പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; രഞ്ജിത്തിനെതിരെ യുവാവിന്റെ പരാതി

സംവിധായകന്‍ രഞ്ജിത്തിനെതിരെ ഒരു ലൈംഗിക പീഡന പരാതി കൂടി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ സംവിധായകന്‍ രഞ്ജിത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കോഴിക്കോട് സ്വദേശിയായ യുവാവ് പരാതിയില്‍ പറയുന്നു. രഞ്ജിത്തിനെതിരെ ഡിജിപിക്കാണ് യുവാവ് പരാതി നല്‍കിയത്. 2012 ല്‍ ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെടുന്നത്. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. ആ നമ്പറില്‍…

Read More

കൃഷ്ണഗിരി വ്യാജ എൻ സി സി ക്യാമ്പ് പീഡനം: രണ്ടുപേർ കൂടി അറസ്റ്റിൽ

ചെന്നൈ : കൃഷ്ണഗിരിയിൽ വ്യാജ എൻ.സി.സി. ക്യാമ്പിൽ വിദ്യാർഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ രണ്ടു പേർകൂടി അറസ്റ്റിലായി. ഇതോടെ ഈ കേസിൽ പിടിയിലായവർ 13 ആയി. കൃഷ്ണഗിരി പീഡനത്തെത്തുടർന്ന് ഒളിവിൽ പോയിരുന്ന കുടിയാത്തം സ്വദേശി സുധാകർ, കൃഷ്ണഗിരി സ്വദേശി കമൽ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റു ചെയ്തത്. സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ നേരത്തേ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ശിവരാമൻ വിഷം കഴിച്ചതിനെത്തുടർന്ന് ചികിത്സയിലിരിക്കേ മരിച്ചു. അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Read More

കൃഷ്ണഗിരി പീഡനം: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും

ചെന്നൈ : കൃഷ്ണഗിരിയിൽ വ്യാജ എൻ.സി.സി. ക്യാമ്പിൽ വിദ്യാർഥിനികൾ പീഡിപ്പിക്കപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ. ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നത്.

Read More

എം.ഡി.എം.എ.യുമായി ക്വട്ടേഷൻ സംഘാംഗവും യുവതിയും പിടിയിൽ

പാലക്കാട്: മാരക മയക്കുമരുന്നായ 96.57 ഗ്രാം എം.ഡി.എം.എ.യുമായി വാളയാറിൽ ക്വട്ടേഷൻ സംഘാംഗവും സുഹൃത്തായ യുവതിയും പിടിയിൽ. എറണാകുളം തമ്മനം ചക്കരപ്പറമ്പ് മടത്തിനാത്തുണ്ടി വീട്ടിൽ ഹാരിസ് (41), കൊല്ലം കരുനാഗപ്പള്ളി ആലുങ്കടവ് കുന്നേത്തറ പടീറ്റതിൽ വീട് ഷാഹിന (22) എന്നിവരാണ് ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും വാളയാർ പോലീസും നടത്തിയ പരിശോധനയിൽ വാളയാർ ടോൾ പ്ലാസയിൽവെച്ച് പിടിയിലായത് പ്രതി ഹാരിസ് നിരവധി ക്രിമിനൽ കേസിലെ പ്രതിയും ക്വട്ടേഷൻസംഘാംഗവുമാണെന്ന് പോലീസ് പറഞ്ഞു. ഗുണ്ടയായ പെരുമ്പാവൂർ അനസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.…

Read More

പ്ലസ് വൺ വിദ്യാർഥി സഹപാഠിയുടെ മർദനമേറ്റ് മരിച്ചു

ചെന്നൈ : ചെരുപ്പ് ഒളിച്ചുവെച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ സംഘട്ടനത്തിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു. നാമക്കൽ ജില്ലയിലെ എരുമപ്പട്ടിക്ക്‌ സമീപമുള്ള വരസൂർ സർക്കാർ സ്കൂളിലെ വിദ്യാർഥി ആകാശാണ് സഹപാഠി റിതേഷിന്റെ അടിയേറ്റ് മരിച്ചത്. ആകാശിന്റെ ചെരുപ്പ് റിതേഷ് ഒളിച്ചുവെച്ചതിനെ ചൊല്ലിയായിരുന്നു രണ്ട് പേരും തമ്മിൽ തർക്കമുണ്ടായത്. പിന്നീട് ഇത് കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു. മർദനമേറ്റ് വീണ ആകാശിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് റിതേഷിനെ കസ്റ്റഡിയിൽ എടുത്തു

Read More

നിയമം ലംഘിച്ച് അവയവമാറ്റ ശസ്ത്രക്രിയ; ചെന്നൈയിൽ ആശുപത്രി പൂട്ടി

ചെന്നൈ : നിയമം ലംഘിച്ച് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ ചെന്നൈയിലെ സ്വകാര്യാശുപത്രി പൂട്ടി. പെരമ്പൂരിനടുത്ത പുളിയന്തോപ്പ് ഹൈറോഡിലുള്ള പ്രൈഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെയാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നടപടി. ആശുപത്രിയധികൃതർ ദാതാവിന് പണം നൽകി വൃക്ക വാങ്ങി മറ്റൊരാളിൽ മാറ്റിവെക്കുകയായിരുന്നെന്നാണ് കണ്ടെത്തിയത്. നാമക്കൽ ജില്ലയിലെ പള്ളിപ്പാളയം സ്വദേശിയായ ദാതാവ് ചെന്നൈ സൗക്കാർപേട്ടിലെ വ്യവസായിക്ക് വൃക്ക ദാനം ചെയ്തതിൽ വൻ ക്രമക്കേടു നടന്നതായി കണ്ടെത്തി. തമിഴ്നാട്ടിലെ ട്രാൻസ്‌പ്ലാന്റ് സമിതിയുടെ അനുമതി വാങ്ങാതെയും ആവശ്യമായ രേഖകളില്ലാതെയുമാണ് ആശുപത്രി പ്രവർത്തിച്ചത്. അവയവമാറ്റ ശസ്ത്രക്രിയ നടത്താനുള്ള അനുമതി ഉൾപ്പെടെയുള്ള…

Read More

വ്യാജ എൻ.സി.സി. ക്യാമ്പിലെ പീഡനം; മുഖ്യപ്രതി ആത്മഹത്യചെയ്തു; അച്ഛൻ അപകടത്തിൽ മരിച്ചു

ചെന്നൈ : കൃഷ്ണഗിരി സ്കൂളിൽ വ്യാജ എൻ.സി.സി. ക്യാമ്പ് നടത്തി പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ശിവരാമൻ(32), ചികിത്സയിലായിരുന്ന പിതാവ് അശോക് കുമാറും (61) മരിച്ചു.ചികിത്സയിൽ കഴിയവേ ശിവരാമൻ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ശിവരാമന്റെ മരണം ആത്മഹത്യയായി രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പിടിയിലാകുന്നതിനുമുമ്പുതന്നെ ശിവരാമൻ എലിവിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൃഷ്ണഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവരാമനെ ആരോഗ്യസ്ഥിതി മോശമായതിനാൽ വ്യാഴാഴ്ച സേലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശിവരാമന്റെ അച്ഛൻ അശോക് കുമാർ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഓടിച്ചുകൊണ്ടിരുന്ന ബൈക്കിൽനിന്ന് ബുധനാഴ്ച…

Read More

തീവണ്ടിയിൽനിന്ന് പിടിച്ചെടുത്ത ഇറച്ചിയിൽ 1000 കിലോ കാണ്മാനില്ല

ചെന്നൈ : ബിക്കാനിർ-മധുര എക്സ്പ്രസിൽനിന്ന് പിടിച്ചെടുത്ത 1700 കിലോ പഴകിയ ആട്ടിറച്ചിയിൽ 1000 കിലോ കാണാനില്ലെന്ന് ചെന്നൈ കോർപ്പറേഷൻ അധികൃതർ. ആർ.പി.എഫിന്റെ സഹായത്തോടെ ഭക്ഷ്യസുരക്ഷാവകുപ്പാണ് പഴകിയ ഇറച്ചി തിങ്കളാഴ്ച എഗ്‌മോറിൽവെച്ച് പിടിച്ചെടുത്തത്. ഇറച്ചിയുടെ സാംപിളുകൾ ലാബിലേക്ക് അയച്ചശേഷം അവ നശിപ്പിക്കാനായി ചെന്നൈ കോർപ്പറേഷന് കൈമാറിയതായിരുന്നു. എന്നാൽ, അവ നശിപ്പിക്കാതെ ഇത്രയും ദിവസം സൂക്ഷിച്ചതെന്തിനെന്ന ചോദ്യത്തിന് കോർപ്പറേഷൻ അധികൃതരിൽനിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ജയ്‌പുരിൽനിന്ന് തീവണ്ടിയുടെ ലഗേജ് വാനിൽ കയറ്റിക്കൊണ്ടുവന്ന ഇറച്ചിക്ക് അഞ്ചുദിവസമെങ്കിലും പഴക്കമുണ്ടാകുമെന്ന് പിടിച്ചെടുത്ത ദിവസംതന്നെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. പിടിച്ചെടുത്തശേഷം മൂന്നുദിവസം പിന്നിട്ടപ്പോഴാണ് മോഷണംനടന്നതായി…

Read More

സ്കൂളിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 11 പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ചെന്നൈ : കൃഷ്ണഗിരി ജില്ലയിലെ സ്കൂളിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 11 പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കാലിന് പരിക്കേറ്റതിനാൽ മുഖ്യപ്രതി ശിവരാമൻ ആശുപത്രിയിൽ ചികിത്സയിലാണ്. 11 പേരെയും സെപ്റ്റംബർ രണ്ട് വരെ റിമാൻഡ് ചെയ്താണ് കോടതി ഉത്തരവിട്ടത്. അതേസമയം, സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്കൂൾ വിദ്യാഭ്യാസവകുപ്പ് അധികൃതർ വിദഗ്ധസംഘത്തെ നിയോഗിച്ചു. അനുമതിയില്ലാതെ ക്യാമ്പ്നടത്തിയാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. പെൺകുട്ടികൾക്ക് പരിശീലനം നൽകാൻ എൻ.സി.സി. വനിത ട്രെയിനർമാരെയും ആൺകുട്ടികൾക്ക് പരിശീലനം നൽകാൻ പുരുഷ ട്രെയിനർമാരെയും നിയമിക്കണമെന്നും നിർദേശം…

Read More

ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്‌ട്രോങിന്റെ കൊലപാതകം: സംവിധായകൻ നെൽസണിന്റെ ഭാര്യയെ ചോദ്യം ചെയ്തു

ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്‌ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകൻ നെൽസണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു. കേസിൽ തേടിവരുന്ന മൊട്ട കൃഷ്ണൻ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് സി.ബി.സി.ഐ.ഡി. ചോദ്യംചെയ്തത്. കേസിൽ പ്രധാന പ്രതികളിൽ ഒരാളെന്ന് കരുതപ്പെടുന്ന സമ്പോ സെന്തിലിന്റെ കൂട്ടാളിയായ കൃഷ്ണൻ വിദേശത്തേക്ക് കടന്നുവെന്ന് വിവരം. വിദേശത്തേക്ക് പോകുന്നതിന് മുൻപ്‌ മോനിഷയുമായി കൃഷ്ണൻ ഫോണിൽ സംസാരിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. നെൽസണെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആംസ്‌ട്രോങ് കൊലക്കേസിൽ ഇതുവരെ 24…

Read More