497 കിലോ ഗുഡ്കയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് അമ്പത്തൂർ സ്വദേശി

ചെന്നൈ : ആന്ധ്രപ്രദേശിൽനിന്ന് കടത്തിക്കൊണ്ടു വരികയായിരുന്ന 497 കിലോ ഗുഡ്കയുമായി യുവാവ് അറസ്റ്റിൽ. ഒട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവരികയായിരുന്ന ഗുഡ്കയുമായി അമ്പത്തൂർ സ്വദേശിയായ തങ്കമാരിയപ്പനെ(37)നെയാണ് മധുരവായൽ പോലീസ് അറസ്റ്റ് ചെയ്തത്. വാനകരം ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് പിടിയിലായത്. മാരിയപ്പനെ ചോദ്യം ചെയ്ത ശേഷം പോലീസ് കോടതിയിൽ ഹാജരാക്കി. മാരിയപ്പനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Read More

വിജയ്‌യുടെ പാർട്ടി ആരാധകരെ ക്രിസ്ത്യാനികളാക്കാൻ വേണ്ടി ആരംഭിച്ചതെന്ന് ഹിന്ദു മക്കൾ കക്ഷി രംഗത്ത്

ചെന്നൈ : നടൻ വിജയ് തമിഴക വെട്രി കഴകം എന്ന പേരിൽ പാർട്ടി ആരംഭിക്കുന്നത് മതംമാറ്റം നടത്തുന്നതിനാണെന്ന് ഹിന്ദു മക്കൾ കക്ഷി. ആരാധകരെ ക്രിസ്ത്യാനികളാക്കാനാണ് വിജയ് പാർട്ടി തുടങ്ങുന്നതെന്നും ഇത് ഹിന്ദുക്കളായ വിജയ് ആരാധകർ മനസ്സിലാക്കണമെന്നും ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിജയ് പുറത്തിറക്കിയ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അർജുൻ സമ്പത്ത്.

Read More

നടൻ ധനുഷിന്റെ പിതൃത്വം അവകാശപ്പെട്ടുള്ള വൃദ്ധ ദമ്പതികളുടെ ഹർജി വീണ്ടും തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ : നടൻ ധനുഷിന്റെ പിതൃത്വം അവകാശപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളി. മധുര മേലൂർ സ്വദേശി കതിരേശനാണ് സ്കൂൾപഠനകാലത്ത് വീട്ടിൽ നിന്ന് ഒളിച്ചോടിയ മകനാണ് ധനുഷ് എന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചത്. മേലൂർ മജിസ്ട്രേറ്റ് കോടതി ഹർജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യാതൊരു തെളിവുമില്ലാതെയാണ് അവകാശവാദമുന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. നടൻ ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികൾ 2017ല്‍ പിതൃത്വ കേസുമായി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. 11-ാം ക്ലാസിൽ പഠിക്കാനായി വീടുവിട്ടിറങ്ങിയ മകനാണ്…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ്; അണ്ണാ ഡി.എം.കെ.യുമായി സഖ്യത്തിന് ഒരുങ്ങി നടൻ മൻസൂർ അലിഖാൻ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കാൻ ഒരുങ്ങി നടൻ മൻസൂർ അലിഖാൻ. ഡമോക്രാറ്റിക് ടൈഗേഴ്‌സ് ഓഫ് ഇന്ത്യ എന്ന തന്റെപാർട്ടിക്ക്‌ ഒരു സീറ്റ് നൽകണമെന്നാണ് മൻസൂർ അലിഖാന്റെ ആവശ്യം. നേരത്തെ ഒരുസീറ്റിൽ തനിച്ച് മത്സരിക്കുമെന്ന് അറിയിച്ച ഖാൻ ഇപ്പോൾ അണ്ണാ ഡി.എം.കെയുമായി ചർച്ച തുടങ്ങുകയായിരുന്നു. കെ.പി. മുനുസാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ. തിരഞ്ഞെടുപ്പ് സമിതിയുമായി ചർച്ച നടത്തി. സീറ്റ് പങ്കിടൽ സംബന്ധിച്ച് അന്തിമതീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

Read More

നഗരത്തിലെ യാത്രത്തിരക്ക് കണക്കിലെടുത്ത് സർക്കാർ ബസുകളുടെ എണ്ണം കൂട്ടാൻ ആവശ്യം ശക്തമാകുന്നു

ചെന്നൈ : നഗരത്തിലെ ബസുകളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽബസുകൾ ഓടിക്കണമെന്ന് പി.എം.കെ. നേതാവ് ഡോ. എസ്. രാമദാസ് ആവശ്യപ്പെട്ടു. ചെങ്കൽപ്പെട്ടിൽനിന്ന് മധുരാന്തകത്തിലേക്ക് പോകുകയായിരുന്ന ബസിന്റെ വാതിൽപ്പടിയിൽ നിന്നാണ് നാല് വിദ്യാർഥികൾ കഴിഞ്ഞദിവസം തെറിച്ചുവീണ്‌ ലോറികയറി മരിച്ചത്. ഈ റൂട്ടിൽ ആവശ്യത്തിന് ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നെന്ന് രാമദാസ് പറഞ്ഞു. ചെന്നൈ മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷ(എം.ടി.സി.)ന്റെ കീഴിൽ 3233 ബസുകളാണ് സർവീസ് നടത്തിക്കൊണ്ടിരുന്നത്. പല ബസുകൾക്കും അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കട്ടപ്പുറത്തായി. ഇപ്പോൾ 2700 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്ന് രാമദാസ്…

Read More

രാജീവ് ഗാന്ധി വധക്കേസ് : ശ്രീലങ്കൻ ഹൈക്കമ്മിഷനിൽ ഹാജരായി ജയിൽമോചിതരായ മൂന്നുപേർ

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതരായ മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ബുധനാഴ്ച ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷനിൽ ഹാജരായി. ശ്രീലങ്കയിലേക്കു മടങ്ങാനായി പാസ്പോർട്ട് ലഭിക്കുന്നതിനുള്ള വ്യക്തിഗത അഭിമുഖത്തിനായാണ് ഇവരെ എത്തിച്ചത്. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ വെങ്കിടേശ്വരൻ രണ്ടു മണിക്കൂറോളം അവരുമായി അഭിമുഖം നടത്തി. മുരുകനെ കാണാൻ ഭാര്യ നളിനിയും ഇവിടെ എത്തി. നിലവിൽ തിരുച്ചിറപ്പള്ളിയിലെ വിദേശ പൗരർക്കായുള്ള പ്രത്യേക ക്യാമ്പിൽ തടങ്കലിൽ കഴിയുന്ന മൂന്നുപേരെയും കനത്ത പോലീസ് സുരക്ഷയിലാണ് ചെന്നൈയിൽ എത്തിച്ചത്. അഭിമുഖം പൂർത്തിയാക്കിയ ശേഷം തിരുച്ചിറപ്പള്ളിയിലേക്കുതന്നെ കൊണ്ടുപോയി. ഇവർക്കൊപ്പം…

Read More

വസ്തു, വീട്ടുനികുതി അടക്കുന്നതിൽ നിന്ന് മുൻ സൈനികരെ ഒഴുവാക്കി തമിഴ്നാട് സർക്കാർ

ചെന്നൈ: സംസ്ഥാന സർക്കാർ ബുധനാഴ്ച ഓർഡിനൻസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ നടപ്പുസാമ്പത്തിക വർഷം മുതൽ വസ്തു, വീട്ടുനികുതി അടക്കുന്നതിൽ നിന്ന് മുൻ സൈനികരെ ഒഴുവാക്കി. 1.20 ലക്ഷം വിമുക്തഭടന്മാർക്ക് ഈ പ്രഖ്യാപനത്തിൻ്റെ പ്രയോജനം ലഭിക്കുമെന്ന് സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ അറിയിച്ചു. എന്നാൽ, ആദായനികുതിദായകരായ വിമുക്തഭടന്മാർക്ക് ഈ പദ്ധതി ബാധകമല്ലെന്ന് തമിഴ്‌നാട് സർക്കാരും വിജ്ഞാപനത്തിൽ അറിയിച്ചു. നിലവിൽ, പ്രോപ്പർട്ടി ടാക്‌സിൻ്റെ റീഇംബേഴ്‌സ്‌മെൻ്റ് വസ്തു നികുതി റീഫണ്ടുകൾ യുദ്ധത്തിൽ പരിക്കേറ്റ മുൻ സൈനികരുടെ വിധവകളും വികലാംഗരായ മുൻ സൈനികരും ഉൾപ്പെടെ ചില വിഭാഗങ്ങൾക്ക് മാത്രമേ ലഭ്യമാകൂ. എന്നിരുന്നാലും,…

Read More

രാജ്യാന്തര മയക്കുമരുന്ന് കടത്തൽ; ജാഫർ സാദിഖിൻ്റെ അടുത്ത അനുയായി തമിഴ്‌നാട്ടിൽ പിടിയിൽ

ചെന്നൈ: രാജ്യാന്തര മയക്കുമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് സഫർ സാദിഖിൻ്റെ അടുത്ത അനുയായി സദയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. സദയെ ചെന്നൈയിലെ ഒളിത്താവളത്തിൽ നിന്ന് ഇന്നലെ പുലർച്ചെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. 2000 രൂപയുടെ മയക്കുമരുന്ന് കടത്ത് കേസിലെ അഞ്ചാം പ്രതിയായാണ് അറസ്റ്റ്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല നടത്തുന്നതായി ആരോപിക്കപ്പെടുന്ന സാദിഖിൻ്റെ മയക്കുമരുന്ന് റാക്കറ്റ് ന്യൂഡൽഹി, തമിഴ്‌നാട് തുടങ്ങി ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ…

Read More

നടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി വിജയ്; നന്ദിയറിയിച്ച് വിശാൽ

ചെന്നൈ: തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ വിജയ്. സംഘം ജനറൽ സെക്രട്ടറിയും നടനുമായ വിശാലാണ് സോഷ്യൽ മീഡിയലിലൂടെ ഇക്കാര്യം അറിയിച്ചത്. വിജയിക്ക് നന്ദി അറിയിച്ചുള്ള കുറിപ്പും വിശാൽ പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങൾക്ക് നന്ദി എന്നത് രണ്ട് വാക്കുകൾ മാത്രമാണ്. പക്ഷേ അദ്ദേഹം അത് സ്വന്തം ഹൃദയത്തിൽത്തട്ടിയാണ് ചെയ്തത്. പ്രിയപ്പെട്ട നടനും സഹോദരനുമായ വിജയെ കുറിച്ചാണ് പറയുന്നത്. നടികർ സംഘം കെട്ടിടനിർമാണത്തിന് അദ്ദേഹം ഒരുകോടി രൂപ സംഭാവന നൽകിയിരിക്കുന്നു. നിങ്ങളുടെ പിന്തുണയും പങ്കാളിത്തവുമില്ലാതെ ആ…

Read More

സാങ്കേതികവിദ്യ കൈമാറ്റം; മദ്രാസ് ഐ.ഐ.ടി. സ്വന്തമാക്കിയത് 18 കോടി

ചെന്നൈ : സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ മദ്രാസ് ഐ.ഐ.ടി. സ്വന്തമാക്കിയത് 18 കോടി വയർലെസ് നെറ്റ്‌വർക്ക്, റോബോട്ടിക്സ്, എൻജിൻ സാങ്കേതികത, സെൻസർ ആപ്ലിക്കേഷൻ, ക്ലീൻ എനർജി, എയ്റോസ്പേസ് ആപ്ലിക്കേഷൻ, ബയോമെഡിക്കൽ ആപ്ലിക്കേഷൻ തുടങ്ങി വിവിധമേഖലകളിൽ മദ്രാസ് ഐ.ഐ.ടി. വിവരം കൈമാറി. 5 ജി സാങ്കേതികവിദ്യയിൽ ടാറ്റ ഗ്രൂപ്പായ തേജസ്, റിക്കോവർ ഹെൽത്ത്‌കെയർ, എസ്.എഫ്.ഐ. മെക്കാട്രോണിക്സ്, നിയോ മദർ എന്നിവ ഐ.ഐ.ടി. മദ്രാസിന്റെ സഹായം ലഭ്യമായ കമ്പനികളിൽ ഉൾപ്പെടും. നടപ്പു സാമ്പത്തികവർഷം ഇതുവരെയായി സ്ഥാപനത്തിൽ വികസിപ്പിച്ച വിവിധ സാങ്കേതികവിദ്യകൾക്കായി മൊത്തം 366 പേറ്റന്റുകൾ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം…

Read More