ചെന്നൈ : ഡൽഹിയിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് വന്ന തമിഴ്‌നാട് എക്സ്പ്രസ് തീവണ്ടിയിൽനിന്ന് 1556 കിലോ പഴകിയ ആട്ടിറച്ചി പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെ ചെന്നൈ സെൻട്രലിലെത്തിയ തമിഴ്‌നാട് എക്സ്‌പ്രസിൽനിന്ന് ദുർഗന്ധം പരക്കുന്നതായി കണ്ടതിനെത്തുടർന്നാണ് തീവണ്ടിയിൽ പരിശോധന ആരംഭിച്ചത്. വിവരമറിഞ്ഞ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ സംഭവസ്ഥലത്തെത്തി ഇറച്ചി കണ്ടെടുത്തു. ഇറച്ചിക്ക് എത്രദിവസത്തെ പഴക്കമുണ്ടെന്ന് അറിയാനായി സാംപിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഏതു സംസ്ഥാനത്തുനിന്നാണ് ഇറച്ചി ബുക്ക് ചെയ്ത് തീവണ്ടിയിൽ കയറ്റിയതെന്നും അന്വേഷിച്ചുവരുകയാണ്. ചെന്നൈയിലെ ഹോട്ടലുകളിൽ വിതരണംചെയ്യാനായി എത്തിച്ചതാണ് ഇറച്ചിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്ന് റെയിൽവേ പോലീസ് അറിയിച്ചു.…
Read MoreDay: 10 September 2024
മഞ്ഞൾപൊടി പാക്കറ്റിന്റെ മറവിൽ കഞ്ചാവ് കടത്ത് യുവതിയടക്കം പിടിയിൽ
മഞ്ഞൾപൊടിയുടെ ലേബലുള്ള 10 പാക്കറ്റുകളുമായി പിടിയിലായ യുവതിയെ പരിശോധിച്ചപ്പോൾ കണ്ടെത്തിയതാവട്ടെ പാക്കറ്റുകളിലെല്ലാം കഞ്ചാവ്. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ യുവതിയെ പിടികൂടിയത്. തിരിച്ചറിയാതിരിക്കാനും സംശയം തോന്നാതിരിക്കാനുമാണ് ഇത്തരമൊരു വിദ്യ പ്രയോഗിച്ചതെന്ന് യുവതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നേഹ ബായി എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്. മഞ്ഞൾ പൊടിയുടെ പാക്കറ്റിലടച്ച കഞ്ചാവ് ശേഖരം കണ്ടെടുത്തതിന് പിന്നാലെ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസൈ എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി സൂപ്രണ്ട് തിരുപതി യാദവ്, എസ്.ഐ നാഗരാജ് എന്നിവർ അറിയിച്ചു.…
Read Moreപരംപൊരുൾ ഫൗണ്ടേഷൻ സ്ഥാപകൻ മഹാവിഷ്ണു കപടശാസ്ത്ര പ്രചാരണം നടത്തിയതായി ആരോപണം
ചെന്നൈ : പരംപൊരുൾ ഫൗണ്ടേഷൻ സ്ഥാപകൻ മഹാവിഷ്ണു ചെന്നൈയിലെ സ്കൂളുകളിൽ നടത്തിയ വിവാദ പ്രഭാഷണം യൂട്യൂബിൽനിന്നു നീക്കി. തന്റെ പ്രഭാഷണത്തിൽ അധിക്ഷേപകരമായി ഒന്നുമില്ലായിരുന്നെന്നും തെറ്റിദ്ധാരണ കാരണമാണ് പരാതികൾ ഉയർന്നതെന്നുമാണ് മഹാവിഷ്ണു പോലീസിനു മൊഴി നൽകിയത്. ചെന്നൈ നഗരത്തിലെ രണ്ട് സ്കൂളുകളിൽ വ്യക്തിത്വ വികസന ക്ലാസ് എന്ന പേരിൽ ആത്മീയ പ്രഭാഷണം നടത്തിയ മഹാവിഷ്ണു കപടശാസ്ത്രം പ്രചരിപ്പിക്കുകയും ഭിന്നശേഷിക്കാരെ അവഹേളിക്കുകയും ചെയ്തെന്നാണ് പരാതി. പ്രഭാഷണത്തിന്റെ വീഡിയോ മഹാവിഷ്ണുതന്നെ യൂ ട്യൂബിലിട്ടിരുന്നു. ഇയാൾ അറസ്റ്റിലായതിനു പിന്നാലെയാണ് യൂ ട്യൂബ് അത് നീക്കം ചെയ്തത്. 15 ദിവസത്തേക്കു റിമാൻഡു…
Read Moreപാട്ടക്കുടിശ്ശിക 780 കോടി; മദ്രാസ് റേസ് ക്ലബ്ബ് സർക്കാർ മുദ്രവെച്ചു
ചെന്നൈ : കോടികളുടെ പാട്ടക്കുടിശ്ശിക വന്നതിനെത്തുടർന്ന് ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് റേസ് ക്ലബ്ബ് തമിഴ്‌നാട് സർക്കാർ മുദ്രവെച്ചു. എന്നാൽ, മുൻകൂർ നോട്ടീസ് നൽകിയതിനുശേഷം മാത്രമേ ക്ലബ്ബിന്റെ സ്ഥലം ഏറ്റെടുക്കൂവെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചെന്നൈയ്ക്കടുത്ത് അഡയാർ, വെളാച്ചേരി വില്ലേജുകളിലായി 1946-ൽ സർക്കാർ പാട്ടത്തിനുനൽകിയ 160 ഏക്കർ സ്ഥലത്താണ് കുതിരപ്പന്തയങ്ങളും ഗോൾഫ് പരിശീലനവും നടക്കുന്ന മദ്രാസ് റേസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. 1970-ൽ പാട്ടത്തുക വർധിപ്പിച്ചതിനുശേഷം ക്ലബ്ബ് അധികൃതർ വാടക നൽകിയിട്ടില്ല. ഇതുവരെയുള്ള കുടിശ്ശിക 780 കോടിയിലേറെ രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഇത്രയുംതുക കുടിശ്ശികവന്ന സാഹചര്യത്തിലാണ് പാട്ടം…
Read Moreഅയല്‍വാസി മൂന്ന് വയസുകാരനെ കൊലപ്പെടുത്തി വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു;
ചെന്നൈ: തമിഴ്‌നാട്ടില്‍ അയല്‍വാസി മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു. കുട്ടിയുടെ പിതാവുമായുള്ള വൈരാഗ്യത്തിന്റെ പേരിലാണ് അയല്‍വാസി 40കാരിയായ തങ്കമ്മാള്‍ കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ സംശയം. തിരുനെല്‍വേലി ജില്ലയിലെ രാധാപുരം താലൂക്കിലെ അത്കുറിച്ചി ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. നിര്‍മാണത്തൊഴിലാളി വിഘ്‌നേഷിന്റെ മകന്‍ സഞ്ജയ് ആണ് മരിച്ചത്. സഞ്ജയ് രാവിലെ വീടിനടുത്ത് കളിക്കുകയായിരുന്നു. അങ്കണവാടിയിലേക്ക് കൊണ്ടുപോകാനായി അമ്മ രമ്യ തിരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടിയെ കാണാതായത്. രാധാപുരം പൊലീസില്‍ വിഘ്‌നേഷ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ തെരുവിലെ…
Read Moreഅഞ്ച് ദിവസം കുടിവെള്ളമില്ലാത്ത ദുരിതത്തിന് അറുതിയായി; തിരുവനന്തപുരത്ത് വെള്ളമെത്തി
തിരുവനന്തപുരം: അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കി പമ്പിങ് തുടരുന്നതോടെ കുടിവെള്ള വിതരണം സാധാരണ നിലയിലേക്ക്. നഗരത്തിലെ ഭൂരിഭാഗം വാർഡുകളിലും ഇന്നലെ ഉച്ചയ്ക്ക് മുമ്പ് തന്നെ വെള്ളമെത്തി. എന്നാൽ, ഇന്നലെ രാത്രി വൈകിയാണ് ഉയര്‍ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിയത്. വേണ്ടത്ര മുന്നൊരുക്കം നടത്താതെയും അശാസ്ത്രീയമായി പൈപ്പ് ലൈനുകളുടെ അലൈന്‍മെന‍്റ് മാറ്റാന് ഇറങ്ങിയതോടെ അഞ്ചു ദിവസമാണ് നഗരവാസികള്‍ കുടിവെള്ളമില്ലാതെ വലഞ്ഞത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിൽ വാട്ടർ ലൈൻ അലൈന്മെന്‍റ് മാറ്റിയ സ്ഥലങ്ങളിൽ ഇനിയും ദുരിതം തുടരും. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ആദ്യം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തി തുടങ്ങിയത്. എന്നാല്‍, തിങ്കളാഴ്ച വൈകിട്ടുവരെയും…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ വിമാനത്തിൽ ലൈംഗിക ഉപദ്രവം: തമിഴ്‌നാട് സ്വദേശിയായ 51-കാരന് മൂന്നുവർഷം തടവ്
ബെംഗളൂരു : ദോഹ – ബെംഗളൂരു വിമാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 51-കാരന് ബെംഗളൂരുവിലെ അതിവേഗ പ്രത്യേക കോടതി മൂന്നുവർഷം തടവുവിധിച്ചു. തമിഴ്‌നാട് സ്വദേശി അമ്മാവാസി മുരുകേശനാണ് കോടതി തടവുശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2023 ജൂൺ 27-നാണ് കേസിനാസ്പദമായ സംഭവം. വിമാനത്തിൽ മദ്യലഹരിയിലായിരുന്ന മുരുഗേശൻ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
Read Moreഓണയാത്ര ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പാലക്കാടുവഴി തീവണ്ടിവേണമെന്ന ആവശ്യം ശക്തം
ചെന്നൈ : ഓണത്തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരക്ക് കുറയ്ക്കാൻ മുൻവർഷങ്ങളിലെല്ലാം പാലക്കാടുവഴി കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചിരുന്നു. ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേകവണ്ടികൾ പ്രഖ്യാപിക്കണമെന്ന് യാത്രക്കാരും മലയാളിസംഘടനകളും ഒരു മാസംമുൻപുതന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഓണഘോഷത്തിന് ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂവെങ്കിലും ഇനിയും പ്രത്യേക വണ്ടികൾ അനുവദിച്ചിട്ടില്ല. ഓണത്തിന് പ്രത്യേക വണ്ടി അനുവദിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, മധുര, ദിണ്ടിക്കൽ വഴി ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വണ്ടി മാത്രമാണ് അനുവദിച്ചത്. ഈ വണ്ടി തിരുവനന്തപുരം,…
Read More‘പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വേർപിരിയുന്നു’; ജയം രവി
ചെന്നൈ: പതിനഞ്ച് വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തി തമിഴ് താരം ജയം രവിയും ഭാര്യ ആരതിയും. ഏറെ നാളത്തെ ആലോചനകള്‍ക്കും ചർച്ചകള്‍ക്കും ഒടുവില്‍ എടുത്ത തീരുമാനമാണിതെന്ന് ജയം രവി പങ്കുവച്ച വാർത്താ കുറിപ്പില്‍ പറയുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും ജയം രവി അഭ്യർത്ഥിക്കുന്നു. ‘ജീവിതം എന്നത് ഒരുപാട് അധ്യായങ്ങളിലൂടെയുള്ള യാത്രയാണ്. അവയില്‍ ഓരോന്നിലും അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിരിക്കുന്നു. ബിഗ് സ്ക്രീനിന് അകത്തും പുറത്തും എന്റെ ഈ യാത്രയില്‍ നിങ്ങളില്‍ പലരും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളോടും ആരാധകരോടും എന്നെകൊണ്ട് സാധിക്കുന്നത് പോലെ…
Read Moreഡൽഹിയിൽ യുവാവിന് മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു;
ഡൽഹി: ഡൽഹിയിൽ യുവാവിന് എം പോക്സ് (മങ്കി പോക്സ്) വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരുന്നു യുവാവിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ യുവാവിനെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ നില മെച്ചപ്പെടുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എം പോക്സിന്റെ പഴ വകഭേദമാണ് സ്ഥിരീകരിക്കപ്പെട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. 2022 മുതൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 30 കേസുകൾക്ക് സമാനമാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ കണ്ടെത്തിയ ക്ലേഡ് 2 വൈറസാണ് യുവാവിനെ ബാധിച്ചിരിക്കുന്നതെന്നും മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. യുവാവ് നിലവിൽ ചികിത്സകളോടു…
Read More