സംസ്ഥാനത്ത് റൗഡികളുടെ കണക്കെടുപ്പുനടത്തി പോലീസ്; ഇനി 26,432 റൗഡികൾ പോലീസ് നിരീക്ഷണത്തിൽ

ചെന്നൈ : തമിഴ്‌നാട്ടിൽ റൗഡികളുടെ കണക്കെടുപ്പുനടത്തി പോലീസ്. ഇതുപ്രകാരം 26,432 റൗഡികളെയാണ് കണ്ടെത്തിയത്. ഇവരെ നിരീക്ഷിക്കാനായി പോലീസുകാർക്ക്‌ പ്രത്യേകചുമതല നൽകി. വ്യത്യസ്ത കുറ്റകൃത്യങ്ങൾനടത്തുന്ന റൗഡികളെ തരംതിരിച്ചാണ് കണക്കെടുപ്പു നടത്തിയത്. റൗഡികളുടെ പേരുവിവരങ്ങൾ, ചിത്രങ്ങൾ, ഏർപ്പെട്ട കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ വിവരങ്ങളും പട്ടികയാക്കി. കൊലപാതകം, കൊലപാതകശ്രമം, ആളുകളെ കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന എ പ്ലസ് വിഭാഗത്തിൽ 421 റൗഡികളുണ്ട്. തൊട്ടുതാഴെയുള്ള എ വിഭാഗത്തിൽ 836 റൗഡികൾ ഉൾപ്പെടും. കട്ടപ്പഞ്ചായത്ത്, ഭീഷണിപ്പെടുത്തി പണംവാങ്ങൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ബി വിഭാഗത്തിൽ 6398 റൗഡികളാണുള്ളത്. സി വിഭാഗത്തിൽ 18,807 പേരുണ്ട്.

Read More

ആംസ്‌ട്രോങ് വധക്കേസിൽ അറസ്റ്റിലായ പ്രതി ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട സംഭവം; സംശയങ്ങളുമായിനേതാക്കൾ

ചെന്നൈ : ആംസ്‌ട്രോങ് വധക്കേസിൽ അറസ്റ്റിലായപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിപക്ഷപാർട്ടി നേതാക്കൾ സംശയങ്ങളുമായി രംഗത്തെത്തി. പോലീസ് എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്ന് അവർ കുറ്റപ്പെടുത്തി. കീഴടങ്ങിയപ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചെന്നത് ദുരൂഹമാണെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി പറഞ്ഞു. നേരംവെളുക്കുന്നതിനുമുൻപ്‌ പ്രതിയെ തെളിവെടുപ്പിനുകൊണ്ടുപോയത് എന്തിനാണെന്നും പ്രതിക്ക് കൈയാമംവെക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ആംസ്‌ട്രോങ് വധക്കേസിലെ സത്യം വെളിച്ചത്തുവരാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് സംശയമുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പറഞ്ഞു. കീഴടങ്ങിയപ്രതി രക്ഷപ്പെടാൻശ്രമിച്ചെന്നു പറയുന്നത് വിശ്വസിക്കാനാവില്ല. ആംസ്‌ട്രോങ് വധത്തിൽ ഡി.എം.കെ. നേതാക്കൾക്ക്…

Read More

കൊടൈക്കനാലിലേക്ക് യാത്രക്കാരുടെ ഒഴുക്ക്താ :ഗതക്കുരുക്കിൽ പെട്ട സഞ്ചാരികൾ ദുരിതത്തിൽ

ചെന്നൈ : കൊടൈക്കനാലിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ അരമണിക്കൂറിലേറെ വാഹനങ്ങൾ ഒരിടത്ത് കാത്തുനിന്നത് വിനോദസഞ്ചാരികൾ ദുരിതത്തിലായി. ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിൽ വാരാന്ത്യങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നകയാണിപ്പോൾ. ഇന്നലെ രാവിലെ കൊടൈക്കനാലിലേക്ക് നിരവധി വാഹനങ്ങളിലായി വിനോദസഞ്ചാരികൾ എത്തിയതിനാൽ നഗരത്തിൻ്റെ പല ഭാഗങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും രാവിലെ മുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നലെ രാവിലെ കൊടൈക്കനാലിൻ്റെ കവാടം മുതൽ വില്ലി വെള്ളച്ചാട്ടം വരെ കായൽ ഭാഗത്തേക്ക് വരെ വാഹനങ്ങൾ കുടുങ്ങിയതിടെ പല വാഹനങ്ങളും ഈഴഞ്ഞു നീങ്ങുന്ന നിലയിലായിരുന്നു . ഇതിനിടയിൽ പല ഇടങ്ങളിലും അരമണിക്കൂറിലേറെ വാഹനങ്ങൾ അനങ്ങാതെ കാത്തുനിന്നു.…

Read More

ചെങ്കൽപട്ട് ജില്ലയിലെ 55 സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ പ്രഭാത ഭക്ഷണ പരിപാടി നാളെ ആരംഭിക്കും

stalin

ചെന്നൈ : സർക്കാർ-എയ്ഡഡ് പ്രൈമറി സ്‌കൂളുകളിൽ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി ചെങ്കൽപട്ട് ജില്ലയിലെ 55 സ്‌കൂളുകളിൽ നാളെ മന്ത്രി അൻബരശൻ ഉദ്ഘാടനം ചെയ്യും. 2023 ആഗസ്റ്റ് 25-ന് മുഖ്യമന്ത്രി ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതിയിലൂടെ ചെങ്കൽപട്ട് ജില്ലയിലെ 611 സ്‌കൂളുകളിൽ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കുന്നുണ്ട്. 611 സ്‌കൂളുകളിലെ 39,002 സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു. 2024-2025 സാമ്പത്തിക വർഷത്തിൽ, അച്ചിരുപാക്കം, കാട്ടാങ്ങോളത്തൂർ, ഇലത്തൂർ, മധുരാന്തകം, പുനിതോമയാർമല, എന്നിങ്ങനെ 7 സർക്കിളുകളിലായി 46 പഞ്ചായത്തുകളിലെ 55 സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ 3,402 വിദ്യാർത്ഥികൾക്ക് കൂടി…

Read More

ക്ഷേത്ര പ്രതിഷ്ഠാ ബാനർ കീറി; കരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം

ചെന്നൈ: കരൂരിന് സമീപം ക്ഷേത്രത്തിലെ പ്രതിഷ്ഠാ ബാനർ കീറിയതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. കരൂർ ജില്ലയിലെ കുളിത്തായിക്ക് സമീപം പൊയ്യമണി അംബേദ്കർ നഗർ മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേകം 12ന് നടന്നു. കുംഭാഭിഷേകത്തോടനുബന്ധിച്ച് പ്രദേശത്തെ യുവാക്കൾ പൊതുസ്ഥലത്ത് ബാനർ സ്ഥാപിച്ചിരുന്നു . എന്നാൽ ഇന്നലെ മറ്റൊരു വിഭാഗം ഈ ബാനർ പൊളിച്ചതായി ആരോപിച്ചതിനെ തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ഇക്കാര്യത്തിൽ പോലീസ് വകുപ്പും ടൗൺ അധികൃതരും ഭരണാധികാരികളും ചർച്ച നടത്തുകയും പൊതുസ്ഥലങ്ങളിൽ നിലവിൽ ഇനി ബാനറുകൾ പ്രദർശിപ്പിക്കരുതെന്ന് അവർ ആവശ്യപെട്ടു. പ്രശ്‌നങ്ങളൊന്നും ഉണ്ടാകാത്ത തരത്തിൽ…

Read More

ബി.എസ്.പി നേതാവ് ആംസ്ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്നാട് പൊലീസ് വെടിവെച്ച് കൊന്നു

ചെന്നൈ: ബി.എസ്.പി നേതാവ് ആംസ്ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്നാട് പൊലീസ് വെടി വെച്ച് കൊന്നു തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതീർക്കേണ്ടിവന്നെന്നാണ് പൊലീസ് വിശദീകരണം. പ്രതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.ഗുണ്ടകളോട് ഗുണ്ടകളുടെ ഭാഷയിൽ സംസാരിക്കുമെന്ന് പുതിയ ചെന്നൈ കമ്മീഷണർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നത്.

Read More

ദേഹാസ്വാസ്ഥ്യം; മന്ത്രി ദുരൈമുരുഗൻ ആശുപത്രിയിൽ

ചെന്നൈ : ജലവിഭവ മന്ത്രിയും ഡി.എം.കെ. മുതിർന്ന നേതാവുമായ ദുരൈമുരുഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ.യുടെ വിജയമാഘോഷിക്കാൻ പാർട്ടി ആസ്ഥാനമായ അണ്ണാഅറിവാളയത്തിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം മകനും എം.പി.യുമായ കതിർ ആനന്ദ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ദുരൈമുരുഗന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Read More

തമിഴ്‌നാടിനും കേരളത്തിനുമിടയിൽ യാത്രാസമയം കുറയും; ദിണ്ടിഗൽ-തേനി-കുമളി നാലുവരിപ്പാതയാക്കുന്നു; ഉടൻ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും

ചെന്നൈ : ദിണ്ടിഗൽ-തേനി-കുമളി സെക്‌ഷനിൽ 131 കിലോമീറ്റർ റോഡ് നാലുവരിപ്പാതയാക്കാൻ നടപടിതുടങ്ങി. ഇതിന്റെ ഭാഗമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കും. ഡി.പി.ആറിനായി കൺസൾട്ടന്റിനെ ഉടൻ നിയമിക്കുമെന്ന് ഹൈവേ അതോറിറ്റി അറിയിച്ചു. ഡി.പി.ആർ റിപ്പോർട്ടു സമർപ്പിച്ചശേഷം ഹൈവേ മന്ത്രാലയത്തിന് അയക്കും. അവിടെനിന്ന് ഫണ്ട് അനുവദിച്ചാലുടൻ പാതനിർമാണം തുടങ്ങാനാണ് തീരുമാനം. നിലവിൽ ഇവിടെ രണ്ടുവരിപ്പാതയാണുള്ളത്. നാലുവരിപ്പാതയായി വികസിപ്പിക്കുന്നതോടെ തമിഴ്‌നാടിനും കേരളത്തിനുമിടയിൽ യാത്രാസമയം കുറയ്ക്കാനാവും. ഇതോടൊപ്പംതന്നെ തിരുച്ചിറപ്പള്ളി-കാരൈക്കുടി സെക്‌ഷൻ, നാഗപട്ടണം-തഞ്ചാവൂർ സെക്‌ഷൻ എന്നിവിടങ്ങളിലെ രണ്ടുവരിപ്പാത ഇരട്ടിപ്പിക്കാനുള്ള പ്രോജക്ട് റിപ്പോർട്ടും…

Read More

റേഷൻ അരി കേരളത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമം; പിടികൂടി സിവിൽ സപ്ലൈസ് വിഭാഗം

ചെന്നൈ : കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,150 കിലോഗ്രാം റേഷനരി സിവിൽ സപ്ലൈസ് വിഭാഗം പിടികൂടി. ബോഡിപാളയം സ്വദേശി മോഹൻ കാളീശ്വരനെ (33) അറസ്റ്റ് ചെയ്തു. പൊള്ളാച്ചി രാജ മിൽ റോഡിൽ വാഹനപരിശോധനയ്ക്കിടെയാണ് അരിയുമായി വന്ന മിനിവാൻ പിടികൂടിയത്. റേഷൻകടവഴി വിതരണംചെയ്യുന്ന സൗജന്യ അരി കുറഞ്ഞവിലയ്ക്ക് ശേഖരിച്ച് കേരളത്തിലേക്ക് കടത്തുന്ന സംഘത്തിനുവേണ്ടിയാണ് കാളീശ്വരൻ അരി കടത്തിയതെന്ന് അധികൃതർ പറഞ്ഞു.

Read More

കടുത്ത വിമർശനം നിലനിൽക്കുന്നതിനിടെ വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിലെ വിജയം ഡി.എം.കെ.ക്ക്‌

ചെന്നൈ : സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട കടുത്ത വിമർശനം നിലനിൽക്കുന്നതിനിടെ വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിലെ തകർപ്പൻ ഭൂരിപക്ഷത്തിലുള്ള വിജയം ഡി.എം.കെ.ക്ക്‌ ഉണർവേകി. തമിഴ്നാടിന് എക്കാലവും ഡി.എം.കെ.യെ ആവശ്യമുണ്ടെന്ന് വിക്രവാണ്ടിയിലെ ഫലം തെളിയിക്കുന്നതായി ഡി.എം.കെ. ആസ്ഥാനമായ അണ്ണാഅറിവാളയത്തിലെ വിജയാഘോഷത്തിനിടെ പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. വിക്രവാണ്ടിയിൽ എൻ.ഡി.എ.ക്കുവേണ്ടി കളത്തിലിറങ്ങിയ പി.എം.കെ.യുടെ സി. അൻപുമണിയെ ഡി.എം.കെ. സ്ഥാനാർഥി അന്നിയൂർ ശിവ 67,000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരിച്ച 29 സ്ഥാനാർഥികളിൽ നാം തമിഴർ കക്ഷിയുടെ ഡോ. അഭിനയ ഉൾപ്പെടെ 27 പേർക്കും കെട്ടിവെച്ച തുക പോയി. അണ്ണാ…

Read More