ചെന്നൈ : കടംനൽകിയവർ പൊതുസ്ഥലത്ത് അധിക്ഷേപിച്ചതിൽ മനംനൊന്ത് 45 കാരൻ ജീവനൊടുക്കി. ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പണമിടപാടുകാരായ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മധുരയിൽ ബേക്കറി നടത്തുന്ന മേലൂർ സ്വദേശി രാജ (45)യാണ് മരിച്ചത്. വിഷംഉള്ളിൽച്ചെന്ന് ഭാര്യ മലൈശെൽവി (38) ആശുപത്രിയിൽ ചികിത്സയിലാണ്. പണമിടപാടുകാരായ വിനോദ് (23), ശിവകുമാർ(21) എന്നിവരാണ് അറസ്റ്റിലായത്. ബേക്കറി നന്നാക്കാനായി രാജ വിനോദിന്റെ പക്കൽനിന്ന് പണം കടം വാങ്ങിയിരുന്നു. എന്നാൽ വ്യാപരം തീരെ കുറവായതോടെ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട തനിക്ക് പണം തൽക്കാലം…
Read MoreCategory: Chennai News
ജില്ലാഭരണകൂടം ഇടപെട്ടു; 12 വർഷത്തിനുശേഷം ദളിതർക്ക് ക്ഷേത്രപ്രവേശനം
ചെന്നൈ : ജില്ലാഭരണകൂടത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് 12 വർഷത്തിനുശേഷം ദളിതർക്ക് ക്ഷേത്രപ്രവേശനത്തിന് അവസരമൊരുങ്ങി. ചെന്നൈയ്ക്കുസമീപം തിരുവള്ളൂർ ജില്ലയിലെ ഗുമ്മിടിപൂണ്ടി വഴുടമ്പേട് പിടാരി എട്ടിയമ്മൻ ക്ഷേത്രത്തിലാണ് ദളിത് കുടുംബങ്ങൾ ദർശനംനടത്തിയത്. തിരുവള്ളൂർ കളക്ടർ പ്രഭുശങ്കറും പോലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാളും ദീർഘകാലമായി നടത്തിയ സമവായച്ചർച്ചയാണ് ഇതിലേക്കുനയിച്ചത്. ജാതിത്തർക്കം രൂക്ഷമായതിനെത്തുടർന്ന് നേരത്തേ ദേവസ്വംബോർഡ് ക്ഷേത്രം മുദ്രവെച്ചിരുന്നു. പ്രശ്നം പരിഹരിച്ചതോടെ ഇപ്പോൾ എല്ലാവർക്കും പ്രവേശനംലഭിച്ചു. 1958-ൽ ക്ഷേത്രം പണിതപ്പോൾത്തന്നെ ഇതരജാതിക്കാരും ദളിതരുംതമ്മിൽ തർക്കം തുടങ്ങിയിരുന്നു. 1998-ൽ ദേവസ്വംബോർഡ് ക്ഷേത്രഭരണം ഏറ്റെടുത്തപ്പോഴും പ്രശ്നം ഒത്തുതീർപ്പാക്കാൻ സാധിച്ചില്ല. 2002-ൽ നടന്ന കുംഭാഭിഷേകച്ചടങ്ങിൽ…
Read Moreസബർബൻ തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം; തീവണ്ടികൾ ഭാഗികമായി റദ്ദാക്കി; വിശദാംശങ്ങൾ
ചെന്നൈ : ചെന്നൈ ബീച്ച്-വിഴുപുരം റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വെള്ളി ദിവസങ്ങളിൽ സബർബൻ തീവണ്ടികളുടെ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. ബുധൻ, വെള്ളി ദിവസങ്ങളിൽ ചെന്നൈ ബീച്ചിൽനിന്ന് താംബരത്തേക്ക് രാത്രി 8.25, 8.55, 10.20, എന്നീ സമയങ്ങളിലുള്ള സബർബൻ തീവണ്ടികൾ റദ്ദാക്കി. ഇതേ ദിവസങ്ങളിൽ ചെന്നൈ ബീച്ച്-തിരുവള്ളൂർ റൂട്ടിൽ രാത്രി 8.05, 10.22 എന്നീ സമയങ്ങളിലുള്ള തീവണ്ടികൾ റദ്ദാക്കി. തിരുവള്ളൂർ-ചെന്നൈ ബീച്ചിലേക്ക് രാത്രി 9.35-നുള്ള സർവീസുകൾ റദ്ദാക്കി. ചെന്നൈ ബീച്ചിൽ നിന്ന് ആർക്കോണത്തേക്ക് വ്യാഴാഴ്ച, ശനി ദിവസങ്ങളിൽ രാവിലെ 4.05-നുള്ള തീവണ്ടികൾ റദ്ദാക്കി. ഗുമ്മിടിപൂണ്ടി-ചെന്നൈ…
Read Moreഡി.എം.കെ. വജ്രജൂബിലി ആഘോഷിച്ചു; ആഘോഷത്തിൽ കരുണാനിധിയും
ചെന്നൈ : സംസ്ഥാനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടം ശക്തമായി തുടരുമെന്നും അവ സംരക്ഷിക്കാൻ ഭരണഘടനാഭേദഗതി വേണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡി.എം.കെ. വജ്രജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ മാനിക്കുന്ന സർക്കാരല്ല കേന്ദ്രത്തിലുള്ളത്. ക്രീം ബണ്ണിന് എത്രയാണ് നികുതിയെന്ന് ചോദിക്കാൻപോലും കഴിയാത്ത സ്ഥിതിയാണെന്ന് കഴിഞ്ഞദിവസം കോയമ്പത്തൂരിൽനടന്ന സംഭവം ചൂണ്ടിക്കാട്ടി സ്റ്റാലിൻ പരിഹസിച്ചു. ഇനിയും പോരാട്ടം തുടരണം. ഡി.എം.കെ. സ്ഥാപകരായ അണ്ണാദുരൈയും കരുണാനിധിയും പിന്തുടർന്ന മാർഗത്തിൽ മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്‌നാടിനെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി മാറ്റിയത് ദ്രാവിഡ മാതൃകാ ഭരണമാണ്. പിന്നാക്കവിഭാഗങ്ങളുടെയും…
Read Moreമുത്തശ്ശിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
ചെന്നൈ : മുത്തശ്ശിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ യുവാവ് താമരഭരണി നദിയിൽ മുങ്ങി മരിച്ചു. തൂത്തുക്കുടി സ്വദേശി ശെൽവകുമാർ (33) ആണ് മരിച്ചത്. തിരുനെൽവേലി ജില്ലയിലെ താമരഭരണി നദിയിൽ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ എത്തിയതായിരുന്നു ശെൽവകുമാറും ബന്ധുക്കളും. നദിയിലേക്കിറങ്ങിയ ശെൽവകുമാർ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ബന്ധുക്കളുടെ രക്ഷാശ്രമം വിഫലമായി. അഗ്നിരക്ഷാസേന യാണ് പുറത്തെടുത്തത്.
Read Moreബോട്ടിൽ അതിർത്തി കടന്നെത്തിയ മൂന്ന് ശ്രീലങ്കക്കാർ അറസ്റ്റിൽ
ബെംഗളൂരു : ഞായറാഴ്ച രാത്രി രാമനാഥപുരം ജില്ലയിലെ തൊണ്ടിക്കടുത്ത് നടുക്കടലിൽ ബോട്ടിൽ അതിർത്തി കടന്ന മൂന്ന് ശ്രീലങ്കക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. രാമനാഥപുരം ജില്ലയിലെ തൊണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ കോസ്റ്റ് ഗാർഡിൻ്റെ പട്രോളിംഗ് കപ്പൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ശ്രീലങ്കക്കാർ അറസ്റ്റിലായത്. തുടർന്ന് ബോട്ടിലുണ്ടായിരുന്ന മൂന്ന് ശ്രീലങ്കക്കാരെ അറസ്റ്റ് ചെയ്ത് ഞായറാഴ്ച രാത്രി മണ്ഡപം കോസ്റ്റ് ഗാർഡ് ക്യാമ്പിലെത്തിച്ചു. മൂന്ന് പേരും അഭയാർത്ഥികളാണോ മത്സ്യത്തൊഴിലാളികളാണോ കള്ളക്കടത്തുകാരാണോ എന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
Read Moreയുവതികൾ കൈകാണിച്ചിട്ടും സർക്കാർ ബസ് നിർത്തിയില്ല; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ
ചെന്നൈ: ബസ് സ്റ്റോപ്പിൽ നിന്നിരുന്ന 2 സ്ത്രീകൾ ബസ് നിർത്താൻ കൈകാണിച്ചിട്ടും കാണിച്ചിട്ടും ബസ് നിർത്താതെ പോയതിൽ ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു നാഗർകോവിൽ വടശേരിയിൽ നിന്ന് ശുചീന്ദ്രം, അളഗപ്പപുരം വഴി നെല്ലായി ജില്ല കൂട്ടപ്പുള്ളിയിലേക്ക് 13ന് വൈകിട്ട് പുറപ്പെട്ട സർക്കാർ ബസ് അളഗപ്പപുരത്തെത്തിയപ്പോൾ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന 2 സ്ത്രീകളാണ് ബസ് നിർത്താൻ കൈകാണിച്ചത്. എന്നാൽ ബസ് നിർത്താതെ പോകുകകയായിരുന്നു. ഇതുകണ്ട് ചില യുവാക്കൾ നിർത്താതെ പോയ സർക്കാർ ബസിനെ മോട്ടോർ സൈക്കിളിൽ പിന്തുടർന്ന് തടഞ്ഞു. തുടർന്ന് ബസിലെ ഡ്രൈവറും കണ്ടക്ടറുമായി യുവാക്കൾ…
Read Moreചെന്നൈയിലെ ജലാശയങ്ങളിൽ നിർമാണ മാലിന്യം തള്ളുന്നത് തടയാൻ മോണിറ്ററിങ് കമ്മിറ്റി; 5000 രൂപ വരെ പിഴ ചുമത്തും; വിശദംശങ്ങൾ
ചെന്നൈ: ചെന്നൈ മെട്രോപൊളിറ്റൻ ഏരിയയിൽ, പൗരന്മാർ നിയമങ്ങൾ ലംഘിച്ച് ഉത്തരവാദിത്തബോധമില്ലാതെ എല്ലായിടത്തും നിർമ്മാണ, കെട്ടിടങ്ങൾ പൊളിച്ച മാലിന്യങ്ങൾ ജലാശയങ്ങളിൽ ഉപേക്ഷിക്കുന്നതായി റിപ്പോട്ട്. ഇത് മെട്രോപൊളിറ്റൻ പ്രദേശത്തിൻ്റെ തിളക്കം നശിപ്പിക്കുകയും വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴവെള്ളം ഒഴുകിപ്പോകുന്നത് തടയുകയും ചെയ്യുന്നുവെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ബക്കിംഗ്ഹാം കനാൽ പോലുള്ള ജലപാതകളിലാണ് നിർമാണ മാലിന്യം തള്ളുന്നത്. ഈ സാഹചര്യത്തിൽ കോർപറേഷൻ അനുവദിച്ച സ്ഥലങ്ങളിൽ മാത്രമേ നിർമാണ മാലിന്യം തള്ളാവൂ. ചട്ടങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും നിർമാണ മാലിന്യം തള്ളുകയാണെങ്കിൽ 500 രൂപ മുതൽ 5000 രൂപ വരെ പിഴ…
Read Moreപുതുച്ചേരി 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ വിവേകാനന്ദൻ ജയിലിൽ ആത്മഹത്യ ചെയ്തു
ചെന്നൈ: കഴിഞ്ഞ മാർച്ചിൽ പുതുച്ചേരി മുതിയാൽ സ്വദേശിനിയായ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യ ചെയ്തു. പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുതിയാൽപേട്ട് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ഇതേ പ്രദേശത്തെ വിവേകാനന്ദൻ (57), കരുണാസ് (19) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലടച്ചു. പുതുച്ചേരി കൊലപാതകക്കേസിൽ അറസ്റ്റിലായി ജയിലിലായ വിവേകാനന്ദൻ ജയിലിലെ ശുചിമുറിയിൽ തൂവാലകൊണ്ട് തൂങ്ങി ആത്മഹത്യ ചെയ്തത്. വിവരമറിഞ്ഞ് ജയിൽ ഗാർഡുകൾ സ്ഥലത്തെത്തി വിവേകാനന്ദൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക്…
Read Moreസംസ്ഥാനത്ത് പാചക എണ്ണ വില കൂടി
ചെന്നൈ : കസ്റ്റംസ് ഡ്യൂട്ടി കൂട്ടിയതോടെ പാമോയിൽ, എള്ളെണ്ണ, കടലഎണ്ണ, സൺഫ്ളവർ ഒായിൽ എന്നിവയുടെ വില 20 മുതൽ 25 ശതമാനം വരെ കൂടി.
Read More