സംസ്ഥാനത്ത് അടുത്ത ആറ് ദിവസത്തേക്ക് പരക്കെ മഴയ്ക്ക് സാധ്യത; ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: അടുത്ത ആറ് ദിവസത്തേക്ക് തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പ്: പടിഞ്ഞാറൻ കാറ്റിൻ്റെ വേഗതയിലുണ്ടായ വ്യതിയാനത്തെ തുടർന്ന് ഇന്ന് (ഓഗസ്റ്റ് 28) തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 29 മുതൽ ഓഗസ്റ്റ് 30 വരെ തമിഴ്‌നാട്ടിലും പുതുച്ചേരി, കാരയ്ക്കൽ പ്രദേശങ്ങളിലും ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും…

Read More

കൃഷ്ണഗിരി വ്യാജ എൻ സി സി ക്യാമ്പ് പീഡനം: രണ്ടുപേർ കൂടി അറസ്റ്റിൽ

ചെന്നൈ : കൃഷ്ണഗിരിയിൽ വ്യാജ എൻ.സി.സി. ക്യാമ്പിൽ വിദ്യാർഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ രണ്ടു പേർകൂടി അറസ്റ്റിലായി. ഇതോടെ ഈ കേസിൽ പിടിയിലായവർ 13 ആയി. കൃഷ്ണഗിരി പീഡനത്തെത്തുടർന്ന് ഒളിവിൽ പോയിരുന്ന കുടിയാത്തം സ്വദേശി സുധാകർ, കൃഷ്ണഗിരി സ്വദേശി കമൽ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റു ചെയ്തത്. സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ നേരത്തേ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ശിവരാമൻ വിഷം കഴിച്ചതിനെത്തുടർന്ന് ചികിത്സയിലിരിക്കേ മരിച്ചു. അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Read More

അനാവശ്യമായി അപ്പീൽ; സർക്കാരിന് അഞ്ച് ലക്ഷം രൂപ പിഴ

ചെന്നൈ : കോടതിയുത്തരവ് നടപ്പാക്കുന്നത് ഒഴിവാക്കുന്നതിനായി അപ്പീൽ സമർപ്പിച്ച തമിഴ്‌നാട് സർക്കാരിൽനിന്ന് അഞ്ചുലക്ഷം രൂപ പിഴയീടാക്കാൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. അസി.പ്രൊഫസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഏകാംഗ ബെഞ്ചിന്റെ ഉത്തരവിനെതിരേ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ജസ്റ്റിസ് ആർ. സുബ്രഹ്മണ്യൻ, ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പിഴയീടാക്കാൻ ഉത്തരവിട്ടത്. സർക്കാരിന്റെ ക്രൂരമായ വിനോദമാണിതെന്ന് നിരീക്ഷിച്ച കോടതി ഭാവിയിൽ ഇത്തരത്തിൽ അപ്പീലുകൾ സമർപ്പിക്കാതിരിക്കാൻ സർക്കാരിന് ഇത് ഒരു പാഠമാകുമെന്ന് കരുതുന്നെന്നും അഭിപ്രായപ്പെട്ടു. 2009-ൽ അസി.പ്രൊഫസർമാരായി നിയമിക്കപ്പെട്ട 10 പേരാണ് ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട്…

Read More

എംപോക്സ് ആശങ്ക: സംസ്ഥാനത്തെ നാല് ആശുപ്രതികളിൽ ഐസൊലേഷൻ വാർഡ്

ചെന്നൈ: എംപോക്സ് ആശങ്കപടർത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകളൊരുക്കി പൊതുജനാരോഗ്യ വകുപ്പ്. ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലാണ് വാർഡ് സജ്ജമാക്കിയതെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു. ചെന്നൈയിൽ രാജീവ് ഗാന്ധി ഗവ. ആശുപത്രി, മധുരയിലെ ഗവ. രാജാജി ആശുപത്രി, തിരുച്ചിറപ്പള്ളിയിലെ മഹാത്മാഗാന്ധി ഗവ. ആശുപത്രി, കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകളുള്ളത്. ചെന്നൈയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി അഞ്ച്‌ കിടക്കകളുള്ള രണ്ട് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചു.…

Read More

ഓണത്തിന് ചെന്നൈ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ; വിശദാംശങ്ങൾ

ചെന്നൈ : ഓണാഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രലിൽനിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് പ്രത്യേക എ.സി. തീവണ്ടി സർവീസ് അനുവദിച്ചു. ചെന്നൈ സെൻട്രലിൽനിന്ന് കൊച്ചുവേളിയിലേക്ക് ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11, 18, 25 തീയതികളിൽ പ്രത്യേക വണ്ടി സർവീസ് നടത്തും. ചെന്നൈയിൽനിന്ന് ബുധനാഴ്ചകളിൽ ഉച്ചയ്ക്കു 3.45-നുശേഷം പുറപ്പെടുന്ന വണ്ടി (06043) പിറ്റേന്ന് രാവിലെ 8.30 കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽനിന്ന് ഓഗസ്റ്റ് 29, സെപ്റ്റംബർ അഞ്ച്, 12, 19, 26 തീയതികളിൽ വൈകീട്ട് 6.45-ന് പുറപ്പെടുന്ന വണ്ടി (06044) പിറ്റേന്ന് രാവിലെ 11.25-ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തും.…

Read More

വിജയ് രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയത് രാഹുലിന്റെ നിർദേശപ്രേകാരം; മുൻ കോൺഗ്രസ് നേതാവ്

ചെന്നൈ : നടൻ വിജയ് പാർട്ടിയുണ്ടാക്കിയത് രാഹുൽഗാന്ധിയുടെ നിർദേശ പ്രകാരമാണെന്ന് കോൺഗ്രസ് മുൻ ദേശീയസെക്രട്ടറിയും നിലവിൽ ബി.ജെ.പി. നേതാവുമായ എസ്. വിജയധാരണി. താൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ വിജയ്‌യോട് പാർട്ടി തുടങ്ങാൻ രാഹുൽ നിർദേശിച്ചുവെന്നാണ് വിജയധാരണിയുടെ വെളിപ്പെടുത്തൽ. വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകം ഭാവിയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. വിജയധാരണിയുടെ പരാമർശം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കു വഴിയൊരുക്കി. എന്നാൽ, വിജയധാരണിയുടെ പരാമർശത്തോട് തമിഴക വെട്രി കഴകം ഇതുവരെ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന സമയത്താണ് രാഹുൽ ഗാന്ധി ഡൽഹിയിൽവെച്ച് വിജയ്‌യോട്…

Read More

സംസ്ഥാനത്തിന് 2 വന്ദേഭാരത് ട്രെയിൻ കൂടി അനുവദിച്ചു

ചെന്നൈ : തമിഴ്‌നാടിന് മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ രണ്ട് വന്ദേഭാരത് ചെയർകാർ തീവണ്ടികൾകൂടി. ഈ വണ്ടികളുടെ ഉദ്ഘാടനം 31-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. 16 കോച്ചുകളുള്ള വന്ദേഭാരത് ചെയർകാർ തീവണ്ടികളായിരിക്കും സർവീസ് നടത്തുകയെന്ന് ദക്ഷിണ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. മധുര-ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനം മധുരയിൽ നടക്കും. സംസ്ഥാന ഗവർണർ ആർ.എൻ. രവി മധുരയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് റെയിൽവേ അധികൃതർ‍ അറിയിച്ചു. ചെന്നൈ-നാഗർകോവിൽ വന്ദേഭാരത് എക്സ്‌പ്രസ് ചെന്നൈയിൽനിന്നുമായിരിക്കും ഉദ്ഘാടന സർവീസ് നടത്തുക.

Read More

ഫോർമുല 4 കാർ റേസിംഗ് പരിപാടിക്കെതിരെ തമിഴ്‌നാട് ബിജെപി

ചെന്നൈ : ആഗസ്ത് 31, സെപ്റ്റംബർ 1 തീയതികളിൽ ചെന്നൈയിൽ നടക്കാനിരിക്കുന്ന ഫോർമുല 4 കാർ റേസിംഗ് പരിപാടിക്കെതിരെ തമിഴ്‌നാട് ബിജെപി സംസ്ഥാന വക്താവ് എഎൻഎസ് പ്രസാദ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് ചൊവ്വാഴ്ച അടിയന്തരമായി പരിഗണിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഫോർമുല 4 കാർ റേസിംഗ് റോഡ് ഉപരോധത്തിലേക്ക് നയിക്കുമെന്നും ഇത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ബിജെപി നേതാവ് തൻ്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. ചെന്നൈ ജനറൽ ആശുപത്രിയിലും ചെന്നൈ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലുമെത്തുന്ന ദൈനംദിന യാത്രക്കാർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ അനധികൃത റോഡ് പണികളും നടക്കുന്നുണ്ടെന്നും അദ്ദേഹം…

Read More

വേളാങ്കണ്ണി പള്ളിപെരുന്നാളിന്‌ നാളെ കൊടിയേറ്റം.

ചെന്നൈ : തീർഥാടന കേന്ദ്രമായ വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ പെരുന്നാളിന് വ്യാഴാഴ്ച കൊടിയേറും. വൈകീട്ട് 5.45-ന് പ്രദക്ഷിണത്തിനുശേഷം നടക്കുന്ന കൊടിയേറ്റ് ചടങ്ങിൽ തഞ്ചാവൂർ രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. ടി. സഹായരാജ് മുഖ്യകാർമികത്വംവഹിക്കും. സെപ്റ്റംബർ ആറിന് കുശിന്റെ വഴിയും എട്ടിന് മാതാവിന്റെ തിരുനാളാചരണവും നടക്കും. തിരുനാൾദിനത്തിൽ രാവിലെ ആറിന് ആഘോഷമായ കുർബാനയും വൈകീട്ട് ആറിന് കൊടിയിറക്ക് ചടങ്ങും നടക്കും. വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ ഏഴുവരെ ദിവസവും രാവിലെ ഒൻപതിന് മോണിങ് സ്റ്റാർ ദേവാലയത്തിൽ മലയാളത്തിൽ കുർബാനയുണ്ടാകും. ലോവർ ബസിലിക്കയിൽ വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ ആറുവരെ…

Read More

കുതിച്ചുയർന്ന് വെളുത്തുള്ളി വില.

ചെന്നൈ ∙ സംസ്ഥാനത്ത് വെളുത്തുള്ളി വില ഉയരുന്നു. ചെന്നൈയിൽ മലപ്പൂണ്ട് എന്നറിയപ്പെടുന്ന വലിയ വെളുത്തുള്ളി ഗ്രേഡ് അനുസരിച്ച് കിലോയ്ക്ക് 280–400 രൂപയും ചെറുതിന് 120–130 രൂപയുമാണ് വില. കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ മൂലം ഉൽപാദനം കുറഞ്ഞതിനെ തുടർന്നു വരവു കുറഞ്ഞതിനാലാണു വില കൂടുന്നത്.  സവാള, ചെറിയുള്ളി, നാരങ്ങ എന്നിവയുടെ വിലയും ഉയരുന്നുണ്ട്. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 60–70 രൂപയാണു വില. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ നാരങ്ങയുടെ വില കിലോയ്ക്ക് 120 രൂപയായി ഉയർന്നു. ചില്ലറ കേന്ദ്രങ്ങളിൽ 180 രൂപ വരെയാണ് ഈടാക്കുന്നത് 

Read More