മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ വാഹനവ്യൂഹം കടന്നുപോകാൻ പോലീസ് തടഞ്ഞ ഓട്ടോ മറിഞ്ഞു അഞ്ച് വയസുകാരൻ മരിച്ചു

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി പോലീസ് തടഞ്ഞ ഓട്ടോറിക്ഷ മറിഞ്ഞു അഞ്ചുവയസ്സുകാരൻ മരിച്ചു. ചെന്നൈ മറീന കാമരാജർ ശാലൈയിൽ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ട്രിപ്ലിക്കേൻ സ്വദേശിയായ അലോക്‌നാഥാണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന അലോക്‌നാഥിന്റെ മുത്തച്ഛൻ ശ്രീധർ, മുത്തശ്ശി ശാലിനി, വാഹനംതടഞ്ഞ പോലീസ് കോൺസ്റ്റബിൾ മഹേന്ദ്രൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. മഹേന്ദ്രനെതിരേ കേസെടുത്തു. ഓട്ടോഡ്രൈവറായ ശ്രീധറും ഭാര്യയും കൊച്ചുമകനുമായി മറീന കടൽക്കരയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനുമുൻപ് ഓടിയെത്തിയ കോൺസ്റ്റബിൾ മഹേന്ദ്രൻ അതുവഴിവന്ന വാഹനങ്ങൾ തടഞ്ഞു. ഇതിനിടെ നിയന്ത്രണംവിട്ട…

Read More

ഉദയനിധിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം: പ്രതികരിച്ച് സ്റ്റാലിൻ

ചെന്നൈ : മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന റിപ്പോർട്ടുകളെ പരിഹസിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തിയാർജിച്ചുവരുകയാണല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ശക്തിയാർജിച്ചതേയുള്ളൂ മൂത്തിട്ടില്ലെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഡി.എം.കെ.യുടെ ഉന്നതനേതാക്കളടക്കം ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇതുവരെ സ്റ്റാലിൻ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഉടൻ തന്നെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മദ്യദുരന്തമടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടപടി വൈകുകയായിരുന്നു. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി ഈ മാസം സ്റ്റാലിൻ യു.എസ്. സന്ദർശനം നടത്തുന്നുണ്ട്. ഇതിനായി…

Read More

ഇന്ത്യന്‍ 2 ഒടിടിയിലേക്ക്, തിയതി പ്രഖ്യാപിച്ചു

കമല്‍ ഹാസന്‍ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2 ഒടിടി റിലീസിന്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഓഗസ്റ്റ് 9 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടത്. തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലായിരിക്കും ചിത്രം എത്തുക. അതിനിടെ ഒടിടി ഡീലുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും നെറ്റ്ഫ്‌ളികിസും തമ്മില്‍ തകര്‍ക്കം നിലനില്‍ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ് നെറ്റ്ഫ്‌ളിക്‌സ് വാങ്ങിയത്. തിയറ്ററില്‍ വിചാരിച്ച മുന്നേറ്റം നടത്താന്‍ ചിത്രത്തിന് ആകാതിരുന്നതോടെ നെറ്റ്ഫ്‌ളിക്‌സ് പണം…

Read More

പ്രത്യേക തീവണ്ടിയിൽ തിരുപ്പതി യാത്ര നടത്തി 1008 കുട്ടികൾ

ചെന്നൈ : ഭിന്നശേഷിക്കാരായ 1008 കുട്ടികൾക്ക് പ്രത്യേക തീവണ്ടിയിൽ തിരുപ്പതി ദർശനം. റോട്ടറി ഡിസ്ട്രിക്ട് 3233- ഉം റോട്ടറി ക്ലബ് ഓഫ് ചെന്നൈ നോബിൾ ഹാർട്‌സും ചേർന്നാണ് 65 ലക്ഷത്തോളം രൂപ ചെലവിൽ യാത്ര ഒരുക്കിയത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച രാവിലെ 6.30-നാണ് കുട്ടികളെയും വഹിച്ച് പ്രത്യേക തീവണ്ടിയാത്ര പുറപ്പെട്ടത്. മുഖ്യാതിഥിയായെത്തിയ തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർബാബു വണ്ടിക്ക് പച്ചക്കൊടി കാണിച്ചു. റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ അനിരുദ്ധ റോയ് ചൗധരിയും ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷൻ ഡി.ആർ.എം. ബി. വിശ്വനാഥും…

Read More

നഗരത്തിൽ രണ്ട് ദിവസംകൂടി ശക്തമായ മഴ; തുടരും

ചെന്നൈ : നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി തിങ്കളാഴ്ച രാവിലെ ശക്തമായ മഴപെയ്തു. അടുത്ത രണ്ടുദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, വിഴുപുരം, കള്ളക്കുറിച്ചി, തിരുവണ്ണാമല, കടലൂർ എന്നീജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴപെയ്യാൻ കാരണമെന്ന് അറിയിച്ചു.

Read More

മരം മുറിച്ചാൽ ജയിൽശിക്ഷ : നിയമം കർശനമാക്കാൻ തമിഴ്‌നാട്; വിശദാംശങ്ങൾ

ചെന്നൈ : സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലെ വിലകൂടിയ മരങ്ങൾ മുറിച്ചുവിൽക്കുന്നവർക്കെതിരേ ശിക്ഷാനടപടികൾ ശക്തമാക്കാനൊരുങ്ങി തമിഴ്‌നാട്. മരം മുറിക്കുന്നവർക്ക് തടവുശിക്ഷ നൽകുന്നതുൾപ്പെടെ വനംവകുപ്പുനിയമങ്ങളിൽ ഭേദഗതി വരുത്താനാണ് തീരുമാനം. പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും. തമിഴ്നാട്ടിൽ ഹരിതവിസ്തൃതി വർധിപ്പിക്കാനുള്ള സമഗ്രപദ്ധതിക്ക് ഇത്തരം മരങ്ങൾ സംരക്ഷിക്കേണ്ടത് പരമപ്രധാനമാണെന്നും എന്നാൽ, സർക്കാർ സ്ഥലങ്ങളിലെ മരങ്ങൾ സമൂഹവിരുദ്ധർ വ്യാപകമായി മുറിച്ചുമാറ്റുന്നുണ്ടെന്നും അതുനിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിക്ഷാനടപടികൾ കടുപ്പിക്കുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്‌നാട്ടിലെ ഹരിതവിസ്തൃതി വർധിപ്പിക്കാൻ സർക്കാർ വിവിധ നടപടികൾ സ്വികരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള ഗ്രീൻ തമിഴ്‌നാട് എന്ന സംരംഭത്തിനുകീഴിൽ വൃക്ഷത്തൈകൾ…

Read More

ഡി.എം.കെ.യുടെ തിരുനെൽവേലി കോർപ്പറേഷന്റെ മേയർസ്ഥാനാർഥിയായി രാമകൃഷ്ണൻ

ചെന്നൈ : കിട്ടു രാമകൃഷ്ണൻ ഡി.എം.കെ.യുടെ തിരുനെൽവേലി കോർപ്പറേഷന്റെ മേയർസ്ഥാനാർഥി. മന്ത്രിമാരായ കെ.എൻ. നെഹ്‌റുവിന്റെയും തങ്കം തെന്നരശിന്റെയും മേൽനോട്ടത്തിൽ നടത്തിയ ഡി.എം.കെ. കൗൺസിലർമാരുടെ യോഗത്തിലാണ് രാമകൃഷ്ണനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും. 55 അംഗ കൗൺസിലിൽ ഡി.എം.കെ. സഖ്യത്തിന് 51 അംഗങ്ങളുടെ പിന്തുണയുണ്ട്. അതിനാൽ രാമകൃഷ്ണന്റെ വിജയം മിക്കവാറും ഉറപ്പാണ്. മേയറായിരുന്ന ശരവണൻ പാർട്ടിക്കുള്ളിൽനിന്നുള്ള എതിർപ്പിനെത്തുടർന്ന് രാജിവെച്ചതോടെയാണ് ഒഴിവുവന്നത്. 40-ലേറെ കൗൺസിലർമാർ ശരവണന് എതിരായിരുന്നു. ഡി.എം.കെ. നേതൃത്വം ഇടപെട്ടിട്ടും കൗൺസിലർമാർ നിലപാട് മാറ്റാതെവന്നതോടെ ശരവണനോട് രാജിസമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. ഐകകണ്ഠ്യേനയാണ് രാമകൃഷ്ണനെ മേയർസ്ഥാനാർഥിയായി തിരഞ്ഞെടുത്തതെന്ന്…

Read More

വിദ്യാർഥിയെ അടിച്ചുകൊന്നു

ചെന്നൈ : കാവേരിനദീതീരത്ത് നടക്കാനെത്തിയ കോളേജ്‌ വിദ്യാർഥി മദ്യപസംഘത്തിന്റെ അടിയേറ്റുമരിച്ചു. പുതുക്കോട്ടയിലെ വീരാളിമല സ്വദേശിയായ രഞ്ജിത്ത് കണ്ണനാണ് (17) മരിച്ചത്. തിരുച്ചിറപ്പള്ളിയിൽ ശ്രീരംഗത്തിനടുത്ത് ഗീതാപുരത്താണ് സംഭവം. സുഹൃത്തിനെ കാണാനെത്തിയ രഞ്ജിത്ത് കരകവിഞ്ഞൊഴുകുന്ന കാവേരിനദി കാണാൻവേണ്ടിയാണ് തീരത്തെത്തിയത്. അവിടെവെച്ച് ഒരുസംഘമാളുകളുമായി വഴക്കുണ്ടാവുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘം രഞ്ജിത്തിനെ അടിച്ചുവീഴ്ത്തി. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നവീൻകുമാർ (24), വിജയ് (23), സുരേഷ് (25) എന്നിവരെയും പ്രായപൂർത്തിയാവാത്ത രണ്ടുപേരെയും അറസ്റ്റുചെയ്തു.

Read More

കൺമണി അൻപോട് ഗാനം ഉപയോഗിച്ചതിന് ഇളയരാജ ചോദിച്ചത് രണ്ട് കോടി; ഒടുവിൽ ഈ തുക കൊടുത്ത് ഒതുക്കി മഞ്ഞുമ്മൽ ബോയ്സ് ടീം; വിശദംശനങ്ങൾ

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ കൺമണി അൻപോട് എന്ന ​ഗാനം ഉപയോ​ഗിച്ചതിന് എതിരെ സം​ഗീത സംവിധായകൻ ഇളയരാജ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ വിവാദം ഒത്തുതീർന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി മഞ്ഞുമ്മൽ ടീം പ്രശ്നം പരിഹരിച്ചു എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാണ് ഇളയരാജ ആരോപിച്ചത്. ചിത്രം വമ്പൻ വിജയമായി മാറിയതിനു പിന്നാലെയാണ് നിയമനടപടികളുമായി ഇളയരാജ എത്തിയത്. എന്നാൽ ​ഗുണ നിർമാതാക്കളുടെ അനുമതിയോടെയായിരുന്നു…

Read More

വണ്ണിയർ സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും പ്രാതിനിധ്യം കൂടുതലെന്ന് രേഖ

ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വണ്ണിയർ സമുദായത്തിന് നിലവിൽ 10.5 ശതമാനത്തിൽ കൂടുതൽ പ്രാതിനിധ്യമുണ്ടെന്ന് വിവരാവകാശ രേഖ. 10.5 ശതമാനം വണ്ണിയർ സംവരണത്തിനായി പാട്ടാളി മക്കൾ കക്ഷി (പി.എം.കെ.) പ്രക്ഷോഭത്തിനൊരുങ്ങുമ്പോഴാണ് ഈ കണക്ക് പുറത്തുവരുന്നത്. എന്നാൽ, കണക്ക് അപൂർണവും വളച്ചൊടിച്ചതുമാണെന്ന് പി.എം.കെ. നേതാക്കൾ കുറ്റപ്പെടുത്തി. സർക്കാരിന്റെ രേഖയനുസരിച്ച് 2018 നും 2022-നും ഇടയിൽ എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചവരിൽ 11. 4ശതമാനം പേർ വണ്ണിയർ സമുദായത്തിൽനിന്നാണ്. മെഡിക്കൽ പി.ജി. കോഴ്‌സുകളിൽ ഇത് 13.5 ശതമാനമാണ്. 2012-നും 2022-നും ഇടയിൽ തമിഴ്‌നാട് പി.എസ്.സി.യുടെ…

Read More