മത്സ്യബന്ധന നിരോധനം ജൂൺ 14ന് അവസാനിക്കും; കടലിൽ പോകാനൊരുങ്ങി മത്സ്യത്തൊഴിലാളികൾ

തൂത്തുക്കുടി : 61 ദിവസത്തെ മത്സ്യബന്ധന നിരോധനം ജൂൺ 14ന് അവസാനിക്കും. ഇതിന് പിന്നാലെ രണ്ട് മാസത്തിന് ശേഷം വീണ്ടും കടലിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് തൂത്തുക്കുടി ജില്ലയിലെ മത്സ്യത്തൊഴിലാളികൾ. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് എല്ലാ വർഷവും ഏപ്രിൽ 15 മുതൽ ജൂൺ 14 വരെ തമിഴ്‌നാടിൻ്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ 61 ദിവസത്തെ മത്സ്യബന്ധന നിരോധനം നടപ്പാക്കുന്നുണ്ട്. ഈ കാലയളവിൽ ബോട്ടുകളും ട്രോളറുകളും കടലിൽ മത്സ്യബന്ധനം നടത്തുന്നത് നിരോധിക്കും. ഇതനുസരിച്ച് ഈ വർഷത്തെ 61 ദിവസത്തെ മത്സ്യബന്ധന നിരോധനം ഏപ്രിൽ 15 മുതൽ നിലവിൽ വന്നു.…

Read More

സംസ്ഥാനത്ത് ജൂലൈ മാസം മുതൽ വൈദ്യുതി നിരക്ക് വർധിച്ചേക്കും

ചെന്നൈ: തമിഴ്‌നാട്ടിൽ ജൂലൈയിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. തമിഴ്‌നാട്ടിൽ മൂന്ന് കോടിയിലധികം വൈദ്യുതി കണക്ഷനുകളാണുള്ളത്. ഇലക്‌ട്രിസിറ്റി ബോർഡ്, ഇലക്‌ട്രിസിറ്റി ജനറേഷൻ-ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (ഡാൻജെറ്റ്‌കോ), ഇലക്‌ട്രിസിറ്റി ട്രാൻസ്‌മിഷൻ കോർപ്പറേഷൻ (ടാൻട്രാൻസ്‌കോ) തുടങ്ങിയ കമ്പനികളുടെ നഷ്ടം തുടർച്ചയായി വർധിച്ചുവരികയാണ്. നിലവിൽ 1.60 ലക്ഷം കോടി രൂപയുടെ കടബാധ്യതയുമായി വൈദ്യുതി ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഉള്ളത്. ഇതുമൂലം 2022ൽ വൈദ്യുതി ബിൽ 30 ശതമാനത്തിലധികം വർധിച്ചു. എല്ലാ വർഷവും ജൂലൈ 1 മുതൽ 2026-27 വരെ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തമിഴ്‌നാട് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി…

Read More

താംബരത്തു നിന്ന് ഈ ദിവസങ്ങളിൽ പ്രത്യേക എ.സി. തീവണ്ടി സർവീസ് നടത്തും; വിശദാംശങ്ങൾ

ചെന്നൈ : താംബരത്തുനിന്ന് മംഗളൂരു ജങ്ഷനിലേക്ക് എ.സി. ബൈ വീക്കിലി പ്രത്യേക എ.സി. തീവണ്ടി സർവീസ് നടത്തും. താംബരത്തുനിന്ന് ജൂൺ ഏഴ്, ഒൻപത്, 14,16,21,23,28,30 എന്നീ തീയതികളിൽ ഉച്ചയ്ക്ക് 1.55-ന് പുറപ്പെടുന്ന തീവണ്ടി (06047) പിറ്റേന്ന് രാവിലെ 6.55-ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽനിന്ന് ജൂൺ എട്ട്, 10, 15,17,22,24,29, ജൂലായ് ഒന്ന് തീയതികളിൽ ഉച്ചയ്ക്ക് 12-ന് പുറപ്പെടുന്ന തീവണ്ടി (06048) പിറ്റേന്ന് രാവിലെ 4.45-ന് താംബരത്തെത്തും. 14 എ.സി. കോച്ചുകളാണ് തീവണ്ടിയിലുണ്ടാകുക.

Read More

സംസ്ഥാനത്ത് ഡി.എം.കെ. സഖ്യത്തിന്റെ വിജയം സ്റ്റാറായി സ്റ്റാലിൻ

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യത്തിന്റെ വിജയക്കുതിപ്പിൽ നിർണായകമായത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃപാടവവും തന്ത്രപരമായ നീക്കങ്ങളും. തമിഴ്‌നാട്ടിലെ 39 സീറ്റും പുതുച്ചേരിയിലെ ഒരു സീറ്റും ഇന്ത്യസഖ്യം തൂത്തുവാരി. 1967-നുശേഷം ആദ്യമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലിരിക്കുന്ന ഒരു പാർട്ടി തമിഴ്‌നാട്ടിൽ മുഴുവൻ സീറ്റുകളും നേടുന്നത്. 1991-ലും 1996-ലും 2004-ലും സമാന വിജയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് പ്രതിപക്ഷപ്പാർട്ടികൾക്കായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളും നേടാൻ ഡി.എം.കെ. പ്രവർത്തനം നടത്തിയെങ്കിലും തേനിയിലെ ഒരുസീറ്റിൽ അടിതെറ്റി. അതോടെ 2024-ലെ തിരഞ്ഞെടുപ്പിലേക്ക് കരുനീക്കങ്ങൾ ആരംഭിച്ചു. സഖ്യകക്ഷികളുമായുള്ള ഐക്യം നിലനിർത്താൻ…

Read More

അപരർ കാരണം മുൻമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന് നഷ്ടമാക്കിയത് 10,000 വോട്ട്

ചെന്നൈ : രാമനാഥപുരം ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന് (ഒ.പി.എസ്.) അപരർ കാരണം നഷ്ടമായത് 10,000-ത്തോളം വോട്ടുകൾ. ചക്ക ചിഹ്നത്തിൽ മത്സരിച്ച ഒ.പി.എസിനെതിരായി പനീർശെൽവം എന്ന പേരിൽ അഞ്ച്‌ അപരരാണ് മത്സരിച്ചത്. ഇവരിൽ നാലും ഒ. പനീർശെൽവം എന്ന പേരുകാരായിരുന്നു. ഒരാൾ എം. പനീർശെൽവവും. ഒച്ചപ്പൻ പനീർശെൽവം എന്ന അപരനാണ് ഏറ്റവും കൂടുതൽ വോട്ടു നേടിയത്. ഇദ്ദേഹം 2,981 വോട്ടുകൾ നേടി. മലൈയാണ്ടി പനീർശെൽവം എന്ന എം. പനീർശെൽവം 2,402 വോട്ടുകളും ഒയ്യാതേവർ പനീർശെൽവം 1,929 വോട്ടുകളും ഒയ്യാരം…

Read More

ഇന്ത്യസഖ്യം ഭൂരിപക്ഷത്തിന്റെ കാര്യത്തിലും ശക്തിതെളിയിച്ചു; സംസ്ഥാനത്ത് 23 സീറ്റുകളിൽ ഇന്ത്യസഖ്യത്തിന്റെ ഭൂരിപക്ഷം രണ്ടുലക്ഷം കടന്നു

rahul stalin

ചെന്നൈ : തമിഴ്‌നാട്ടിലെ 39 സീറ്റുകളും വിജയിച്ച ഇന്ത്യസഖ്യം ഭൂരിപക്ഷത്തിന്റെ കാര്യത്തിലും ശക്തിതെളിയിച്ചു. 33 സീറ്റുകളിൽ ഒരുലക്ഷത്തിന് മുകളിലാണ് ഭൂരിപക്ഷം. 23 സീറ്റുകളിൽ ഭൂരിപക്ഷം രണ്ടുലക്ഷത്തിൽ കൂടുതലാണ്. ആറുമണ്ഡലങ്ങളിൽ മൂന്നുലക്ഷത്തിനും നാലുലക്ഷത്തിനും ഇടയിൽ ഭൂരിപക്ഷം നേടി. കനിമൊഴി മത്സരിച്ച തൂത്തുക്കുടി (3.9 ലക്ഷം) അടക്കമുള്ള സീറ്റുകളിലാണ് മൂന്ന്-നാല് ലക്ഷത്തിനുള്ളിൽ ഭൂരിപക്ഷം നേടിയത്. നാലുലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയിൽ ഭൂരിപക്ഷം നേടിയത് ഡി.എം.കെ. ഖജാൻജി ടി.ആർ. ബാലു മത്സരിച്ച ശ്രീപെരുംപുദൂരിലും സി.പി.എമ്മിന്റെ സച്ചിദാനന്ദം മത്സരിച്ച ദിണ്ടിക്കലിലുമാണ്. ഏറ്റവുംകൂടുതൽ ഭൂരിപക്ഷം നേടിയത് കോൺഗ്രസിന്റെ ശശികാന്ത് സെന്തിൽ മത്സരിച്ച തിരുവള്ളൂരിലാണ്.…

Read More

യാത്രക്കാരുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായി ചെന്നൈ- മംഗളൂരു എക്‌സ്‌പ്രസ്സിൽ ഒരു എ.സി. കോച്ചുകൂടി

ചെന്നൈ : ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ (12685/12686) എക്സ്‌പ്രസ്സിൽ ഒരു എ.സി. ത്രീ ടിയർ ഇക്കോണമി കോച്ച് സ്ഥിരമായി കൂട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഇതോടെ, തീവണ്ടിയിൽ ഒരു എ.സി. ഫസ്റ്റ് ക്ലാസ് കോച്ച്, രണ്ട് ടു ടിയർ കോച്ച്, നാല് ത്രീ ടിയർ കോച്ച്, രണ്ട് എ.സി. ത്രീ ടിയർ ഇക്കോണമി കോച്ചുകൾ, എട്ട് സ്ലീപ്പർ കോച്ചുകൾ, മൂന്ന് ജനറൽ കോച്ചുകൾ, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിവയുണ്ടാകും. ഈ വണ്ടിയിൽ കൂടുതൽ കോച്ചുകൾ വേണമെന്ന് യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു.

Read More

സംസ്ഥാനത്ത് മോദി പ്രഭാവം ഫലം കണ്ടില്ല പത്തിടത്ത് കെട്ടിവെച്ച പണം പോയിയതായി റിപ്പോർട്ട്

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രചാരണം തമിഴ്‌നാട്ടിൽ വിജയലക്ഷ്യം കണ്ടില്ല. പത്തുതവണയാണ് മോദി പ്രചാരണത്തിനെത്തിയത്. തമിഴ്‌നാടിന് ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചു. വന്ദേഭാരത് സർവീസിൽ പ്രത്യേക പരിഗണന നൽകി. തിരുക്കുറൽ വരികൾ ചൊല്ലിയും തമിഴ് സംസ്കാരത്തെ പ്രകീർത്തിച്ചും വേദികളിൽ സംസാരിച്ചു. കച്ചത്തീവ് ശ്രീലങ്കയിൽനിന്നു തിരിച്ചു പിടിക്കുമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകി. എന്നിട്ടും തിരഞ്ഞെടുപ്പിൽ ഒരുസീറ്റിൽപ്പോലും തമിഴ്‌നാട്ടിൽ ബി.ജെ.പി.ക്കു വിജയിക്കാനായില്ല. പത്തിടങ്ങളിൽ കെട്ടിവെച്ച പണവും പോയി. ബി.ജെ.പി. ചിഹ്നത്തിൽ മത്സരിച്ച ഐ.ജെ.കെ.യ്ക്ക് പെരമ്പല്ലൂരിലും ഇതുതന്നെ സംഭവിച്ചു. നോർത്ത് ചെന്നൈ, ചിദംബരം, കരൂർ, നാഗപട്ടണം, നാമക്കൽ,…

Read More

നഗരത്തിൽ ഉണ്ടായ ശക്തമായ മഴയിൽ വിമാനത്താവളത്തിലെ റൺവേയിൽ വെള്ളം കയറി

ചെന്നൈ : നഗരത്തിൽ പലയിടത്തും ശക്തമായ മഴ പെയ്തു. ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ ചെന്നൈ വിമാനത്താവളത്തിലെ റൺവേയിൽ വെള്ളം കയറി. വെള്ളം കയറിയതിനാൽ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ 20 മിനിറ്റോളം വൈകി. വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട മൂന്നു വിമാനങ്ങളും വൈകി.

Read More

വിജയകാന്തിന്റെ മകനും ഡി.എം.ഡി.കെ. സ്ഥാനാർഥിയുമായ വിജയപ്രഭാകരൻ പൊരുതി തോറ്റു

ചെന്നൈ: വിരുദുനഗറിൽ കടുത്ത മത്സരത്തിനൊടുവിലാണ് വിജയകാന്തിന്റെ മകനും ഡി.എം.ഡി.കെ. സ്ഥാനാർഥിയുമായ വിജയപ്രഭാകരൻ അടിയറവ് പറഞ്ഞത്. ഇന്ത്യസഖ്യത്തിന് വേണ്ടി മത്സരിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവ് മാണിക്യം ടാഗോറിനെ പിന്നിലാക്കി ഒരു ഘട്ടത്തിൽ വിജയപ്രഭാകരൻ ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് നിലമാറി മറിയുകയായിരുന്നു. വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ, കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് അമ്മയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലത ധ്യാനം ആരംഭിച്ചു. വിജയകാന്തിന്റെ സ്മാരകത്തിന് സമീപമായിരുന്നു പ്രേമലതയുടെ ധ്യാനം. എന്നാൽ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഫലം അനുകൂലമായിരുന്നില്ല. 2011 നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പല സഖ്യങ്ങളിൽ മത്സരിച്ചിട്ടും ഡി.എം.ഡി.കെ. നിയമസഭയിലോ, ലോക്‌സഭയിലോ ഒരു…

Read More