പ്ലസ് വൺ വിദ്യാർഥി സഹപാഠിയുടെ മർദനമേറ്റ് മരിച്ചു

ചെന്നൈ : ചെരുപ്പ് ഒളിച്ചുവെച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ സംഘട്ടനത്തിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു. നാമക്കൽ ജില്ലയിലെ എരുമപ്പട്ടിക്ക്‌ സമീപമുള്ള വരസൂർ സർക്കാർ സ്കൂളിലെ വിദ്യാർഥി ആകാശാണ് സഹപാഠി റിതേഷിന്റെ അടിയേറ്റ് മരിച്ചത്. ആകാശിന്റെ ചെരുപ്പ് റിതേഷ് ഒളിച്ചുവെച്ചതിനെ ചൊല്ലിയായിരുന്നു രണ്ട് പേരും തമ്മിൽ തർക്കമുണ്ടായത്. പിന്നീട് ഇത് കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു. മർദനമേറ്റ് വീണ ആകാശിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് റിതേഷിനെ കസ്റ്റഡിയിൽ എടുത്തു

Read More

രണ്ടാംഘട്ട കൗൺസലിംഗിന് ശേഷവും തമിഴ്നാട്ടിൽ ഒരു ലക്ഷം എൻജിനിയറിങ് സീറ്റുകൾ ബാക്കി

ചെന്നൈ : തമിഴ്‌നാട് എൻജിനിയറിങ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗൺസലിങ് പൂർത്തിയായപ്പോൾ ഒരു ലക്ഷത്തിലധികം സീറ്റുകൾ ബാക്കി. ആകെയുള്ള 443 കോളേജുകളിൽ 30 കോളേജുകൾക്ക് ഒരു വിദ്യാർഥിയെപ്പോലും ലഭിച്ചില്ല. 110 എണ്ണത്തിൽ പത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്. സംസ്ഥാനത്താകെ 1,62,392 എൻജിനിയറിങ് സീറ്റുകളുണ്ട്. ആദ്യഘട്ട കൗൺസലിങ്ങിൽ 17,679 പേരും രണ്ടാംഘട്ടത്തിൽ 61,082 പേരും പ്രവേശനം നേടി. അതിനുശേഷമാണ് 1,01,310 സീറ്റുകൾ ഒഴിവുള്ളത്. മൂന്നാംഘട്ട കൗൺസലിങ്ങിൽ 93,000 വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇതിൽ എത്രപേർ പഠിക്കാൻ ചേരുമെന്നും വ്യക്തമല്ല. അതുകൊണ്ടുതന്നെ നടപ്പ് അധ്യയനവർഷം ഏകദേശം…

Read More

ഓണയാത്ര: എസ്ഇടിസി എറണാകുളം, തിരുവനന്തപുരം, ഗുരുവായൂർ ബസുകളിൽ ടിക്കറ്റ് ലഭ്യം.

ചെന്നൈ ∙ സംസ്ഥാന സർക്കാരിന്റെ ദീർഘദൂര എസ്ഇടിസി ബസുകളിൽ ഓണയാത്രയ്ക്കുള്ള ടിക്കറ്റുകൾ‌ ഇപ്പോഴും ലഭ്യം. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ എറണാകുളം, തിരുവനന്തപുരം, ഗുരുവായൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലാണു ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്. കിലാമ്പാക്കം ടെർമിനസിൽ നിന്ന് വൈകിട്ട് 4ന് എറണാകുളത്തേക്കുള്ള എസി സ്ലീപ്പർ‌/സീറ്റർ ബസിൽ 11ന് 35 സീറ്റുകൾ ബാക്കിയുണ്ട്. കോയമ്പത്തൂർ വഴി സർവീസ് നടത്തുന്ന ബസ് പിറ്റേന്നു രാവിലെ 7ന് എറണാകുളം സൗത്തിലെത്തും. 12ന് 30 സീറ്റുകൾ നിലവിൽ ലഭ്യമാണ്. ഉത്രാട ദിനമായ 13ന് 7 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. വൈകിട്ട് 4.45നുള്ള ഗുരുവായൂർ ബസിലും ടിക്കറ്റുകൾ…

Read More

ക്രിസ്മസ് അവധി: റിസർവേഷൻ തുടങ്ങിയ ദിവസംതന്നെ തീവണ്ടികളിൽ ടിക്കറ്റ് തീർന്നു

ചെന്നൈ: ക്രിസ്മസിനോടനുബന്ധിച്ച ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് തെക്കൻ കേരളത്തിലേക്ക് പുറപ്പെടുന്ന തീവണ്ടികളിൽ ടിക്കറ്റ് ബുക്കിങ്ങിന് വൻതിരക്ക്. റിസർവേഷൻ ആരംഭിച്ച ദിവസംതന്നെ മുഴുവൻ ടിക്കറ്റും വിറ്റുപോയി. ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ-തിരുവനന്തപുരം എക്സ്‌പ്രസ്, ചെന്നൈ-ആലപ്പി എക്സ്‌പ്രസ് തീവണ്ടികളിലാണ് തുടങ്ങിയ ദിവസംതന്നെ ടിക്കറ്റുകൾ തീർന്നത്. തീവണ്ടികൾ പുറപ്പെടുന്നതിന് 120 ദിവസം മുൻകൂട്ടിയാണ് റിസർവേഷൻ ആരംഭിക്കുന്നത്. ഡിസംബർ 20-ലേക്കുള്ള റിസർവേഷൻ ഓഗസ്റ്റ് 22-നും 21-ലേക്കുള്ളത് ഓഗസ്റ്റ് 23-നുമാണ് ആരംഭിച്ചത്. അന്നുതന്നെ ടിക്കറ്റുകൾ തീർന്നു. ഡിസംബർ 20-നും 21-നും ചെന്നൈയിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിലെ ടിക്കറ്റിനാണ് ഏറ്റവുംതിരക്ക്. ക്രിസ്മസിന് തൊട്ടുമുൻപുള്ള വാരാന്ത്യമായതിനാൽ കൂടുതൽപ്പേരും ഈ…

Read More

പാർട്ടി പതാക അനാഛാധനത്തിന് ശേഷം വിവാദങ്ങളിൽ വിജയുടെ തമിഴക വെട്രി കഴകം

ചെന്നൈ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയപാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാകയെച്ചൊല്ലി വൻ വിവാദം. സ്പെയിനിന്റെ ദേശീയപതാക അതേപടി പകർത്തിയതാണെന്നും ഇതു സ്പെയിൻ ജനതയുടെ വികാരങ്ങളെ അവഹേളിക്കുന്നതാണെന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ആരോപിച്ച് സാമൂഹിക പ്രവർത്തകനായ സെൽവം ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. പതാകയിൽ ആനയെ ഉപയോഗിച്ചതിനെതിരെ ബിഎസ്പി രംഗത്തു വന്നിരുന്നു. അതിനിടെ, കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി സാമ്യമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രമുഖ ബ്രാൻഡായ ഫെവികോൾ, മറ്റൊരു പ്ലൈവുഡ് കമ്പനി എന്നിവയുടെ ലോഗോയുമായി സാമ്യമുണ്ടെന്നും പലരും…

Read More

പുനരുപയോഗിക്കാവുന്ന ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് റോക്കറ്റ് ‘റൂമി’ വിക്ഷേപിച്ചു;

ചെന്നൈ∙ സ്റ്റാർട്ടപ്പ് കമ്പനിയായ സ്‌പേസ് സോൺ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ‘റൂമി’ വിക്ഷേപിച്ചു. കോസ്മിക് റേഡിയേഷൻ തീവ്രത ഉൾപ്പെടെയുള്ള അന്തരീക്ഷ അവസ്ഥകളെ നിരീക്ഷിക്കുന്നതിനും ശേഖരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത 3 ക്യൂബ് ഉപഗ്രഹങ്ങളുമായി കേളമ്പാക്കത്തെ മൊബൈൽ ലോഞ്ച് പാഡിൽനിന്ന് ശനിയാഴ്ച രാവിലെ 7.15നായിരുന്നു വിക്ഷേപണം. ഉപഗ്രഹ വിക്ഷേപണത്തിനുശേഷം ഭൂമിയിലേക്കു മടങ്ങാൻ ശേഷിയുള്ളതാണു ‘റൂമി’ എന്ന ചെറുറോക്കറ്റ്. 80 കിലോയാണു ഭാരം. 3 ഉപഗ്രഹങ്ങളും ഭൂമിയിൽനിന്ന് 80 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച ശേഷം റോക്കറ്റിലെ പാരച്യൂട്ടുകൾ ഉപയോഗപ്പെടുത്തി ഭൂമിയിലേക്കു തിരികെയിറങ്ങും. ആറായിരത്തോളം സ്കൂൾ വിദ്യാർഥികൾ…

Read More

കരുണാനിധിയുടെ രചനകൾ പൊതുസ്വത്തായി പ്രെഖ്യാപിച്ചു

ചെന്നൈ : മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ രചനകളെ തമിഴ്‌നാട് സർക്കാർ പൊതുസ്വത്തായി പ്രഖ്യാപിച്ചു. ഇതോടെ പകർപ്പവകാശമില്ലാതെ ഇവ ആർക്കും ഉപയോഗിക്കാനും പുറത്തിറക്കാനും സാധിക്കും. കരുണാനിധിയുടെ ജൻമശതാബ്ദി ആഘോഷങ്ങളുടെ സമാപനവേളയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രതിഫലം വാങ്ങാതെയാണ് അനന്തരാവകാശികൾ പുസ്തകങ്ങളുടെ അവകാശം വിട്ടുനൽകുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ് വെർച്വൽ അക്കാദമിയുടെ പോർട്ടലിൽ കരുണാനിധിയുടെ രചനകൾ ലഭ്യമാക്കുന്നകാര്യം പരിഗണിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ 179 എഴുത്തുകാരുടെ രചനകൾ ഇതിനകം സംസ്ഥാനസർക്കാർ പൊതുസ്വത്തായി മാറ്റിയിട്ടുണ്ട്. അനന്തരാവകാശികൾക്ക് പ്രതിഫലമായി 14.42 കോടിരൂപ നൽകിയാണ് രചനകളിലെ അവകാശം ഏറ്റെടുത്തത്. ഡി.എം.കെ.…

Read More

പ്രസവാവധി കഴിഞ്ഞെത്തുന്ന പോലീസുകാർക്ക് ഇഷ്ടസ്ഥലത്ത് നിയമനം; മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ : പ്രസവാവധി കഴിഞ്ഞെത്തുന്ന വനിതാ പോലീസുകാർക്ക് അടുത്ത മൂന്നുവർഷത്തേക്ക് അവരാവശ്യപ്പെടുന്ന സ്ഥലത്ത് നിയമനം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. പ്രശസ്തസേവനം അനുഷ്ഠിച്ച പോലീസുകാർക്ക് ബഹുമതികൾ സമ്മാനിച്ചുകൊണ്ട് ചെന്നൈയിൽ വെള്ളിയാഴ്ച വൈകീട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം നിലനിൽക്കുന്ന സംസ്ഥാനത്തേ വികസനവും സമൃദ്ധിയും ഉണ്ടാവൂ എന്ന് സ്റ്റാലിൻ പറഞ്ഞു. സമാധാനം ഉറപ്പുവരുത്തുന്നതിൽ പോലീസ് സേനയ്ക്ക് സുപ്രധാനപങ്കുണ്ട്. പ്രശസ്തസേവനമനുഷ്ഠിച്ച പോലീസുകാർക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളും ആഭ്യന്തരമന്ത്രിയുടെ മെഡലുകളും മുഖ്യമന്ത്രിയുടെ മെഡലുകളും അദ്ദേഹം സമ്മാനിച്ചു. എഗ്മൂർ രാജരത്‌നം സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.

Read More

പല്ലാവരം എസ്.എൻ.ഡി.പി. കായികദിനാഘോഷം സംഘടിപ്പിക്കുന്നു

ചെന്നൈ : പല്ലാവരം എസ്.എൻ.ഡി.പി. ശാഖ ശ്രീനാരായണഗുരുദേവ ജയന്തിയുടെ ഭാഗമായി ഒരുക്കുന്ന കായികദിനാഘോഷം 25-ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് പല്ലാവരം മാരുതി സർവീസ് സെന്ററിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാനാവുമെന്ന് സംഘാടകർ അറിയിച്ചു.

Read More

നിയമം ലംഘിച്ച് അവയവമാറ്റ ശസ്ത്രക്രിയ; ചെന്നൈയിൽ ആശുപത്രി പൂട്ടി

ചെന്നൈ : നിയമം ലംഘിച്ച് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ ചെന്നൈയിലെ സ്വകാര്യാശുപത്രി പൂട്ടി. പെരമ്പൂരിനടുത്ത പുളിയന്തോപ്പ് ഹൈറോഡിലുള്ള പ്രൈഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെയാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നടപടി. ആശുപത്രിയധികൃതർ ദാതാവിന് പണം നൽകി വൃക്ക വാങ്ങി മറ്റൊരാളിൽ മാറ്റിവെക്കുകയായിരുന്നെന്നാണ് കണ്ടെത്തിയത്. നാമക്കൽ ജില്ലയിലെ പള്ളിപ്പാളയം സ്വദേശിയായ ദാതാവ് ചെന്നൈ സൗക്കാർപേട്ടിലെ വ്യവസായിക്ക് വൃക്ക ദാനം ചെയ്തതിൽ വൻ ക്രമക്കേടു നടന്നതായി കണ്ടെത്തി. തമിഴ്നാട്ടിലെ ട്രാൻസ്‌പ്ലാന്റ് സമിതിയുടെ അനുമതി വാങ്ങാതെയും ആവശ്യമായ രേഖകളില്ലാതെയുമാണ് ആശുപത്രി പ്രവർത്തിച്ചത്. അവയവമാറ്റ ശസ്ത്രക്രിയ നടത്താനുള്ള അനുമതി ഉൾപ്പെടെയുള്ള…

Read More