അണ്ണാമലെയ്ക്കു നേരെ രൂക്ഷ വിമര്‍ശനം; പരസ്യപ്രതികരണവുമായി നേതാക്കള്‍

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിക്കു സീറ്റൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലയ്‌ക്കെതിരെ പരസ്യ പ്രതികരണവുമായി നേതാക്കള്‍. അണ്ണാമല ഒരു കോക്കസിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രത്യേകിച്ച് ഒരു തന്ത്രവുമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പു തന്ത്രം ഇല്ലാതിരുന്നതിനാലാണ് പാര്‍ട്ടിക്കു വോട്ടു നേടാനാവാതെ പോയതെന്ന് മുന്‍ സംസ്ഥാന അധ്യക്ഷ തമിഴിശൈ സൗന്ദരാജന്‍ പറഞ്ഞു. നമ്മള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കേണ്ടവരല്ല. മുന്‍പെല്ലാം തെരഞ്ഞെടുപ്പില്‍ നമുക്കു വോട്ടു നേടാനുള്ള തന്ത്രമുണ്ടായിരുന്നു. അണ്ണാമലയ്ക്ക് അത്തരമൊരു സമീപനമില്ലായിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയതു കൊണ്ടു കാര്യമൊന്നുമില്ല, അതുകൊണ്ടു ജനങ്ങളെ സേവിക്കാനാവില്ലെന്ന്…

Read More

ചൂഷണം അനുവദിക്കപ്പെടരുത്; ജൂനിയർ അഭിഭാഷകർക്ക് മിനിമംവേതനം നൽകാണം; മദ്രാസ് ഹൈക്കോടതി

ചെന്നൈ : മിനിമം വേതനംപോലും നൽകാതെ ജൂനിയർ അഭിഭാഷകരെ ചൂഷണംചെയ്യുന്നതിനെതിരേ മദ്രാസ് ഹൈക്കോടതി. ജൂനിയർ അഭിഭാഷകരെ ചൂഷണംചെയ്യുന്ന മുതിർന്ന അഭിഭാഷകരുടെപേരിൽ ബാർ കൗൺസിൽ നടപടിയെടുക്കണമെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് സി. കുമരപ്പൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. പുതുച്ചേരിയിൽ അഭിഭാഷക ക്ഷേമനിധി പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫരീദാ ബീഗം എന്ന വനിത സമർപ്പിച്ച റിട്ട് ഹർജിയിലാണ് നിർദേശം. ‘‘ഒരുകാരണവശാലും ചൂഷണം അനുവദിക്കപ്പെടരുത്. മിനിമംവേതനം നിശ്ചയിച്ച് ജൂനിയർ അഭിഭാഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പാക്കേണ്ടത് ബാർ കൗൺസിലിന്റെ കടമയാണ്. പുതിയ നിയമബിരുദധാരികളോ ജൂനിയർ അഭിഭാഷകരോ ജോലിയിൽ…

Read More

ഐക്യം വേണം : ജയലളിതാ സമാധിയിൽ ധ്യാനത്തിനൊരുങ്ങി ഒ. പനീർശെൽവം

ചെന്നൈ : പിളർപ്പ്നേരിട്ട അണ്ണാ ഡി.എം.കെയിൽ വീണ്ടും ഐക്യമുണ്ടാകാൻ മുൻമന്ത്രിയും ഒ. പനീർശെൽവം പക്ഷം നേതാവുമായ കെ.പി. കൃഷ്ണൻ ജയലളിതാ സമാധിയിൽ ധ്യാനം നടത്തും. ചെന്നൈ മറീന കടൽക്കരയിലുള്ള സമാധിസ്ഥലത്ത് തിങ്കളാഴ്ച ധ്യാനംനടത്താനാണ് തീരുമാനം. പാർട്ടി തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രാർഥന നടത്താൻ തീരുമാനിച്ചതെന്ന് കൃഷ്ണൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുസീറ്റ് പോലും അണ്ണാ ഡി.എം.കെയ്ക്ക് നേടാൻ സാധിക്കാതെ വന്നതോടെ എം.ജി.ആറിന്റെയും ജയലളിതയുടെയും രാഷ്ട്രീയപാരമ്പര്യം അവകാശപ്പെടുന്ന എല്ലാവരും ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് പനീർശെൽവവും വി.കെ. ശശികലയും രംഗത്തെത്തിയിരുന്നു. എന്നാൽ ഇരുവരെയും പാർട്ടിയിൽ ചേർക്കില്ലെന്നാണ് എടപ്പാടി…

Read More

പൊതുസ്ഥലം കൈയേറിയെന്നാരോപിച്ച് നടൻ ശരത്കുമാറിനെതിരെ ഹർജി നൽകി നടൻ ധനുഷിന്റെ അമ്മ;  ശരത്കുമാറിനോട് വിശദീകരണംതേടി മദ്രാസ് ഹൈക്കോടതി

  ചെന്നൈ : പൊതുസ്ഥലം കൈയേറിയെന്നാരോപിച്ച് നടനും രാഷ്ട്രീയനേതാവുമായ ശരത്കുമാറിന്റെ പേരിൽ നടൻ ധനുഷിന്റെ അമ്മ വിജയലക്ഷ്മി നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിശദീകരണംതേടി. ശരത്കുമാറിനോടും ചെന്നൈ കോർപ്പറേഷനോടുമാണ് വിശദീകരണം തേടിയത്. ചെന്നൈയിലെ ടി. നഗർ രാജമന്നാർ സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ താമസക്കാർക്ക് പൊതുവായി ഉപയോഗിക്കാനുള്ള മുകൾനില ശരത്കുമാർ കൈയേറുകയും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുകയുമാണെന്ന് വിജയലക്ഷ്മി ഹർജിയിൽ ആരോപിച്ചു. പരാതിയുമായി താനും അപ്പാർട്ട്‌മെന്റിലെ താമസക്കാരും നേരത്തേ ചെന്നൈ കോർപ്പറേഷൻ അധികൃതരെ കണ്ടിരുന്നെങ്കിലും നടപടിയില്ലാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും വിജയലക്ഷ്മി വ്യക്തമാക്കി. ഹർജിയിലെ തുടർവാദം ജൂലായ് ആദ്യവാരത്തിലേക്കു മാറ്റി.…

Read More

തമിഴക വെട്രി കഴകം; പുതിയ സഖ്യനീക്കവുമായി വിജയ്

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് വിടുതലൈ ചിരുതൈകൾ കക്ഷി(വി.സി.കെ.), നാം തമിഴർ കക്ഷി(എൻ.ടി.കെ.) പാർട്ടികൾക്ക് അഭിനന്ദനമറിയിച്ച് തമിഴക വെട്രി കഴകം(ടി.വി.കെ.) നേതാവും നടനുമായ വിജയ്. രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച വിജയ് നടത്തുന്ന സഖ്യനീക്കമായാണ് ഇതിനെ കാണുന്നത്. സംസ്ഥാനത്ത് മുഴുവൻ സീറ്റിലും വിജയിച്ച ഇന്ത്യസഖ്യത്തെയോ നേതൃത്വംനൽകിയ ഡി.എം.കെ.യെയോ വിജയ് അഭിനന്ദിച്ചില്ല. ഇന്ത്യസഖ്യത്തിൽ ഉൾപ്പെട്ട ദളിത് പാർട്ടിയാണ് തോൽ തിരുമാവളവൻ നേതൃത്വം നൽകുന്ന വി.സി.കെ. രണ്ടുസീറ്റിൽ വിജയിച്ച വി.സി.കെ.യും 39 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച് എട്ടുശതമാനത്തിലേറെ വോട്ടുനേടിയ എൻ.ടി.കെ.യും സംസ്ഥാനപാർട്ടി പദവിക്ക് യോഗ്യത നേടിയിരുന്നു. ഇത്…

Read More

ഭാര്യയുടെ പിറന്നാൾ ആഘോഷത്തിന് അലങ്കരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഭർത്താവ് മരിച്ചു

ചെന്നൈ: വിവാഹശേഷമുള്ള ഭാര്യയുടെ ആദ്യ പിറന്നാൾ ദിനം ആഘോഷമാക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഷോക്ക് ഏറ്റ് മരിച്ചു. ചെന്നൈ വെസ്റ്റ് മാമ്പലം ബൃന്ദാവനം സ്ട്രീറ്റിൽ അഗസ്റ്റിൻ പോൾ (29) സ്വന്തമായി പാഴ്സൽ സർവീസ് നടത്തി വരികയായിരുന്നു. കീർത്തിയാണ് ഭാര്യ. 8 മാസം മുമ്പാണ് ഇവർ വിവാഹിതരായത്. ഇന്നലെയായിരുന്നു കീർത്തിയുടെ 25ാം പിറന്നാൾ. വിവാഹശേഷമുള്ള ഭാര്യയുടെ ആദ്യ പിറന്നാൾ ദിനമായതിനാൽ അഗസ്റ്റിൻ പോൾ ആഘോഷം പ്രത്യേകമായി ആഘോഷിക്കാനും മറക്കാനാവാത്ത വിധം സന്തോഷം പ്രകടിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനായി ഇന്നലെ വൈകിട്ട് സീരിയൽ ബൾബുകൾ സ്ഥാപിച്ച് വീടുമുഴുവൻ അലങ്കരിക്കുന്ന ജോലിയിൽ…

Read More

പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങ്: ചെന്നൈ ഡിവിഷണൽ റെയിൽവേ വനിതാ ലോക്കോ പൈലറ്റിന് ക്ഷണം

ചെന്നൈ: പുതിയ കേന്ദ്ര സർക്കാരിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈ ഡിവിഷൻ റെയിൽവേയിലെ വനിതാ ലോക്കോ പൈലറ്റ് ഐശ്വര്യ എസ്.മേനോന് ക്ഷണം. ‘വന്ദേ ഭാരത്’, ജന ശതാബ്ദി തുടങ്ങിയ മുൻനിര ട്രെയിനുകളിൽ ഐശ്വര്യ ഇതുവരെ 2 ലക്ഷം മണിക്കൂർ പിന്നിട്ടു. ഞായറാഴ്ച ഡൽഹിയിൽ പുതിയ കേന്ദ്രസർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ചെന്നൈ ഡിവിഷണൽ റെയിൽവേയിലെ വനിതാ വനിതാ ലോക്കോ പൈലറ്റ് ഐശ്വര്യ എസ്. മേനോനെയും ഈ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചട്ടുണ്ട്.…

Read More

രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ സൗജന്യ ഐ.വി.എഫ് കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു

ചെന്നൈ: രാജ്യത്ത് ആദ്യമായി 6.97 കോടി രൂപ ചെലവിൽ സൗജന്യ കൃത്രിമ ബീജസങ്കലന കേന്ദ്രം – ഡെലിവറി കോംപ്ലക്‌സ് ചെന്നൈ എഗ്‌മോർ സർക്കാർ ആശുപത്രിയിൽ തുറന്നു. രാജ്യത്ത് ആദ്യമായി സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഈ സൗകര്യം ഇന്നലെ ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ വിദേശത്ത് നിന്ന് കൊണ്ടുവന്ന് ഈ ഫെർട്ടിലൈസേഷൻ സെൻ്റർ സ്ഥാപിച്ചത് എന്ന് മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. കഴിഞ്ഞ 3 വർഷം മുമ്പ് മാതൃമരണ നിരക്ക് 100,000 ജനങ്ങളിൽ 70-ൽ കൂടുതലായിരുന്നു. മാതൃമരണ നിരക്ക് കുറയ്ക്കാൻ സർക്കാർ…

Read More

ആന്ധ്രയുമായി ബന്ധം മെച്ചപ്പെടുത്താൻ ഒരുങ്ങി തമിഴ്‌നാട് സർക്കാർ

ചെന്നൈ : ആന്ധ്രാപ്രദേശിൽ വീണ്ടും മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന ചന്ദ്രബാബു നായിഡുവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ചനടത്തി. കഴിഞ്ഞദിവസം ഇന്ത്യസഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ ഡൽഹിയിലെത്തിയത്. എൻ.ഡി.എ. യോഗത്തിൽ പങ്കെടുക്കാൻ നായിഡുവും എത്തി. യോഗങ്ങൾക്കുശേഷം ഇരുവരും തിരികെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നതിനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കൂടിക്കാഴ്ചനടത്തിത്. വി.ഐ.പി. ലോഞ്ചിലായിരുന്നു സ്റ്റാലിനും നായിഡുവും തമ്മിൽ കണ്ടത്. തിരഞ്ഞെടുപ്പുവിജയത്തിൽ നായിഡുവിനെ അഭിനന്ദിച്ച സ്റ്റാലിൻ ബൊക്കെനൽകി ആദരിക്കുകയുംചെയ്തു. കൂടിക്കാഴ്ചയ്ക്കുശേഷം സാമൂഹിക മാധ്യമത്തിലൂടെ സ്റ്റാലിനാണ് ഇരുവരുംതമ്മിൽ കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചു. നായിഡുവിന് ആശംസകൾ അറിയിച്ചുവെന്നും സഹോദരസംസ്ഥാനങ്ങളായ തമിഴ്‌നാടും…

Read More