എസ്പി ബാലസുബ്രഹ്മണ്യം ഓർമയായിട്ട് 4 വർഷം

s p bala

ഒരു സിനിമാ ഗാനത്തിന്റെ ആത്മാവ് ആസ്വാദകന്റെ ഹൃദയം തൊടണമെങ്കില് വേണ്ട രുചിക്കൂട്ടെന്തെന്ന് തിരിച്ചറിഞ്ഞ ഗായകനായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം . വരികളുടെ കാവ്യാത്മകതയും സ്ക്രീനില് വരുന്ന അഭിനേതാവിന്റെ ശബ്ദസാമ്യവും സംഗീതത്തോട് ചേര്ന്ന് നില്ക്കുന്ന ഭാവാത്മകതയുമെല്ലാം ആലാപനത്തിലേക്ക് സന്നിവേശിപ്പിക്കാന് ശേഷിയുള്ള ഗായകനായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം. തെന്നിന്ത്യയിലെ സംഗീതാസ്വാദകരുടെ ഹൃദയത്തില് എത്ര ആഴത്തിലാണ് എസ്പിബി വേരാഴ്ത്തിയിരിക്കുന്നതെന്ന് കൂടിയാണ് അദ്ദേഹം ഒപ്പമില്ലാതെ കടന്ന് പോയ നാല് വര്ഷങ്ങള് അടയാളപ്പെടുത്തുന്നത്. ദക്ഷിണേന്ത്യന് ഭാഷകള്ക്ക് പുറമെ അസമീസ്, ഒറിയ, പഞ്ചാബി, ബംഗാളി, ഹിന്ദി, സംസ്കൃതം, തുളു, മറാത്തി അടക്കം 16 ഭാഷകളില് എസ്പിബിയുടെ…

Read More

ബലാത്സംഗക്കേസില്‍ ഒളിവിൽ പോയ നടന്‍ സിദ്ദിഖിനായി വ്യാപക തിരച്ചിൽ നടത്തി പോലീസ്

sidhi

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയും തുടര്‍ന്നു. അതിനിടെ പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. സിദ്ദിഖിനായി ഇതര…

Read More

വിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനായി സ്റ്റാലിൻ മോദിയെ കാണും

stalin modi

ചെന്നൈ : തമിഴ്‌നാടിന്റെ വിവിധ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനു മുന്നിൽ ഉന്നയിക്കുന്നതിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. മോദി-സ്റ്റാലിൻ കൂടിക്കാഴ്ച ഡൽഹിയിൽ വെള്ളിയാഴ്ചയുണ്ടാവുമെനാണ് അറിയുന്നത്.

Read More

അർജുൻ റെഡ്ഡി നടി ശാലിനി പാണ്ഡെ ഇനി ” ഇഡ്ലി കടൈയിൽ ” ധനുഷിൻ്റെ നായിക

ഒറ്റപ്പടം കൊണ്ടുതന്നെ സൗത്ത് ഇന്ത്യ മുഴുവനും ആരാധകരെ സൃഷ്ടിച്ച നടിയാണ് ശാലിനി പാണ്ഡെ. അർജുൻ റെഡ്ഡിയിലെ മികച്ച അഭിനയത്തിന് ശേഷം ബോളിവുഡിലയ്ക്കും ചുവടു വച്ച് മിന്നിത്തിളങ്ങി നിൽക്കുകയാണ് ഈ താരം. ഇപ്പോഴിതാ ധനുഷിന്റെ പുതിയ ചിത്രത്തിൽ നായികയായി വീണ്ടും തമിഴകത്തേക്ക് രംഗപ്രവേശം ചെയ്യുകയാണ് ശാലിനി. ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യവും വാഗ്ദാനവുമുള്ള അഭിനേതാക്കളിൽ ഒരാളായിട്ടാണ് ശാലിനി പാണ്ഡെ അറിയപ്പെടുന്നത് . തൻ്റെ ആദ്യ ചിത്രമായ ‘അർജുൻ റെഡ്ഡി’ മുതൽ അടുത്തിടെ പുറത്തിറങ്ങിയ ‘മഹാരാജ്’ വരെ, ഒരു മികച്ച അഭിനേത്രി നിലയിൽ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്തുകൊണ്ട്…

Read More

തിരുപ്പതി ലഡുവിന്റെ അറിയാകഥകൾ

വൈഎസ്ആർസിപി ഭരണകാലത്ത് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണം ലഡുവിന്റെ മധുരം കുറച്ച് എന്നറിയില്ല. എന്നാൽ പ്രതിപക്ഷം ആരോപണം നിഷേധിച്ചെങ്കിലും ലോകത്തിലെ ഏറ്റവും സമ്പന്നമെന്ന് അറിയപ്പെടുന്ന തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പതിറ്റാണ്ടുകളുടെ സമ്പന്നമായ ചരിത്രമുള്ള ലഡ്ഡുവിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്. ലഡുവിന്റെ ചേരുവകളെ കുറിച്ചുള്ള തർക്കങ്ങൾ ഒരു വശത്ത് നടക്കട്ടെ. നമുക്ക് തിരുപ്പതി ലഡുവിനെ കുറിച്ച് അറിയില്ലാത്ത ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ച് പറയാം.തിരുപ്പതി ലഡ്ഡുവിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട രസകരമായ…

Read More

പുൽവാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ലഡാക്ക്: ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ പ്രതി മരിച്ചു. ഹൃദയാഘാതം മൂലം ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ബിലാൽ അഹമ്മദ് കുച്ചേ എന്നയാളാണ് മരണപ്പെട്ടത്. കേസിൽ കുറ്റം ചുമത്തപ്പെട്ട 19 പേരിൽ ഒരാളായിരുന്നു ഇയാൾ. കിഷ്ത്വാർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ അസുഖത്തെ തുടർന്ന് സെപ്റ്റംബർ 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് ഇയാൾ മരിച്ചത്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് ഓടിച്ച് കയറ്റിയ ആദിൽ അഹ്മദ് ദർ എന്ന പ്രതിക്ക്…

Read More

എമിറേറ്റ്‌സിന്റെ ചെന്നൈ-ദുബായ് വിമാനത്തില്‍ പുക ഉയർന്നത് യാത്രക്കാർക്ക് ഇടയിൽ പരിഭ്രാന്തി പരത്തി; വിശദാംശങ്ങൾ

ചെന്നൈ: ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാ‍ർ കയറുന്നതിന് മുമ്പാണ് എമറേറ്റ്സ് വിമാനത്തിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ അഗ്നിശമന സേനയെത്തി വെള്ളമൊഴിച്ച് പുക കെടുത്തി. ബോഡിങിനായി യാത്രക്കാര്‍ കാത്ത് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. അമിതമായി ഇന്ധനം നിറച്ചതാണ് പുകയ്ക്ക് കാരണമെന്നാണ് വിവരം. പിന്നീട് വിമാനത്തിലെ അധിക ഇന്ധനം മാറ്റുകയും അഗ്നിശമന സേനയെത്തി എഞ്ചിന്‍ തണുപ്പിക്കുകയുമായിരുന്നു. വിമാനത്തിന് കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തി പിന്നീട് യാത്ര തിരിച്ചു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം…

Read More

ഇടവേള ബാബു അറസ്റ്റില്‍

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്താണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്. കേസില്‍ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ട് വിട്ടയക്കും. ഇന്നലെ മുകേഷിനെ മൂന്നുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ്‌ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും,…

Read More

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിജയ്‌യുടെ നിര്‍ദേശങ്ങൾ ഇങ്ങനെ

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ മദ്യപിച്ചെത്തുന്നവര്‍ക്ക് വിലക്ക്. ഒക്ടോബര്‍ 27ന് വൈകിട്ട് 4നു വില്ലുപുരം വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്. വിജയ്‌യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് ഇത്തരത്തില്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. മദ്യം കഴിച്ചാല്‍ പാര്‍ട്ടി അണികള്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതാ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും മതിയായ സംരക്ഷണവും പിന്തുണയും നല്‍കണമെന്ന് ആനന്ദ് പാര്‍ട്ടി കേഡര്‍മാരോട് നിര്‍ദേശിച്ചതായി…

Read More

നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് വീണുണ്ടായ അപകടത്തിൽ രണ്ട് മരണം

കോട്ടയം: കുമരകം കൈപ്പുഴമുട്ടിൽ നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് വീണുണ്ടായ അപകടത്തിൽ 2 മരണം . ഒരു കുഞ്ഞ് കാറിലുണ്ടായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരാണ് മരിച്ചതെന്നാണ് വിവരം.കാറിന്റെ നിയന്ത്രണം തെറ്റിയതാകാം അപകടത്തിന് കാരണമെന്നാണ് സംഭവ സ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക നി​ഗമനം. കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി വന്നപ്പോഴാണ് ആറ്റിൽ വീണതെന്ന് നാട്ടുകാർ പറഞ്ഞു. കാറിന്റെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോളേക്കും കാർ…

Read More