‘ശ്രദ്ധപിടിച്ചുപറ്റാൻ തരംതാഴുന്നു’; മുന്‍ എ.ഐ.എ.ഡി.എം.കെ നേതാവിന്‍റെ അപകീര്‍ത്തി പരാമര്‍ശം; നിയമനടപടി സ്വീകരിക്കുമെന്ന് തൃഷ

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര താരം തൃഷ കൃഷ്ണനെതിരെ വീണ്ടും അപകീര്‍ത്തി പരാമര്‍ശം. അടുത്തിടെ പുറത്താക്കപ്പെട്ട എഐഎഡിഎംകെയുടെ സേലം വെസ്റ്റ് യൂണിയൻ സെക്രട്ടറി എവി രാജുവാണ് നടിയെ രാഷ്ട്രീയ നേതാക്കളുമായി ചേര്‍ത്തുവെച്ച് അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയത്. സംഭവം ചര്‍ച്ചയായതോടെ നടി തൃഷ രാഷ്ട്രീയ നേതാവിനെതിരെ രംഗത്തെത്തി. ശ്രദ്ധനേടാൻ വേണ്ടി ഏതു തലത്തിലേക്കും തരംതാഴുന്ന നിന്ദ്യരായ മനുഷ്യരെ ആവർത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്ന കാര്യമാണ്, തുടർനടപടികൾ തന്‍റെ അഭിഭാഷക വിഭാഗം സ്വീകരിക്കും-തൃഷ എക്സില്‍ കുറിച്ചു. 2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം…

Read More

വിജയ്‌യുടെ രാഷ്ട്രീയപ്രവേശം; തമിഴ് തമിഴ് സിനിമാവ്യവസായം നേരിടേണ്ടിവരുന്നത് കോടികളുടെ നഷ്ടം

ചെന്നൈ: രാഷ്ട്രീയപ്രവർത്തനത്തിനായി വിജയ് അഭിനയം നിർത്തുമ്പോൾ തമിഴ് സിനിമാവ്യവസായം നേരിടേണ്ടിവരുന്നത് കോടികളുടെ നഷ്ടം. വിപണിമൂല്യത്തിൽ സ്റ്റൈൽമന്നൻ രജനീകാന്തിനെ മറികടന്ന്‌ കുതിക്കുന്നതിനിടയിലാണ് വിജയ് രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്. ഇതോടെ പ്രതിവർഷം സിനിമാവിപണിയിൽ 1000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയപ്രവേശം പാതിവഴിയിൽ ഉപേക്ഷിച്ച രജനി ആരോഗ്യകാരണത്താൽ വിരമിക്കാൻ ഒരുങ്ങുന്നുവെന്നാണ് സൂചന. രാഷ്ട്രീയത്തിനൊപ്പം സിനിമാഭിനയവും തുടരുന്ന കമൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. എം.പി.യായാൽ അഭിനയത്തിൽ സജീവമായി തുടരാൻ സാധ്യത കുറവാണ്. അജിത്ത് രംഗത്തുണ്ടെങ്കിലും എല്ലാവർഷവും പടംചെയ്യുന്ന പതിവില്ല. അതിനാൽത്തന്നെ വിജയ് പിൻവാങ്ങുമ്പോൾ തമിഴ് സിനിമാവ്യവസായത്തെ പിടിച്ചുനിർത്താൻ സമീപഭാവിയിൽ…

Read More

കള്ളപ്പണം വെളുപ്പിക്കൽക്കേസ് ;22-ാം തവണയും സെന്തിൽ ബാലാജിയുടെ റിമാൻഡ് നീട്ടി

ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി തുടർച്ചയായ 22-ാംതവണയും നീട്ടി. മാർച്ച് നാലുവരെയാണ് റിമാൻഡ് നീട്ടിയത്. മുൻ ഉത്തരവ് പ്രകാരമുള്ള റിമാൻഡ് കാലാവധി അവസാനിച്ചതോടെ ചൊവ്വാഴ്ച ബാലാജിയെ അഡീഷണൽ സെഷൻസ് കോടതിയിൽ വീഡിയോ കോൺഫറൻസിങ് മുഖേന ഹാജരാക്കുകയും കോടതി റിമാൻഡ് നീട്ടുകയുമായിരുന്നു. അണ്ണാ ഡി.എം.കെ. സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ സർക്കാർജോലി വാഗ്‌ദാനം ചെയ്ത് പണം വാങ്ങിയ കേസിന്റെ അടിസ്ഥാനത്തിലാണ് ബാലാജിക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) കേസ് രജിസ്റ്റർചെയ്തത്. കേസിൽ ജൂൺ 14-ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ജുഡീഷ്യൽ…

Read More

അറിയിപ്പ്: എഗ്‌മോർ -തിരുനെൽവേലി വന്ദേഭാരത് ഇന്ന് ഓടില്ല

ചെന്നൈ : എഗ്‌മോർ- തിരുനെൽവേലി- എഗ്‌മോർ വന്ദേഭാരത് എക്സ്‌പ്രസ്(20665 /20666)ബുധനാഴ്ച ഓടില്ല. വിഴുപുരത്തിനും തിരുച്ചിറപ്പള്ളിക്കുമിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് റദ്ദാക്കിയത്. എഗ്‌മോറിൽനിന്ന് ബുധനാഴ്ച 9.45-ന് പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ്(16128) ശ്രീരംഗം, അരിയല്ലൂർ, വിരുദാചലം എന്നീ റൂട്ടിലൂടെ പോകുന്നതിന് പകരം തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, മൈലാടുതുറൈ, കടലൂർ പോർട്ട്, വിഴുപുരംവഴി തിരിച്ചുവിടും. തഞ്ചാവൂർ, കുംഭകോണം, കടലൂർ പോർട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും

Read More

ട്രാൻസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ നാല് ട്രാൻസ്‌ജെൻഡർമാർ അറസ്റ്റിൽ

ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശ്രമിക്കുന്നതിനിടെ ട്രാൻസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ നാല് ട്രാൻസ്‌ജെൻഡർമാരെ സെമ്മഞ്ചേരി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പെരുമ്പാക്കത്തെ ടിഎൻ അർബൻ ഹാബിറ്റാറ്റ് ഡെവലപ്‌മെൻ്റ് ബോർഡ് ഫ്ലാറ്റിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ട്രാൻസ് വുമൺ സിമി എന്ന സാധന (21) ആണ് കൊല്ലപ്പെട്ടത്. സാധന ജനുവരി 25ന് രാത്രി മുതൽ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പെരുമ്പാക്കം, സെമ്മഞ്ചേരി, നീലങ്കരൈ, തലമ്പൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ കാണാതായവരെക്കുറിച്ച് പരാതി നൽകി അവളെ കണ്ടെത്താൻ മാതാപിതാക്കൾ തീവ്രശ്രമം നടത്തി. സാധനയെ കൊറേ നേരം വിളിക്കാൻ ശ്രമിച്ചെങ്കിലും…

Read More

ചെന്നൈ വണ്ടലൂർ മൃഗശാലയിൽ നിന്ന് ചാടിപ്പോയ രണ്ട് ഹനുമാൻ കുരങ്ങുകൾക്കായി തിരച്ചിൽ തുടരുന്നു

വണ്ടല്ലൂരിലെ അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്കിലെ (AAZP) ഉദ്യോഗസ്ഥർ ഒരു വലയത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് സാധാരണ ലാംഗുറുകളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫെബ്രുവരി 14 ന് ആണ് ഹനുമാൻ കുരങ്ങുകൾ രക്ഷപെട്ടത്. കാൺപൂർ സുവോളജിക്കൽ പാർക്കിൽ നിന്ന് എട്ട് ലംഗറുകൾക്കൊപ്പം അടുത്തിടെ വണ്ടല്ലൂരിലെ അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്കിലെലേക്ക് കൊണ്ടുവന്ന രണ്ട് കുരങ്ങുകൾ പുതുതായി കൊണ്ടുവന്ന മൃഗങ്ങളെ ക്വാറൻ്റൈൻ ചെയ്യാൻ ഉദ്ദേശിച്ചുള്ള ട്രാൻസിറ്റ് ഏരിയയിൽ സ്ഥിതിചെയ്യുന്ന വലയത്തിൽ നിന്ന് തെന്നിമാറി രക്ഷപെടുകയായിരുന്നു. ഒരു മൃഗ സംരക്ഷകൻ സ്ഥലം വൃത്തിയാക്കുന്നതിനായി മൃഗങ്ങളെ കൂട്ടിലേക്ക് മാറ്റാതെ…

Read More

ആദ്യ വിമാന യാത്ര ആസ്വദിച്ച് ക്യാൻസറിനെ അതിജീവിച്ച കുട്ടികൾ

ചെന്നൈ: തമിഴ് നടൻ മൈം ഗോപിയുമായി സഹകരിച്ച് തേൻമൊഴി മെമ്മോറിയൽ ട്രസ്റ്റ് നടത്തുന്ന ‘വാൻ ഉല’യുടെ ഭാഗമായി ക്യാൻസറിനെ അതിജീവിച്ച പത്ത് കുട്ടികൾ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള തങ്ങളുടെ ആദ്യ വിമാനയാത്ര നടത്തി. അർബുദത്തെ അതിജീവിച്ചവർക്കായി പ്രവർത്തിക്കുന്ന ട്രസ്റ്റും കൂടാതെ അടുത്തിടെ കുക്ക് വിത്ത് കോമാലി എന്ന റിയാലിറ്റി കുക്കിംഗ് ഷോയിൽ വിജയിക്കുകയും അതിൽ നിന്നും ലഭിച്ച തൻ്റെ സമ്മാനത്തുകയായ 5 ലക്ഷം രൂപയും ഈ സംരംഭത്തിനായി വിനിയോഗിച്ചാണ് 12 വയസ്സിന് താഴെയുള്ള ആറ് കുട്ടികളെയും നാല് കൗമാരക്കാരെയും ബെംഗളൂരുവിൽ ഒരു രാത്രി താമസത്തിനായി…

Read More

കൂവംനദിക്ക് കുറുകെയുള്ള തറപ്പാലത്തിൽ അറ്റകുറ്റപ്പണികൾ തുടങ്ങി

ചെന്നൈ : തിരുവള്ളൂരിന് സമീപം കൂവംനദിക്ക് കുറുകെയുള്ള തറപ്പാലത്തിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. കൊണ്ടഞ്ചേരി ഹൈവേ റോഡിൽ ചത്തരെ പഞ്ചായത്തിലെ തറപ്പാലത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഡിസംബർമാസത്തിൽ ശക്തമായി മഴപെയ്തപ്പോൾ തറപ്പാലത്തിന് കേടുപാടുകൾ പറ്റിയിരുന്നു. തുടർന്ന് തറപ്പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരുന്നു. ഇതിനുമുമ്പ് മൂന്നുവർഷവും മഴക്കാലം കഴിഞ്ഞതിനുശേഷം തറപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. മഴക്കാലത്ത് തറപ്പാലം കവിഞ്ഞ് വെള്ളം ഒഴുകുന്നതിനാലാണ് അറ്റകുറ്റപ്പണികൾ വേണ്ടിവരുന്നത്. തറപ്പാലം മാറ്റി മേൽപ്പാലം പണിയണമെന്ന് പ്രദേശവാസികൾ കഴിഞ്ഞ നാലുവർഷമായി ആവശ്യപ്പെട്ടുവരുകയാണ്.

Read More

മാലിന്യകൂമ്പാരത്തിൽനിന്നും നിന്ന് നവജാത ശിശുവിനെ രക്ഷപ്പെടുത്തി

ചെന്നൈ: പൂനമല്ലിയിലെമാലിന്യകൂമ്പാരത്തിൽനിന്നും നിന്ന് നവജാത ശിശുവിനെ സമീപത്തെ ഒരു സ്ത്രീ രക്ഷപ്പെടുത്തി. പൂനമല്ലിയിലെ രാമാനുജ കൂടം സ്ട്രീറ്റിലെ മാലിന്യക്കൂമ്പാരത്തിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് സ്ത്രീ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടത്. തുടർന്ന് ശബ്ദത്തിൻ്റെ ഉറവിടത്തെ സമീപിച്ചപ്പോൾ അവിടെ കിടക്കുന്ന നവജാത ശിശുവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിൽസയ്ക്കു ശേഷം കുട്ടിയെ എഗ്മോറിലെ സർക്കാർ ശിശു ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താൻ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Read More

എസ് വി ശേഖറിന് ഒരു മാസം തടവ്: പ്രത്യേക കോടതി വിധി

ചെന്നൈ: വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ നടൻ എസ് വി ശേഖറിന് ചെന്നൈയിലെ പ്രത്യേക കോടതി ഒരു മാസം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം 2018 ൽ നടനും രാഷ്ട്രീയ വ്യക്തിത്വവുമായ എസ് വി ശേഖർ വനിതാ മാധ്യമപ്രവർത്തകരെക്കുറിച്ചുള്ള തൻ്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു . ഇതേത്തുടർന്ന്, തമിഴ്‌നാട് ജേണലിസ്റ്റ് പ്രൊട്ടക്ഷൻ അസോസിയേഷന് വേണ്ടി സെക്രട്ടറി മിതാർ മൊയ്തീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് സൈബർ ക്രൈം വിഭാഗം ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും…

Read More