എല്ലാ സർക്കാർ ആശുപത്രികളിലും അമിത ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സ സൗകര്യം ഒരുക്കും;

ചെന്നൈ : എല്ലാ സർക്കാർ ആശുപത്രികളിലും അമിത ശരീരഭാരം കുറയ്ക്കാനും അമിത രക്തസമർദം, പ്രമേഹം, കരൾരോഗം എന്നിവയ്ക്കുള്ള ചികിത്സയും നൽകുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി എം. സുബ്രഹ്മണ്യം നിയമസഭയിൽ അറിയിച്ചു. അമിതവണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നിലവിൽ ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലും, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജ് ആശുപത്രികളിലും നടത്തുന്നുണ്ട്. ഇനിയെല്ലാ ജില്ലകളിലുമുള്ള മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ശസ്ത്രക്രിയ നടത്താനുള്ള സൗകര്യങ്ങളുണ്ടാകും. ഇതോടൊപ്പം ആരംഭത്തിൽത്തന്നെ അർബുദം കണ്ടെത്താനുള്ള പരിശോധനാസംവിധാനവും ഏർപ്പെടുത്തും. ഇതിനായി 27 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.…

Read More

സംസ്ഥാനത്ത് വനിതാ ശാക്തീകരണത്തിനായി 1,185 കോടി രൂപയുടെ പദ്ധതികൾ നടത്തും

ചെന്നൈ : ലോക ബാങ്കിന്റെ പിന്തുണയോടെ തമിഴ്‌നാട്ടിൽ 1,185 കോടിരൂപ ചെലവിൽ വനിതാ ശാക്തീകരണത്തിനായി വിവിധപദ്ധതികൾ നടപ്പിലാക്കുന്നു. തൊഴിലുംസുരക്ഷയും ഒരുക്കി സ്ത്രികളെകരുത്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അഞ്ചുവർഷത്തെ പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് മന്ത്രി ഉദയനിധി സ്റ്റാലിൻ അറിയിച്ചു. ഇതുപ്രകാരം നടപ്പ് അധ്യയനവർഷംമുതൽ സൈക്കോമെട്രിക് പരിശോധനയിലൂടെ എട്ടാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള സർക്കാർസ്കൂൾവിദ്യാർഥിനികളുടെ പ്രതിഭകണ്ടെത്തി സംരംഭകത്വ നൈപുണ്യ പരിശീലനംനൽകും. ഇതിലൂടെ ഒട്ടേറെ തൊഴിലവസരങ്ങളും ഒരുക്കും. എട്ടുജില്ലകളിൽ സ്ത്രീകളുടെ കഴിവുകൾകണ്ടെത്തി ഗുണമേന്മയുള്ള തൊഴിൽപദ്ധതി വികസിപ്പിച്ച് നടപ്പിലാക്കും. നൈപുണ്യ വികസനം, സംരംഭകത്വം, മനഃശാസ്ത്രപരമായ കൗൺസിലിങ്, തൊഴിൽ എന്നിവയെക്കുറിച്ച് വനിതകൾക്ക് ആശയവിനിമയംനടത്താനായി പ്രത്യേകകേന്ദ്രം…

Read More

ഇന്ന് നിയമസഭയിൽ മദ്യനിരോധന ഭേദഗതി ബിൽ അവതരിപ്പിക്കും

ചെന്നൈ : തമിഴ്‌നാട്ടിൽ മദ്യനിരോധന നിയമ ഭേദഗതി ബിൽ ശനിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. വ്യാജമദ്യം വിൽപ്പന നടത്തിയാൽ കടുത്തശിക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബിൽ അവതരിപ്പിക്കുന്നത്. ജീവൻ അപകടത്തിലാക്കുന്ന വ്യാജമദ്യവിൽപ്പന നടത്തുന്നവർക്ക് കടുത്തശിക്ഷ നൽകാതെ വിൽപ്പന ഇല്ലാതാക്കാൻ കഴിയില്ലെന്നും സ്റ്റാലിൻ പറഞ്ഞു. 1937-ലെ തമിഴ്‌നാട് പ്രൊഹിബിഷൻ നിയമവും ചർച്ചചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ വേണ്ട; പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി.

ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. മെഡിക്കല്‍ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. നീറ്റ് നടപ്പാക്കുന്നതിന് മുമ്പ് 12 ാം ക്ലാസിലെ മാര്‍ക്കിനടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രവേശനം. ഇത് വീണ്ടും നടപ്പിലാക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം. നീറ്റ് പരീക്ഷ ക്രമക്കേടും വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചത്. മണിതനേയ മക്കള്‍ കച്ചി, മറുമലര്‍ച്ചി ദ്രാവിഡ…

Read More

വാനിന് മുകളിലേക്ക് ആൽമരം വീണ് അപകടം രണ്ടുപേർ മരിച്ചു

സേലം : കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത്‌ ആൽമരം വാനിന് മുകളിലേക്ക്‌ മറിഞ്ഞുവീണ്‌ രണ്ടുപേർ മരിച്ചു. പി.ആർ. പാളയത്തിലെ മാരപ്പ (48), വെങ്കടേശ്‌ (35) എന്നിവരാണ്‌ മരിച്ചത്‌. സെപ്റ്റിക്‌ ടാങ്ക്‌ വാൻ ഡ്രൈവറായ മാരപ്പ, വെങ്കടേശിനൊപ്പം വീട്ടിലേക്ക്‌ മടങ്ങുമ്പോൾ മത്തഗിരി-ഇടയനല്ലൂർ റോഡിൽ ഉച്ചയ്ക്ക്‌ 1.10-നാണ് അപകടമുണ്ടായത്. റോഡരികിൽ നിന്നിരുന്ന പഴയ ആൽമരം വേരോടെ ചാഞ്ഞ്‌ വാനിന്റെ മുകളിലേക്ക്‌ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു. അഗ്നിരക്ഷാസേനയും പോലീസും സംഭവസ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

Read More

സീമാനുമായി സഖ്യത്തിനില്ലെന്നു സൂചന നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കാൻ വിജയ്‌യുടെ പാർട്ടി

ചെന്നൈ : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തനിച്ചു മത്സരിക്കും. സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷിയുമായി സഹകരിക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇപ്പോൾ വിജയ്‍ക്ക് താത്പര്യമില്ലെന്നാണ് വിവരം. കന്നിയങ്കംകുറിക്കുന്ന തമിഴക വെട്രി കഴകത്തിനും തിരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതം വർധിപ്പിച്ചുകൊണ്ടിരിക്കുന്ന നാം തമിഴർ കക്ഷിക്കും 2026 നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. ദ്രാവിഡ പാർട്ടികൾക്കുള്ള ബദൽ എന്നനിലയിലാണ് സീമാൻ പാർട്ടി ആരംഭിക്കുന്നത്. വിജയ്‌യുടെ നീക്കവും ഇതുതന്നെ. തിരഞ്ഞെടുപ്പിൽ വിജയ് തനിച്ചുനിൽക്കുകയാണെങ്കിൽ വോട്ടുകൾ ഗണ്യമായി ഭിന്നിക്കുമെന്നും ഡി.എം.കെ.യ്ക്കും അണ്ണാ ഡി.എം.കെ.യ്ക്കുമാണ് ഇത്…

Read More

അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പത്രസമ്മേളനം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് അണ്ണാമലൈയുടെ നോട്ടീസ്

ചെന്നൈ : അപകീർത്തിപ്പരാമർശത്തിന്റെ പേരിൽ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡി.എം.കെ. ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതിക്ക്‌ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ നോട്ടീസ്. കള്ളക്കുറിച്ചി വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണത്തിന്റെ പേരിലാണ് നടപടി. മദ്യദുരന്തത്തിന് പിന്നിൽ അണ്ണാമലൈയും ബി.ജെ.പി.യുമാണെന്നായിരുന്നു ഭാരതിയുടെ ആരോപണം. പത്രസമ്മേളനത്തിൽ ഭാരതി നടത്തിയ ആരോപണം ഒട്ടേറെ വാർത്താചാനലുകൾ സംപ്രേഷണംചെയ്തു. ഒട്ടേറെ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയുംചെയ്തു. ഇതിലൂടെ തനിക്ക് വലിയ മാനഹാനിയുണ്ടായെന്നും അണ്ണാമലൈ നോട്ടീസിൽ പറയുന്നു. അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭാരതി പത്രസമ്മേളനം നടത്തിയത്. അതിനാൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിന് മൂന്നു ദിവസത്തിനുള്ളിൽ…

Read More

നിയമസഭയിൽനിന്ന് പാർട്ടി എം.എൽ.എ.മാരെ സസ്പെൻഡ് ചെയ്ത വിവാദത്തിൽ നിരാഹാരസമരം: അണ്ണാ ഡി.എം.കെ.ക്ക്‌ പിന്തുണയുമായി ഡി.എം.ഡി.കെ.യും എൻ.ടി.കെ.യും

ചെന്നൈ : നിയമസഭയിൽനിന്ന് പാർട്ടി എം.എൽ.എ.മാരെ സസ്പെൻഡ് ചെയ്തതിനെതിരേ അണ്ണാ ഡി.എം.കെ. നേതാക്കൾ നിരാഹാരസമരം നടത്തി. പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എഗ്‌മോറിലായിരുന്നു ഒരുദിവസത്തെ നിരാഹാരം. സമരത്തിന് ഡി.എം.ഡി.കെ.യും നാം തമിഴർ കക്ഷിയും പിന്തുണപ്രഖ്യാപിച്ചു. കള്ളക്കുറിച്ചി മദ്യദുരന്തവിഷയം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് സഭയിൽ ബഹളമുണ്ടാക്കിയതിനാണ് അണ്ണാ ഡി.എം.കെ. എം.എൽ.എ.മാരെ സസ്പെൻഡ് ചെയ്തത്. തുടർച്ചയായദിവസങ്ങളിൽ സഭയിൽ ബഹളമുണ്ടാക്കി, നടപടികൾ തടസ്സപ്പെടുത്തി എന്നീകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ. ഇതോടെ നടപ്പുസമ്മേളനത്തിലെ ബാക്കിയുള്ളദിവസങ്ങളിൽ പങ്കെടുക്കാൻ അണ്ണാ ഡി.എം.കെ. എം.എൽ.എ.മാർക്ക് കഴിയാതെവരികയായിരുന്നു. ഡി.എം.കെ. സർക്കാരിന്റെ ജനാധിപത്യവിരുദ്ധനടപടിയാണിതെന്ന് നിരാഹാരസമരം ഉദ്ഘാടനംചെയ്ത എടപ്പാടി പളനിസ്വാമി ആരോപിച്ചു.

Read More

ബംഗാൾ തീവണ്ടി അപകടം: കൃത്യമായ പരിശീലനം നൽകിയില്ലെന്ന് ലോക്കോ പൈലറ്റുമാർ

ചെന്നൈ : ഒട്ടോമാറ്റിക് സിഗ്നൽ സംവിധാനമുള്ള നോർത്ത് ഫ്രോണ്ടിയർ റെയിൽവേയിൽ ലോക്കോ പൈലറ്റുമാർക്ക് നൽകിയത് ഒറ്റദിവസത്തെ പരിശീലനം മാത്രമെന്ന് റെയിൽവേ വ്യക്തമാക്കി. ഈമാസം 17-ന് പശ്ചിമബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻഗംഗ എക്സ്‌പ്രസ് ചരക്ക് തീവണ്ടിയിലിടിച്ച് 10 പേർ മരിച്ച സംഭവത്തിൽ ലോക്കോ പൈലറ്റ് വേഗനിയന്ത്രണം ലംഘിച്ചാണ് തീവണ്ടി ഓടിച്ചതെന്നായിരുന്നു റെയിൽവേ അധികൃതരുടെ ആദ്യപ്രതികരണം. തുടർന്ന് റെയിൽവേ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ അപകടം നടന്ന റൂട്ടിൽ ഒട്ടോമാറ്റിക് സിഗ്നൽ ഏർപ്പെടുത്തിയപ്പോൾ തീവണ്ടി ഓടിക്കുന്നതിന് ലോക്കോ പൈലറ്റുമാർക്ക് വേണ്ടത്ര പരിശീലനം നൽകിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. സിഗ്നൽ സംവിധാനം ഒട്ടോമാറ്റിക്കിലേക്ക്…

Read More

യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ചെന്നൈ : സ്വകാര്യ ധനകാര്യകമ്പനിയിൽ ജോലിചെയ്തിരുന്ന യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ധാരാപുരം കാമരാജപുരം സ്വദേശി ബി. പ്രകാശാണ് (32) മരിച്ചത്. ഇയാൾക്ക് ഭാര്യയും മൂന്നുവയസ്സുള്ള ആൺകുട്ടിയുമുണ്ട്. കടബാധ്യതയെത്തുടർന്ന് ആത്മഹത്യചെയ്തതാണെന്നാണ് സൂചന. ധാരാപുരംപോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More