ടൂറിസ്റ്റ് പെർമിറ്റ് വിവാദം; തമിഴ്‌നാട്ടിൽ കുത്തനെ ഉയർത്തി ദീർഘദൂര ബസ് ടിക്കറ്റ് നിരക്ക്

ചെന്നൈ : ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി സ്റ്റേജ് കാരേജ് സർവീസ് നടത്തുന്ന ഇതരസംസ്ഥാന ബസുകളെ വിലക്കിയതോടെ തമിഴ്‌നാട്ടിൽ ദീർഘദൂര ബസ് ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. വാരാന്ത്യത്തിൽ ചെന്നൈയിൽനിന്ന് സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളിലേക്കുള്ള ബസ് സർവീസുകളുടെ നിരക്കാണ് ഉയർത്തിയത്. ചെന്നൈ-മധുര, ചെന്നൈ-തിരുനെൽവേലി, ചെന്നൈ-കോയമ്പത്തൂർ തുടങ്ങിയ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ 1000 രൂപയോളമാണ് വർധന. മുമ്പ് 1000 രൂപ മുതൽ 1200 രൂപ വരെയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 2000 രൂപ വരെയാണ് ഈടാക്കുന്നത്. ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ നികുതിവെട്ടിപ്പ്‌ നടത്തുന്നത് തടയാനാണ് ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത…

Read More

അണ്ണാമലൈയെ വിമർശിച്ചു; ബി.ജെ.പി. സംസ്ഥാന ഘടകത്തിലുണ്ടായ തമ്മിലടിയുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കൾക്കെതിരേ നടപടി

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് തമിഴ്‌നാട് ബി.ജെ.പി. സംസ്ഥാന ഘടകത്തിലുണ്ടായ തമ്മിലടിയുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കൾക്കെതിരേ നടപടി. ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ കെ. അണ്ണാമലൈയെ രൂക്ഷമായി വിമർശിച്ച പാർട്ടി ബൗദ്ധികവിഭാഗം നേതാവ് കല്യാണരാമനും മുൻഅധ്യക്ഷ തമിഴിസൈ സൗന്ദർരാജനെതിരേ രംഗത്തുവന്ന ഒ.ബി.സി. വിഭാഗം സംസ്ഥാനസെക്രട്ടറി തിരുച്ചി സൂര്യക്കും എതിരേയാണ് നടപടി. കല്യാണരാമനെ പാർട്ടിയുടെ അംഗത്വത്തിൽനിന്ന് നീക്കിയപ്പോൾ സൂര്യയെ പാർട്ടി പദവികളിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ബി.ജെ.പി.യുടെ പരാജയത്തിനുകാരണം അണ്ണാമലൈയാണെന്നായിരുന്നു കല്യാണരാമന്റെ ആരോപണം. അണ്ണാമലൈ നുണയനാണെന്നും അഭിപ്രായപ്പെട്ടു. പരാജയത്തിന്റെ പേരിൽ അണ്ണാമലൈയെ വിമർശിച്ചതോടെയാണ് അദ്ദേഹവുമായി വളരെ അടുപ്പംപുലർത്തുന്ന തിരുച്ചി സൂര്യ…

Read More

ബസ്‌ഡേ ആഘോഷം; വടിവാളുമായെത്തിയ നാല്‌ വിദ്യാർഥികൾ അറസ്റ്റിൽ

ചെന്നൈ : ബസ്‌ഡേ ആഘോഷത്തിൽ പങ്കെടുക്കാൻ വടിവാളുമായെത്തിയ നാല്‌ കോളേജ്‌ വിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു. പ്രസിഡൻസി സർക്കാർ കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥികളായ ഗുണ (20), ജനകൻ (19), ബാലാജി (19), ഇസക്കി (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് നാലു വടിവാൾ പിടിച്ചെടുത്തു. ന്യൂ വാഷർമാൻപേട്ടിനുസമീപം വിദ്യാർഥികൾ ബസ് തടഞ്ഞുനിർത്തി ആഘോഷത്തിൽ ഏർപ്പെടുകയായിരുന്നു. പൊതുജനങ്ങൾക്ക് ശല്യമായതോടെ പോലീസ് വിദ്യാർഥികളെ വളഞ്ഞു. ഇതിനിടയിൽ ഓടിരക്ഷപ്പെട്ട നാലു വിദ്യാർഥികളെ പോലീസ് പിടികൂടി പരിഡശോധിച്ചപ്പോഴാണ് വടിവാൾ കണ്ടെടുത്തത്.

Read More

വ്യാജമദ്യ വിൽപന റിപ്പോർട്ട്: ടാസ്മാക് ജീവനക്കാർക്ക് നിർദേശം

ചെന്നൈ : കളളകുറിച്ചി ജില്ലയിൽ മദ്യപിച്ച് 40ലധികം പേർ മരിച്ച സാഹചര്യത്തിൽ ടാസ്മാക് കടയ്ക്ക് സമീപം മദ്യവിൽപ്പന നടന്നാൽ ഉടൻ അറിയിക്കണമെന്ന് ജില്ലാ മാനേജർമാർ ജീവനക്കാർക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് അതാത് ജില്ലാ മാനേജർമാർ തമിഴ്നാട്ടിലെ ടാസ്മാക് കടകളിലെ ജീവനക്കാർക്ക് സർക്കുലർ അയച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും അവർ പ്രവർത്തിക്കുന്ന മദ്യശാലയ്ക്ക് സമീപമോ മറ്റ് സ്ഥലങ്ങളിലോ വ്യാജമദ്യം, കഞ്ചാവ്, മയക്കുമരുന്ന് ഗുളികകൾ എന്നിവ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ജില്ലാ മാനേജരെയോ ജില്ലാ മാനേജരുടെ ഓഫീസിലോ അറിയിക്കണം. വിവരം നൽകുന്നയാളുടെ പേരും മൊബൈൽ നമ്പറും രഹസ്യമായി…

Read More

വ്യാജമദ്യവിൽപ്പന പോലീസ് മൗനാനുവാദം നൽകിയതിനാലെന്ന് ആരോപണം ; കളക്ടറുടെ നിഷേധം ദുരന്തവ്യാപ്തി കൂട്ടി; ജില്ലാകളക്ടർക്ക് സ്ഥലംമാറ്റം

ചെന്നൈ : അനധികൃത മദ്യവിൽപ്പനയ്ക്ക് പോലീസ് മൗനാനുവാദം നൽകിയതാണ് കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആരോപിച്ചു. വിഷമദ്യം കഴിച്ചവർ പിടഞ്ഞുവീണ് മരിക്കുന്നതിനിടയിലും ജില്ലാകളക്ടർ നിഷേധവുമായിവന്നത് ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാൻ വഴിയൊരുക്കുകയുംചെയ്തു. കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്ത് പോലീസ് സ്റ്റേഷനിൽനിന്ന് 500 മീറ്റർ മാത്രം അകലെയാണ് വ്യാജമദ്യവിൽപ്പന നടന്ന സ്ഥലം. മാസങ്ങളായി ഇവിടെ അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്നും പോലീസിന്റെ അറിവോടെയാണ് അതെന്നും നാട്ടുകാർ ആരോപിച്ചു. ആരെങ്കിലും പരാതിപ്പെട്ടാൽ കുറച്ചു ദിവസത്തേക്ക് വിൽപ്പന നിർത്തിവെക്കും. പരാതിപ്പെട്ടയാളുടെ വിവരം പോലീസു തന്നെ വിൽപ്പനക്കാരെ അറിയിക്കും. അവർ ഭീഷണിയുമായെത്തുകയും ചെയ്യും-…

Read More

പച്ചക്കറിയിലെ സ്റ്റാർ ആയി മുരിങ്ങക്കായ; വില 200 രൂപയിലേക്ക്; ഇനിയും വില ഉയരും

ചെന്നൈ : മുരിങ്ങക്കായുടെ വില 200 രൂപയായി ഉയർന്നു. മേയിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പെയ്ത മഴയെത്തുടർന്നാണ് മുരിങ്ങക്കായുടെ ഉത്പാദനത്തെ ബാധിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു. മൂന്നാഴ്ച മുമ്പുവരെ കിലോയ്ക്ക് 40-നും 50 രൂപയ്ക്കും ഇടയിൽ വിൽപ്പന നടത്തിയിരുന്ന മുരിങ്ങക്കായുടെ വിലയാണ് ഇപ്പോൾ 200 രൂപയായി ഉയർന്നത്. ദിണ്ടിഗൽ, മധുര, തിരുപ്പൂർ ജില്ലകളിലാണ് മുരിങ്ങക്കായ ഏറ്റവും കൂടുതൽ ഉത്പാദിക്കുന്നത്. വേനൽമഴ പെയ്തതിനെത്തുടർന്ന് ഈ ജില്ലകളിൽ ഉത്പാദനം കുറഞ്ഞു. അടുത്ത ദിവസങ്ങളിലും മുരിങ്ങക്കായുടെ വില ഉയരുമെന്ന് വ്യാപാരികൾ അറിയിച്ചു.

Read More

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി; മദ്യം വിറ്റ 10 പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. നൂറിലേറെപ്പേർ ചികിത്സയിൽ തുടരുന്നു. പലരും അതീവ ഗുരുതര നിലയിലാണ്. പലർക്കും കാഴ്ച നഷ്ടപ്പെട്ടു. സംസ്ഥാനത്തെ നടുക്കിയ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടർനടപടികൾ ശുപാർശ ചെയ്യാനുമായി റിട്ട.ജഡ്ജിയെ ഏകാംഗ കമ്മിഷനായി നിയോഗിച്ച സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ ധനസഹായം കൈമാറി. മന്ത്രി ഉദയനിധി സ്റ്റാലിൻ നേരിട്ടെത്തിയാണ് തുക നൽകിയത്. ആശുപത്രിയിൽ കഴിയുന്നവർക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യം വിറ്റ 2 സ്ത്രീകൾ അടക്കം 10 പേർ അറസ്റ്റിലായി. മുഖ്യപ്രതിയെന്നു സംശയിക്കുന്നയാൾ…

Read More

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: നടൻ വിജയ് ആശുപത്രിയിൽ എത്തി ആശ്വസിപ്പിച്ചു

ചെന്നൈ : കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടു സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ നടനും തമിഴ്‌നാട് വെട്രി കഴകം പ്രസിഡൻ്റുമായ വിജയ് നേരിട്ട് കണ്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അനുശോചനം രേഖപ്പെടുത്തി. കള്ളക്കുറിച്ചി കരുണാപുരം ഭാഗത്ത് വ്യാജമദ്യം കുടിച്ച് 42 പേർ മരിച്ച സംഭവം പ്രദേശത്ത് ദുരന്തം വിതച്ചു. മദ്യം കഴിച്ചവരിൽ പലർക്കും ഛർദ്ദി, തലകറക്കം, തലവേദന, വയറുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് കള്ളക്കുറിച്ചി സർക്കാർ ആശുപത്രി, വില്ലുപുരം സർക്കാർ ആശുപത്രി, പുതുച്ചേരി ജിപ്മർ ആശുപത്രി, സേലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ…

Read More

മാന്ത്രികരത്ന പുരസ്കാരത്തിന് അർഹരായി സംസ്ഥാനത്തെ രണ്ട് മജീഷ്യൻമാർ

ചെന്നൈ : ഇന്ത്യൻ മാജിക് അക്കാദമിയുടെ 2024-ലെ മാന്ത്രികരത്ന പുരസ്കാരത്തിന് തമിഴ്‌നാട്ടിലെ മജീഷ്യൻമാരായ വിഘ്നേഷ് പ്രഭുവും അശോക് മുത്തു സാമിയും അർഹരായി. മുതിർന്ന ജാലവിദ്യക്കാരായ ആർ.കെ. മലയത്ത്, മിത്ര എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്. സ്വർണമെഡലും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വംമന്ത്രി പി.കെ. ശേഖർ ബാബു സമ്മാനിക്കും. സംഗീത സംവിധായകൻ ശരത് വിശിഷ്ടാതിഥിയാകും. ഒട്ടേറെ മജിഷ്യൻമാരുടെ ഇന്ദ്രജാലപ്രകടനവും ഉണ്ടായിരിക്കും.

Read More

കള്ളക്കുറിശ്ശിയില്‍ വില്ലനായത് ‘പാക്കറ്റ് ചാരായം’; വിറ്റയാള്‍ അറസ്റ്റില്‍; മരണം 42 ആയി

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിശ്ശിയിലുണ്ടായ മദ്യദുരന്തത്തിനിരയായത് അനധികൃതമായി നിര്‍മ്മിച്ച പാക്കറ്റ് ചാരായം കുടിച്ചവര്‍. ജില്ലാ കലക്ടര്‍ എം എസ് പ്രശാന്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കരുണാപുരം സ്വദേശി സുരേഷ് ആണ് വ്യാജമദ്യം കഴിച്ച് ആദ്യം മരിച്ചത്. വ്യാജമദ്യം കഴിച്ചാണ് മരണമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. സുരേഷിന്റെ സംസ്‌കാര ചടങ്ങിനെത്തിയവരും വ്യാജമദ്യം കഴിച്ചിരുന്നു. കൂലിവേലയെടുച്ച് ഉപജീവനം കഴിച്ചിരുന്നവരാണ് ദുരന്തത്തിനിരയായത്. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചിലര്‍ക്ക് തലകറക്കം, തലവേദന, ഛര്‍ദി, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും 4 പേര്‍ മരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ചെന്നൈയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ്, മദ്യദുരന്തമുണ്ടായ…

Read More