ട്വന്റി 20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് സ്റ്റാലിന്റെ അഭിനന്ദനം

ചെന്നൈ : ട്വന്റി 20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സമ്പൂർണ ആധിപത്യത്തോടെ രണ്ടാം ട്വന്റി 20 ലോകകപ്പ് നേടിയ ടീമിന്റെ വിജയം ആഘോഷിക്കുന്നതിൽ അതിയായ ആഹ്ളാദമുണ്ട്. വെല്ലുവിളിയെ നേരിടുന്നതിൽ ടീം സമാനതയില്ലാത്ത മികവുകാട്ടിയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.  

Read More

സാമ്പത്തികക്രമക്കേട് അടക്കം ആരോപണവിധേയനായ വി.സി.യുടെ കാലാവധി നീട്ടി

ചെന്നൈ : സാമ്പത്തികക്രമക്കേട് അടക്കം ആരോപണങ്ങൾ നേരിടുന്ന പെരിയാർ സർവകലാശാല വൈസ് ചാൻസലർ ആർ. ജഗന്നാഥന്റെ കാലാവധി ഒരുവർഷംകൂടി നീട്ടി. ഞായറാഴ്ച സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് ഒരുദിവസംമുമ്പ് ഗവർണർ ആർ.എൻ. രവി അടുത്ത മേയ് 19 വരെ പദവി നീട്ടിക്കൊടുത്തത്. സംവരണം പാലിച്ചില്ല, വ്യാജസർട്ടിഫിക്കറ്റ് തയ്യാറാക്കൽ, സോഫ്റ്റ്‌വേർ വാങ്ങുന്നതിൽ സാമ്പത്തികക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ജഗന്നാഥനെതിരേയുള്ളത്. ജീവനക്കാരുടെ സംഘടനാനേതാവിനെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റും നേരിട്ടിട്ടുണ്ട്.

Read More

നാട്ടിലേക്ക് ദീപാവലി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായത് ഏതാനും മിനിറ്റുകൾക്കുള്ളിൽ

ചെന്നൈ: ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് ട്രെയിനുകളുടെ ദീപാവലി ടിക്കറ്റ് ബുക്കിംഗ് ഇന്ന് (ജൂലൈ 1) രാവിലെ ആരംഭിച്ച് മിനിറ്റുകൾക്കകം അവസാനിച്ചു. ദീപാവലിക്ക് മുന്നോടിയായി ചെന്നൈയിൽ നിന്ന് നാട്ടിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനാണ് ഇന്ന് (ജൂലൈ 1) രാവിലെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. തെക്കൻ ജില്ലകളിലേക്ക് പുറപ്പെടുന്ന ട്രെയിനുകളിൽ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കി മിനിറ്റുകൾക്കകം വെയിറ്റിംഗ് ലിസ്റ്റ് എത്തി. ഈ വർഷത്തെ ദീപാവലി ആഘോഷം ഒക്ടോബർ 31-നാണ്.

Read More

പഠനം നിർത്തിയ 200 പേർ ഇനി കോളേജുകളിലേക്ക്

ചെന്നൈ : പ്ലസ് ടു പരീക്ഷ ജയിച്ചശേഷം ഉന്നതവിദ്യാഭ്യാസത്തിന് ചേരാതിരിക്കുകയായിരുന്ന 200 പേർ ഇനി കോളേജുകളിലെത്തും. ജില്ലാ ഭരണകൂടത്തിന്റെ ശ്രമഫലമായാണ് ഇവരെ വിവിധ കോളേജുകളിൽ പഠനത്തിനായി ചേർത്തത്. പലകാരണങ്ങൾകൊണ്ട് പഠനം തുടരാതിരുന്ന വിദ്യാർഥികളെ കണ്ടെത്തി അവരെയും വിവിധ കോളേജുകളുടെ പ്രതിനിധികളെയും ഉൾക്കൊള്ളിച്ച് കളക്ടർ ടി. ക്രിസ്തുരാജ് വിളിച്ചുചേർത്ത യോഗത്തിലാണ് 200 പേർ ഉന്നതവിദ്യാഭ്യാസത്തിനുള്ള അപേക്ഷകൾ നൽകിയത്. അവിടെവെച്ചുതന്നെ പ്രവേശനനടപടികളും പൂർത്തിയാക്കി. ആവശ്യമുള്ളവർക്ക് ധനസഹായവും നൽകി. ജില്ലാഭരണകൂടം നടത്തിയ സർവേയിലാണ് പന്ത്രണ്ടാം ക്ലാസ് ജയിച്ച 23,500 പേരിൽ പലരും ഉന്നതവിദ്യാഭ്യാസത്തിന് ചേർന്നിട്ടില്ലെന്ന് കണ്ടെത്തിയത്. സാമ്പത്തിക, കുടുംബപരമായ…

Read More

കള്ളക്കുറിച്ചിയിൽ വിഷമദ്യദുരന്തത്തിൽ 66 പേർ മരിച്ച സംഭവം; സി.ബി.ഐ. അന്വേഷിക്കണം വേണം;എൽ. മുരുഗൻ

ചെന്നൈ : കള്ളക്കുറിച്ചിയിൽ വിഷമദ്യദുരന്തത്തിൽ 66 പേർ മരിച്ചസംഭവത്തിൽ സത്യം പുറത്തുവരണമെങ്കിൽ സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സഹമന്ത്രി എൽ. മുരുഗൻ പറഞ്ഞു. കഴിഞ്ഞവർഷം കള്ളക്കുറിച്ചിയുടെ സമീപജില്ലയായ വിഴുപുരത്തെ മരക്കാനത്തുണ്ടായ വിഷമദ്യദുരന്തത്തിൽ 23 പേർ മരിച്ചിരുന്നു. മരക്കാനത്തുണ്ടായ വിഷമദ്യദുരന്തം സി.ബി.സി.ഐ.ഡി.യാണ് അന്വേഷിച്ചത്. ഇതുവരെ അന്വേഷണറിപ്പോർട്ട് പുറത്തുവന്നിട്ടില്ല. കള്ളക്കുറിച്ചിയിൽ 66 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയുംചെയ്തിട്ടുണ്ട്. കേസ് സി.ബി.സി.ഐ.ഡി.യാണ് അന്വേഷിക്കുന്നത്. സംസ്ഥാന അന്വേഷണ എജൻസിയായതിനാൽ യഥാർഥവിവരം പുറത്തുവരുകയില്ല. അതിനാൽ വിഷമദ്യ വിൽപ്പനയെ എതിർക്കാത്ത ഉദ്യോഗസ്ഥർക്കുനേരേയും നടപടി സ്വീകരിക്കണം. ഏറെക്കാലമായി നടക്കുന്ന…

Read More

നഗരത്തിൽ ഗിഫ്റ്റ് കടയുടെ മറവിൽ സ്വർണം കടത്തി; ഒൻപതുപേർ അറസ്റ്റിൽ

ചെന്നൈ : വിമാനത്താവളത്തിലെ ഗിഫ്റ്റ് കടയുടെ മറവിൽ രണ്ടുമാസത്തിൽ കടത്തിയത് 267 കിലോയോളം സ്വർണമെന്ന് പിടിയിലായ ആളുടെ മൊഴി. ഒരു കിലോയോളം സ്വർണവുമായി കടയിലെ ജീവനക്കാരൻ കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ സ്വർണംകടത്തൽ നടത്തിയതായി തെളിഞ്ഞത്. തുടർന്ന് ഗിഫ്റ്റ് കടയുടമയും യൂട്യൂബറുമായ സബീർ അലി അടക്കം മറ്റ് എട്ടുപേർകൂടി പിടിയിലായി. പ്രതികളിലൊരാൾ ശ്രീലങ്ക സ്വദേശിയാണ്. മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ ഒരുകിലോ സ്വർണവുമായി കഴിഞ്ഞ ദിവസമാണ് കടയിലെ ജീവനക്കാരൻ കസ്റ്റംസിന്റെ പിടിയിലായത്. ശ്രീലങ്കയിൽനിന്നെത്തിയ യാത്രക്കാരനായിരുന്നു ഇയാൾക്ക്…

Read More

ചെന്നൈയിൽ ഭിന്നശേഷി സൗഹൃദ ലോഫ്‌ളോർ ബസുകൾ ഈ മാസം മുതൽ ആരംഭിക്കും

ചെന്നൈ : നഗരത്തിൽ ഭിന്നശേഷിസൗഹൃദ ബസുകൾ വരുന്നു. രണ്ടു ബസുകൾ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എം.ടി.സി.) ക്രോംപേട്ട് ഡിപ്പോയിൽ എത്തിച്ചിട്ടുണ്ട്. ഇവ ഈ ആഴ്ചയിൽതന്നെ സർവീസിന് ഉപയോഗിക്കുമെന്നാണ് വിവരം. ഇതുകൂടാതെ കൂടുതൽ ലോഫ്ലോർ ബസുകൾ അധികംവൈകാതെ എം.ടി.സി.ക്ക് ലഭിക്കുമെന്നാണ് വിവരം. ജർമൻസഹായത്താൽ നടപ്പാക്കുന്ന പദ്ധതിപ്രകാരം സംസ്ഥാന സർക്കാർ 552 ലോഫ്ലോർ ബസുകൾ വാങ്ങുന്നതിന് തീരുമാനിച്ചിരുന്നു. ചെന്നൈ, കോയമ്പത്തൂർ, മധുര നഗരങ്ങളിലെ ബസ് സർവീസുകൾക്കായിരുന്നു ഇവ വാങ്ങുന്നത്. രാജസ്ഥാനിലെ ആൽവാറിൽ ഇവയുടെ നിർമാണം നടക്കുന്നുണ്ടെന്നും ഈ മാസംതന്നെ സംസ്ഥാനത്തിന് ബസ് ലഭിക്കുമെന്നും ഗതാഗതവകുപ്പ് മന്ത്രി കഴിഞ്ഞദിവസം…

Read More

മിശ്രവിവാഹം: വധുവിന്റെ വീട്ടുകാർ ഭീഷണി പെടുത്തി; പോലീസ് സുരക്ഷതേടി ദമ്പതിമാർ

ചെന്നൈ : മിശ്രവിവാഹിതരായതിന്റെപേരിൽ വധുവിന്റെ വീട്ടുകാരും ജാതിസംഘടനാനേതാവും ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചു. തിരുനെൽവേലി സ്വദേശികളായ ദമ്പതിമാരാണ് പോലീസ് സുരക്ഷതേടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വധുവിന്റെ വീട്ടുകാർക്കൊപ്പം വെള്ളാളർ മുന്നേറ്റ കഴകം എന്ന ജാതിസംഘടനയുടെ യുവജനവിഭാഗം സെക്രട്ടറി പന്തൽ രാജയും ഭീഷണിപ്പെടുത്തുന്നെന്നാണ് ആരോപണം. വെള്ളാളർ സമുദായത്തിൽപ്പെട്ട ഉദയദാക്ഷായണിയും ദളിത് വിഭാഗത്തിൽപ്പെട്ട മദനനും പ്രണയത്തിലായിരുന്നു. ഉദയദാക്ഷായണിയുടെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹിതരാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. സി.പി.എം. നേതാക്കളുടെ സഹായത്താൽ തിരുനെൽവേലിയിലെ പാർട്ടി ഓഫീസിലായിരുന്നു ഇവരുടെ വിവാഹംനടന്നത്. തുടർന്ന് വധുവിന്റെ വീട്ടുകാർ പാർട്ടി ഓഫീസ് തകർത്തിരുന്നു.…

Read More

പ്രമേയം പാസാക്കണം; നീറ്റിനെതിരേ ഇന്ത്യസഖ്യം ഒരുമിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ.

ചെന്നൈ : മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷയ്ക്ക് (നീറ്റ്) എതിരേ ഇന്ത്യസഖ്യം ഒരുമിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ. ഇന്ത്യ സഖ്യകക്ഷികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ നീറ്റിനെതിരേ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞദിവസം തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഈ മാതൃക പിന്തുടരണമെന്നാവശ്യപ്പെട്ട് ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ കേരളം, കർണാടകം, തെലങ്കാന, ഡൽഹി, ഝാർഖണ്ഡ്, ഹിമാചൽപ്രദേശ്, പഞ്ചാബ്, ബംഗാൾ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. നീറ്റ് വിഷയം ശക്തമായി പാർലമെന്റിൽ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കും സ്റ്റാലിൻ കത്തയച്ചു. നീറ്റിന് എതിരേ തമിഴ്‌നാട് ശക്തമായ സമരം നടത്തിവരുകയാണെന്ന്…

Read More

അമ്മയാനയെ പിരിഞ്ഞ്‌ ഒറ്റപ്പെട്ടുപോയ കുട്ടിയാന ചരിഞ്ഞു

ഊട്ടി : അമ്മയാനയെ പിരിഞ്ഞ്‌ മരുതമലയിലെ കവുങ്ങിൽതോട്ടത്തിൽ ഒറ്റപ്പെട്ടുപോയ ശേഷം പരിപാലനത്തിന് മുതുമലയിലെ തെപ്പക്കാട് ആനസങ്കേതത്തിൽ എത്തിച്ച കുട്ടിയാന ചരിഞ്ഞു. ജൂൺ ഒമ്പതിനാണ് വനപാലകർ കുട്ടിയാനയെ മുതുമലയിൽ എത്തിച്ചത്. നാലുമാസം മാത്രം പ്രായംവരുന്ന കുട്ടിയാനയ്‌ക്ക് ലാക്ടോജനും ഇളനീരും നൽകി പരിപാലിച്ചു വരികയായിരുന്നു.

Read More