ശ്രീനാരായണ ജയന്തി ആഘോഷിച്ചു

ചെന്നൈ : പാടി എൻ.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ശ്രീനാരായണജയന്തി ആഘോഷം ഗോകുലം ഗ്രൂപ്പ് എം.ഡി. ബൈജു ഗോപാലൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.എ.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഫെയ്മ ദേശീയ പ്രസിഡന്റ് എം.പി. പുരുഷോത്തമനെയും അരുണ പുരുഷോത്തമനെയും ആദരിച്ചു. 10, 12 ക്ലാസുകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ് വിതരണം ചെയ്യുകയും ചെയ്തു. ശാഖ സെക്രട്ടറി എ.സുധാകരൻ, എ.എൻ. ഗിരീഷൻ, പ്രീമിയർ ജനാർദനൻ, ഇ. രാജേന്ദ്രൻ, എ.ജി. ദേവൻ, സി.എസ്. ശിവദാസ് എന്നിവർ പ്രസംഗിച്ചു.

Read More

വെല്ലൂരിൽ വാഹനാപകടം; ഒരു വയസുള്ള കുട്ടി മരിച്ചു

ചെന്നൈ : വെല്ലൂരിൽ ആറണിക്ക് സമീപം ടയർപൊട്ടി വാൻ മറിഞ്ഞ് ഒരു വയസ്സുള്ള കുട്ടി മരിച്ചു. 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുതുച്ചേരിയിലെ മഹാപ്രത്യാംഗിര ദേവി ക്ഷേത്രത്തിൽപ്പോയി മടങ്ങവേ ആറണിക്ക്‌ സമീപം വച്ചാണ് അപകടം. എല്ലാവരും വെല്ലൂർ സ്വദേശികളാണ്. പരിക്കേറ്റവരെ ആറണി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Read More

ആംസ്‌ട്രോങ് വധക്കേസ്‌ പ്രതിക്ക് നെഞ്ച് വേദന;

ചെന്നൈ : ബി.എസ്.പി. നേതാവ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ തിരുമലയെ(27)യെ നെഞ്ചുവേദനയെത്തുടർന്ന് ചെന്നൈയിലെ സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായി പൂനമല്ലിയിലെ പ്രത്യേകജയിലിൽ കഴിയുകയായിരുന്നു തിരുമല. പെരമ്പൂരിലെ വീട്ടിനുസമീപം കെ. ആംസ്‌ട്രോങ്ങിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഇതുവരെ 27 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന സംബോ സെന്തിൽ, മൊട്ടൈ കൃഷ്ണൻ എന്നിവർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഇവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേർക്കുമായി തിരച്ചിൽനടത്തുന്നത്.

Read More

പ്രണയാഭ്യർഥന നിരസിച്ച പെൺസുഹൃത്തിന്റെ വീടിനു സമീപം നിർത്തിയിട്ട വാൻ തട്ടിയെടുത്ത മലയാളി യുവാവ് അറസ്റ്റിൽ

ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ച പെൺസുഹൃത്തിന്റെ വീടിനു സമീപം നിർത്തിയിട്ട വാൻ തട്ടിയെടുത്ത മലയാളി യുവാവ് അറസ്റ്റിൽ. ഓൺലൈൻ വഴി സൗഹൃദത്തിലായ യുവതിയെ കാണാൻ ചെന്നൈയിലെത്തിയ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ 26-കാരനാണ് വാഹന മോഷണക്കേസിൽ പിടിയിലായത്. നാട്ടിൽ പോകാൻ പണമില്ലാതെ വന്നതോടെയാണ് വാൻ തട്ടിയെടുത്തതെന്നാണ് വിശദീകരണം. എൻജിനിയറിങ് ബിരുദധാരിയായ യുവാവ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചെന്നൈ അണ്ണാ നഗറിലുള്ള യുവതിയെ പരിചയപ്പെട്ടത്. മേൽവിലാസം വാങ്ങി കഴിഞ്ഞദിവസം ഇവിടെയെത്തി. പിന്നീട് ഇരുവരും തമ്മിൽ കാണുകയും യുവാവ് പ്രണയാഭ്യർഥന നടത്തുകയുമായിരുന്നു. യുവതി അഭ്യർഥന നിരസിച്ചതോടെ നിരാശനായി തിരികെ പോകാനൊരുങ്ങിയപ്പോഴാണ്…

Read More

തമിഴ്‌നാട്ടിൽ രണ്ടിടങ്ങളിൽ പടക്കശാല സ്ഫോടനം; നാലുപേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ രണ്ടിടങ്ങളിലെ പടക്കശാലകളിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഞായാറാഴ്ച രാവിലെ ദിണ്ടിഗലിലെ നത്തം അവിച്ചിപ്പട്ടിയിലെയും മയിലാടുതുറൈ തിരുവാവട്ടുതുറയിലുമുള്ള പടക്കശാലകളിലാണ് അപകടമുണ്ടായത്. ദിണ്ടിഗലിലെ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്നു പേർക്കാണ് പരിക്കേറ്റത്. പടക്കശാല ഉടമ സെൽവത്തിനായി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ നത്തം പോലീസ് കേസെടുത്തു. മയിലാടുതുറൈയിലെ അപകടത്തിൽ സമീപ ഗ്രാമത്തിലെ കർണൻ (27), കാളിപെരുമാൾ (42) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ലക്ഷ്മണൻ, കുമാർ എന്നിവരെ മയിലാടുതുറൈ സർക്കാർ മെഡിക്കൽ…

Read More

അടുത്ത ജനുവരിയോടെ 5 G എത്തുമോ? സ്ഥിരീകരിച്ച് BSNL ഉന്നത ഉദ്യോഗസ്ഥന്‍;

രാജ്യത്ത് ഇനിയും5ജി സേവനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ് വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ കൂട്ടയിതോടെ ബിഎസ്എന്‍എലിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടിയിട്ടുണ്ടെന്നാണ് വിവരം. അതിനിടെ 4ജി നെറ്റ് വര്‍ക്കുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പള്‍ ജനറല്‍ മാനേജര്‍ എല്‍. ശ്രീനു. 4ജി സേവനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഗുണമേന്മയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍ എന്ന് പറഞ്ഞു. അടുത്ത വര്‍ഷം ജനുവരിയില്‍ മകര സംക്രാന്തിയോടെ…

Read More

ഭക്ഷണ വിതരണം നടത്തി

ചെന്നൈ:ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ചെന്നൈ നോർത്ത് ഏരിയയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി ഗവ.ജനറൽ ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി. രോഗികളും രോഗികളുടെ കൂട്ടിയിരുപ്പുകാരുമടക്കം 150 ഓളം പേർക്ക് ഉച്ച ഭക്ഷണം വിതരണം നടത്താൻ കഴിഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ചെന്നൈ നോർത്ത് ഏരിയാ പ്രസിഡൻ്റ് പി.ടി മുഹമ്മദ് ഷാഫി, സെക്രട്ടറി പി.കെ മുഹമ്മദ് അഷ്റഫ്, കൺവീനർ ഷാമിർ സലീം എന്നിവർ നേതൃത്വം നൽകി.

Read More

കൃഷ്ണഗിരി പീഡനം: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും

ചെന്നൈ : കൃഷ്ണഗിരിയിൽ വ്യാജ എൻ.സി.സി. ക്യാമ്പിൽ വിദ്യാർഥിനികൾ പീഡിപ്പിക്കപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ. ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നത്.

Read More

രാജ്യത്ത് ഐക്യവും സാഹോദര്യവും ഉറപ്പാക്കേണ്ടത് കാലത്തിന്റെ ആവശ്യം; കടന്നപ്പള്ളി രാമചന്ദ്രൻ

ചെന്നൈ : രാജ്യത്ത് ഐക്യവും സാഹോദര്യവും ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. തെൻചെന്നൈ കൈരളി അസോസിയേഷന്റെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറുനാട്ടിൽ ജീവിക്കുമ്പോൾ അവിടെയുള്ള ആളുകളുമായി ചേർന്നു പ്രവർത്തിക്കണം. നാടിന്റെ നന്മയ്ക്ക് പ്രധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി എം. സുബ്രഹ്മണ്യൻ, ഫെയ്മ ദേശീയ പ്രസിഡന്റ് എം.പി. പുരുഷോത്തമൻ, എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ എന്നിവർ വിശിഷ്ടാതിഥികളായി .അസോസിയേഷൻ പ്രസിഡന്റ് കെ.പി. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി കലാപരിപാടികളും…

Read More

എം.ഡി.എം.എ.യുമായി ക്വട്ടേഷൻ സംഘാംഗവും യുവതിയും പിടിയിൽ

പാലക്കാട്: മാരക മയക്കുമരുന്നായ 96.57 ഗ്രാം എം.ഡി.എം.എ.യുമായി വാളയാറിൽ ക്വട്ടേഷൻ സംഘാംഗവും സുഹൃത്തായ യുവതിയും പിടിയിൽ. എറണാകുളം തമ്മനം ചക്കരപ്പറമ്പ് മടത്തിനാത്തുണ്ടി വീട്ടിൽ ഹാരിസ് (41), കൊല്ലം കരുനാഗപ്പള്ളി ആലുങ്കടവ് കുന്നേത്തറ പടീറ്റതിൽ വീട് ഷാഹിന (22) എന്നിവരാണ് ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും വാളയാർ പോലീസും നടത്തിയ പരിശോധനയിൽ വാളയാർ ടോൾ പ്ലാസയിൽവെച്ച് പിടിയിലായത് പ്രതി ഹാരിസ് നിരവധി ക്രിമിനൽ കേസിലെ പ്രതിയും ക്വട്ടേഷൻസംഘാംഗവുമാണെന്ന് പോലീസ് പറഞ്ഞു. ഗുണ്ടയായ പെരുമ്പാവൂർ അനസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.…

Read More