ചെന്നൈ : അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ വെടിയേറ്റ് പരിക്കേറ്റ റൗഡിയുടെ കാൽ മുറിച്ചുമാറ്റി. കൊലക്കേസ് പ്രതിയായ കലൈപുലി രാജ എന്നയാളുടെ വലതുകാലാണ് മുറിച്ചുമാറ്റിയത്. തിരുച്ചിറപ്പള്ളിയിൽവെച്ച് ഇൻസ്പെക്ടറെ അരിവാളുകൊണ്ട് ആക്രമിച്ചശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രാജയ്ക്ക് വെടിയേറ്റത്. കൂട്ടാളിയെയും അഞ്ചുപേരെയും കൊലപ്പെടുത്തിയെന്നാണ് രാജയ്ക്കെതിരേയുള്ള കുറ്റം. തിരുച്ചിറപ്പള്ളി പോലീസ് സൂപ്രണ്ട് വരുൺ കുമാറിന്റെ ഉത്തരവിനെത്തുടർന്ന് രാജയെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു പോലിസ് സംഘം. ലാൽഗുഡി ആശുപത്രിയിൽവെച്ചാണ് രാജയുടെ വലതുകാൽ മുറിച്ചുമാറ്റിയത്.
Read MoreMonth: July 2024
പെരിയാർ സർവകലാശാലയിലെ നിയമന ക്രമക്കേട്: ജീവനക്കാരെ ചോദ്യംചെയ്യുന്നു
ചെന്നൈ : പെരിയാർ സർവകലാശാലയിൽ 2016 മുതൽ 2017 വരെനടന്ന അധ്യാപക-അനധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിൽ ക്രമക്കേടു നടന്നതായുള്ള പരാതിയിൽ വിജിലൻസ് അന്വേഷണം പുനരാരംഭിച്ചു. നിലവിൽ സർവകലാശാലയിൽ ജോലിചെയ്യുന്ന അധ്യാപകരെയും അനധ്യാപകരെയും ചോദ്യംചെയ്തു വരികയാണ്. നിയമനവുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കുന്നുണ്ടെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
Read Moreനിപ വൈറസ് ബാധ; കേരള സംസ്ഥാന അതിർത്തി ചെക് പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി
ചെന്നൈ : നിപ വൈറസ് ബാധയെത്തുടർന്ന് മലപ്പുറത്ത് കുട്ടി മരിച്ചസംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തോടുചേർന്നുള്ള തമിഴ്‌നാട് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി. സർക്കാരിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് വാളയാർ ചെക് പോസ്റ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പരിശോധനനടത്തുന്നത്. നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളിലെ ചെക് പോസ്റ്റുകളും നിരീക്ഷിക്കുന്നുണ്ട്. കേരളത്തിൽനിന്നുവരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ യാത്രക്കാർക്ക് പനിയോ തൊണ്ടവേദനയോ പോലുള്ള ലക്ഷണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. തെർമോമീറ്ററുപയോഗിച്ച് യാത്രക്കാരുടെ ശരീരോഷ്മാവും ആരോഗ്യസ്ഥിതിയും മറ്റും പരിശോധിച്ചശേഷമാണ് തുടർയാത്ര അനുവദിക്കുന്നത്. സംശയംതോന്നുകയാണെങ്കിൽ യാത്ര അത്യാവശ്യമല്ലാത്തവരോട് മടങ്ങാനും നിർദേശിക്കുന്നുണ്ട്. യാത്രാലക്ഷ്യവും വിശദമാക്കണം. വാഹനങ്ങളുടെ…
Read Moreകേന്ദ്രബജറ്റിൽ സംസ്ഥാനത്തിന് അവഗണന; നീതി ആയോഗ് യോഗം ബഹിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ : കേന്ദ്രബജറ്റിൽ തമിഴ്‌നാടിനെ അവഗണിച്ചതിൽ പ്രതിഷേധവുമായി സംസ്ഥാനത്തെ രാഷ്ട്രീയപ്പാർട്ടികൾ. തമിഴ്‌നാടിനെ കേന്ദ്രം വഞ്ചിച്ചെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. ഡൽഹിയിൽ ഈമാസം 27-ന് പ്രധാനമന്ത്രി വിളിച്ചുചേർക്കുന്ന നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കില്ലെന്നും സ്റ്റാലിൻ അറിയിച്ചു. പങ്കെടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. മുഖ്യപ്രതിപക്ഷമായ അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യുടെ സഖ്യകക്ഷികൂടിയായ പി.എം.കെ.യും അവഗണനയിൽ പ്രതിഷേധിച്ചു. കേന്ദ്രബജറ്റ് നിരാശാജനകമാണ്. ബി.ജെ.പി.യെ അധികാരത്തിലേറാൻ സഹായിച്ച ചിലസംസ്ഥാനങ്ങൾക്കുമാത്രമാണ് ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ഈതുക ലഭിക്കുമെന്നകാര്യത്തിൽ ഉറപ്പില്ല. ബജറ്റിൽ തമിഴ്‌നാടിനായി പ്രതീക്ഷിക്കുന്ന പദ്ധതികൾ കഴിഞ്ഞദിവസം താൻ മുന്നോട്ടുവെച്ചത് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ…
Read Moreകാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് 10 വയസുകാരി ഉൾപ്പെടെ കുടുംബത്തിലെ മൂന്നുപേർ മരിച്ചു
ചെന്നൈ : നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അച്ഛനും മകളുമടക്കം കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കരൂർ ജില്ലയിലെ അരവാക്കുറിച്ചിയിൽ തിങ്കളാഴ്ച പുലർച്ച നടന്ന അപകടത്തിൽ ഈറോഡ് സ്വദേശി കൃഷ്ണകുമാർ (40), മകൾ കെ.വരുണ (10), ഭാര്യാമാതാവ് ഇന്ദിരാണി (67) എന്നിവരാണ് മരിച്ചത്. കൃഷ്ണകുമാറിന്റെ ഭാര്യ മോഹനയെയും മകൻ സുദർശനനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടം . കരൂർ-മധുര ദേശീയപാതയിൽ അരവാക്കുറിച്ചി ആണ്ടിപട്ടിക്കോട്ടയിൽ എത്തിയപ്പോഴാണ് കാർ നിയന്ത്രണംവിട്ട് റോഡിന് സമീപമുള്ള മരത്തിലിടിച്ചത്. മൂവരും അപകടസ്ഥലത്ത് തന്നെ…
Read Moreസംസ്ഥാനത്ത് കള്ളുവിൽപ്പന വീണ്ടും ആരംഭിച്ചുകൂടേയെന്ന് ഹൈക്കോടതി
ചെന്നൈ : തമിഴ്‌നാട്ടിൽ വിഷമദ്യമരണങ്ങൾ ഒഴിവാക്കാൻ കള്ളുവിൽപ്പന വീണ്ടും ആരംഭിച്ചുകൂടേയെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു. റേഷൻകടകൾ, സൂപ്പർമാർക്കറ്റുകൾ വഴി മദ്യം വിൽക്കണമെന്നാവശ്യപ്പെട്ട് സോഫ്റ്റ്‌വേർ എൻജിനിയറായ എസ്. മുരളിധരൻ നൽകിയ പൊതുതാത്പര്യഹർജികൾ പരിഗണിക്കവെയാണ് ചോദ്യമുന്നയിച്ചത്. കേസ് സംബന്ധിച്ച് സർക്കാർ 28-നുമുൻപ് വിശദീകരണംനൽകണമെന്നും കോടതി നിർദേശിച്ചു. ടാസ്മാക്ന്റെ കടകളിലൂടെ വിൽപ്പനനടത്തുന്ന മദ്യത്തിന് കൂടുതൽവില ഈടാക്കുന്നെന്നും വില ടാസ്മാക് കടകളിൽ പ്രദർശിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഡി. കൃഷ്ണകുമാർ, ജസ്റ്റിസ് കെ. കുമരേശ് ബാബു എന്നിവരടങ്ങിയ ബെഞ്ച് കള്ളുവിൽപ്പന പുനരാരംഭിച്ചുകൂടേയെന്ന് ചോദിച്ചത്. കേസ്…
Read Moreബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും വമ്പൻ പ്രഖ്യാപനങ്ങള്‍; പ്രതിപക്ഷ ബഹളം;
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പാര്‍ലമെന്റില്‍ തുടങ്ങി. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായ തന്റെ ഏഴാം ബജറ്റ് അവതരണമാണ് നടത്തുന്നത്. തുടര്‍ച്ചയായി ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരണം നടത്തിയതിന്റെ റെക്കോര്‍ഡും ഇതോടെ നിര്‍മലയുടെ പേരിലായി. കഴിഞ്ഞ രണ്ട് സര്‍ക്കാരുകളെ അപേക്ഷിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ ഏറെ ആകാംക്ഷയോടെയാണ് രാജ്യം നോക്കി കാണുന്നത്. ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി. തൊഴിൽ, മധ്യവർഗ, ചെറുകിട, ഇടത്തരം…
Read Moreമൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് അൽപസമയത്തിനകം;
ഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്‍റിൽ ബജറ്റ് അവതരണം തുടങ്ങുക. നിർമലാ സീതാരാമന്‍റെ ഏഴാമത്തെ ബജറ്റ് അവതരണമാണ് ഇന്നത്തേത്. സഖ്യകക്ഷികളെക്കൂടി പ്രീതിപ്പെടുത്തേണ്ടതിനാൽ കൂടുതൽ പ്രഖ്യാപനങ്ങൾ മൂന്നാം എൻഡിഎ സർക്കാരിന്‍റെ ബജറ്റ് പെട്ടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നതിനുശേഷമുള്ള ആദ്യ ബജറ്റായതിനാൽ കേരളവും ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കി കാണുന്നത്.
Read Moreഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി
ചെന്നൈ : തമിഴ്‌നാട്ടിൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായതിനെത്തുടർന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ഗുജറാത്തിൽ വിഷംകഴിച്ച് ജീവനൊടുക്കി. തമിഴ്‌നാട് സ്വദേശിയായ, ഗുജറാത്ത് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രഞ്ജിത്ത് കുമാറിന്റെ ഭാര്യ സൂര്യയാണ് (45) മരിച്ചത്. ഭർത്താവുമായി പിരിഞ്ഞുതാമസിക്കുകയായിരുന്ന സൂര്യ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയായതിനെത്തുടർന്ന് അറസ്റ്റ് ഒഴിവാക്കാനാണ് തമിഴ്‌നാട്ടിൽനിന്ന് ഗാന്ധിനഗറിലെത്തിയത്. വിവാഹമോചനത്തിനുള്ള നടപടി തുടരുന്നപശ്ചാത്തലത്തിൽ സൂര്യയെ വീട്ടിൽ പ്രവേശിപ്പിക്കരുതെന്ന് ജീവനക്കാർക്ക് രഞ്ജിത്ത് കുമാർ നിർദേശംനൽകിയിരുന്നു. ഇതുപ്രകാരം ജീവനക്കാർ തടഞ്ഞതോടെ സൂര്യ വിഷംകഴിക്കുകയായിരുന്നു. വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ സൂര്യയെയും സുഹൃത്ത് മഹാരാജിനെയും പിടികൂടാൻ തമിഴ്‌നാട്…
Read Moreസംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിൽ നീക്കിവെക്കുന്ന സ്‌പോർട്‌സ് ക്വാട്ട സീറ്റുകളുടെ ശതമാനം പുറത്തവിട്ടു
ചെന്നൈ : തമിഴ്‌നാട്ടിലെ എൻജിനിയറിങ് കോളേജുകളിൽ രണ്ടുശതമാനം സീറ്റ് സ്പോർട്‌സിൽ മികവുപുലർത്തുന്നവർക്കായി മാറ്റിവെക്കും. അടുത്ത അധ്യയനവർഷം ഇതു നിലവിൽവരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 500 സീറ്റാണ് സ്പോർട്‌സ് ക്വാട്ടയിലുള്ളത്. എന്നാൽ, ഓരോ വർഷവും 2000-ത്തിലേറെ അപേക്ഷകൾ വരുന്നുണ്ട്. കൂടുതൽപേർക്ക് അവസരം നൽകാനാണ് ക്വാട്ടയിലെ സീറ്റ് വർധിപ്പിക്കുന്നത്. സംസ്ഥാനത്തെ 433 എൻജിനിയറിങ് കോളേജുകളിലായി 2,40,091 സീറ്റാണുള്ളത്. ഇതിൽ 1,19,938 സീറ്റ് സർക്കാർ ക്വാട്ടയിലാണ്. ഇതിന്റെ രണ്ടുശതമാനം എന്നു പറയുമ്പോൾ 2400-ഓളം സീറ്റുവരും.
Read More