വോട്ടും നേടി. 21,06,128 വോട്ടർമാരുള്ള കോയമ്പത്തൂർ മണ്ഡലത്തിൽ 13,66,597 പേരാണ് വോട്ടുചെയ്തത്. 64.89 ശതമാനമായിരുന്നു…
Read Moreറെയിൽവേ ലൈനിൽ സാങ്കേതിക തകരാർ: വൈദ്യുതി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ചെന്നൈ: പറങ്കിമലയ്ക്കും പഴവന്താങ്കലിനും ഇടയിൽ റെയിൽവേ ലൈനിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് ഇന്നലെ വൈകിട്ട് വൈദ്യുത ട്രെയിൻ ഗതാഗതം കാൽ മണിക്കൂറോളം തടസ്സപ്പെട്ടു. ഇതുമൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. ചെന്നൈ കോസ്റ്റ് – താംബരം – ചെങ്കൽപട്ട് റൂട്ടിൽ പ്രതിദിനം 200-ലധികം ഇലക്ട്രിക് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഈ ട്രെയിനുകളിൽ പ്രതിദിനം 3 ലക്ഷത്തിലധികം ആളുകൾ യാത്ര ചെയ്യുന്നു. മാത്രമല്ല, രാവിലെയും വൈകുന്നേരവും ഇലക്ട്രിക് ട്രെയിനുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ പറങ്കിമല-പശവന്തങ്ങൾക്കിടയിലെ ഹൈലെവൽ ഇലക്ട്രിക്കൽ ട്രാക്കിൽ ഇന്നലെ വൈകിട്ട് 5.30ന്…
Read Moreപുതുച്ചേരിയിലെ ഏക ലോക്‌സഭ സീറ്റ് ഇത്തവണയും കോൺഗ്രസ് നിലനിർത്തി
ചെന്നൈ : പുതുച്ചേരി നിലനിർത്തി കോൺഗ്രസ്. കോൺഗ്രസ് സ്ഥാനാർഥി വി. വൈദ്യലിംഗം മികച്ച ഭൂരിപക്ഷത്തിൽ വിജയം നേടി. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ 1.97 ലക്ഷം വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് വൈദ്യലിംഗം വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം കുറവാണെങ്കിലും മികച്ച വിജയംതന്നെ കോൺഗ്രസിനു നേടാനായി. വൈദ്യലിംഗത്തിന്റെ എതിരാളി ബി.ജെ.പി.യുടെ എ. നമശിവായമായിരുന്നു. വീറും വാശിയുമേറിയ പോരാട്ടമായിരുന്നു നടന്നത്. അണ്ണാ ഡി.എം.കെ. യുടെ ജി. തമിഴ്‌വേന്ദനും നാം തമിഴർ കക്ഷി സ്ഥാനാർഥി ആർ. മേനകയും മൂന്നും നാലും സ്ഥാനത്തായി. പുതുച്ചേരി മണ്ഡലത്തിൽ മൊത്തം 26 സ്ഥാനാർഥികളാണ് കളത്തിലുണ്ടായിരുന്നത്. 78.90…
Read Moreതമിഴകത്ത് ഇന്ത്യസഖ്യത്തിന്റെ പടയോട്ടം; ഭിന്നതകൾ മറന്നു ഒന്നിച്ചാൽ വൻവിജയം നേടാമെന്ന് തെളിയിച്ച് സ്റ്റാലിൻ
ചെന്നൈ : കേന്ദ്രത്തിൽ ബി.ജെ.പി.യെ പ്രതിരോധിക്കാൻ തമിഴ്‌നാട് മാതൃകയിൽ ദേശീയതലത്തിൽ സഖ്യം വേണമെന്നായിരുന്നു പ്രതിപക്ഷകക്ഷികളുടെ യോഗങ്ങളിൽ ഡി.എം.കെ. അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നത്. ഭിന്നതകൾ മറന്നു ഒന്നിച്ചാൽ വൻവിജയം നേടാമെന്ന് സ്റ്റാലിൻ ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ ഒരു സീറ്റ് കൂടി തിരിച്ചുപിടിച്ചതോടെ സമ്പൂർണ വിജയമാണ് ഇന്ത്യസഖ്യം സംസ്ഥാനത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇരുപതുവർഷത്തിനുശേഷം വീണ്ടും ഡി.എം.കെ.-കോൺഗ്രസ് സഖ്യം സംസ്ഥാനത്തെ 39 സീറ്റുകളും നേടിയിരിക്കുകയാണ്. മുമ്പ് 2004-ൽ ഡി.എം.കെ.യും കോൺഗ്രസും നേതൃത്വം നൽകിയ സഖ്യം മുഴുവൻ സീറ്റുകളും നേടിയിരുന്നു. അന്ന് കോൺഗ്രസിന്റെ…
Read More