സംസ്ഥാനത്ത് മലയാളി കടയുടമ അറസ്റ്റിൽ

ചെന്നൈ: വെള്ളിയാംപാളയത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ മലയാളി കടയുടമ അറസ്റ്റിൽ. മലപ്പുറംസ്വദേശി സിദ്ധിക്കിനെയാണ് (42) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നടത്തിയിരുന്ന ചായക്കടയോടുചേർന്നുള്ള ബേക്കറിയിൽ ഒളിപ്പിച്ചിരുന്ന 37 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

Read More

ചിപ്‌കോട്ട് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നാമക്കലിൽ വീടുകളിൽ കരിങ്കൊടി നാട്ടി പ്രതിഷേധം

ചെന്നൈ : മൊഗനൂരിന് സമീപം ചിപ്ഗഡ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്ഥാപിക്കാനുള്ള പദ്ധതിയിൽ പ്രതിഷേധിച്ച് കർഷകർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും വീടുകളിൽ കരിങ്കൊടി നാട്ടുകയും ചെയ്തു. മോഹനൂർ താലൂക്കിൻ്റെ കീഴിലുള്ള ക്രംഗപ്പട്ടി, പുതുപ്പട്ടി, അരൂർ ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളിൽ 700 ഏക്കറിൽ ചിപ്ഗഡ് വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. പ്രദേശത്തെ ഇരുന്നൂറിലധികം കർഷക കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കും. കൂടാതെ, ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകും. അതിനാൽ ഈ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ കർഷകരും പൊതുജനങ്ങളും തുടങ്ങി എല്ലാ കക്ഷികളും നിരന്തര സമരത്തിലാണ് .…

Read More

തമിഴകം ബി.ജെ.പി.യെ തള്ളും; മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടിക്കടി തമിഴ്‌നാട്ടിൽ വരുന്നതെന്നും അല്ലെങ്കിൽ വിദേശത്തായിരിക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ തിരഞ്ഞെടുപ്പുപ്രചാരണ പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളുകളിലെ പ്രഭാതഭക്ഷണപദ്ധതി വിദ്യാർഥികളുടെ ഹാജർനില വർധിപ്പിച്ചു. ഡി.എം.കെ. തമിഴ്‌നാട്ടിൽ നടപ്പാക്കിയ ജനക്ഷേമപദ്ധതികൾ രാജ്യത്തെ എല്ലാസംസ്ഥാനങ്ങളിലും ചർച്ചചെയ്യപ്പെടുകയാണ്. രാജ്യത്തെ മുൻനിര സംസ്ഥാനമായി തമിഴ്‌നാട് മാറി. ഈ വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിലെ 39 സീറ്റുകളും പുതുച്ചേരിയിലെ ഒരു സീറ്റും ഡി.എം.കെ. സഖ്യം നേടുമെന്നത് ഉറപ്പാണ്. ബി.ജെ.പി.ക്ക് തമിഴകമണ്ണിൽ ഒരു സീറ്റുപോലും ലഭിക്കില്ല” -സ്റ്റാലിൻ പ്രചാരണയോഗത്തിൽ പറഞ്ഞു.…

Read More

ഒമ്പതുമാസത്തിനിടെ സംസ്ഥാനത്ത് ഷോക്കേറ്റു മരിച്ചത് 40 വൈദ്യുതി ജീവനക്കാർ

ചെന്നൈ : തമിഴ്‌നാട്ടിൽ കഴിഞ്ഞ ഒമ്പതു മാസത്തിനിടയിൽ ഷോക്കേറ്റു മരിച്ചത് 40 വൈദ്യുതി വകുപ്പു ജീവനക്കാർ. മൂന്ന് വർഷത്തിനിടെ വൈദ്യുതി അപകടങ്ങളിൽ എട്ടുമുതൽ പത്തു ശതമാനം വരെയാണ് വർധനയുണ്ടായത്. ഒമ്പത് മാസത്തിനുള്ളിൽ ഷോക്കേറ്റ് 527 പേരുടെ ജീവൻ പൊലിഞ്ഞതിൽ 40 വൈദ്യുതി വകുപ്പു ജിവനക്കാരാണെന്ന് വൈദ്യുതിവകുപ്പു പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വൈദ്യുതിവകുപ്പ് ജീവനക്കാർ മരിക്കാനിടയാകുന്നതിൽ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് പലർക്കും വേണ്ടത്ര പരിശീലനം ലഭിക്കാത്തിനാൽ അപകടത്തിൽപ്പെടുന്നതാണ്. മറ്റൊരു കാരണമായി പറയുന്നത് അമിത ജോലി ഭാരമാണ്. വൈദ്യുതി വകുപ്പിൽ ആവശ്യത്തിനുള്ള ജീവനക്കാർ ഇല്ലാത്തതിനാൽ പലർക്കും അമിത ജോലി…

Read More

ഇ.ഡി. ഓഫീസിൽ സന്ദർശനം നടത്തി കവിതയെ കണ്ട് കുടുംബം

ചെന്നൈ : ഡൽഹി മദ്യനയക്കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ബി.ആർ.എസ്. എം.എൽ.സി. കൂടിയായ കവിതയെ കുടുംബാംഗങ്ങൾ സന്ദർശിച്ചു. മകൻ ആര്യയുടെയും കുടുംബാംഗങ്ങളുടെയും ഒപ്പം അഭിഭാഷകൻ മോഹിത് റാവുമുണ്ടായിരുന്നു. ഇവർ ഒരു മണിക്കൂറോളം ഒന്നിച്ചുണ്ടായിരുന്നു.

Read More

തിരുനെൽവേലിയിലെ അണ്ണാ ഡി.എം.കെ. സ്ഥാനാർഥിയെ മാറ്റി

ചെന്നൈ : തിരുനെൽവേലി ലോക്‌സഭാ മണ്ഡലത്തിലെ അണ്ണാ ഡി.എം.കെ. സ്ഥാനാർഥി ഷിംല മുത്തുച്ചോഴനെ മാറ്റി. ഝാൻസി റാണിയാണ് പുതിയ സ്ഥാനാർഥി. ഡി.എം.കെ.യിൽനിന്ന് ഒരുമാസം മുമ്പ് അണ്ണാ ഡി.എം.കെ.യിലെത്തിയ ഷിംല മുത്തുച്ചോഴന് സീറ്റ് നൽകിയതിൽ പാർട്ടിക്കുള്ളിൽനിന്ന് എതിർപ്പ് ഉയർന്നിരുന്നു. തുടർന്നാണ് സ്ഥാനാർഥിയെ മാറ്റിയതെന്നാണ് സൂചന. മുൻ ഡി.എം.കെ. മന്ത്രി സർഗുണ പാണ്ഡ്യന്റെ മരുമകളായ ഷിംല 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.കെ. നഗറിൽ ജയലളിതയ്ക്കെതിരേ മത്സരിച്ചിരുന്നു.

Read More

സംസ്ഥാനത്തിലെ ഇന്ത്യ സഖ്യത്തിന് പിന്തുണയുമായി കർഷകർ രംഗത്ത്

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ ഇന്ത്യ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. കാവേരി നദീതട മേഖലയിലെ 16 കർഷകസംഘടനകളാണ് പിന്തുണ അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തഞ്ചാവൂരിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ച ഫെഡറേഷൻ ഓഫ് കാവേരി ഡെൽറ്റ ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി. ഇളങ്കീരന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുണ അറിയിക്കുകയായിരുന്നു. ബി.ജെ.പി. സർക്കാർ കർഷകവിരുദ്ധ നയമാണ് പിന്തുടരുന്നതെന്ന് ഇവർ ആരോപിച്ചു. തഞ്ചാവൂർ, തിരുവാരൂർ, തിരുച്ചിറപ്പള്ളി, പുതുക്കോട്ട തുടങ്ങി ഏഴ് ജില്ലകളാണ് കാവേരി നദീതടത്തിൽ ഉൾപ്പെടുന്നത്. കർഷക സംഘടനകൾക്ക് ഒപ്പം തഞ്ചാവൂരിലെ…

Read More

സിദ്ധ വൈദ്യം പ്രോത്സാഹിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി.

ചെന്നൈ: അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ മെഡിസിനില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി സിദ്ധ വൈദ്യം പ്രോത്സാഹിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ച ലോകമെമ്പാടും എത്തിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. പാളയംകോട്ടയിലെ പഴയ സര്‍ക്കാര്‍ സിദ്ധ മെഡിക്കല്‍ കോളജ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എസ് എസ് സുന്ദറും ജസ്റ്റിസ് ബി പുഗലേന്തിയും അടങ്ങുന്ന ബെഞ്ചിന്റേതാണ് പരാമര്‍ശം. ചെന്നൈയില്‍ 30 ഏക്കര്‍ സ്ഥലത്ത് ഇന്ത്യന്‍ മെഡിസിന്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ സംസ്ഥാനം നിര്‍ദ്ദേശിച്ചിരുന്നു. തമിഴ്‌നാട് സിദ്ധ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആക്ട് 2022 നിയമനിര്‍മാണത്തിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ…

Read More

“ഇനി, നമ്മൾ മോദിയെ ‘28 പൈസ പ്രധാനമന്ത്രി’ എന്ന് വിളിക്കണം.; ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ ശനിയാഴ്ച ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തെ ഫണ്ട് വിനിയോഗത്തിൽ വിമർശിക്കുകയും സംസ്ഥാനം നികുതിയായി അടയ്ക്കുന്ന ഓരോ രൂപയ്ക്കും 28 പൈസ മാത്രമാണ് സംസ്ഥാനത്തിന് നൽകുന്നതെന്നും ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം ലഭിക്കുന്നുണ്ടെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. രാമനാഥപുരത്തും തേനിയിലും വെവ്വേറെ റാലികളെ അഭിസംബോധന ചെയ്യവെ, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകൻ ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു, “ഇനി, നമ്മൾ മോദിയെ ‘28 പൈസ പ്രധാനമന്ത്രി’ എന്ന് വിളിക്കണം. ബിജെപിയുടെ…

Read More

തഞ്ചാവൂരിൽ കാൽനടയായി എത്തി വോട്ട് ശേഖരിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഇന്നലെ രാവിലെ തഞ്ചാവൂരിൽ നടത്തിയ പദയാത്രയിൽ വോട്ട് ശേഖരണത്തിൽ പങ്കെടുത്തു. അവിടെയുണ്ടായിരുന്ന സ്ത്രീകളും യുവാക്കളും കുട്ടികളും മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിഎംകെയ്ക്കും സഖ്യകക്ഷികൾക്കും വേണ്ടി മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വെള്ളിയാഴ്ച ട്രിച്ചിയിൽ പ്രചാരണം ആരംഭിച്ചു. ട്രിച്ചിക്കടുത്ത് സിരുകനൂരിൽ നടന്ന പ്രചാരണ യോഗത്തിൽ പേരാമ്പ്ര സ്ഥാനാർഥി അരുൺ നെഹ്‌റുവിനെ ട്രിച്ചി സ്ഥാനാർഥി ദുരൈ വൈകോ പരിചയപ്പെടുത്തി. തഞ്ചാവൂർ ലോക്‌സഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർത്ഥി മുരസൊലിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ…

Read More