ചെന്നൈ : മധുര – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20671/20672) ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. തീവണ്ടിക്ക് ശനിയാഴ്ച ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും കെ.ആർ. പുരം സ്റ്റേഷനിലും സ്വീകരണം നൽകും. കെ.ആർ. പുരത്ത് രാത്രി 7.30-നും കന്റോൺമെന്റിൽ രാത്രി എട്ടിനുമാണ് സ്വീകരണം. ചൊവ്വാഴ്ചയൊഴികെ ആഴ്ചയിൽ ആറുദിവസം സർവീസുണ്ടാകും. മധുര ജങ്ഷനിൽനിന്ന് പുലർച്ചെ 5.15-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തും. കൃഷ്ണരാജപുരം, സേലം, നാമക്കൽ, കരൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ബെംഗളൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുന്ന…
Read MoreAuthor: Chennai Vartha
റോഡിൽ അലഞ്ഞുതിരിയുന്ന അക്രമകാരികളായ മാടുകളെ പിടിച്ചുകെട്ടാൻ പുതിയ നീക്കം
ചെന്നൈ : റോഡിൽ അലഞ്ഞുതിരിയുന്ന അക്രമകാരികളായ മാടുകളെ പിടിച്ചുകെട്ടാൻ ജല്ലിക്കെട്ടു വീരൻമാർ രംഗത്തിറങ്ങി. മധുരയിലും തിരുച്ചിറപ്പള്ളിയിലുമാണ് ജല്ലിക്കെട്ടിൽ പങ്കെടുത്ത് പ്രാവീണ്യമുള്ള യുവാക്കൾ രംഗത്തിറങ്ങിയത്. മാടുകളുടെ ആക്രമണത്തിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ചിലർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയുംചെയ്ത സാഹചര്യത്തിലാണിത്. മധുരയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ 90-ലധികം മാടുകളെ ജല്ലിക്കെട്ടു വീരൻമാർ പിടികൂടിയിട്ടുണ്ടെന്ന് മധുര കോർപ്പറേഷൻ വൃത്തങ്ങൾ അറിയിച്ചു. അക്രമകാരികളായ കാളകളെ മെരുക്കുന്നതിലൂടെ സാമ്പത്തികഗുണമില്ലെങ്കിലും ജല്ലിക്കെട്ട് സീസണിനു മന്നോടിയായുള്ള പരിശീലനമെന്നനിലയിൽ ഗുണം ചെയ്യുമെന്നും ഇവർ പറയുന്നു. ജല്ലിക്കെട്ട് മത്സരങ്ങളിൽ സമ്മാനംനേടിയ യുവാക്കളും ഇവരിലുണ്ട്.
Read Moreവാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്; യാത്ര ചെയ്തത് കനത്ത സുരക്ഷയില്‍
തിരുവനന്തപുരം: വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്. എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്നലെ രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്. കനത്ത പൊലീസ് സുരക്ഷയിലാണ് യാത്ര. എന്നാല്‍ എങ്ങോട്ടേക്കാണ് യാത്രയെന്നതില്‍ വ്യക്തതയില്ല. ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കിയത്. പോകുന്നവഴികളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടിയാവാം ബോര്‍ഡ് നീക്കിയതെന്നും സൂചനയുണ്ട്. മുകേഷിന്റെ രാജി സംബന്ധിച്ച നിര്‍ണ്ണായക ദിനമാണിന്ന്. മുകേഷ് നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന സിപിഐയുടെ ആവശ്യം ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.…
Read Moreമലയാളി വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം
മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ മലയാളി. കൊല്ലം സ്വദേശിയായ ഗിരീഷ് പിള്ള (50) ആണ് മരിച്ചത്. കോലാപൂരിലെ ടയർ കടയിൽ വെട്ടേറ്റ നിലയിൽ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് ഇതുവരെ സൂചനകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Read More‘മലയാള സിനിമയെക്കാൾ പ്രശ്നം തമിഴിൽ; പലപ്രശ്നങ്ങളും തുറന്ന് പറഞ്ഞ്: ഷക്കീല
കൊച്ചി: കാസ്റ്റിങ് കൗച്ച് പോലുള്ള പ്രശ്നങ്ങൾ മലയാള സിനിമയുടെ മാത്രം പ്രശ്നമല്ലെന്നും അതൊരു ‘പാൻ ഇന്ത്യൻ’ പ്രശ്നമാണെന്നും നടി ഷക്കീല. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയിലുള്ളതിനെക്കാൾ പ്രശ്നങ്ങൾ തമിഴ് ഇൻഡസ്ട്രിയിലുണ്ട്. തമിഴിനെക്കാൾ പ്രശ്നം തെലുഗു സിനിമയിലുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഒരു ഹേമ കമ്മറ്റി ആവശ്യമാണെന്നും ഷക്കീല അഭിപ്രായപ്പെട്ടു. തമിഴിലും ഹിന്ദിയിലും തെലുഗിലുമെല്ലാം ഇതാവശ്യമാണ്. പരാതികളിൽ പോലീസ് കേസുകൾ വന്നു എന്നതിനാൽ ഇനി സാഹചര്യം മെച്ചപ്പെടുമെന്നാണ് താൻ കരുതുന്നതെന്നും ഷക്കീല പറഞ്ഞു. മുമ്പ് മീടു ആരോപണങ്ങൾ വന്നിരുന്നു.…
Read Moreമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യു.എസ്. സന്ദർശനം; സർക്കാരിനെ നയിക്കുന്നത് മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ
ചെന്നൈ : വിദേശനിക്ഷേപം ആകർഷിക്കുന്നതിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യു.എസ്. സന്ദർശനം നടത്തുമ്പോൾ അനൗദ്യോഗികമായി സർക്കാരിനെ നയിക്കുന്നത് മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. പ്രോട്ടക്കോൾ പ്രകാരം മന്ത്രിസഭയിലെ പത്താമനാണെങ്കിലും മറ്റുവകുപ്പുകളുടെ പദ്ധതികളടക്കം പ്രധാന ഉദ്ഘാടനച്ചടങ്ങുകൾ നിർവഹിക്കുന്നത് ഉദയനിധിയാണ്. പാർട്ടി പരിപാടികളിലും മുഖ്യസ്ഥാനം ഉദയനിധിക്കുതന്നെ. മന്ത്രിസഭയിലും പാർട്ടിയിലും രണ്ടാമൻ ജലവിഭവവകുപ്പ് മന്ത്രി ദുരൈമുരുകനാണ്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സർക്കാരിനെ നയിക്കേണ്ട ചുമതല സ്വാഭാവികമായും ലഭിക്കേണ്ടത് ദുരൈമുരുകനാണ്. അടിയന്തരമായി മന്ത്രിസഭായോഗം ചേരേണ്ടിവന്നാൽ ദുരൈമുരുകനായിരിക്കും നേതൃത്വംനൽകുക. എന്നാൽ, പൊതുപരിപാടികൾക്ക് ഇപ്പോൾ സർക്കാരിനെ പ്രതിനിധാനംചെയ്ത് ഉദയനിധിയാണ് പങ്കെടുക്കുന്നത്. ഗതാഗതവകുപ്പുവാങ്ങിയ പുതിയബസുകളുടെ ഫ്ലാഗ്…
Read Moreഷിരൂര്‍ ദുരന്തത്തില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്ക് സഹകരണ ബാങ്കില്‍ ജോലി; ഉത്തരവിറങ്ങി
കര്‍ണാടക ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്ക് ജോലി. അര്‍ജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ നിയമനം നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പര്‍ 169/2024 സഹകരണം 29 – 8 -2024 ) സഹകരണ വകുപ്പ് പുറത്തിറക്കി. ജോലി നല്‍കുമെന്ന് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭരണസമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ നല്‍കികൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. ജൂണ്‍ 16ന് ഉണ്ടായ ദുരന്തത്തില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പലഘട്ടങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടന്നെങ്കിലും അര്‍ജുന്‍…
Read Moreശ്രദ്ധിക്കുക; ന്യൂനമർദം രൂപപ്പെട്ടു: സംസ്ഥാനത്ത് കടലേറ്റത്തിന് സാധ്യത
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം വടക്കൻ ആന്ധ്രാപ്രദേശിനും ഒഡിഷയ്ക്കുമിടയിൽ കരയിൽ കടക്കുമെന്നും കടലേറ്റത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു. ചെന്നൈ, തിരുവള്ളൂർ ജില്ലയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.
Read Moreതമിഴ്നാടിന്‍റെ പുതിയ രണ്ട് വന്ദേ ഭാരതുകൾ മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും
ചെന്നൈ: തമിഴ്നാടിന് ലഭിച്ച പുതിയ രണ്ട് വന്ദേ ഭാരതുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. 724 കിലോമീറ്റർ ദൈർഘ്യത്തിൽ സർവീസ് നടത്തുന്ന ചെന്നൈ എഗ്മോർ – നാഗർകോവിൽ വന്ദേ ഭാരത്, മധുരൈ – ബെംഗളൂരു വന്ദേ ഭാരത് എന്നിവയ്ക്കാണ് പ്രധാനമന്ത്രി പച്ചക്കൊടി വീശുക. തിരുവനന്തപുരം ജില്ലക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന വന്ദേ ഭാരത് സർവീസാണ് നാഗർകോവിലിലേക്കുള്ള സെമി ഹൈസ്പീഡ് ട്രെയിൻ. നേരത്തെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെക്കേണ്ടിവന്നതോടെ സ്പെഷ്യൽ സർവീസായി വന്ദേ ഭാരത് ഈ റൂട്ടിൽ ഓടുന്നുണ്ടായിരുന്നു. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ്…
Read Moreഫെഫ്കയില്‍ നിന്ന് ആഷിഖ് അബു രാജിവെച്ചു
കൊച്ചി: ഫെഫ്കയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ ആഷിഖ് അബു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രാജിക്കത്ത് അയച്ചു. നേരത്തെ ഫെഫ്ക നേതൃത്വത്തെ ആഷിഖ് അബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ ആഷിഖ് അബുവിനെതിരെ ഫെഫ്കയും രംഗത്തെത്തി. തുടര്‍ന്നാണ് ആഷിഖ് അബു രാജി വെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഫെഫ്കയിൽ നിന്നുള്ള ആദ്യ രാജിയാണിത്. സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു നേരത്തെ തുറന്നു പറഞ്ഞിരുന്നു.
Read More