വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു

ചെന്നൈ : കിണർ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു. തൂത്തുക്കുടി തലമുത്തുനഗറിൽ നടന്ന സംഭവത്തിൽ ഗണേശൻ (60), മാരിമുത്തു (36) എന്നിവരാണ് മരിച്ചത്. ഗണേശന്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്. കിണറ്റിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്നാണ് ഗണേശനും മാരിമുത്തുവും ചേർന്ന് വൃത്തിയാക്കാൻ തീരുമാനിച്ചത്. കിണറ്റിൽ ഇറങ്ങിയ ഗണേശന് തിരിച്ചു കയറാൻ സാധിക്കാതെ വന്നതോടെ മാരിമുത്തുവും ഇറങ്ങുകയായിരുന്നു. എന്നാൽ, ഇയാളും മയങ്ങി വീണു. ഇവരെ രക്ഷിക്കാൻ രണ്ട് പേർ കൂടി ഇറങ്ങിയെങ്കിലും അവർക്കും ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഇവരെ രക്ഷിച്ചുവെങ്കിലും ഗണേശനും മാരിമുത്തുവും കിണറ്റിനുള്ളിലെ…

Read More

വയനാട്ടിൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക തയാറാക്കുക പ്രധാന ദൗത്യം;വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ചു; തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്ന് സംസ്‌കരിക്കും

വയനാട് : വയനാട്ടില്‍ വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ച് എന്‍ഡിആര്‍എഫ് സംഘം. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പോത്തുകല്‍ ഇരുട്ടുകുത്തില്‍ നിന്ന് തിരച്ചിലിന് പോയ 18 അംഗം സംഘമാണ് വനത്തില്‍ കുടുങ്ങിയിരുന്നത്. എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സിന്റെ 14 പ്രവര്‍ത്തകര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേര്‍ എന്നിവരാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്. കൂടാതെ ഒരിടത്തും തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി കെ രാജന്‍. ഇതുവരെ ആരും തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്ന് വൈകീട്ട് സംസ്‌കരിക്കും. എല്ലാ മൃതദേഹങ്ങളും…

Read More

ദിണ്ടിഗലിൽ കാർ ബൈക്കിലിടിച്ച് അഞ്ചംഗകുടുംബം മരിച്ചു

ചെന്നൈ : ദിണ്ടിഗലിൽ ബൈക്കിൽ കാറിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ക്ഷേത്രദർശനത്തിനു പോവുകയായിരുന്ന ദിണ്ടിഗൽ ഇരട്ടലപ്പാറ ഗ്രാമത്തിലെ ജോർജ് (35), ഭാര്യ അരുണ (27), അരുണയുടെ അമ്മ സരോജ (55), മക്കളായ രക്ഷൻ ജോ (9), രഞ്ജിത (3) എന്നിവരാണ് മരിച്ചത്. എല്ലാവരും ഒരു ബൈക്കിലാണ് സഞ്ചരിച്ചത്. ശനിയാഴ്ചയായിരുന്നു അപകടം. നാഥൻ റോഡിൽവെച്ച് എതിർദിശയിൽ അതിവേഗംവന്ന കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ മറ്റൊരുബൈക്കിലും ഇടിച്ചു. അതിലെ യാത്രക്കാരന് പരിക്കേറ്റു. കാർഡ്രൈവർ പ്രവീൺകുമാറിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഇയാൾ തുവരക്കുറിച്ചി സ്വദേശിയാണ്. മരിച്ച…

Read More

ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കുടുംബത്തിന് വധഭീഷണി

ചെന്നൈ : കഴിഞ്ഞമാസം കൊല്ലപ്പെട്ട ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കുടുംബത്തിന് വധഭീഷണി. ഫോണിൽ ലഭിച്ച വധഭീഷണിയെത്തുടർന്ന് പോലീസ് ഒരാളെ പിടികൂടി ചോദ്യംചെയ്യുകയാണ്. അയനാവരത്ത് താമസിക്കുന്ന ആംസ്‌ട്രോങ്ങിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ആംസ്‌ട്രോങ്ങിന്റെ കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തിരുവെങ്കിടം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. തിരുവെങ്കിടത്തിന്റെ ബന്ധുക്കളാണ് ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു.

Read More

പോലീസ് ഉന്നത തലത്തിൽ വീണ്ടും അഴിച്ചുപണി

ചെന്നൈ : ഒരു മാസത്തിനുള്ളിൽ പോലീസ് ഉന്നതതലത്തിൽ വീണ്ടും അഴിച്ചുപണി. വിഗ്രഹക്കടത്ത് തടയാനുള്ള വിഭാഗത്തിന്റെ ഡി.ജി.പി. ശൈലേഷ് കുമാറിനെ തമിഴ്‌നാട് ഹൗസിങ് കോർപ്പറേഷന്റെ ചെയർമാൻ ആൻഡ് മനേജിങ് ഡയറക്ടറായി നിയമിച്ചു. വിഗ്രഹക്കടത്ത് തടയാനുള്ള ഡി.ജി.പി.യുടെ ചുമതല ഇതേ അന്വേഷണ വിഭാഗത്തിലുള്ള ഐ.ജി. ഡോ. ആർ. ദിനകരനെ ഏൽപ്പിച്ചു. ഡി.ജി.പി. ഓഫീസിൽ ക്രമസമാധാന പാലനത്തിന്റെ ഐ.ജി.യായി പ്രവർത്തിക്കുകയായിരുന്ന സെന്തിൽ കുമാറിന്റെ വെസ്റ്റ് സോൺ ഐ.ജി.യായി നിയമിച്ചു. വെസ്റ്റ് സോൺ ഐ.ജി.യായിരുന്നു ഭുവനേശ്വരിയെ സ്പെഷ്യൽ ഡി.ജി.പി.യായി നിയമിച്ചു. ഡി.ജി.പി.ഓഫീസിൽ സ്പെഷ്യൽ ഐ.ജി.യായി പ്രവർത്തിക്കുകയായിരുന്ന രൂപേഷ് കുമാർ മീണയെ…

Read More

നഗരത്തിൽ 88 ഭിന്നശേഷി സൗഹൃദ ബസുകൾ : പുറത്തിറക്കി

ചെന്നൈ : നഗരത്തിൽ ഭിന്നശേഷിക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ 88 ലോഫ്ളോർ ബസുകൾ പുറത്തിറക്കി. നഗരത്തിൽനടന്ന ചടങ്ങിൽ യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഗതാഗതമന്ത്രി ശിവശങ്കർ, ദേവസ്വം മന്ത്രി, പി.കെ. ശേഖർ ബാബു, ദയാനിധി മാരൻ എം.പി. തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി ഉദയനിധി സ്റ്റാലിനും ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവരും ബസിൽ സഞ്ചരിച്ചു. ബസുകൾ ബ്രോഡ്‌വേ ബസ്‌സ്റ്റാൻഡിൽനിന്ന് കിളാമ്പാക്കം, ആവഡി, പൂനമല്ലി, തിരുപ്പോരൂർ, തിരുവെട്ടിയൂർ, തിരുവേർക്കാട്, ടി. നഗർ, മഹാലിംഗപുരം, തിരുവാണ്മിയൂർ, താംബരം, ഗുഡുവാഞ്ചേരി, കോവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തും. ഭിന്നശേഷിക്കാർക്ക് ബസുകളിലേക്ക്…

Read More

സംസ്ഥാനത്തെ മലയോരജില്ലകൾ നിരീക്ഷിക്കാൻ സർക്കാർ ഉത്തരവ്

ചെന്നൈ : വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മലയോരഗ്രാമങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഉത്തരവിട്ടു. പശ്ചിമഘട്ടത്തോട് ചേർന്നുള്ള ദിണ്ടിക്കൽ, നീലഗിരി, കോയമ്പത്തൂർ, കന്യാകുമാരി, തിരുനെൽവേലി, തേനി, തിരുപ്പൂർ, വിരുദുനഗർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിരീക്ഷണം ശക്തിപ്പെടുത്താനാണ് നിർദേശം. മഴക്കാലത്ത് ഈ മേഖലകളിൽ റവന്യൂ വകുപ്പിലെയും ദുരന്തനിവാരണ വകുപ്പിലെയും ഉദ്യോഗസ്ഥർ നിരന്തരനിരീക്ഷണം ശക്തമാക്കണം. ഇതിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ ഉടൻ ജില്ലാഭരണകൂടത്തെ അറിയിക്കാനും ഉത്തരവിട്ടു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തനിവാരണ നിധിയിലേക്ക് സംസ്ഥാനസർക്കാർ അഞ്ചുകോടി രൂപ നൽകിയിരുന്നു.

Read More

ചെന്നൈയിൽ നിന്ന് തെക്കൻ ജില്ലകളിലേക്കുള്ള മേൽപ്പാലം ഉദ്ഘാടനം ചെയ്തു

ചെന്നൈ : പെരുങ്കളത്തൂരിൽ ചെന്നൈ-ചെങ്കൽപ്പെട്ട് റോഡിൽ നിർമിച്ച മേൽപ്പാലം മന്ത്രി ടി.എം. അൻപരസൻ ഉദ്ഘാടനം ചെയ്തു. മേൽപ്പാലം ഉദ്ഘാടനം ചെയ്തതോടെ പെരുങ്കളത്തൂരിനും സമീപ പ്രദേശങ്ങളിലുമുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. ചെന്നൈയിൽ നിന്ന് തെക്കൻ ജില്ലകളിലേക്കുള്ള എല്ലാ വാഹനങ്ങളും പെരുങ്കളത്തൂരിലൂടെയാണ് കടന്ന് പോകുന്നത്.  

Read More

ധനുഷിനെതിരേ നിലപാട് കടുപ്പിച്ച് നിർമാതാക്കൾ

ചെന്നൈ : മുൻകൂർ പണം വാങ്ങിയ സിനിമകളിൽ അഭിനയിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ നടൻ ധനുഷിനെതിരേ തമിഴ് നിർമാതാക്കളുടെ സംഘടന. കഴിഞ്ഞ ദിവസം ചേർന്ന തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നിർവാഹക സമിതിയിൽ താരത്തിനെതിരേ രൂക്ഷവിമർശനമുയർന്നു. ധനുഷിനെതിരേ പരാതി ഉയർന്നിട്ടില്ലെന്ന തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ പ്രസ്താവനയിലും കൗൺസിൽ അതൃപ്തി അറിയിച്ചു. മുൻകൂർ പണം വാങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കുന്നതിന് ധനുഷ് അടക്കമുള്ള താരങ്ങൾ മുൻഗണന നൽകണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.

Read More

നീലഗിരി ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

ചെന്നൈ: നീലഗിരിയും തിരുവണ്ണാമലയും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട്ടിലേക്ക് വീശുന്ന പടിഞ്ഞാറൻ കാറ്റിൻ്റെ വേഗത്തിലുള്ള മാറ്റത്തെ തുടർന്ന് ഇന്ന് (ആഗസ്ത് 4) മുതൽ എട്ടാം തീയതി വരെ ചിലയിടങ്ങളിൽ ഇടിയോടും മിന്നലിനോടും കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് ഇത് സംബന്ധിച്ച് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. നീലഗിരി, കോയമ്പത്തൂർ ജില്ലയിലെ മലയോര മേഖലകളിലും തിരുവണ്ണാമലൈ, ചെങ്കൽപട്ട്, വില്ലുപുരം ജില്ലകളിലും ഇന്ന് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നീലഗിരി,…

Read More