കോൺഗ്രസ് നേതാവിന്റെ മരണം ആത്മഹത്യയോ കൊലപാതകയോ എന്ന കാര്യത്തിൽ സ്ഥിതീകരിക്കാൻ ആവാതെ പോലീസ്

ചെന്നൈ : മൃതദേഹം കണ്ടെത്തിയിട്ട് 10 ദിവസം പിന്നിട്ടെങ്കിലും തിരുനെൽവേലി ഈസ്റ്റ് ഡി.സി.സി. പ്രസിഡന്റ് കെ.പി.കെ. ജയകുമാർ ധനസിങ്ങിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ തമിഴ്‌നാട് പോലീസിന് കഴിഞ്ഞില്ല. മേയ് രണ്ടിനാണ് ജയകുമാറിനെ കാണാതായത്. ഇതേത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മേയ് നാലിന് വീടിനടുത്തുള്ള കൃഷിയിടത്തിൽ ജയകുമാറിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി കാലുകൾ ചേർത്തു കെട്ടിയ നിലയിലും വായിൽ മെറ്റൽ സ്‌ക്രബ്ബർ തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. എന്നാൽ, ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. ജയകുമാറിന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം ജയകുമാറിന്റേതുതന്നെയാണെന്ന്…

Read More

നഗരത്തെ നിശ്ചലമാക്കി മഴ; ഓടകൾ നിറഞ്ഞ് റോഡുകളിൽ ഒഴുകി!

ചെന്നൈ: ഇടിയുടെയും മിന്നലിൻ്റെയും അകമ്പടിയോടെ പെയ്ത കനത്ത വേനൽമഴയിൽ തിരുനെൽവേലിയിൽ റോഡുകൾ വെള്ളത്തിലായി. മഴയ്ക്ക് മുൻപ് തിരുനെൽവേലി ജില്ലയിൽ പകൽ സമയം താപനില വരെ ഉയർന്നതായിരുന്നു. അതിനുശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്തത്. ഇതോടെ ചൂട് കുറഞ്ഞു. ഇന്നലെ രാവിലെ 8 മണി വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. 143 അടി ജലനിരപ്പുള്ള പാപനാശം അണക്കെട്ട് 51 അടി വെള്ളം അധികമായി ലഭിച്ചു. സെക്കൻ്റിൽ 34.47 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ടിൽ നിന്ന് 254…

Read More

ഓൺലൈൻ ചൂതാട്ടത്തിലൂടെ കടക്കെണി; ധനകാര്യസ്ഥാപനം കൊള്ളയടിക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ

ചെന്നൈ : മധുര ജില്ലയിലെ ഉസിലംപട്ടിയിൽ ധനകാര്യസ്ഥാപനം കൊള്ളയടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സ്വകാര്യ ധനകാര്യസ്ഥാപനം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച ലെനിനാണ് (30) അറസ്റ്റിലായത്. ഓൺലൈൻ ചൂതാട്ടത്തിലൂടെ കടക്കെണിയിലായതിനെത്തുടർന്നാണ് കൊള്ളനടത്താൻ മുൻ ബാങ്ക് ജീവനക്കാരൻകൂടിയായ ലെനിൻ ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയിൽ ഉസിലംപട്ടിയിലുള്ള ധനകാര്യ സ്ഥാപനത്തിന്റെ സമീപം നിന്നിരുന്ന ലെനിൽ പോലീസ് പട്രോളിങ് സംഘത്തെക്കണ്ട് ഓടി. സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോൾ പൂട്ടുതുറക്കാൻ ശ്രമം നടന്നുവെന്ന് വ്യക്തമായി. സ്ഥാപനത്തിനുമുന്നിൽ ബൈക്ക് ഉപേക്ഷിച്ചായിരുന്നു ലെനിൻ ഓടിപ്പോയത്. ബൈക്കിൽനിന്ന്, പൂട്ടുതുറക്കുന്നതിനുള്ള ഉപകരണം…

Read More

സംസ്ഥാനത്ത് ചൂടിന് ശമനം; നിയന്ത്രണം നീക്കി

sun heat

ചെന്നൈ : വേനൽമഴയെത്തുടർന്ന് ചൂട് കുറഞ്ഞതോടെ സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ചെന്നൈയിലും മധുരയിലുമായിരുന്നു തുറസ്സായ സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

Read More

ഈ ദിവസങ്ങളിൽ ചെന്നൈ ബീച്ചിൽ നിന്ന് താംബരത്തേക്കുള്ള രാത്രികാല സർവീസ് റദ്ദാക്കി

ചെന്നൈ : ചെന്നൈ പാർക്ക് റെയിൽവേ സ്റ്റേഷനിൽ എൻജിനിയറിങ് ജോലികൾ നടക്കുന്നതിനാൽ 16, 17 തീയതികളിൽ ചെന്നൈ ബീച്ചിൽനിന്ന് ചെങ്കൽപ്പെട്ട് റൂട്ടിലേക്കുള്ള രാത്രികാല തീവണ്ടി സർവീസുകളുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ചെന്നൈ ബീച്ചിൽനിന്ന് താംബരത്തേക്ക് 16,17 തീയതികളിൽ രാത്രി 9.30 നുള്ള സർവീസും 11.40-നുള്ള സർവീസും റദ്ദാക്കി. 16, 17, 18 തീയതികളിൽ ചെന്നൈ ബീച്ചിൽനിന്ന് രാവിലെ 4.15-നുള്ള സബർബൻ തീവണ്ടി സർവീസും ഇതേ തീയതികളിൽ താംബരത്ത്നിന്ന് രാവിലെ 4.15-ന് ചെന്നൈ ബീച്ചിലേക്കുള്ള സബർബൻ തീവണ്ടി സർവീസും റദ്ദാക്കി.

Read More

ട്രെയിനില്‍ ടിടിഇക്ക് നേരേ വീണ്ടും ആക്രമണം

ചെന്നൈ: ട്രെയിനില്‍ ടിടിഇക്ക് നേരേ വീണ്ടും ആക്രമണം. ക്ലീനിംഗ് സ്റ്റാഫ് ടിടിഇ യെ കയ്യേറ്റം ചെയ്തു. ബിലാസ്പൂര്‍ -എറണാകുളം എക്‌സ്പ്രസിലാണ് സംഭവം. ഇന്നലെ വൈകീട്ട് ആറ് മണിയോടെ കോയമ്പത്തൂരില്‍ വെച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ ടിടിഇ അരുണ്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ടിടിഇക്കു നേരെയുള്ള അക്രമണം ഇപ്പോള്‍ പതിവ് സംഭവമായിരിക്കുകയാണ്.

Read More

സ്കൂൾ വാഹന പരിശോധന ശക്തം; 14 ബസുകൾക്ക് നോട്ടീസ്

ചെന്നൈ : കോവിൽപട്ടി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിൽ സ്‌കൂൾ വാഹന പരിശോധനയിൽ തകരാർ കണ്ടെത്തിയ 14 വാഹനങ്ങൾക്ക് നോട്ടീസ് നൽകി. കോവിൽപട്ടി റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൻ്റെ പരിധിയിൽ വരുന്ന സ്‌കൂൾ വാഹനങ്ങളുടെ പരിശോധനയാണ് ഇന്നലെ നടന്നത്. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസ് പരിസരത്ത് നടന്ന പരിശോധനയിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ കെ.നെടുഞ്ചെഹിയ പാണ്ഡ്യൻ സ്‌കൂൾ വാഹന ഡ്രൈവർമാർക്കും സഹായികൾക്കും സുരക്ഷിതമായി വാഹനങ്ങൾ ഓടിക്കുന്നതിനെക്കുറിച്ചും മോട്ടോർ വാഹന നിയമങ്ങളെക്കുറിച്ചും വിശദീകരിച്ചു. അഗ്നിശമന സേനാംഗം എം.സുന്ദരരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിൽ തീപിടിത്തമുണ്ടായാൽ ഉടൻ സ്വീകരിക്കേണ്ട അഗ്നിശമന നടപടികളും സ്‌കൂൾ…

Read More

മൂന്ന് സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു

ചെന്നൈ : കരൂരിൽ മൂന്ന് സ്കൂൾ വിദ്യാർഥികൾ കിണറ്റിൽ മുങ്ങിമരിച്ചത് നാടിനെ ഞെട്ടിച്ചു. കരൂർ ആണ്ടൽകോവിൽ ബുഡൂരിലെ രമേശിൻ്റെ മകൻ അശ്വിൻ (12). ഇതേ പ്രദേശത്തെ ശ്രീധറിൻ്റെ മകൻ വിഷ്ണു (11), ഇളങ്കോയുടെ മകൻ മാരിമുത്തു (11) എന്നിവരാണ് മരിച്ചത്. മൂവരും ഇതേ പ്രദേശത്തെ സ്‌കൂളിൽ പഠിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 3 പേരും കളിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി. എന്നാൽ വൈകുന്നേരമായിട്ടും മൂന്നുപേരും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും സംശയം തോന്നി പ്രദേശത്തെ സ്ഥലങ്ങളിലും ബന്ധുവീടുകളിലും പരിശോധന നടത്തി. എന്നാൽ…

Read More

നായയുടെ ആക്രമണം; സർക്കാരിനോടും നായയുടെ ഉടമയോടും സഹായം അഭ്യർത്ഥിച്ച് പെൺകുട്ടിയുടെ പിതാവ്

dog

ചെന്നൈ: നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ സഹായിക്കണമെന്ന് നായ്ക്കളുടെ ഉടമകളോടും തമിഴ്‌നാട് സർക്കാരിനോടും അഭ്യർഥിച്ച് പിതാവ്. പെൺകുട്ടിയുടെ പിതാവായ വില്ലുപുരം സ്വദേശി രഘു ചെന്നൈ നുങ്കമ്പാക്കം ഹൈവേ നാലാം ലെയ്ൻ ഏരിയയിലെ ചെന്നൈ കോർപ്പറേഷൻ പാർക്കിൽ വാച്ച്മാനും മെയിൻ്റനറുമാണ്. ഭാര്യ സോണിയയ്ക്കും അഞ്ചുവയസ്സുള്ള മകൾ സുരക്ഷയ്ക്കുമൊപ്പമാണ് പാർക്കിൽ താമസിച്ചിരുന്നത്. അഞ്ചാം തീയതി രാത്രി പാർക്കിൻ്റെ എതിർവശത്തെ വീട്ടിൽ വളർത്തിയ 2 നായ്ക്കളുടെ കടിയേറ്റ് പരിക്കേറ്റ പെൺകുട്ടിയെ കഴിഞ്ഞ 9ന് ആയരവിളക്ക് ഭാഗത്തുള്ള അപ്പോളോ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കി. നിലവിൽ പെൺകുട്ടിയുടെ നില…

Read More

ഫാസ്ടാഗ് അക്കൗണ്ടിൽ പണമില്ല; ഗയത്തൂർ ടോൾ പ്ലാസയിൽ സർക്കാർ ബസ് പിടിച്ച് നിർത്തി

bus

ചെന്നൈ : ഫാസ്ടാഗ് അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് കയത്താർ ടോൾ പ്ലാസയിൽ സർക്കാർ ബസ് തടഞ്ഞു. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. വൈകിട്ട് 6.50ന് കോവിൽപട്ടി അണ്ണാ ബസ് സ്റ്റേഷനിൽ നിന്ന് 676-ാം നമ്പർ സർക്കാർ ബസ് ആണ് നാഗർകോവിലിലേക്ക് പുറപ്പെട്ടത്. രാത്രി ഏഴരയോടെയാണ് ബസ് ഗയത്തൂർ ടോൾ ഗേറ്റിൽ എത്തിയത്. എന്നാൽ സർക്കാർ ബസായ ഫാസ്‌റ്റാക് അക്കൗണ്ടിൽ പണമില്ലെന്ന് പറഞ്ഞ് ടോൾ ബൂത്ത് ജീവനക്കാർ ബസ് തടഞ്ഞു. അതിനുശേഷം, ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി , ടോൾ ബൂത്ത് ജീവനക്കാരുടെ ഫാസ്ടാഗ് അക്കൗണ്ടിൽ തീർച്ചയായും…

Read More