സംസ്ഥാനത്തുള്ള മുഴുവൻ കുടിവെള്ള ടാങ്കുകളും പൂട്ടി സംരക്ഷിക്കാൻ ഉത്തരവ്

ചെന്നൈ: മലം കലർത്തുന്നതും ചാണകം കലർത്തുന്നതും ചീഞ്ഞളിഞ്ഞ മുട്ടകൾ കുടിവെള്ള ടാങ്കിൽ വലിച്ചെറിയുന്നതുമായ സംഭവങ്ങൾ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. ഇത് തടയാൻ തമിഴ്‌നാട്ടിലെ എല്ലാ കുടിവെള്ള ടാങ്കുകളും പൂട്ടി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഗ്രാമവികസന, പഞ്ചായത്ത് രാജ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. ഏതാനും മാസങ്ങൾക്കുമുമ്പ് പുതുക്കോട്ട ജില്ലയിലെ വെങ്കൈവയൽ മേഖലയിൽ പട്ടികവർഗക്കാർ ഉപയോഗിക്കുന്ന ഓവർഹെഡ് വാട്ടർ ടാങ്കിൽ മലം കലർത്തിയിരുന്നു. ഇത് തമിഴ്നാട്ടിലുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചു. അതുപോലെ ഇതേ ജില്ലയിലെ സംഗം സത്രത്തിലെ കുടിവെള്ള ടാങ്കിൽ ചാണകം കലർത്തി. അതുപോലെ, കാഞ്ചീപുരം ജില്ലയിലെ…

Read More

റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ കണ്ടെത്തി

ചെന്നൈ : തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാൻ്റ് ഐ10 കാറിനകത്താണ് രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. കോട്ടയം രജിസ്ട്രേഷനിൽ (കെഎൽ 05 എയു 9199) ഉള്ളതാണ് വാഹനം. പുതുപ്പള്ളി സ്വദേശി അഖിൽ എസ് ജോര്‍ജ്ജിന്റെ ഉടമസ്‌ഥതയിലുള്ളതാണ്. മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോർജ് പി സ്കറിയ (60) , ഭാര്യ മേഴ്സി (58) മകൻ…

Read More

എഗ്മോർ റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് ബുക്കിംഗ് സെൻ്റർ താൽക്കാലികമായി മാറ്റി

ചെന്നൈ: റെയിൽവേ സ്റ്റേഷൻ്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇലക്ട്രിക് ട്രെയിൻ ടിക്കറ്റ് രജിസ്ട്രേഷൻ കേന്ദ്രം താൽക്കാലികമായി മാറ്റി. 735 കോടി രൂപ ചെലവിൽ ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷൻ്റെ നവീകരണം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ചു. ഗാന്ധി ഇർവിൻ റോഡിലെ റെയിൽവേ ക്വാർട്ടേഴ്സുകളും റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ചില റെയിൽവേ ഓഫീസുകളും ഇതിനോടകം പൊളിച്ചു നീക്കി. റെയിൽവേ സ്റ്റേഷൻ കെട്ടിടങ്ങൾ, പാണ്ടടുക്ക പാർക്കിങ് തുടങ്ങി നിരവധി പദ്ധതികൾ ഇവിടെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റെയിൽവേ സ്റ്റേഷൻ്റെ ഇലക്ട്രിക് ട്രെയിൻ ടിക്കറ്റ് രജിസ്ട്രേഷൻ കേന്ദ്രം താൽക്കാലികമായി…

Read More

മുന്നറിയിപ്പില്ലാതെ ബസ് പിറകോട്ടെടുത്തു : രണ്ടു ബസുകൾക്കിടയിൽ കുടുങ്ങി ഒരാൾ മരിച്ചു

ചെന്നൈ : ഗാന്ധിപുരം സ്റ്റാൻഡിൽ, അശ്രദ്ധമായി പിറകോട്ടെടുത്ത ബസിനും നിർത്തിയിട്ട ബസിനുമിടയിൽ കുടുങ്ങി ഒരാൾ മരിച്ചു. ഊട്ടി സ്വദേശി ശിവകുമാറാണ്‌ (40) മരിച്ചത്. ഡ്രൈവർ ഓണ്ടിപുതൂർ സ്വദേശി തിരുനാവുക്കരസിനെ അറസ്റ്റ്ചെയ്തു. പിറകോട്ടെടുത്ത ബസിടിച്ച് നിർത്തിയിട്ട ബസിന്റെ മുൻവശത്തെ ഗ്ലാസും തകർന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ്‌ സംഭവം. സ്റ്റാൻഡിൽ ബസുകൾ നിർത്തിയിട്ടിരുന്ന സ്ഥലത്തുനിന്ന്, ഗാന്ധിപാർക്കിലേക്കുള്ള ബസ്സാണ്‌ മുന്നറിയിപ്പില്ലാതെ പിറകോട്ടെടുത്തത്. ഈ സമയം പിറകിലും ബസുകൾ ഉണ്ടായിരുന്നു. നിർത്തിയിട്ട ബസുകൾക്കിടയിലൂടെ നടന്നുപോവുകയായിരുന്ന ശിവകുമാർ അപകടത്തിൽപ്പെടുകയായിരുന്നു. ബസുകൾക്കിടയിൽ കുരുങ്ങിയ ശിവകുമാറിന്റെ തലയ്ക്കും മറ്റും ഗുരുതര പരിക്കേറ്റു. സംഭവസ്ഥലത്തുതന്നെ…

Read More

സർക്കാർ ബസിൽ ആയുധങ്ങൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ച പോലീസ്

ചെന്നൈ : തിരുനെൽവേലിയിൽ സർക്കാർബസിൽവെച്ച് കൈത്തോക്ക്, അരിവാൾ എന്നിവ പിടിച്ചെടുത്തു. ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്കുള്ള സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷന്റെ എക്സ്‌പ്രസ് ബസിന്റെ ബർത്തിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ചെന്നൈയിൽനിന്ന് ചൊവ്വാഴ്ചരാത്രി തിരിച്ച ബസ് ബുധനാഴ്ച രാവിലെ 11.30-നാണ് തിരുനെൽവേലിയിലെത്തിയത്. സർവീസ് അവസാനിപ്പിച്ച് ഡിപ്പോയിലെത്തിയപ്പോൾ ശുചീകരണത്തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ബസ് ജീവനക്കാർ ഉടനെ തിരുനെൽവേലി പോലീസിനെ അറിയിച്ചു. പോലീസെത്തി ആയുധങ്ങൾ കണ്ടെടുത്തു. വിരലടയാളവിദഗ്ധരും ബോംബ് സ്‌ക്വാഡും ബസിൽ പരിശോധനനടത്തി. ആയുധങ്ങൾ കണ്ടെത്തിയ ബർത്തിൽ ബുക്ക്ചെയ്ത് യാത്രചെയ്ത യാത്രക്കാരന്റെ വിവരങ്ങൾ പോലീസ് ട്രാൻസ്പോർട്ട് കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

കരുണാനിധിയെക്കുറിച്ച് പാഠം; ഒമ്പത്, പത്ത് ക്ലാസുകൾക്ക് പിന്നാലെ എട്ടാം ക്ലാസിലും ഉൾപ്പെടുത്തി

ചെന്നൈ : ഒമ്പത്, പത്ത് ക്ലാസുകൾക്ക് പിന്നാലെ എട്ടാം ക്ലാസിലും കരുണാനിധിയെക്കുറിച്ചുള്ള പാഠം. സാമൂഹിക പാഠപുസ്തകത്തിലാണ് കരുണാനിധിയെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് കുടുംബ സ്വത്തിൽ അവകാശം നൽകുന്നതിന് വേണ്ടി കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമം കൊണ്ടുവന്നതിനെ കുറിച്ചാണ് പാഠത്തിൽ വിശദീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് കരുണാനിധിയെക്കുറിച്ചുള്ള പാഠങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നടപടി ആരംഭിച്ചത്. ആദ്യം ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിലും പിന്നീട് പത്താം ക്ലാസിലും കരുണാനിധിയെക്കുറിച്ച് പഠിപ്പിക്കാൻ തീരുമാനിച്ചിരുന്നു. തമിഴ് ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കപ്പെടാൻ കരുണാനിധി സ്വീകരിച്ച നടപടികളായിരുന്നു ഒമ്പതാംക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്. പത്താം ക്ലാസിൽ തമിഴ്…

Read More

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുണ്ടായ പ്രതിസന്ധിയില്‍ നേട്ടമുണ്ടാക്കി കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

ചെന്നൈ: ഇ പാസ് നിർബന്ധമാക്കിയതോടെ തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുണ്ടായ പ്രതിസന്ധിയില്‍ നേട്ടമുണ്ടാക്കി കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. ഏറ്റവും നേട്ടമുണ്ടാക്കിയത് ഊട്ടിയുടെയും കൊടൈക്കനാലിന്റെയും സമാനമായ കാലവസ്ഥയുള്ള മൂന്നാർ. കടുത്ത ചൂടുണ്ടായിരുന്ന ഏപ്രില്‍ മാസം മൂന്നാറില്‍ സഞ്ചാരികള്‍ കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. 2006 ലെ നീലക്കുറിഞ്ഞി സീസണിന് ശേഷമുള്ള ഏറ്റവും വലിയ സഞ്ചാരി പ്രവാഹമാണ് ഇപ്പോഴുള്ളത്. മൂന്നാറിലേക്കുള്ള റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. ഞായറാഴ്ച മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കില്‍ സഞ്ചാരികള്‍ കുടുങ്ങി. പലര്‍ക്കും ഭക്ഷണം പോലും കിട്ടിയില്ല. മൂന്നാര്‍ നഗരത്തിലും…

Read More

സംസ്ഥാനത്ത് പടർന്നു പിടിച്ച് ഡെങ്കിപ്പനി : മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ചെന്നൈ : സംസ്ഥാനത്തെ എട്ടുജില്ലകളിൽ ഡെങ്കിപ്പനി വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ പനി ബാധിതരുടെ വിവരങ്ങൾ ദിവസവും കൃത്യമായി അറിയിക്കാൻ പൊതുജനാരോഗ്യ വിഭാഗം ജില്ലാ ആരോഗ്യ വകുപ്പ് മേധാവികൾക്കു നിർദേശം നൽകി. മഞ്ഞപ്പിത്തം ഉൾപ്പെടെ ലക്ഷണങ്ങളോടെ ആശുപത്രികളിൽ കഴിയുന്ന രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കണം. പനിക്കുള്ള മരുന്നുകൾ, ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവരെ സജ്ജമാക്കി നിർത്തണം. വീടുതോറുമുള്ള പരിശോധന ശക്തിപ്പെടുത്താനും ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും നഗരങ്ങളിലും കൊതുക് നശീകരണ പ്രവർത്തനം ഊർജിതപ്പെടുത്തണം. ഡെങ്കിപ്പനി നിയന്ത്രണ…

Read More

വന്ദേ മെട്രോ രണ്ടുമാസത്തിനകം പുറത്തിറങ്ങും;  ആദ്യ സർവീസ് ചെന്നൈ-തിരുപ്പതി റൂട്ടിൽ

ചെന്നൈ : വന്ദേ മെട്രോ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) അധികൃതർ അറിയിച്ചു. ജൂൺ അവസാനത്തോടെയോ ജൂലായ് ആദ്യവാരത്തിലോ വന്ദേ മെട്രോ പുറത്തിറക്കും. മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റിന്റെ(മെമു) പരിഷ്കരിച്ച രൂപമാണ് 12 കോച്ചുള്ള വന്ദേ മെട്രോ. മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ വേഗത്തിലായിരിക്കും തീവണ്ടി ഓടിക്കുക. ശീതീകരിച്ച മെട്രോ തീവണ്ടിയുടെ വാതിലുകൾ സ്വയം പ്രവർത്തിക്കുന്നവയായിരിക്കും. വലിയ ചില്ലുകളുള്ള ജനലുകളും തീവണ്ടിയുടെ ആകർഷണങ്ങളായിരിക്കും. ഒരു കോച്ചിൽനിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാൻ കഴിയും.…

Read More

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവ്, മൂന്ന് പേർക്ക് അവയവദാനത്തിലൂടെ പുതുജീവൻ ഏകി

ചെന്നൈ: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ അവയവങ്ങൾ ദാനം ചെയ്ത് 3 പേർക്ക് പുതുജീവൻ ഏകി. കടലൂർ ജില്ലയിലെ ശ്രീമുഷ്‌ണം സ്വദേശി എ.കരുണാകരൻ (30) ചെങ്കൽപട്ട് ജില്ലയിലെ തിരുക്കലുക്കുന്നം സേലം മൈൻസ് എന്ന കമ്പനിയിൽ ട്രാൻസ്‌പോർട്ട് ഓഫീസറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ 11ന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ചെന്നൈ ബോറൂരിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മസ്തിഷ്ക രക്തസ്രാവം ഉണ്ടായി, ഡോക്ടർമാർ തീവ്രപരിചരണം നൽകുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ചു. 11 മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. ഭാര്യ മലർവിഴി 4 മാസം ഗർഭിണിയാണ്.…

Read More