മാസപ്പടി കേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജിയാണ് തള്ളിയത്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട് സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍…

Read More

ഇനി ‘നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട’; സുപ്രീംകോടതി വിധി ഇങ്ങനെ

ഡല്‍ഹി: നഴ്‌സിങ് പഠനം കഴിഞ്ഞുള്ള ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. നാലുവര്‍ഷത്തെ പഠനത്തിനിടെ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നഴ്‌സിങ് പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജോലിക്ക് കയറാനാകൂ എന്ന വ്യവസ്ഥ നേരത്തെയുണ്ടായിരുന്നു. ഈ വ്യവസ്ഥയാണ് സംസ്ഥാന സർക്കാർ തിരുത്തിയത്. നാലുവര്‍ഷത്തെ നഴ്‌സിങ് പഠനത്തിന് പുറമെ ഒരു വര്‍ഷത്തെ നിര്‍ബന്ധിത…

Read More

ടൂർ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ വീടിനുള്ളിൽ യുവതിയുടെ മൃതദേഹം; സംഭവം ഇങ്ങനെ

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 22 കിലോമീറ്റര്‍ അകലെ മറ്റൊരിടത്ത് ഇതേ വീട് നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. ടൂര്‍ കഴിഞ്ഞ് ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെയായിരുന്നു ബെറ്റിയും കുടുംബവും ഏൽപ്പിച്ചത്. സുദര്‍ശൻ…

Read More

ഗർഭിണി ട്രെയിനിൽ നിന്ന് വീണു മരിച്ച സംഭവം‌: എമർജൻസി ബ്രേക്ക് ചെയിനിന് കുഴപ്പമില്ലെന്ന് കണ്ടെത്തൽ.

ചെന്നൈ ∙ തെങ്കാശി സ്വദേശിയായ ഗർഭിണി ട്രെയിനിൽ നിന്നു വീണു മരിച്ചതിനു പിന്നാലെ ദക്ഷിണ റെയിൽവേ എക്സ്പ്രസ് ട്രെയിനുകളുടെ എമർജൻസി ബ്രേക്ക് സംവിധാനത്തിന്റെ കാര്യക്ഷമതാ പരിശോധന തുടങ്ങി. കൊല്ലത്തേക്കുള്ള എക്സ്പ്രസ് ട്രെയിനിൽ നിന്നു കസ്തൂരി വീണതിന് പിന്നാലെ ബന്ധുക്കൾ എമർജൻസി ബ്രേക്ക് ചെയിൻ വലിച്ചെങ്കിലും ട്രെയിൻ നിന്നിരുന്നില്ല. പിന്നീട് അടുത്ത കംപാർട്ട്മെന്റിലെത്തി ചങ്ങല വലിച്ചപ്പോളാണ് ട്രെയിൻ നിന്നത്. അപ്പോഴേക്കും ട്രെയിൻ 8 കിലോമീറ്ററിലധികം പിന്നിട്ടിരുന്നു. ഇതോടെയാണ് എക്‌സ്‌പ്രസ് ട്രെയിനുകളിലെ ‘എമർജൻസി ചെയിൻ’ എന്നറിയപ്പെടുന്ന ഇന്റർ-കമ്മ്യൂണിക്കേഷൻ വാൽവുകളുടെ (ഐസിവി) കാര്യക്ഷമതയെക്കുറിച്ചു സംശയം ഉയർന്നത്. കൃത്യമായി പ്രവർത്തിക്കുന്ന…

Read More

മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ റിലീസ് ചെയ്തു

സമീപകാല മലയാള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ ബോക്സ് ഓഫീസ് ചരിത്രത്തെ മാറ്റി എഴുതിയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഇന്ന് പുലർച്ചെ ചിത്രം ഒടിടി റിലീസ് ചെയ്തത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിൽ ചിത്രം ഹോട്ട്സ്റ്റാറിൽ ലഭ്യമാകും. ഫെബ്രുവരി 22 ന് തിയറ്ററിലെത്തിയ ചിത്രം 74 ആം ​ദിവസമാണ് ഒടിടി പ്ലാറ്റ്ഫോമിലെത്തുന്നത്. നിലവിൽ ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രമാണ് ചിദംബരത്തിൻ്റെ സംവിധാനത്തിലെത്തിയ ഈ…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

തിരുവനന്തപുരം ‍ഡിവിഷനനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ചു വിടും. ചിലത് ഭാ​ഗിമായി റദ്ദാക്കും. വഴി തിരിച്ചു വിടുന്നവ ഈ മാസം 9, 11 തീയതികളിൽ ചെന്നൈ എ​ഗ്മൂറിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള ​ഗുരുവായൂർ എക്സ്പ്രസ് (16127), 9നു ​ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന എ​ഗ്മൂർ എക്സ്പ്രസ് (16128) എന്നിവ കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16, 18, 23 തീയതികളിൽ കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള…

Read More

റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി

കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പശ്ചിമ കൊട്ടാരംകട റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. തേക്കിൻ കൂപ്പ് അവസാനിക്കുന്ന ഭാഗത്ത് ജനവാസ മേഖലയോട് ചേർന്ന് തേക്കിന്റെ വേരിലെ പൊത്തിനകത്ത് സമീപവാസികളാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയും തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്തിൽ പ്രേത്യേക പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോവസ്ഥർ സ്ഥലത്തെത്തി. പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടുകയായിരുന്നു എന്നാൽ ഇതോടൊപ്പം കാണേണ്ട മൂർഖനെ കണ്ടെത്തുവാൻ സാധിച്ചില്ല, ഇവയെ ഉൾവനത്തിൽ തുറന്നു വിടുമെന്നും വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ്…

Read More

അതിതീവ്ര തിരമാലകൾക്ക് സാധ്യത കേരള-തമിഴ്‌നാട് തീരങ്ങളിൽ റെഡ് അലർട്ട്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് (മെയ് നാല്) രാവിലെ 2.30 മുതൽ ഞായറാഴ്ച (മെയ് അഞ്ച്) രാത്രി 11.30 വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു. അപകട…

Read More

മറ്റ് മാർഗങ്ങളില്ല; കേരളത്തിൽ ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി;വൈദ്യുതി നിയന്ത്രണത്തിനുള്ള മാർഗ നിർദേശങ്ങൾ ഇങ്ങനെ

കേരളത്തിൽ ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി. ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തണമെന്നും മറ്റ് മാർഗങ്ങളില്ലെന്നും കെഎസ്ഇബി അറിയിച്ചു. സർക്കാരിന് ഇത് സംബന്ധിച്ച് വീണ്ടും ശിപാർശ നൽകും. രണ്ടു ദിവസത്തെ ഉപഭോഗം വിലയിരുത്തും. വൈദ്യുതി ഉപഭോഗം കൂടിയ പ്രദേശങ്ങളിൽ കെഎസ്ഇബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ചിരുന്നു. ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ 1 മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തുക. പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. വന്‍കിട വ്യവസായങ്ങളുടെ പ്രവര്‍ത്തനം…

Read More

കൊലയാളി അരളിപ്പൂവ് തന്നെയോ? സൂര്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശം കണ്ടെത്തി

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് സൂര്യയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ വിഷാംശം സ്ഥിരീകരിച്ചാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അരളിപ്പൂവിന്റെ വിഷമാണോ എന്ന് അറിയാനായി കെമിക്കൽ പരിശോധന നടത്തും. മൂന്ന് ദിവസത്തിനുള്ളിൽ കെമിക്കൽ ലാബിലെ പരിശോധന ഫലം ലഭിക്കും. തിങ്കളാഴ്ചയാണ് സൂര്യ സുരേന്ദ്രൻ കുഴഞ്ഞുവീണ് മരിച്ചത്. യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയിലുടനീളം ഛർദിയുണ്ടായിരുന്നു സൂര്യയ്ക്ക്. യാത്രയ്ക്ക് മുൻപായി സൂര്യ അയൽപകത്തെ വീട്ടിൽ നിന്ന് അരളിപ്പൂവ് കഴിച്ചിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്നാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം സൂര്യയുടെ…

Read More