കുവൈത്ത് തീപിടിത്തത്തിൽ മരിച്ച സംസ്ഥാനത്ത് നിന്നുള്ള 7 പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച 7 തമിഴരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ദുരിതാശ്വാസ സഹായം നൽകാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു. മരിച്ചവരുടെ മൃതദേഹം തമിഴ്‌നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച കുവൈറ്റിലെ മംഗഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള വീരസാമി മാരിയപ്പൻ, ട്രിച്ചി ജില്ലയിൽ നിന്നുള്ള എപമേശൻ രാജു, കടലൂർ ജില്ലയിൽ നിന്നുള്ള കൃഷ്ണമൂർത്തി ചിന്നദുരൈ, ചെന്നൈ ജില്ലയിൽ നിന്നുള്ള ഗോവിന്ദൻ ശിവശങ്കർ, തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ബുനാഫ് റിച്ചാർഡ് റോയ്,…

Read More

കുതിച്ചുയർന്ന് യു.എസ്. വിദ്യാർഥി വിസ: ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയത്തിൽ ഒറ്റ ദിവസം നടന്നത് 3,900 അഭിമുഖം

ചെന്നൈ : ഇന്ത്യയിൽനിന്നുള്ള വിദ്യാർഥി വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ചെന്നൈയിലെ യു.എസ്. കോൺസുലർ ടീം അറിയിച്ചു. വാർഷിക സ്റ്റുഡന്റ് വിസാ ദിനമായ വ്യാഴാഴ്ച ഇന്ത്യയിൽ 3,900 വിദ്യാർഥി വിസ അപേക്ഷകരുടെ അഭിമുഖമാണ് നടന്നത്. ഉപരിപഠനത്തിനായി യു.എസിലേക്കു പോകുന്നതിന് വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് യു.എസ്. കോൺസുലേറ്റ് അധികൃതർ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. 2023-ൽ ഇന്ത്യയിൽനിന്ന് 1,40,000 വിദ്യാർഥി വിസകളാണ് അനുവദിച്ചത്. അതിനു മുമ്പത്തെ മൂന്നു വർഷക്കാലത്തെ മൊത്തം വിദ്യാർഥി വിസയേക്കാൾ കൂടുതലായിരുന്നു അത്. ഈ വർഷം അനുവദിക്കുന്ന…

Read More

യാത്രക്കാരുടെ എണ്ണം വർധിച്ചു; 28 മെട്രോ തീവണ്ടികൾ വാങ്ങാൻ ധാരണ

ചെന്നൈ : യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ ചെന്നൈ മെട്രോ 28 മെട്രോ തീവണ്ടികൾകൂടി വാങ്ങാൻ തീരുമാനിച്ചു. ഇതിനായി വിദേശ കമ്പനിയുമായി ധാരണയിൽ ഏർപ്പെട്ടതായി ചെന്നൈ മെട്രോ റെയിൽവേ അധികൃതർ അറിയിച്ചു. 2,820 കോടി രൂപയാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ആറ് കോച്ചുകളുള്ള 28 വണ്ടികളാണ് വാങ്ങുക. പുതിയ കോച്ചുകൾ നിർമിക്കാൻ രണ്ടുവർഷമെടുക്കുമെന്നും മെട്രോ റെയിൽവേ അധികൃതർ അറിയിച്ചു. നിലവിൽ വിമാനത്താവളത്തിൽനിന്ന് വിംകോനഗർവരെയും, ചെന്നൈ സെൻട്രൽ മുതൽ സെന്റ് തോമസ് വരെയുമാണ് മെട്രോ സർവീസ് നടത്തുന്നത്. നിലവിൽ പുതിയ മൂന്ന് റെയിൽവേ പാതകളുടെ നിർമാണം നടന്നുകൊണ്ടിരിക്കയാണ്.

Read More

സംസ്ഥാനത്ത് 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ 200-ലധികം സീറ്റ് ലക്ഷ്യമിട്ട് ഡി.എം.കെ

ചെന്നൈ : 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ 200-ലധികം സീറ്റ് ലക്ഷ്യമിട്ട് ഡി.എം.കെ. പാർട്ടി പ്രവർത്തകർക്ക് എഴുതിയ കത്തിലാണ് സുപ്രധാന ലക്ഷ്യത്തെ സംബന്ധിച്ച് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ പ്രഖ്യാപനം. വിജയം നേടുന്നതിനായി പ്രവർത്തകർ ഇപ്പോൾത്തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണമെന്നും സ്റ്റാലിൻ ആഹ്വാനംചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റും ഡി.എം.കെ. സഖ്യത്തിനു തൂത്തുവാരാനായി. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചുകൊണ്ടും വിഭാഗീയരാഷ്ട്രീയത്തെ തടഞ്ഞുനിർത്തിക്കൊണ്ടും രാജ്യത്തെ നയിക്കാൻ തമിഴ്നാട്ടിലെ ജനങ്ങൾ നൽകിയ വോട്ടുകളായിരുന്നു വിജയത്തിലേക്കു നയിച്ചത്. താൻ ചിന്തിക്കുന്നതുപോലെ പാർട്ടിപ്രവർത്തകർ പ്രവർത്തിച്ചു. ആശങ്കകളും തളർച്ചയും ഉണ്ടായപ്പോൾപോലും അതിനെ ധൈര്യപൂർവം മറികടന്നു.…

Read More

ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ സ്വർണം; മാരിയപ്പന് 75 ലക്ഷം പാരിതോഷികം നൽകി

ചെന്നൈ : ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ സ്വർണം നേടിയ മാരിയപ്പൻ തങ്കവേലുവിന് സംസ്ഥാനസർക്കാരിന്റെ പാരിതോഷികമായി 75 ലക്ഷം രൂപ നൽകി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ തുകയുടെ ചെക്ക് മാരിയപ്പന് കൈമാറി. കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ, കായിക വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി അതുല്യാ മിശ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജപ്പാനിൽ കഴിഞ്ഞമാസം നടന്ന ചാമ്പ്യൻഷിപ്പിലാണ് പുരുഷവിഭാഗത്തിലെ ഹൈജംപിൽ റെക്കോഡ് നേട്ടത്തോടെ മാരിയപ്പൻ സ്വർണം നേടിയത്.

Read More

കുവൈറ്റ് തീപിടിത്തം: തമിഴ്നാട് സ്വദേശി മരിച്ചു; അപകടം നാട്ടിലേക്ക് മടങ്ങാൻ രണ്ടാഴ്ച്ച ബാക്കി നിൽക്കെ

ചെന്നൈ : കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ കാട്ടുമണ്ണാർകോവിൽ സ്വദേശി മരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം നടന്നത്. കുവൈത്തിൻ്റെ തെക്ക് ഭാഗത്തുള്ള അഹമ്മദി ഗവർണറേറ്റിന് കീഴിലുള്ള മംഗഫിൽ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരടക്കം 49 പേർ മരിച്ചു . സംഭവത്തിൽ 5 തമിഴർ മരിച്ചതായി പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കടലൂർ ജില്ലയിലെ കാട്ടുമണ്ണാർകോവിലിനടുത്ത് മുട്ടം വില്ലേജിലെ കൃഷ്ണമൂർത്തിയുടെ മകൻ ചിന്നദുരൈ (42) കുവൈറ്റിലുണ്ടായ അപകടത്തിൽ മരിച്ചത് എന്ന് സ്ഥിരീകരിച്ചത് .

Read More

നിയമം ലംഘിച്ചതായി ആരോപണം; ഇഷ ഫൗണ്ടേഷന് മദ്രാസ് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്

ചെന്നൈ : കോയമ്പത്തൂരിലെ ഇക്കരൈ ബൂലുവാമ്പട്ടിയിൽ നിർമിച്ച ശ്മശാനം പ്രവർത്തിപ്പിക്കുന്നതിൽനിന്ന് ഇഷ ഫൗണ്ടേഷന് മദ്രാസ് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്. സംഭവത്തിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഇഷ ഫൗണ്ടേഷൻ നിർമിച്ച ശ്മശാനത്തിനെതിരേ പ്രദേശവാസിയായ എസ്.എൻ. സുബ്രഹ്മണ്യനാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനവാസ കേന്ദ്രത്തിൽനിന്നോ ജലസ്രോതസസ്സിൽനിന്നോ 90 മീറ്റർ അകലെയേ ശവസംസ്‌കാര കേന്ദ്രങ്ങൾ സ്ഥാപിക്കാവൂ എന്നാണ് നിയമമെന്നും അതുലംഘിച്ചുകൊണ്ടാണ് ഇഷ ഫൗണ്ടേഷൻ ശ്മശാനം നിർമിച്ചതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. തന്റെ വീടിനോട് ചേർന്നാണ് ശ്മശാനമെന്നും യോഗാ സെന്ററിലെ മാലിന്യം മുഴുവൻ ഇവിടെ കൂട്ടിയിടുന്നതുകാരണം തനിക്ക്…

Read More

നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ അപകടത്തില്‍ പരിക്ക്

ചെന്നൈ: നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്. കാല്‍പാദത്തിന്‍റെ എല്ല് പൊട്ടിയെന്നാണ് വിവരം. ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോളിവുഡ് ഇതിഹാസങ്ങളായ കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. പ്രഖ്യാപനം തൊട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഈ ചിത്രം. കമലിന്‍റെ കരിയറിലെ വന്‍ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. സിനിമയിൽ തൃഷ കൃഷ്ണൻ നായികയായി എത്തുന്നത്. കഴിഞ്ഞ…

Read More

പ്രത്യേക തീവണ്ടികൾ റദ്ദാക്കി : ടിക്കറ്റെടുക്കാത്ത യാത്രക്കാർ റിസർവ്ഡ് കോച്ചിൽ കയറിയതോടെ റിസർവ് ചെയ്ത യാത്രക്കാർക്ക് സീറ്റില്ല

ചെന്നൈ : പ്രത്യേക തീവണ്ടികൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ ടിക്കറ്റെടുക്കാത്ത യാത്രക്കാർ പ്രതിദിന തീവണ്ടികളിലെ റിസർവ് ചെയ്ത കോച്ചുകളിൽ തിക്കിത്തിരക്കി കയറി. ഇതോടെ റിസർവ്ഡ് കോച്ചുകളിലടക്കം ടിക്കറ്റെടുത്തവർക്ക് തീവണ്ടിയിൽ കയറാൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച ചെന്നൈ സെൻട്രൽ റെയിൽവേയിൽനിന്ന് പുറപ്പെട്ട ചെന്നൈ- ഹൗറ മെയിൽ (12840) തീവണ്ടിയിൽ ടിക്കറ്റ് റിസർവ് ചെയ്തവർക്കാണ് ഈ ദുരിതം നേരിടേണ്ടിവന്നത്. സ്ലീപ്പർ കോച്ചിൽ റിസർവ് ചെയ്തവരിൽ കൂടുതൽ പേർക്കും തീവണ്ടിയിൽ കയറാൻ കഴിഞ്ഞില്ല. എ.സി. കോച്ചുകളിലും ടിക്കറ്റില്ലാത്ത യാത്രക്കാർ കയറി. കൗണ്ടറുകളിൽനിന്ന് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് എടുത്തവരാണ് റിസർവ്ഡ് കോച്ചുകളിൽ കയറിയത്.…

Read More

സംസ്ഥാനത്ത് അടുത്ത ആറ് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് മുതൽ ആറ് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ചെന്നൈ സോണൽ മെറ്റീരിയോളജിക്കൽ സെൻ്റർ ഡയറക്ടർ സെന്താമരൈ കണ്ണൻ പറഞ്ഞു. ഇന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിയോടും മിന്നലോടും കൂടി നേരിയതോ സാമാനമോ മഴയ്‌ക്ക് സാധ്യതയുണ്ട്. നാളെ (ജൂൺ 13) മുതൽ 17 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. വൈകുന്നേരമോ രാത്രിയോ ചില സ്ഥലങ്ങളിൽ ഇടിയോടും മിന്നലിനോടും കൂടെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ…

Read More