മൃതദേഹം ബാഗിലാക്കി ട്രെയിനിൽ കടത്താൻ ശ്രമം; പ്രതികൾ പിടിയിൽ

കൊലപാതകത്തിനുശേഷം മൃതദേഹം ബാഗിലാക്കി ട്രെയിനിൽ കടത്താൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടി. മുംബൈയിലാണ് സംഭവം. മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷനിൽവച്ചാണ് പ്രതികളായ ജയ് പ്രവീണ്‍ ചാവ്ദ, ശിവജീത് സുരേന്ദ്ര സിങ് എന്നിവർ പിടിയിലായത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍.പി.എഫ്) ഗവണ്‍മെന്റ് റെയില്‍വേ പൊലീസും (ജി.ആര്‍.പി) ചേർന്ന് ലഗേജ് പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്. അർഷാദ് അലി ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീ സുഹൃത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കൊല്ലപ്പെട്ടയാൾ പാർട്ടിക്കായി…

Read More

മദ്രാസ് ഐ.ഐ.ടി.ക്ക് 228 കോടി നൽകി പൂർവവിദ്യാർഥി

ചെന്നൈ : പൂർവവിദ്യാർഥിയും ഇൻഡോ യു.എസ്. എം.ഐ.എം. ടെക് സ്ഥാപകനുമായ കൃഷ്ണ ചിവുക്കുല മദ്രാസ് ഐ.ഐ.ടി.ക്ക് 228 കോടി രൂപ സംഭാവന നൽകി. മദ്രാസ് ഐ.ഐ.ടി.യുടെ ചരിത്രത്തിൽ ഒരു വ്യക്തിയിൽനിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സംഭാവനയാണ് ഇത്. മദ്രാസ് ഐ.ഐ.ടി.യിൽനിന്ന് 1970-ൽ എയ്‌റോ സ്പെയ്‌സ് എൻജിനിയറിങ്ങിൽ എം.ടെക് ബിരുദം നേടിയ ചിവുക്കുല ചൊവ്വാഴ്ച വൈകീട്ട് ഐ.ഐ.ടി.യിൽ നടന്ന ചടങ്ങിലാണ് സംഭാവന പ്രഖ്യാപിച്ചത്. ഗവേഷണങ്ങൾക്കും സ്കോളർഷിപ്പിനും ഫെലോഷിപ്പിനുമായാണ് ഈ തുക വിനിയോഗിക്കുക. ചിവുക്കലയോടുള്ള ആദരമായി ഐ.ഐ.ടി.യിലെ ഒരു പഠന വിഭാഗത്തിന് കൃഷ്ണ ചിവുക്കുല ബ്ലോക്ക് എന്നു…

Read More

പോക്സോ കേസ് പ്രതി അതിജീവിതയുടെ അച്ഛനെ കൊന്നു

ചെന്നൈ : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നു. പെൺകുട്ടിയുമായി കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിൽ, കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്താണ് സംഭവം. 17 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ജി. വെങ്കട് രാജാണ് (24) കൊലക്കേസിൽ പിടിയിലായത്. പെൺകുട്ടിയും വെങ്കട്ടുംതമ്മിൽ നേരത്തേ പരിചയമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. വെങ്കട് മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നുകാണിച്ച് അച്ഛൻ കഴിഞ്ഞവർഷം നവംബറിൽ പരാതിനൽകി. പോക്സോ കേസ് ചുമത്തി പോലീസ് വെങ്കട്ടിനെ അറസ്റ്റുചെയ്തു. ഈവർഷം ജനുവരിയിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയുമായി ബന്ധം തുടർന്നു. പെൺകുട്ടിയുടെ…

Read More

ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി; അര്‍ജുന്റേതാണോയെന്നതില്‍ പരിശോധന

ബംഗളുരു : മണ്ണിടിച്ചില്‍ ഉണ്ടായാ കര്‍ണാടകയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനാണോ എന്നത് പരിശോധനകള്‍ക്ക് ശേഷമേ വ്യക്തത വരികയുള്ളൂ. ഷിരൂരില്‍ നിന്നും മാറി അകനാശിനി ബാഡ എന്ന സ്ഥലത്താണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹമുള്ളത്. ഈ പ്രദേശത്ത് നിന്നും ഒരു മത്സ്യതൊഴിലാളിയേയും കാണാതായതായി പരാതിയുണ്ട്. സ്ഥലത്തേക്ക് ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ പുറപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയത് തീരപ്രദേശത്താണെങ്കിലും ഗംഗാവാലി നദി ഒഴുകുന്ന ഭാഗം തന്നെയാണ്. അതിനാല്‍ അര്‍ജുന്റെ മൃതദേഹമാണോയെന്ന് പ്രത്യേകം പരിശോധിക്കും. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ ജില്ലാ…

Read More

കാണാതായവരെ തേടി ദുര്‍ഘട മേഖലകളിലും തിരച്ചില്‍; നൂറിലേറെ പേര്‍ ഇപ്പോഴും കാണാമറയത്ത്; മരണം 400 കടന്നു

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടി എട്ടാം നാളിലും ദുരന്തമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. 40 സംഘങ്ങളായി 1500 പേരാണ് തിരച്ചില്‍ നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴയുടെ തീരങ്ങളിലും വില്ലേജ് മേഖലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ ഏറ്റവും നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്നും തിരച്ചില്‍ നടത്തുന്നുണ്ട്. ഇതുവരെ ദൗത്യസംഘം കടന്നെത്താത്ത സ്ഥലങ്ങളിലും തിരച്ചില്‍ നടത്തും. പുന്നപ്പുഴ വഴി മൃതദേഹങ്ങള്‍ ഒഴുകിപ്പോയി എന്നു കരുതുന്ന മേഖലകളിലും തിരച്ചില്‍ നടത്താനാണ് തീരുമാനം. സൂചിപ്പാറയ്ക്കും പോത്തുകല്ലിനും ഇടയില്‍ സണ്‍റൈസ് വാലി…

Read More

‘കല്യാണം കഴിക്കുന്നില്ലേ?’; സ്ഥിരം ചോദ്യം തലവേദനയായി; അറുപതുകാരനെ യുവാവ് തല്ലിക്കൊന്നു

ജക്കാര്‍ത്ത: കല്യാണം കഴിക്കുന്നില്ലേയെന്ന് ചോദിച്ച് സ്ഥിരമായി ശല്യംചെയ്ത അയല്‍ക്കാരനെ മരക്കഷ്ണം കൊണ്ട് യുവാവ് തല്ലിക്കൊന്നു. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 29-നായിരുന്നു സംഭവം. വിരമിച്ച സിവിൽ ഉദ്യോഗസ്ഥനായ അസ്ഗിം ഇറിയാന്റോ(60)യെയാണ് അയല്‍ക്കാരനായ പര്‍ലിന്‍ ദുങ്ഗന്‍ സിരേഗര്‍(45) കൊലപ്പെടുത്തിയത്. സിരേഗറിനെ മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി വീടിന്‍റെ വാതിൽ തകർത്ത് ഭർത്താവ് അസ്ഗിമിനെ ഒരു മരക്കഷ്ണം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയില്‍ പറഞ്ഞു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പരിക്കേറ്റ…

Read More

മനുഷ്യത്വമുള്ളവര്‍ ചെയ്യില്ല; വായ്പാതിരിച്ചടവ് ആവശ്യപ്പെട്ട സ്ഥാപനങ്ങള്‍ക്ക് താക്കീതുമായി സര്‍ക്കാർ

കല്‍പ്പറ്റ: വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് മുണ്ടക്കൈ ദുരന്ത ബാധിതരെ വിളിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് താക്കീതുമായി കേരള സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമെന്നും മനുഷ്യത്വമുള്ളവര്‍ ചെയ്യുന്ന കാര്യമല്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. ‘ഉറ്റവരെ തേടുകയാണ് ക്യാമ്പിലെ ഓരാ മനുഷ്യരും. എന്തിനാണ് ക്യാമ്പില്‍ തന്നെ വന്നുകിടക്കുന്നത്. നിവര്‍ത്തിയില്ലാത്തതുകൊണ്ടല്ലേ. അവരെ ചേര്‍ത്തുപിടിക്കേണ്ട സമയമല്ലേ ഇത്. ഒരു കൊള്ളയ്ക്കും ആരെയും വിധേയമാക്കില്ല. കേരളമാണിത്. സ്വകാര്യകമ്പനികള്‍ അവരുടെ നിയമാവലി അനുസരിച്ച് മുന്നോട്ട് പോകുന്നതില്‍ പ്രയാസമില്ല. എന്നാല്‍, മനുഷ്യത്വരഹിത നിലപാടുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല’, കെ രാജന്‍…

Read More

ഒരാൾ പഠിപ്പിക്കുന്നത് 22 കോളേജുകളിൽ; 676 പ്രൊഫസർമാർക്ക് എതിരേ കേസ്

ചെന്നൈ : ഒരേസമയം പല എൻജിനിയറിങ് കോളേജുകളിൽ പഠിപ്പിച്ച അണ്ണാ സർവകലാശാലയിലെ 676 പ്രൊഫസർമാർക്കെതിരേ കേസെടുത്തു. വിവിധ എൻജിനിയറിങ് കോളേജുകളിൽ ഒരേസമയം പ്രൊഫസർമാർ ക്ലാസെടുക്കുന്നെന്ന പരാതിയെത്തുടർന്ന് അന്വേഷണത്തിനായി മൂന്നംഗസമിതിയെ സർവകലാശാല നിയോഗിച്ചിരുന്നു. ഇവരുെട പരാതിയിലാണ് പോലീസ് കേസെടുത്തത്. 676 പ്രൊഫസർമാർ പലകോളേജുകളിലായി പഠിപ്പിക്കുന്നതായി മൂന്നംഗസമിതി കണ്ടെത്തിയിരുന്നു. ഇതിൽ ഒരു പ്രൊഫസർ 22 കോളേജുകളിൽ പഠിപ്പിക്കുന്നതായും തെളിഞ്ഞു.വ്യാജ ആധാർ നമ്പർ നൽകിയാണ് ഇവർ പലകോളേജുകളിലായി പഠിപ്പിച്ചത്.

Read More

പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഉദ്ഘാടനം കാത്ത് എട്ട് വന്ദേഭാരത് വണ്ടികൾ

ചെന്നൈ : പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഉദ്ഘാടനം കാത്തുകിടക്കുന്നത് എട്ട് വന്ദേഭാരത് തീവണ്ടികൾ. ഇവയുടെ പരീക്ഷണയോട്ടം പൂർത്തിയായെങ്കിലും ഉദ്ഘാടനം സംബന്ധിച്ച് റെയിൽവേയിൽനിന്ന് അറിയിപ്പുണ്ടായിട്ടില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ റൂട്ടുകളും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഉദ്ഘാടനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം രാജ്യത്ത് ഇതുവരെ വന്ദേഭാരതിന്റെ ഉദ്ഘാടനംനടത്തിയിട്ടില്ല. എപ്പോൾനടത്തുമെന്ന പ്രഖ്യാപനവും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. വന്ദേ മെട്രോ പരീക്ഷണയോട്ടം നടത്തിയിയെങ്കിലും ഏതുറൂട്ടിൽ ഓടുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഐ.സി.എഫിന്റെ വന്ദേഭാരത് സ്ലീപ്പർ വണ്ടിയുടെ പണിയും പുരോഗമിക്കുന്നു. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.ഇ.എം.എൽ.-ബെമൽ) സഹകരണത്തോടെ 20 കോച്ചുകളടങ്ങിയ…

Read More

കാറ്റിൽനിന്നും വെയിലിൽനിന്നും വൈദ്യുതി : ഉത്പാദനത്തിൽ റെക്കോഡ് അടിച്ച് സംസ്ഥാനം

ചെന്നൈ : കാറ്റിൽനിന്നും വെയിലിൽനിന്നുമുള്ള വൈദ്യുതോത്പാദനത്തിൽ കഴിഞ്ഞദിവസങ്ങളിൽ തമിഴ്‌നാട് റെക്കോഡ്നേട്ടം കൈവരിച്ചു. കാലാവസ്ഥ അനുകൂലമായതാണ് പുനരുപയോഗസ്രോതസ്സുകളിൽനിന്നുള്ള ഊർജോത്പാദനം വർധിക്കാൻ വഴിയൊരുക്കിയത്. ഓഗസ്റ്റ് നാലിനാണ് സൗരോർജപദ്ധതികളിൽനിന്ന് ഏറ്റവുമധികം വൈദ്യുതി ഉത്പാദിപ്പിച്ചത്. 5704 മെഗാവാട്ട് ആണ് ഒറ്റദിവസംകൊണ്ട് ഉത്പാദിപ്പിച്ചത്. ജൂലായ് 24-നായിരുന്നു ഇതിനുമുൻപത്തെ ഏറ്റവുംകൂടിയ ഉത്പാദനം. 5512 മെഗാവാട്ട്. കാറ്റിൽനിന്ന് ഏറ്റവുമധികം വൈദ്യുതിയുത്പാദിപ്പിച്ചത് ജൂലായ് 31-നാണ് 5899 മെഗാവാട്ട് ആയിരുന്നു ഉത്പാദനം. 2023 സെപ്റ്റംബർ 10-ന്റെ റെക്കോഡാണ് (5838 മെഗാവാട്ട്) അന്ന് ഭേദിച്ചത്. കൂടുതൽ സൗരോർജപ്ലാന്റുകൾ സ്ഥാപിച്ചതും തെളിഞ്ഞകാലാവസ്ഥയുമാണ് സൗരവൈദ്യുതിയുടെ ഉത്പാദനം വർധിക്കാൻകാരണം. കാറ്റിന്റെശക്തി കൂടിയതാണ് കാറ്റാടിനിലയങ്ങളിൽനിന്നുള്ള…

Read More