പോളിങ് കേന്ദ്രത്തിലെ 93 നിരീക്ഷണ ക്യാമറകൾ തകരാറിൽ

ചെന്നൈ : തെങ്കാശി ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് കേന്ദ്രത്തിൽ 93 നിരീക്ഷണ ക്യാമറകൾ തകരാറിലായി. തെങ്കാശി ലോക്‌സഭാ മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകൾ അടങ്ങിയ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ കൊടികുറിശ്ശി യു എസ് പി കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് കൗണ്ടിംഗ് സെൻ്ററിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ 3 ലെയർ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും 93 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. അന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന 93 നിരീക്ഷണ ക്യാമറകളും പ്രവർത്തനരഹിതമായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഇടിമിന്നലോടുകൂടി ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. ഇതോടുകൂടിയാണോ…

Read More

കൊടൈക്കനാലിൽ അവധിക്കാലം ആഘോഷമാക്കി മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: കുടുംബത്തോടൊപ്പം വിശ്രമിക്കാൻ കഴിഞ്ഞ തിങ്കളാഴ്ച കൊടൈക്കനാലിൽ എത്തിയ മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ അവധിക്കാലം ആഘോഷമാക്കുകയാണ്. ഇന്നലെ വൈകിട്ട് കൊടൈക്കനാലിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗോൾഫ് കളിച്ചു. സ്വകാര്യ ഹോട്ടലിലാണ് മുഖ്യമന്ത്രിയുടെ താമസം. ഇന്നലെ വൈകിട്ട് കൊടൈക്കനാലിലെ ഗ്രീൻവാലി ഏരിയയിലെ ഗോൾഫ് കോഴ്‌സിലെത്തിയ മുഖ്യമന്ത്രി വൈകുന്നേരം 5.45 ഓടെ അവിടെ നിന്നും ബാറ്ററി കാർപൂൾ ഗ്രൗണ്ടിലേൽ അരമണിക്കൂറോളം ഗോൾഫ് കളിച്ചു. തുടർന്ന് ഗോൾഫ് ക്ലബ്ബിലേക്ക് പോയി അവിടെ നിന്ന് സ്വകാര്യ ഹോട്ടലിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ മേലമലയിലെ…

Read More

ഇനിമുതൽ ആഴ്ചയിലെ അവസാന ദിവസങ്ങളിൽ കേരളത്തിലേക്ക് ഉൾപ്പെടെ 965 സ്പെഷൽ ബസുകൾ സർവീസ് നടത്തും 

ചെന്നൈ: ആഴ്ചയിലെ അവസാന ദിവസങ്ങളിൽ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് 965 സ്പെഷൽ ബസുകൾ സർവീസ് നടത്തും. റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആർ.മോഹൻ വാർത്താക്കുറിപ്പിൽ ഇത് സംബന്ധിച്ച് വിശദാംശങ്ങൾ അറിയിച്ചു. വരുന്ന 4, 5 തീയതികൾ ആഴ്ചയിലെ അവസാന ദിവസങ്ങളായതിനാൽ (ശനി, ഞായർ) ചെന്നൈയിൽ നിന്നും തമിഴ്‌നാടിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ധാരാളം ആളുകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് തമിഴ്‌നാട് സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ പ്രതിദിന ബസുകൾക്ക് പുറമെ പ്രത്യേക ബസുകളും ഓടിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇതനുസരിച്ച് മെയ് 3,…

Read More

രാത്രി കാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു; ബുദ്ധിലായി ജനങ്ങൾ

ചെന്നൈ : സംസ്ഥാനത്ത് ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍ എത്തി. ഇതുമൂലം കോയമ്പത്തൂരിൻ്റെ വിവിധ ഭാഗങ്ങളിൽ എല്ലാ രാത്രിയിലും തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത്  കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ജനങ്ങളുടെ ആവശ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന വൈദ്യുതി, വേനൽക്കാലത്ത് വെയിലിൻ്റെ ആഘാതത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ വളരെ സഹായകരമാകുന്നത് കൊണ്ടുതന്നെ തമിഴ്‌നാട്ടിലുടനീളം വേനൽക്കാലത്ത് വൈദ്യുതി ആവശ്യം പതിവിലും കൂടുതലാണ്. ഈ വർഷം ആദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം 20,000 മെഗാവാട്ടായി വർധിച്ചു. എന്നാൽ, പവർകട്ട് വലിയ തോതിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല.…

Read More

കൽക്വാറിയിലെ വെടിമരുന്ന് സംഭരണശാലയിൽ പൊട്ടിത്തെറി; 3 പേർ മരിച്ചു; ഉടമ അറസ്റ്റിൽ

ചെന്നൈ: വിരുദുനഗർ ജില്ലയിലെ ഗരിയപട്ടിക്ക് സമീപം കൽക്വാറിയിൽ വെടിമരുന്ന് സംഭരണശാല പൊട്ടിത്തെറിച്ച് 3 പേർ മരിച്ചു. അവിയൂർ സ്വദേശി സേതുവിൻ്റെയും രാജപാളയം സ്വദേശി രാമൻ്റെയും ഉടമസ്ഥതയിലുള്ള ക്വാറി ഗരിയാപട്ടിക്കടുത്ത് കടമ്പൻകുളത്ത് ആണ് പ്രവർത്തിച്ചിരുന്നത്. ഇന്നലെ രാവിലെ ഇവിടെ പതിവുപോലെ തൊഴിലാളികൾ ജോലി ചെയ്യുകയായിരുന്നു. ഈ സമയം ഇവർ വാനിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ ക്വാറിയിലെ വെടിമരുന്ന് ഡിപ്പോയിൽ ഇറക്കുകയായിരുന്നു. പെട്ടെന്ന് സ്‌ഫോടകവസ്തുക്കൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഏകദേശം 2 കി.മീ. ദൂരെ വരെ സ്ഫോടന ശബ്ദം കേട്ടതയാണ് റിപ്പോർട്ടുകൾ. അവിടെ ജോലി ചെയ്തിരുന്ന ടി.പുതുപ്പട്ടി കന്ദസാമി…

Read More

ഭർതൃമതിയായ യുവതി‌ പ്രണയത്തിൽനിന്ന് പിന്മാറിയില്ല; മകളെ അച്ഛൻ വെട്ടിക്കൊന്നു

ചെന്നൈ : ബന്ധുവായ യുവാവുമായുള്ള പ്രണയത്തിത്തിൽനിന്ന് പിന്മാറാത്തതിന്റെ പേരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു. തിരുനെൽവേലി ജില്ലയിലെ കോകന്താൻപാറയിലുള്ള മാരിയപ്പനാണ് (55) മകൾ മുത്തുപ്പേച്ചിയെ (35) കൊലപ്പെടുത്തിയത്. ഭർത്താവുമായി പിണങ്ങിയതിനെത്തുടർന്ന് മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന മുത്തുപ്പേച്ചി ബന്ധുവായ യുവാവുമായി പ്രണയത്തിലായി. മാരിയപ്പൻ പലതവണ ആവശ്യപ്പെട്ടിട്ടും മകൾ ഈ ബന്ധത്തിൽനിന്ന് പിൻമാറിയില്ല. തുടർന്നാണ് കൊലപാതം ആസൂത്രണം ചെയ്തത്. ബന്ധുവീട്ടിലേക്കെന്നുപറഞ്ഞ് കഴിഞ്ഞ ദിവസം മുത്തുപ്പേച്ചിയെ മാരിയപ്പൻ ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. വിജനമായ പ്രദേശത്തെത്തിയപ്പോൾ ബൈക്ക് നിർത്തി അരിവാളുകൊണ്ട് വെട്ടി. സമീപമുള്ള കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുത്തുപ്പേച്ചിയെ പിന്തുടർന്നുചെന്ന് വെട്ടി…

Read More

ഇളയരാജയെക്കുറിച്ചുള്ള പരാമർശം; വൈരമുത്തുവിന് മുന്നറിയിപ്പുമായി സഹോദരൻ ഗംഗൈഅമരൻ

ചെന്നൈ : തന്റെ സഹോദരൻ ഇളയരാജയെക്കുറിച്ച് മോശമായ പരാമർശം തുടർന്നാൽ കവിയും ഗാനരചയിതാവുമായ വൈരമുത്തു കടുത്തനടപടി നേരിടേണ്ടി വരുമെന്ന് സംവിധായകനും സംഗീത സംവിധായകനുമായ ഗംഗൈ അമരൻ. സിനിമാ ഗാനങ്ങളുടെ പകർപ്പവകാശ വിവാദത്തിൽ ഇളയരാജയ്ക്കെതിരേ വൈരമുത്തു നടത്തിയ പരാമർശങ്ങളാണ് ഗംഗൈ അമരനെ ചൊടിപ്പിച്ചത്. ഒരു ഗാനത്തിന്റെ ഈണത്തെപ്പോലെത്തന്നെ വരികൾക്കും പ്രധാന്യമുണ്ടെന്നും ബുദ്ധിയുള്ളവർക്ക് ഇത് അറിയാമെന്നുമായിരുന്നു വൈരമുത്തു പറഞ്ഞത്. പകർപ്പവകാശത്തിന്റെ പേരിൽ ഇളയരാജയും സംഗീത കമ്പനിയും തമ്മിലുള്ള തർക്കം സംബന്ധിച്ച കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി, വരികളും പ്രധാനപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈണം നൽകിയതിന്റെ പേരിൽ പാട്ടിനുമേൽ ഇളയരാജയ്ക്ക്…

Read More

ഊട്ടി, കൊടൈക്കനാൽ സന്ദർശനത്തിന് ഇ-പാസ്: കേരളത്തിനടക്കം തിരിച്ചടിയാകും

tourism

ചെന്നൈ : ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തിൽനിന്നടക്കമുള്ള വിനോദസഞ്ചാരികൾക്ക് തിരിച്ചടിയാകും. കൊച്ചി മുതൽ മലബാർ മേഖലയിൽനിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽതന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസൺ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് ടൂർ ഓപ്പറേറ്റർമാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം ഇ-പാസ് വഴിയാക്കണമെന്ന മദ്രാസ് ഹൈക്കോടതിവിധിയിൽ എതിർപ്പുമായി വ്യാപാരികളും രംഗത്ത് എത്തി…

Read More

സംസ്ഥാനത്ത് ഉച്ചയ്ക്ക് 12-നും 3.30-നുമിടയിൽ പുറത്തിറങ്ങരുത്; സൂര്യതാപത്തിന് മുൻകരുതലുമായി ചെന്നൈ കോർപ്പറേഷൻ140 ആശുപത്രികളിൽ ചികിത്സാസൗകര്യം ഒരുക്കി

ചെന്നൈ : ചൂട് അസഹനീയമായിക്കൊണ്ടിരിക്കെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി 140 ആശുപത്രികളിൽ ചികിത്സാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ഡോ. ജെ. രാധാകൃഷ്ണൻ അറിയിച്ചു. വരും ദിവസങ്ങളിലും മൂന്നുമുതൽ നാല് വരെ ഡിഗ്രി ചൂടുകൂടുമെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുൾപ്പെടെ ചികിത്സാസൗകര്യം ഏർപ്പെടുത്തിയതെന്ന് കമ്മിഷണർ പറഞ്ഞു. സൂര്യതാപമേറ്റാൽ ഉടൻ ചികിത്സ നൽകും. ഒ.ആർ.എസ്. ലായനി നൽകാൻ 188 കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഉച്ചയ്ക്ക് 12-നും 3.30-നുമിടയിൽ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

Read More