തെങ്കാശിയിൽ തീവണ്ടി ദുരന്തം ഒഴിവാക്കിയ വീര ദമ്പതികൾക്ക് മുഖ്യമന്ത്രി സ്റ്റാലിൻ 5 ലക്ഷം രൂപ പാരിതോഷികം നൽകി

ചെന്നൈ : സമയോചിത ഇടപെടലിലൂടെ വലിയൊരു ട്രെയിന്‍ ദുരന്തം ഒഴിവാക്കിയ ദമ്പതികള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സി. ഷണ്‍മുഖം- എസ്. വടക്കത്തിയമ്മാള്‍ ദമ്പതികളെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. തമിഴ്‌നാട്ടിലെ പുളിയറയിലാണ് സംഭവം നടന്നത്. കേരളത്തില്‍ നിന്ന് പ്ലൈവുഡ് കയറ്റി തൂത്തുക്കുടിയിലേക്ക് വരികയായിരുന്ന ഒരു ട്രക്ക് എസ് ബെന്‍ഡ് പ്രദേശത്ത് വെച്ച് ട്രാക്കിലേക്ക് മറിയുകയായിരുന്നു. ട്രക്കിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. എസ് ബെന്‍ഡ് പ്രദേശത്താണ് ഷണ്‍മുഖവും വടക്കത്തിയമ്മാളും താമസിക്കുന്നത്. ട്രാക്കിലേക്ക് ട്രക്ക് മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട്…

Read More

ശാന്തൻ്റെ മൃതദേഹം ശ്രീലങ്കയിലേക്ക് അയക്കാൻ നടപടി സ്വീകരിച്ചതായി ഹൈക്കോടതിയെ അറിയിച്ച് തമിഴ്‌നാട് സർക്കാർ

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിച്ച ശാന്തന്റെ മൃതദേഹം സ്വന്തം നാടായ ശ്രീലങ്കയിലെത്തിക്കാൻ തമിഴ്‌നാട് സർക്കാർ സൗകര്യം ചെയ്തുനൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മുതിർന്ന ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിക്കാനും കോടതി നിർദേശിച്ചു. ഇതനുസരിച്ച് ശാന്തൻ്റെ മൃതദേഹം ശ്രീലങ്കയിലേക്ക് കൊണ്ടുപോകാൻ ആവശ്യമായ സഹായം നൽകുന്നുണ്ടെന്ന് തമിഴ്‌നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഒന്നരവർഷം മുമ്പ് ജയിൽമോചിതനായ ശാന്തൻ അതിനുശേഷം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലായിരുന്നു. ഇതിനിടെ കരൾരോഗം വഷളായി ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വ്യാഴാഴ്ച മരിക്കുകയുമായിരുന്നു. ക്യാമ്പിൽനിന്ന് ശ്രീലങ്കയിലേക്ക് പോകുന്നതിനുള്ള അനുമതി ശാന്തൻ…

Read More

ഇന്ന് മുഖ്യമന്ത്രി സ്റ്റാലിൻ്റെ 71-ാം ജന്മദിനം : പെരിയാർ, അണ്ണാ, കരുണാനിധി സ്മാരകങ്ങളിൽ പുഷ്പാർച്ചന നടത്തി

ചെന്നൈ: മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ 71-ാം ജന്മദിനത്തിൽ പെരിയാർ, അണ്ണാ, കരുണാനിധി സ്‌മാരകങ്ങളിൽ പുഷ്പാർച്ചന അർപ്പിക്കുന്നതിനോടൊപ്പം വിദലാലയത്തിലെ സഖ്യകക്ഷി നേതാക്കളെയും സന്നദ്ധപ്രവർത്തകരെയും അഭിവാദ്യം ചെയ്യുകായും ചെയ്യും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് 71-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇതോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് രാവിലെ ഏഴിന് ചിത്തരഞ്ജൻ റോഡിലെ വീട്ടിൽ കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു. രാവിലെ എട്ടിന് അണ്ണാ, കരുണാനിധി, പെരിയാർ സ്മാരകങ്ങളിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് ഗോപാലപുരത്തെ വീട്ടിലെത്തി കരുണാനിധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അതിനു ശേഷം അമ്മ ദയാലു…

Read More

ചെന്നൈയിൽ ഡിഎംകെ പ്രവർത്തകനെ വെട്ടിക്കൊന്നു

ചെന്നൈ: വണ്ടല്ലൂരിന് സമീപം ഒരു ഡിഎംകെ പ്രവർത്തകനെ ഒരു സംഘം വെട്ടിക്കൊന്നു. വെട്ടിക്കൊല്ലുന്നതിന് മുമ്പ് സംഘം ഇയാളുടെ കാറിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. മരിച്ച വി.എസ്. അരമുദൻ, കാട്ടാങ്കുളത്തൂർ പഞ്ചായത്ത് യൂണിയൻ ഡെപ്യൂട്ടി ചെയർമാനും ഡിഎംകെ കാട്ടാങ്കുളത്തൂർ യൂണിയൻ (നോർത്ത്) യൂണിയൻ സെക്രട്ടറിയുമാണ്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ ജന്മദിനമായ വെള്ളിയാഴ്ച വണ്ടല്ലൂർ-വാലാജാബാദ് റോഡിലെ നിർമാണത്തിലിരിക്കുന്ന ബസ് ഷെൽട്ടർ ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥലം പരിശോധിക്കാൻ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത് എന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. വണ്ടല്ലൂരിലെ പാലത്തിന് സമീപം എത്തിയപ്പോൾ ബൈക്കിലെത്തിയ…

Read More

ചൈനീസില്‍ എം.കെ സ്റ്റാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബിജെപി

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് ചൈനീസില്‍ 71-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബിജെപി. തമിഴ്നാട് ബിജെപി ഘടകത്തിന്‌‍റെ എക്സ് പേജിലൂടെ പങ്കുവെച്ച പോസ്റ്ററില്‍ ചൈനീസ് ഭാഷയായ മാന്‍ഡറിനിലാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. “ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അവര്‍കള്‍ക്ക് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ഭാഷയിൽ ജന്മദിനാശംസകൾ നേരുന്നു. On behalf of @BJP4Tamilnadu, here’s wishing our Honourable CM Thiru @mkstalin avargal a happy birthday in his favourite language! May he live a long &…

Read More

ഇനി പരീക്ഷാക്കാലം; സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ ഇന്നുമുതൽ ആരംഭിക്കും

ചെന്നൈ : തമിഴ്‌നാട് സർക്കാർ സിലബസ് പിന്തുടരുന്ന സ്കൂളുകളിലെ പ്ലസ് ടു പരീക്ഷ വെള്ളിയാഴ്ച തുടങ്ങും. തമിഴ്‌നാട് സിലബസ് പിന്തുടരുന്ന പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിലെ പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും വെള്ളിയാഴ്ച പരീക്ഷ തുടങ്ങും. 22-ന് പരീക്ഷ അവസാനിക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 7.25 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതും. 3300 പരീക്ഷാകേന്ദ്രങ്ങളുണ്ട്. പ്ലസ് വൺ പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. എസ്.എസ്.എൽ.സി. പരീക്ഷ 26-ന് ആരംഭിക്കും.

Read More

സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്ത് കേന്ദ്രസേന ഇന്നെത്തും; വിശദാംശങ്ങൾ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്താനായി കേന്ദ്രസേനയുടെ 15 കമ്പനി സൈനികർ വെള്ളിയാഴ്ച തമിഴ്‌നാട്ടിലെത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രദ സാഹു അറിയിച്ചു. ഒരു കമ്പനിയിൽ 135 സായുധസേനാംഗങ്ങളാണുണ്ടാകുക. മാർച്ച് ഏഴിന് 10 കമ്പനി സേനാംഗങ്ങൾ കൂടിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 39 ലോക്‌സഭാ മണ്ഡലങ്ങളിലായി 6.18 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 3.14 കോടി സ്ത്രീകളും 3.03 കോടി പുരുഷൻമാരുമാണുള്ളത്. 8294 പേർ ട്രാൻസ്ജൻഡറുകളാണ്.

Read More

മഞ്ഞുമ്മൽ ബോയ്‌സിന്റെ അണിയറ പ്രവർത്തകരെ വരവേറ്റ് കോളിവുഡിലെ പ്രമുഖർ; ഉദയനിധിയടക്കം തമിഴിലെ പ്രമുഖരുമായി നേരിൽ കണ്ട് മഞ്ഞുമ്മൽ ബോയ്‌സ്

ചെന്നൈ : കേരളത്തിനൊപ്പം തമിഴ്‌നാട്ടിൽ വിജയകരമായി പ്രദർശനംതുടരുന്ന മഞ്ഞുമ്മൽ ബോയ്‌സിന്റെ അണിയറ പ്രവർത്തകരെ വരവേറ്റ് കോളിവുഡിലെ പ്രമുഖർ. നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ, നടനും നിർമാതാവും തമിഴ്‌നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, നടൻ ധനുഷ് എന്നിവരാണ് മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം, പ്രധാന വേഷങ്ങൾ അഭിനയിച്ച ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവരുമായി ചെന്നൈയിൽ കൂടിക്കാഴ്ചനടത്തിയത്. ഒരു സുഹൃത്തുമുഖേന ചിത്രത്തിന്റെ ട്രെയിലർ ചിദംബരം, കമൽഹാസന് അയച്ചിരുന്നു. ഇതുകണ്ട കമൽ പിന്നീട് ചിത്രം മുഴുവനായി കണ്ടു. തുടർന്നാണ് ‘മഞ്ഞുമ്മൽ ബോയ്‌സി’നെ കാണാൻ…

Read More

തിരഞ്ഞെടുപ്പുകളിൽ പമ്പരം ചിഹ്നം; വൈകോ ഹൈക്കോടതിയിൽ

ചെന്നൈ : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എം.ഡി.എം.കെ. ക്ക് പമ്പരം ചിഹ്നം നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറി വൈകോ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഈ ചിഹ്നം 1996-മുതൽ മത്സരരംഗത്തുള്ള പാർട്ടിക്ക് അവകാശപ്പെട്ടതാണെന്ന് ഹർജിയിൽ പറയുന്നു. രജിസ്റ്റർ ചെയ്ത പാർട്ടിയായും അംഗീകൃത പാർട്ടിയായും എം.ഡി.എം.കെ. 1996 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.    

Read More

ബൈക്ക് യാത്രികൻ ഹമ്പിൽ ഇടിച്ച് തെറിച്ചുവീണ് മരിച്ചു

ചെന്നൈ: ചെന്നൈയിലെ താംബരത്ത് ചിറ്റ്ലപാക്കത്ത് ബുധനാഴ്ച വൈകീട്ട് അമിതവേഗതയിൽ വന്ന ബൈക്ക് സ്പീഡ് ബ്രേക്കറിൽ ഇടിച്ചതിനെ തുടർന്ന് സേലം സ്വദേശിയായ യുവാവ് ബൈക്കിൽ നിന്ന് വീണ് മരിച്ചു. ദിവസവേതന തൊഴിലാളിയും സേലം സ്വദേശിയുമായ സി.ഗോവിന്ദരാജാണ് 34 മരിച്ചത്. താംബരം കോർപ്പറേഷൻ 43-ാം വാർഡിൽ ചിറ്റ്ലപാക്കം സർവമംഗള നഗർ ഒന്നാം സ്ട്രീറ്റിൽ അമിതവേഗതയിൽ വന്ന വാഹനം സ്പീഡ് ബ്രേക്കറിലും പിന്നീട് ഇലക്‌ട്രിക് പോസ്റ്റിലും ഇടിച്ചതിനെ തുടർന്ന് രണ്ട് കുട്ടികളും ബൈക്കിൽ നിന്ന് വീണ് ബൈക്ക് യാത്രികനും മരിച്ചു. മക്കളോടൊപ്പം ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന ഒരാൾ അതിവേഗ ബാരിയറിൽ…

Read More