അഭിഭാഷകരുടെ ഓൺലൈൻ സേവനവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ചെന്നൈ : അഭിഭാഷകരുടെ ഓൺലൈൻ സേവന പരസ്യങ്ങളെക്കുറിച്ച് സൂക്ഷ്മമായ പരിശോധന നടത്താൻ മദ്രാസ് ഹൈക്കോടതി ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക്‌ നിർദേശം നൽകി. അഭിഭാഷകരുടെ ഓൺലൈൻ സേവനവുമായി ബന്ധപ്പെട്ട പരസ്യപ്രചാരണത്തിന് നിരോധനമുണ്ടെന്നുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. ഓൺലൈൻ അഭിഭാഷക സേവനപരസ്യം നൽകിയ ക്വിക്കർ, സുലേഖ ഡോട്ട് കോം, ന്യൂ മീഡിയ വെബ്‌സൈറ്റുകൾക്കെതിരേ നടപടിയാവശ്യപ്പെട്ട് വിഘ്‌നേഷ് എന്നയാൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി. ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ഓൺലൈനായി നിയമസേവനം പരസ്യപ്പെടുത്തുന്ന അഭിഭാഷകർക്കെതിരേ അച്ചടക്കനടപടികളാരംഭിക്കാൻ സംസ്ഥാന ബാർ കൗൺസിലുകൾക്ക് സർക്കുലർ…

Read More

സംസ്ഥാനത്ത് 1000 കോടി രൂപകൂടി മുതൽമുടക്കാൻ ഒരുങ്ങി രാംരാജ്

ചെന്നൈ : വസ്ത്ര നിർമാണരംഗത്തെ പ്രമുഖരായ രാംരാജ് കോട്ടൺ തമിഴ്‌നാട്ടിൽ 1000 കോടിരൂപ മുതൽമുടക്കും. ഇതുവഴി 7,000 പേർക്കുകൂടി തൊഴിൽ ലഭിക്കും. ബുധനാഴ്ച തമിഴ്‌നാട് നിക്ഷേപസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇന്നാട്ടിലെ ജനങ്ങളോടും രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തോടുമുള്ള പ്രതിജ്ഞാബദ്ധത മുറുകെപ്പിടിച്ചാണ് പുതിയ നിക്ഷേപങ്ങൾ നടത്തുന്നതെന്ന് രാംരാജ് സ്ഥാപകനും ചെയർമാനുമായ കെ.ആർ. നാഗരാജൻ പറഞ്ഞു. കമ്പനിയുടെ നിലവിലുള്ള നിർമാണശാലകൾ വികസിപ്പിക്കുന്നതിനും ആധുനികവത്കരിക്കുന്നതിനുമാണ്‌ പുതിയ നിക്ഷേപം ഉപയോഗിക്കുക. നിലവിൽ 50,000 നെയ്ത്തുകാരുടെ കുടുംബങ്ങൾക്ക് രാംരാജിന്റെ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read More

സ്കൂളിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 11 പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ചെന്നൈ : കൃഷ്ണഗിരി ജില്ലയിലെ സ്കൂളിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 11 പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കാലിന് പരിക്കേറ്റതിനാൽ മുഖ്യപ്രതി ശിവരാമൻ ആശുപത്രിയിൽ ചികിത്സയിലാണ്. 11 പേരെയും സെപ്റ്റംബർ രണ്ട് വരെ റിമാൻഡ് ചെയ്താണ് കോടതി ഉത്തരവിട്ടത്. അതേസമയം, സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്കൂൾ വിദ്യാഭ്യാസവകുപ്പ് അധികൃതർ വിദഗ്ധസംഘത്തെ നിയോഗിച്ചു. അനുമതിയില്ലാതെ ക്യാമ്പ്നടത്തിയാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. പെൺകുട്ടികൾക്ക് പരിശീലനം നൽകാൻ എൻ.സി.സി. വനിത ട്രെയിനർമാരെയും ആൺകുട്ടികൾക്ക് പരിശീലനം നൽകാൻ പുരുഷ ട്രെയിനർമാരെയും നിയമിക്കണമെന്നും നിർദേശം…

Read More

വന്ദേഭാരത് ചെയർകാർ നിർമാണം നിർത്തുന്നു

ചെന്നൈ : ഇന്ത്യൻ റെയിൽവേ വന്ദേഭാരത് ചെയർകാർ തീവണ്ടികളുടെ നിർമാണം തത്കാലം നിർത്തുന്നു. ഇനി 24 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുള്ള തീവണ്ടികളുടെ നിർമാണത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കും. ദക്ഷിണേന്ത്യയിൽ ഓടുന്ന വന്ദേഭാരത് ചെയർകാർ തീവണ്ടികളിൽ മാത്രമാണ് കൂടുതൽ യാത്രക്കാരുള്ളത്. വടക്കേ ഇന്ത്യയിൽ ഓടുന്ന വന്ദേഭാരത് ചെയർകാർ തീവണ്ടികളിൽ 50-നും 60 ശതമാനത്തിനുമിടയിൽ യാത്രക്കാർ മാത്രമേയുള്ളു. വടക്കേ ഇന്ത്യയിലെ യാത്രക്കാരുടെ ഇടയിൽ തരംഗമാകാൻ വന്ദേഭാരതിന് കഴിഞ്ഞിട്ടില്ല. നിർമാണം പൂർത്തിയായ പത്ത്‌ വന്ദേഭാരത് ചെയർകാർ തീവണ്ടികൾ പെരമ്പൂർ ഇന്റഗ്രൽ കോച്ചു ഫാക്ടറിയിലുണ്ട്. അവ എപ്പോൾ സർവീസ്…

Read More

പുതിയ പാമ്പൻ പാലത്തിലൂടെ ചരക്കു തീവണ്ടി പരീക്ഷണ ഓട്ടം നടത്തി

ചെന്നൈ : പണി പൂർത്തിയാവുന്ന പുതിയ പാമ്പൻപാലത്തിലൂടെ ബുധനാഴ്ച ചരക്കുതീവണ്ടി ഓടി. 11 കോച്ചും 1,100 ടൺ ഭാരവുമുള്ള വണ്ടിയുടെ പരീക്ഷണഓട്ടം വിജയമായിരുന്നെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ ഒന്നിന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് പദ്ധതി. പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം ഏറക്കുറെ പൂർത്തിയായിക്കഴിഞ്ഞു. പെയിന്റിങ് ഉൾപ്പെടെയുള്ള മിനുക്കുപണികളാണ് ബാക്കിയുള്ളത്. 2.08 കിലോമീറ്റർ നീളമുള്ള പാലത്തിലൂടെ ആദ്യമായാണ് തീവണ്ടി കടന്നുപോകുന്നത്. മണിക്കൂറിൽ 20 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു പരീക്ഷണ ഓട്ടം. തീവണ്ടി കടന്നുപോയപ്പോൾ പാലത്തിലുണ്ടായ…

Read More

സ്വകാര്യ എൻജിനിയറിങ് കോളേജുകളിലെ ആയിരത്തോളം അധ്യാപകരെ പുറത്താക്കിയേക്കും

ചെന്നൈ : ഒരേസമയം ഒന്നിലധികം കോളേജുകളിൽ ജോലിചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് തമിഴ്‌നാട്ടിലെ എൻജിനിയറിങ് കോളേജുകളിലെ ആയിരത്തോളം അധ്യാപകർ പുറത്താക്കൽ ഭീഷണിയിൽ. നിയമങ്ങൾ ലംഘിച്ച സ്വകാര്യ എൻജിനിയറിങ് കോളേജുകൾക്കെതിരേയും നടപടിയെടുക്കാൻ അണ്ണാ സർവകലാശാല തീരുമാനിച്ചു. ചെന്നൈയിലെ അഴിമതിവിരുദ്ധ എൻ.ജി.ഒ. അരപ്പോർ ഇയക്കമാണ് എൻജിനിയറിങ് കോളേജുകളിലെ വൻ ക്രമക്കേടുകളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. വ്യാജ തിരിച്ചറിയൽരേഖകൾ ഉപയോഗിച്ച് പല അധ്യാപകരും ഒന്നിലധികം കോളേജുകളിൽ ഒരേസമയം ജോലിചെയ്യുന്നതായി സംഘടന ആരോപിച്ചു. അന്വേഷണത്തിനായി അണ്ണാ സർവകലാശാല നിയോഗിച്ച സമിതി കുറ്റക്കാരായി കണ്ടെത്തിയ 295 സ്വകാര്യ എൻജിനിയറിങ് കോളേജുകൾക്ക് കാരണംകാണിക്കൽ നോട്ടീസയച്ചു. ശമ്പളപ്പട്ടികയിൽ വ്യാജ…

Read More

ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്‌ട്രോങിന്റെ കൊലപാതകം: സംവിധായകൻ നെൽസണിന്റെ ഭാര്യയെ ചോദ്യം ചെയ്തു

ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്‌ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകൻ നെൽസണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു. കേസിൽ തേടിവരുന്ന മൊട്ട കൃഷ്ണൻ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് സി.ബി.സി.ഐ.ഡി. ചോദ്യംചെയ്തത്. കേസിൽ പ്രധാന പ്രതികളിൽ ഒരാളെന്ന് കരുതപ്പെടുന്ന സമ്പോ സെന്തിലിന്റെ കൂട്ടാളിയായ കൃഷ്ണൻ വിദേശത്തേക്ക് കടന്നുവെന്ന് വിവരം. വിദേശത്തേക്ക് പോകുന്നതിന് മുൻപ്‌ മോനിഷയുമായി കൃഷ്ണൻ ഫോണിൽ സംസാരിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. നെൽസണെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആംസ്‌ട്രോങ് കൊലക്കേസിൽ ഇതുവരെ 24…

Read More

തമിഴ്‌നാട് ഗവർണറുടെ കാലാവധി നീട്ടുന്നതിൽ അനിശ്ചിതത്വം

ചെന്നൈ : തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നു. ജൂലായ് 31-ന് നിയമനകാലാവധി അവസാനിച്ചുവെങ്കിലും ഇതുവരെ കാലാവധി നീട്ടിയതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പദവിയിൽ തുടരുന്നത് സംബന്ധിച്ച് വ്യക്തതയ്ക്കായി ഈ മാസം ആദ്യം ഡൽഹിയിൽ സന്ദർശനം നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കാണാൻ ഒരുങ്ങുകയാണ് അദ്ദേഹം.

Read More

വിജയ്‌യുടെ പുതിയ ചിത്രത്തിൽ അന്തരിച്ച നടൻ വിജയകാന്തും; സംഭവം ഇങ്ങനെ

ചെന്നൈ : തമിഴ് സിനിമാപ്രേമികളിൽ ആവേശമുണർത്താൻ വിജയകാന്ത് വീണ്ടുമെത്തുന്നു. വിജയ് നായകനായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) എന്ന പുതിയചിത്രത്തിലാണ് കഴിഞ്ഞവർഷം അന്തരിച്ച വിജയകാന്ത് ‘വേഷമിടുന്നത്’. നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെയാണ് വിജയകാന്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, വേഷത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അടുത്തമാസം അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വിജയ്, സംവിധായകൻ വെങ്കിട് പ്രഭു തുടങ്ങിയവർ കഴിഞ്ഞദിവസം വിജയകാന്തിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. വിജയകാന്തിന്റെ ദൃശ്യങ്ങൾ ചിത്രത്തിനായി ഉപയോഗിക്കാൻ അനുവദിച്ചതിൽ നന്ദിയറിയിച്ചു. വിജയ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് തൊട്ടുമുൻപ്‌ പുറത്തിറങ്ങുന്ന ചിത്രത്തിൽ പ്രഭുദേവ,…

Read More

വീണ്ടും ഡി.എം.കെ.യ്ക്ക് എതിരെ ബി.ജെ.പി. ബന്ധമുണ്ടെന്ന തരത്തിൽ ആരോപണവുമായി അണ്ണാ ഡി.എം.കെ.

stalin modi

ചെന്നൈ : ഡി.എം.കെ.യും ബി.ജെ.പി.യുംതമ്മിൽ രഹസ്യബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് അണ്ണാ ഡി.എം.കെ. ‘ഗോ ബാക്ക് മോദി’യെന്ന മുദ്രാവാക്യം മുഴക്കിയിരുന്ന ഡി.എം.കെ. ഇപ്പോൾ ബി.ജെ.പി. നേതാക്കളെ ചുവപ്പുപരവതാനിവിരിച്ചു സ്വീകരിക്കുകയാണെന്ന് പ്രതിപക്ഷഉപനേതാവ് ആർ.ബി. ഉദയകുമാർ ആരോപിച്ചു. ബി.ജെ.പി.യുമായുള്ള രഹസ്യബന്ധം പരസ്യമായി സമ്മതിക്കാൻ സ്റ്റാലിൻ തയ്യാറാകണമെന്നും ഉദയകുമാർ ആവശ്യപ്പെട്ടു. കരുണാനിധി ജന്മശതാബ്ദി നാണയം പുറത്തിറക്കുന്ന ചടങ്ങ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലാണ് നടത്തിയതെന്ന സ്റ്റാലിന്റെ വിശദീകരണം തള്ളിയ ഉദയകുമാർ സത്യം എല്ലാവർക്കുമറിയാമെന്നും കൂട്ടിച്ചേർത്തു. ചടങ്ങിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിക്കാതിരുന്നത് ചൂണ്ടിക്കാട്ടി അണ്ണാ ഡി.എം.കെ. ആരോപണമുന്നയിച്ചതോടെയാണ് കേന്ദ്രസർക്കാർച്ചടങ്ങാണെന്ന് സ്റ്റാലിൻ വിശദീകരിച്ചത്. എന്നാൽ ചടങ്ങിലേക്ക്…

Read More