ഇന്ന് ചെന്നൈ ബീച്ച് – താംബരംറൂട്ടിൽ റൂട്ടിൽ സർവീസ് നടത്തുന്ന സബർബൻ തീവണ്ടികൾ മുടങ്ങും; വിശദാംശങ്ങൾ

ചെന്നൈ : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈ ബീച്ച്-താംബരം- ചെങ്കൽപ്പെട്ട് റൂട്ടിൽ ഞായറാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് നാലുവരെ സബർബൻതീവണ്ടികൾ തടസ്സപ്പെടും. കോടമ്പാക്കത്തിനും താംബരത്തിനുമിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 44 സബർബൻ തീവണ്ടി സർവീസുകളാണ് ചെന്നൈ റെയിൽവേഡിവിഷൻ റദ്ദാക്കിയത്. തുടർച്ചയായി അഞ്ചാമത്തെ ഞായറാഴ്ചയാണ് സബർബൻ തീവണ്ടികൾ അറ്റകുറ്റപ്പണികൾക്കായി റദ്ദാക്കുന്നത്. മതിയായ സമാന്തര സർവിസുകളില്ലാത്ത റൂട്ടാണ് ചെന്നൈ ബീച്ച്- താംബരം-ചെങ്കൽപ്പെട്ട്. ദിവസവും ആറ്ു ലക്ഷത്തിലധികം പേർ യാത്ര ചെയ്യുന്ന റൂട്ടിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ഞായറാഴ്ചകളിൽ ഏറെസമയം സബർബൻ തീവണ്ടികൾ റദ്ദാക്കുന്നത് സാധാരണകാരെ പ്രതികൂലമായി ബാധിക്കും. ട്രാക്കുകളിലെയും…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇത്തവണ ഉണ്ടാവുക കടുത്ത ത്രികോണ മത്സരം

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് ഇത്തവണ കടുത്ത ത്രികോണ മത്സരത്തിനു വേദിയാകും. ഡി.എം.കെ., അണ്ണാ ഡി.എം.കെ., ബി.ജെ.പി. എന്നീ കക്ഷികളുടെ നേതൃത്വത്തിൽ വീറുംവാശിയുമേറിയ പോരാട്ടമാവും നടക്കുക. ‘ഇന്ത്യ’ സഖ്യത്തിൽ ഡി.എം.കെ.യോടൊപ്പം കോൺഗ്രസ്, സി.പി.എം., സി.പി.ഐ., വി.സി.കെ., മുസ്‌ലിംലീഗ്, കമൽഹാസന്റെ മക്കൾ നീതി മയ്യം തുടങ്ങിയ പാർട്ടികളും ഏതാനും ചെറുകക്ഷികളുമുണ്ട്. അണ്ണാ ഡി.എം.കെ.ക്ക്‌ ഇനിയും സഖ്യബന്ധം അന്തിമമാക്കാനായിട്ടില്ല. പി.എം.കെ.യുമായും ഡി.എം.ഡി.കെ.യുമായും ചർച്ചകൾ തുടരുകയാണ്. ഇരുകക്ഷികളും രാജ്യസഭാസീറ്റുകൾക്ക് വാശിപിടിക്കുന്നതാണ് അണ്ണാ ഡി.എം.കെ.യെ അലോസരപ്പെടുത്തുന്നത്. നിലവിൽ അണ്ണാ ഡി.എം.കെ.ക്കൊപ്പം ഇപ്പോഴുള്ളത് ഏതാനും ചെറുകക്ഷികൾ മാത്രമാണ്. എൻ.ഡി.എ. സഖ്യത്തിൽ…

Read More

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; എലിഫന്റ് ഗേറ്റ് റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നു

ചെന്നൈ : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചെന്നൈ സെൻട്രൽ റെയിൽവേസ്റ്റേഷനും ബേസിൻ ബ്രിഡ്ജ് റെയിൽവേ സ്റ്റേഷനും ഇടയിൽ നിർമിച്ച എലിഫന്റ് ഗേറ്റ് റെയിൽവേ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ദേവസ്വം ബോർഡ് മന്ത്രി പി.കെ. ശേഖർ ബാബു, ദയാനിധിമാരൻ എം.പി. എന്നിവർ ചേർന്നാണ് തുറന്നുകൊടുത്തത്. 71.26 കോടി ചെലവിലാണ് പാലം നിർമിച്ചത്. 1933-ൽ നിർമിച്ച മേൽപ്പാലം 2017-ൽ പൊളിച്ച് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നു. 2020 ഏപ്രിൽ 27-നാണ് പാലം പൊളിച്ചത്. ഒരുവർഷംകൊണ്ട് പൂർത്തീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നിർമാണം നീണ്ടുപോയി.…

Read More

അഞ്ചാം ക്ലാസുകാരൻ്റെ ജീവനെടുത്തത് 17കാരൻ; കൊലപാതകം പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളി

ചെന്നൈ: അഞ്ചാം ക്ലാസുകാരനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊണ്ട് പത്രണ്ടാം ക്ലാസുകാരൻ. തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലാണ് സംഭവം. ജില്ലയിൽ നിന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ബുധനാഴ്ച ഉച്ചയോടെയാണ് കാണാതായത്. മകൻ്റെ തിരോധാനത്തിൽ ആശങ്കാകുലരായ മാതാപിതാക്കൾ ഗ്രാമവാസികളുടെ സഹായത്തോടെ അന്വേഷിക്കാൻ തുടങ്ങി. പരിസരങ്ങളിൽ അന്വേഷിച്ചിട്ട് വിവരം ഒന്നും ലഭിക്കാതായതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. കുട്ടി ഒരു 17 വയസ്സുകാരനോടൊപ്പം പോയതാണെന്നും പോലീസിനോട് പറഞ്ഞു. പ്രദേശത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ 17 കാരൻ പോലീസ് പിടിയിലായി.…

Read More

കർണാടക ചെയ്തത് പോലെ തമിഴ്നാട്ടിൽ ഗോബി മഞ്ചൂരിയൻ നിരോധിച്ചോ? – മന്ത്രി എം.സുബ്രഹ്മണ്യൻ്റെ വിശദീകരണം ഇങ്ങനെ

ചെന്നൈ: അർബുദത്തിന് കാരണമാകുന്ന ‘റോഡമൈൻ ബി’ എന്ന രാസവസ്തു ഉപയോഗിച്ച് തയ്യാറാക്കിയ ഗോബി മഞ്ചൂരിയൻ കർണാടകയിൽ നിരോധിച്ചു. ‘റോഡമൈൻ ബി’ യുടെ സാന്നിധ്യം മൂലം തമിഴ്നാട്ടിൽ പഞ്ഞി മിഠായിയും നിരോധിച്ചിട്ടുണ്ട്. നിലവിൽ ഗോബി മഞ്ചൂറിയൻ ഇനങ്ങൾ, ചിക്കൻ ഇനങ്ങൾ, ബിരിയാണി, ചുവന്ന മുളക് എന്നിവയിൽ ‘റോഡമൈൻ ബി’ കലർന്നതായി തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കർണാടകയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലും ഗോപി മഞ്ചൂരിയൻ പോലുള്ള ഭക്ഷണം നിരോധിക്കുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. അതേസമയം തമിഴ്നാട്ടിൽ ഗുഡ്ക, പാൻമസാല, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് നിരോധനമുണ്ട്. എന്നാൽ…

Read More

ചെന്നൈയിലെ പ്രമുഖ സ്വകാര്യ കൊറിയർ കമ്പനി ഉൾപ്പെടെ 12 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെൻ്റ് വിഭാഗം

ചെന്നൈ: ചെന്നൈയിലെ പ്രമുഖ സ്വകാര്യ കൊറിയർ കമ്പനി ഉൾപ്പെടെ 12 സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം റെയ്ഡ് നടത്തി. അനധികൃത പണമിടപാട് പരാതിയുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതലാണ് ചെന്നൈയിലെ 12 സ്ഥലങ്ങളിൽ എൻഫോഴ്സ്മെൻ്റ് വിഭാഗം റെയ്ഡ് നടത്തിയത്. രാമനാഥപുരം എം.പി നവാസ്‌കനിയുടെയും കുടുംബത്തിൻ്റെയും ഉടമസ്ഥതയിലുള്ള പല്ലാവരത്തെ പ്രശസ്ത കൊറിയർ കമ്പനിയുടെ ഹെഡ് ഓഫീസിൽ രാവിലെ ആറു മുതലാണ് തിരച്ചിൽ നടത്തിയത്. കമ്പനിയിൽ നിന്ന് സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും കൊണ്ടുപോകുന്ന പാഴ്‌സലുകളും പാഴ്‌സലുകൾ കൊണ്ടുപോകുന്ന വാഹനങ്ങളും എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചു. വിദേശരാജ്യങ്ങളിലേക്ക് പോകുന്ന പാഴ്‌സലുകളുടെ വിവരങ്ങളും…

Read More

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ്: മാജി മുംബൈയോട് മുട്ട്കുത്തി ചെന്നൈ സിങ്കംസ് 

ചെന്നൈ : ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ടി 10 ടൂർണമെന്റ് സെമിഫൈനലിൽ ചെന്നൈ സിങ്കംസിന് തോൽവി. വ്യാഴാഴ്ച ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ 58 റൺസിനാണ് മാജി മുംബൈയോട് ചെന്നൈ സിങ്കംസ് പരാജയപ്പെട്ടത്.

Read More

ടൂറിസ്റ്റ് വിസയിൽ ശ്രീലങ്കയിൽ എത്തി ജോലി ചെയ്തു; 21 ഇന്ത്യൻ യുവാക്കൾ അറസ്റ്റിൽ

ചെന്നൈ: ശ്രീലങ്ക സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ ബാഹുല്യം കണക്കിലെടുത്താണ് ഇന്ത്യക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്നത്. വിനോദസഞ്ചാര മേഖല മെച്ചപ്പെടുത്തുന്നതിന് ശ്രീലങ്കൻ സർക്കാർ കൈക്കൊള്ളുന്നു വിവിധ നടപടികളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. മാർച്ച് 31 വരെയാണ് ഈ സൗജന്യ വിസയുടെ കാലാവധി. അതേസമയം, ടൂറിസ്റ്റ് വിസ ഉപയോഗിച്ച് നിരവധി വിദേശികൾ ശ്രീലങ്കയിൽ ജോലി ചെയ്യുന്നത് കണ്ടെത്തിയിരിക്കുകയാണ്. ഈ കേസിൽ ഇന്ത്യയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ ശ്രീലങ്കയിലേക്ക് പോയി അവിടെ ജോലി ചെയ്തിരുന്ന 21 ഇന്ത്യൻ യുവാക്കൾ ഇന്നലെ നെഗോമ്പോയിൽ പിടിയിലായി. അറസ്റ്റിലായവർ 23 നും 25…

Read More

മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മാര്‍ച്ച് 18ന് കോയമ്പത്തൂരില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി നൽകാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാല് കിലോമീറ്റര്‍ ദൂരം റോഡ് ഷോയ്ക്ക് അനുമതി നല്‍കാന്‍ കോയമ്പത്തൂര്‍ പൊലീസിനോട് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷ് ഉത്തരവിട്ടു. സുരക്ഷാ പ്രശ്നങ്ങളും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നാണ് പൊലീസിന്‍രെ വാദം. പോലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് അനുമതിയ്ക്കായി ബിജെപി കോയമ്പത്തൂർ ജില്ലാ നേതൃത്വം കോടതിയെ സമീപിക്കുകയായിരുന്നു. കോയമ്പത്തൂര്‍ സന്ദര്‍ശിക്കുന്നതിന്റെ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരേ വധഭീഷണി ഉയർത്തിയെന്ന പരാതി; തമിഴ്നാട് മന്ത്രിയുടെ പേരിൽ കേസെടുത്ത് ഡൽഹി പോലീസ്

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരേ വധഭീഷണി ഉയർത്തിയെന്ന പരാതിയിൽ തമിഴ്നാട് ഗ്രാമീണ വ്യവസായമന്ത്രി ടി.എം. അൻപരശന്റെ പേരിൽ ഡൽഹി പോലീസ് കേസെടുത്തു. ചെന്നൈയിലെ പമ്മലിൽ എട്ടിന് നടന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രിയെ വെട്ടിനുറുക്കുമെന്ന് മന്ത്രി പരസ്യമായി ഭീഷണി മുഴക്കിയെന്നാണ് പരാതി. പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. താൻ മന്ത്രിയായതിനാൽ സൗമ്യമായി സംസാരിക്കുന്നുവെന്നും മന്ത്രിയായിരുന്നില്ലെങ്കിൽ പ്രധാനമന്ത്രിയെ വെട്ടിനുറുക്കുമെന്നുമായിരുന്നു മന്ത്രി പരാമർശിച്ചത്. പ്രധാനമന്ത്രിയുടെ ജീവന് ഭീഷണി ഉയർത്തിയ ഡി.എം.കെ.യുടെ മന്ത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സത്യരഞ്ജൻ സ്വെയിൻ ആണ് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസിൽ പരാതി നൽകിയത്.…

Read More