ഒരുമ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഒരുമ ഹൗസിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തുകയും മധുര വിതരണം നടത്തുകയും ചെയ്തു. വിദ്യാർത്ഥികളും പ്രദേശവാസികളുമായ നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു. ശാഹിദ് അസ്‌ലം,ഇൻസാഫ് ഇംതിയാസ്,പ്രകാശ്,റഹ്മത്തുല്ല എന്നിവർ നേതൃത്വം നൽകി
Read MoreMonth: August 2024
ചെന്നൈ – തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് തുടങ്ങി
ചെന്നൈ : എയർ ഇന്ത്യ എക്സ്പ്രസ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ പ്രതിദിനസർവീസ് ആരംഭിച്ചു. ചെന്നൈയിൽനിന്ന് ദിവസവും വൈകീട്ട് 6.50-ന് പുറപ്പെടുന്ന വിമാനം 8.20-ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്നുള്ള മടക്കവിമാനം രാത്രി 8.50-ന് പുറപ്പെട്ട് 10.20-ന് ചെന്നൈയിൽ എത്തും. ചെന്നൈ-ബാഗ്‌ഡോഗ്ര, ചെന്നൈ-ഭുവനേശ്വർ, കൊൽക്കത്ത-വാരണാസി, കൊൽക്കത്ത-ഗുവാഹാട്ടി, ഗുവാഹാട്ടി-ജയ്പുർ റൂട്ടുകളിലും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് ആരംഭിച്ചിട്ടുണ്ട്.
Read More2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി
ഡല്‍ഹി: 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുള്ള വികസിത ഭാരതമാണ് ലക്ഷ്യമിടുന്നത്. വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല. 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നും മോദി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തെ കുറിച്ച് മോദി വാചാലനായത്. ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്. 2047ഓടെ ഇന്ത്യയെ വികസിതമാക്കാന്‍ ആളുകള്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി. രാജ്യത്തെ ഉല്‍പ്പാദന മേഖലയുടെ ഹബ്ബായി മാറ്റുകയാണ്…
Read Moreകേരളത്തിലായിരുന്നു ജല്ലിക്കെട്ട് എങ്കിൽ ഇല്ലാതായേനെ – സുരേഷ് ഗോപി
ചെന്നൈ : തമിഴ്‌നാടിനുപകരം കേരളത്തിലായിരുന്നുവെങ്കിൽ ജല്ലിക്കെട്ട് ഇല്ലാതാകുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജല്ലിക്കെട്ടിനെതിരായി മനുഷ്യാവകാശപ്രവർത്തകർ എത്തുകയും വലിയ പ്രശ്നമായി അത് നിന്നുപോകുകയും ചെയ്യുമായിരുന്നു. എന്നാൽ തമിഴ്‌നാട്ടിലായതിനാൽ നന്നായി നടക്കുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ശിവകാശിയിലെ പടക്കനിർമാണശാലകളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ തമിഴർ പുലർത്തുന്ന താത്പര്യത്തെ സുരേഷ് ഗോപി പ്രകീർത്തിച്ചു. ഇതിനുകാരണം മനോഭാവം മാത്രമല്ലെന്നും ആസൂത്രണവുംകൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Moreതുടർകഥയായി പടക്കശാലയിലെ സ്ഫോടനം: രണ്ട് തൊഴിലാളികൾ മരിച്ചു
ചെന്നൈ : പടക്കനിർമാണശാലയിൽ നടന്ന സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ശ്രീവില്ലിപുത്തൂരിലെ മായാദേവൻപട്ടി ഗ്രാമത്തിലെ പടക്ക നിർമാണശാലയിൽ നടന്ന സ്ഫോടനത്തിൽ കുട്ടി (45), കാർത്തിക് (35) എന്നിവരാണ് മരിച്ചത്. പടക്ക നിർമാണത്തിനുള്ള രാസവസ്തുകൾ വാനിൽനിന്ന് ഇറക്കി പടക്ക നിർമാണശാലയിൽ വെയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
Read More100 വന്ദേഭാരത് സ്ലീപ്പർ തീവണ്ടി; 30,000 കോടി രൂപയുടെ ടെൻഡർ ഇന്ത്യൻ റെയിൽവേ റദ്ദാക്കി.
ചെന്നൈ: പുതിയ 100 വന്ദേഭാരത് സ്ലീപ്പർ തീവണ്ടികളുടെ നിർമാണവും 35 വർഷത്തെ പരിപാലനത്തിനുമുള്ള 30,000 കോടി രൂപയുടെ ടെൻഡർ ഇന്ത്യൻ റെയിൽവേ റദ്ദാക്കി. 140 കോടി രൂപയ്ക്ക് 24 കോച്ചുകളുള്ള അലുമിനിയംകൊണ്ടുള്ള തീവണ്ടി നിർമിക്കണമെന്നാണ് ടെൻഡറിൽ പറഞ്ഞിരുന്നത്. എന്നാൽ, ടെൻഡറിനോട് പ്രതികരിച്ച രണ്ടുകമ്പനികളും ഇതിൽക്കൂടുതൽ തുക ടെൻഡറിൽ ഉൾപ്പെടുത്തുമെന്നറിയിച്ചതിനെത്തുടർന്നാണ് റെയിൽവേ ടെൻഡർ റദ്ദാക്കിയത്. റെയിൽവേ നിർദേശം കമ്പനികൾക്കും സ്വീകാര്യമായില്ല. തീവണ്ടി നിർമാണത്തിൽ പ്രശസ്തിയാർജിച്ച അൽസ്റ്റോം, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേധാ സെർവോ ഡ്രൈവ്‌സ് എന്നീ കമ്പനികളാണ് ടെൻഡറിനോട് പ്രതികരിച്ചത്. 150 കോടി രൂപയ്ക്ക് അൽസ്റ്റോം…
Read Moreചെന്നൈ – ബംഗളുരു അതിവേഗപാത നിർമാണം 68 ശതമാനം പൂർത്തിയായി
ചെന്നൈ : ചെന്നൈ – ബംഗളുരു അതിവേഗ ലതയുടെ 68 ശതമാനത്തോളം നിർമാണം പൂർത്തിയായി. ആകെയുള്ള 262 കിലോമീറ്റർ ദൂരത്തിൽ 179 കിലോമീറ്റർ നിർമാണമാണ് പൂർത്തിയായത്. ശേഷിക്കുന്ന 83 കിലോമീറ്റർ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2025 മാർച്ച് 31 നകം പാത ഉദ്ഘടനം ചെയ്യാനാണ് നീക്കം. പ്രധാന സവിശേഷതകൾ യാത്ര സമയം 5 മണിക്കൂറിൽ നിന്ന് രണ്ടര മണികൂറായും കുറയും ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം 80 കിലോമീറ്ററോളം കുറയും വാഹനങ്ങൾക്ക് 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമായ നിർമാണം ചെന്നൈ –…
Read Moreകൂനൂർ-ഊട്ടി റൂട്ടിൽ ഈ ദിവസങ്ങളിൽ സ്‌പെഷ്യൽ തീവണ്ടി അനുവദിച്ചു
ചെന്നൈ : തിരക്ക് പരിഗണിച്ച് കൂനൂർ-ഊട്ടി റൂട്ടിൽ 16, 17, 25 തീയതികളിൽ സ്‌പെഷ്യൽ തീവണ്ടി ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു. രാവിലെ 8.20-ന് പുറപ്പെട്ട് 9.40-ന് ഊട്ടിയിലെത്തും. തിരിച്ചുള്ള വണ്ടി 16.45-ന് ഊട്ടിയിൽനിന്നും പുറപ്പെട്ട് 17.55-ന് കൂനൂരിലെത്തും.
Read Moreവളർത്തുനായ ആക്രമണത്തിന് സർക്കാർ നഷ്ടപരിഹാരം നൽകേണ്ട: ഹൈക്കോടതി
ചെന്നൈ : നഗരത്തിലെ പാർക്കിൽ വളർത്തുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റ ബാലികയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നഗരസഭയ്ക്കും ജില്ലാ ഭരണകൂടണത്തിനും നിർദേശം നൽകണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച തള്ളി.
Read Moreപുതിയ മദ്യക്കട തുറക്കണം: കളക്ടറെക്കണ്ട് ഗ്രാമവാസികൾ
ചെന്നൈ : മദ്യക്കടകൾക്ക് എതിരേ ജനങ്ങൾ പരാതി നൽകുന്നത് സാധാരണമാണെങ്കിലും കഴിഞ്ഞദിവസം ധർമപുരി ജില്ലാ കളക്ടറെ കാണാൻ ഗ്രാമവാസികൾ സകുടുംബം എത്തിയത് ഒരു അപൂർവ ആവശ്യവുമായിട്ടായിരുന്നു. പുതിയ മദ്യക്കട ആരംഭിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ധർമപുരി പെണ്ണാനഗരത്തുള്ള ഏഴ് ഗ്രാമങ്ങളിൽനിന്ന് സ്ത്രീകൾ അടക്കം 100 ഓളം പേരാണ് കളക്ടറെ കാണാനെത്തിയത്. നിവേദനം നൽകി മടങ്ങി ഇവർ, തങ്ങളുടെ അപേക്ഷയിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം നടത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. നലപ്പരമ്പട്ടി, കെട്ടൂർ, പളിഞ്ചാരഹള്ളി, ആദനൂർ, നല്ലമ്പട്ടി,വണ്ണാത്തിപ്പട്ടി, തെത്തമ്പട്ടി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് തങ്ങളുടെ തങ്ങളുടെ പഞ്ചായത്തിൽ ടാസ്മാക് മദ്യക്കട…
Read More