പച്ചക്കറി ഇനങ്ങൾക്ക് പുറമെ വെളുത്തുള്ളി വില കൂടുന്നു

ചെന്നൈ : കോയമ്പേട് മൊത്ത വ്യാപാരച്ചന്തയിൽ വെളുത്തുള്ളി വില കൂടുന്നു. കിലോയ്ക്ക് 320 രൂപയുണ്ടായിരുന്ന വെളുത്തുള്ളി വില 360 രൂപയായി. വരൾച്ചകാരണം വെളുത്തുള്ളി ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. മുരിങ്ങക്കായ വില കിലോയ്ക്ക് 20 രൂപ കുറഞ്ഞ് 100 രൂപയായി. കാരറ്റിന് കിലോയ്ക്ക് 60 ൽനിന്ന് 70 രൂപയായി ഉയർന്നു.

Read More

ബി.എസ്.പി. നേതാവിന്റെ കൊല നടത്തിയത് ആറാം ശ്രമത്തിൽ; സുരക്ഷയ്ക്കായി തോക്ക് കരുതുന്ന ആംസ്‌ട്രോങ് കൊലനടന്ന ദിവസം തോെക്കടുക്കാനും മറന്നു

ചെന്നൈ : തമിഴ്നാട്ടിൽ ബി.എസ്.പി. നേതാവ് കെ. ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയത് ആറാം ശ്രമത്തിലെന്ന് വിവരം. ഒരു വർഷത്തോളമായി കൊലപാതകികൾ ഇദ്ദേഹത്തിനു പിന്നാലെയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അഞ്ചുതവണയും ആസൂത്രണം പാളിയതോടെ കൂടുതൽ ശ്രദ്ധയോടെയും തയ്യാറെടുപ്പുകളോടെയുമാണ് അടുത്തശ്രമം നടത്തിയതെന്ന് പോലീസ് പറയുന്നു. വടിവാളുകൾ കൂടാതെ നാടൻബോംബുകളും ഇവർ കരുതിയിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു സഹായികൾ അക്രമികളെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ഇവരെ കെട്ടിടനിർമാണത്തിനായി കുഴിച്ച കുഴിയിലേക്കു തള്ളിയിടുകയായിരുന്നു. വെട്ടിക്കൊല്ലാൻ സാധിക്കാതെവന്നാൽ ബോംബെറിയാനും പദ്ധതിയുണ്ടായിരുന്നു. ആസംട്രോങ്ങിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കൊല ആസൂത്രണം ചെയ്തത്. സാധാരണ പത്തോളം പേർ ആംസ്‌ട്രോങ്ങിന്…

Read More

മഴയിൽ കോച്ചുകൾ ചോർന്നൊലിച്ചതുമൂലം ചെന്നൈ-ഹൗറ മെയിലിലെ യാത്രക്കാർ വലഞ്ഞു

ചെന്നൈ : മഴയിൽ കോച്ചുകൾ ചോർന്നൊലിച്ചതുമൂലം ചെന്നൈ-ഹൗറ മെയിലിലെ യാത്രക്കാർ വലഞ്ഞു. കാൽനിലത്തുവെക്കാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞദിവസം ചെന്നൈയിൽനിന്നു പുറപ്പെട്ട വണ്ടിയിലെ ബി.വൺ കോച്ചിലെ യാത്രക്കാർ. കഴിഞ്ഞദിവസം മുംബൈ എൽ.ടി.ടി.-കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ എസ്.-7 കോച്ചിലെ ചോർച്ചകാരണം ദുരിതമനുഭവിച്ചതായി യാത്രക്കാർ പരാതിപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഹൗറ മെയിലിലെ ചോർച്ചയുടെ കാര്യം പുറത്തുവന്നത്. രാത്രി ഏഴിന് ചെന്നൈയിൽനിന്നു പുറപ്പെട്ട വണ്ടി ആന്ധ്രയിലേക്കു കടന്നതോടെയാണ് കനത്തമഴ പെയ്തതും എ.സി. കോച്ചിൽ വെള്ളംവീഴാൻ തുടങ്ങിയതും. ജനലുകൾക്കു താഴെയുള്ള വിടവിലൂടെയാണ് വെള്ളം ഉള്ളിലേക്കിറങ്ങിയതെന്ന് യാത്രക്കാർ പറഞ്ഞു. കുറച്ചുസമയംകൊണ്ട് തറ മുഴുവൻ…

Read More

ബാങ്കോക്കിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വിദേശ ഉടുമ്പുകളെ വിമാനത്താവളത്തിൽ പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

ചെന്നൈ : ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന ഉടുമ്പുകളെ ചെന്നൈ വിമാനത്താവളത്തിൽ പിടിച്ചെടുത്തു. സംഭവത്തിൽ യാത്രക്കാരനായ അതീഖ് അഹമ്മദ് എന്നയാളെ അറസ്റ്റുചെയ്തു. അധികൃതർ അതീഖ് അഹമ്മദിന്റെ ബാഗുകൾ പരിശോധിച്ചപ്പോൾ കാർഡ് ബോർഡ് പെട്ടികളിൽ ഒളിപ്പിച്ചുവെച്ചനിലയിൽ ഉടുമ്പുകളെ കണ്ടെത്തുകയായിരുന്നു. വന്യജിവി കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന അധികൃതർ പെട്ടികൾപരിശോധിച്ചപ്പോൾ പച്ച, ഓറഞ്ച്, മഞ്ഞ, നീല നിറങ്ങളിൽ മൊത്തം 402 ഉടുമ്പിൻ കുഞ്ഞുങ്ങളെ കണ്ടെടുത്തു. ഇതിൽ 67 എണ്ണം ചത്തിരുന്നു. ബാക്കിയുള്ളവയെ പിന്നീട് ബാങ്കോക്കിലേക്ക് തന്നെ തിരിച്ചയച്ചു. അതീഖ് അഹമ്മദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Read More

സർക്കാർ സ്കൂളുകളിൽ മാത്രം ഒതുങ്ങാതെ ഇനി പ്രഭാതഭക്ഷണ പരിപാടി എയ്ഡഡ് സ്കൂളുകളിലേക്കും

ചെന്നൈ : പ്രൈമറി വിദ്യാർഥികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പരിപാടി ഈ മാസംമുതൽ ഗ്രാമീണ മേഖലയിലെ എയ്ഡഡ് വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും. 15-ന് തിരുവള്ളൂരിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി എന്നു പേരിട്ട പദ്ധതി തമിഴ്‌നാട്ടിൽ 2022 സെപ്റ്റംബർ മുതലാണ് തുടങ്ങിയത്. തുടക്കത്തിൽ 1,545 സ്കൂളുകളിലെ 1,14,095 കുട്ടികൾക്കാണ് ഭക്ഷണം നൽകിയത്. കഴിഞ്ഞവർഷം അത് സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു. സർക്കാർ സഹായധനത്തോടെ ഗ്രാമീണമേഖലകളിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽക്കൂടി ഈ മാസം പദ്ധതി നിലവിൽവരും. പ്രഭാതഭക്ഷണം നൽകുന്ന സ്കൂളുകളിൽ കുട്ടികളുടെ ഹാജർനിലയും…

Read More

തിരുച്ചിറപ്പള്ളിയിൽ റോഡരികിൽ കിടന്ന കുപ്പിയിലെ മദ്യം കഴിച്ച 70 കാരൻ മരിച്ചു

ചെന്നൈ : റോഡരികിൽക്കിടന്ന കുപ്പിയിലെ മദ്യം കഴിച്ച വയോധികൻ മരിച്ചു. തിരുച്ചിറപ്പള്ളി തിരുവെറുംപുർ പത്താനംപ്പേട്ടയിലെ അണ്ണാദുരൈയാണ് (70) മരിച്ചത്. അണ്ണാദുരൈയുടെ ഭാര്യ ജയയുടെ അനുജത്തിയുടെ മകൾ പൂങ്കൊടിക്കാണ് റോഡരികിൽനിന്ന് മദ്യക്കുപ്പി കിട്ടിയത്. പൂങ്കൊടി ഇത് അണ്ണാദുരൈക്ക് നൽകുകയായിരുന്നു. തുടർന്ന്, ഇയാൾ രാത്രി വീടിന്റെ ടെറസിൽനിന്ന് കുപ്പിയിലെ മദ്യം കഴിച്ചു. അണ്ണാദുരൈയെ കാണാത്തതിനെത്തുടർന്ന് ഭാര്യ ജയ ടെറസിൽ കയറിനോക്കിയപ്പോൾ ചലനമറ്റനിലയിൽ കിടക്കുകയായിരുന്നു. തുടർന്ന്, ഉടൻ സമീപത്തെ തുവാക്കുടി സർക്കാർ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഭാര്യയുടെ പരാതിയിൽ തിരുവെറുംപുർ പോലീസ് കേസെടുത്തു. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന മദ്യത്തിന് കടുംചുവപ്പ് നിറമായിരുന്നെന്നും…

Read More

വ്യാജരേഖ ചമച്ച് 100 കോടിയുടെ ഭൂമി തട്ടിയെടുത്തെന്ന കേസ്: മുൻമന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തി സി.ബി.സി.ഐ.ഡി.

ചെന്നൈ : വ്യാജരേഖ ചമച്ച് 100 കോടി രൂപയുടെ ഭൂമി തട്ടിയെടുത്തെന്ന കേസിൽ മുൻമന്ത്രി എം.ആർ. വിജയഭാസ്കറിന്റെ വീടുകൾ ഉൾപ്പെടെ എട്ടിടങ്ങളിൽ സി.ബി.സി.ഐ.ഡി. റെയ്ഡ് നടത്തി. ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തു. കേസിൽ എം.ആർ. വിജയഭാസ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കരൂർ ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച തള്ളിയിരുന്നു. തുടർന്നാണ് റെയ്ഡ് ആരംഭിച്ചത്. കരൂരിന് സമീപത്തെ വാഗലിലെ പ്രകാശിന്റെ 100 കോടിരൂപ വില മതിക്കുന്ന സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നാണ് എം.ആർ. വിജയഭാസ്‌കറിനെതിരേയുള്ള കേസ്. പ്രകാശ് നൽകിയ പരാതിയിലെടുത്ത കേസ് വിശദ അന്വേഷണത്തിനായി…

Read More

ഡിഎംകെ ഭരണത്തിൽ സംസ്ഥാനത്ത് ദളിതർ സുരക്ഷിതരല്ലെന്ന് ബി.ജെ.പി നേതാവ്

ചെന്നൈ : ഡി.എം.കെ. ഭരണത്തിൽ തമിഴ്‌നാട്ടിലെ ദളിതർ സുരക്ഷിതരല്ലെന്ന് ബി.ജെ.പി. നേതാവ് ഷെഹ്‌സാദ് പൂനാവാല അഭിപ്രായപ്പെട്ടു. ബി.എസ്.പി. സംസ്ഥാന അധ്യക്ഷനെ സംഘം ചേർന്ന് വെട്ടിക്കൊന്ന നാട്ടിൽ സാധാരണ ദളിതർക്ക് എങ്ങനെ സമാധാനത്തോടെ കഴിയാനാകും എന്നദ്ദേഹം ചോദിച്ചു. കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 65 ദളിതരാണ് മരിച്ചതെന്ന് പൂനാവാല പറഞ്ഞു. അതിന് ഉത്തരവാദികളായവക്കെതിരേ സർക്കാർ നടപടിയൊന്നുമെടുത്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Read More

ആംസ്‌ട്രോങിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് മായാവതി

ചെന്നൈ: ബിഎസ്പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ ആംസ്‌ട്രോങിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മായാവതി. തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരും മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറാകണം. സംസ്ഥാനത്ത് ക്രമസമാധാന നില ഉറപ്പു വരുത്തണം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം വേണമെന്നും മായാവതി പറഞ്ഞു. സര്‍ക്കാര്‍ ഗൗരവമായി എടുത്തിരുന്നെങ്കില്‍, കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ സംഭവിച്ചിട്ടില്ല. അതിനാല്‍, കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും മായാവതി പറഞ്ഞു. ആംസ്‌ട്രോങിന്റെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…

Read More

ആശ്രിതനിയമനത്തിൽ ലിംഗവിവേചനം പാടില്ല; ഉച്ചഭക്ഷണപദ്ധതിയിലെ ആശ്രിതനിയമനം പെൺമക്കൾക്കുമാത്രമെന്ന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഉച്ചഭക്ഷണപദ്ധതിയിൽ ജോലിചെയ്യുന്നവരുടെ ആശ്രിതനിയമനത്തിന് ആൺമക്കളെ പരിഗണിക്കാനാവില്ലെന്ന തമിഴ്‌നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ആശ്രിതനിയമനത്തിൽ ലിംഗവിവേചനം പാടില്ലെന്ന് ജസ്റ്റിസ് ഡി. ഭരതചക്രവർത്തി വ്യക്തമാക്കി. സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണം പാകംചെയ്യുന്ന ജോലി സ്ത്രീകൾക്കുമാത്രമായി സംവരണം ചെയ്തിരിക്കയാണ്. ഈ ജോലിയിലിരിക്കുന്നവർ മരിച്ചാൽ അനന്തരാവകാശികളായ പുരുഷൻമാരെ ആശ്രിതനിയമനത്തിന് പരിഗണിക്കാനാവില്ലെന്നായിരുന്നു സർക്കാർ നിലപാട്. മരിച്ചയാളുടെ കുടുംബത്തിനെ സഹായിക്കാനാണ് ആശ്രിതനിയമനമെന്നും അനന്തരാവകാശികളായി സ്ത്രീകൾ ഇല്ലെന്നതിന്റെ പേരിൽ അതിനുള്ള അർഹത നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ‘‘വനിതാജീവനക്കാരുടെ ആൺമക്കളെ മാത്രമല്ല, വനിതാജീവനക്കാരെ പുരുഷജീവനക്കാരെക്കാളും വിലകുറച്ചു കാണുന്ന നടപടിയാണത്’’ -കോടതി പറഞ്ഞു.…

Read More