കളിത്തോക്ക് കാണിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാല് മലയാളികൾ പിടിയിൽ 

ചെന്നൈ: കളിത്തോക്ക് കാണിച്ച് ട്രെയിനിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാലുമലയാളികൾ പോലീസ് പിടിയിൽ. പാലക്കാട് തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിനിൽ വച്ചായിരുന്നു സംഭവം. വടക്കൻ കേരളത്തിൽ നിന്നുള്ള നാലു യുവാക്കളെയാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്.  മലപ്പുറം സ്വദേശി അമിൻ ഷെരീഫ്, കണ്ണൂർ സ്വദേശി അബ്ദുൾ റഫീക്ക്, പാലക്കാട് സ്വദേശി ജബൽ ഷാ, കാസർകോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കൊടൈക്കനാൽ റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ കളിത്തോക്ക് ഉപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ബുള്ളറ്റ് ഇൻസർട്ട് ചെയ്തതായി കാണിച്ച് ഇപ്പോൾ വെടിവെക്കുമെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചതിന്…

Read More

സ്വർണ്ണ പേസ്റ്റ് പൂശിയ ട്രൗസർ ധരിച്ച മലയാളി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ 

ബെംഗളൂരു: 3.7 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ പേസ്റ്റ് പൂശിയ ട്രൗസറുകൾ ധരിച്ച ഒരു മലയാളിയ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടി. ഇയാളുടെ കൂട്ടാളി മലദ്വാരത്തിൽ 7.8 ലക്ഷം രൂപയുടെ സ്വർണവുമായി പിടിയിലായി. കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വർണം കടത്തിയതിന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

നിരന്തരമായ ഭീഷണി കത്തുകൾ; ദാവൻഗരെ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: സംസ്ഥാനത്തെ എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും രണ്ടുവര്‍ഷമായി ഭീഷണി നിറഞ്ഞ ഊമക്കത്തുകള്‍ അയച്ച സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദാവൻഗരെയിലെ ശിവാജി റാവു ജാദവാണ് (41) പിടിയിലായത്. ഇയാള്‍ ദാവൻഗരെ മേഖലയിലെ വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ഹിന്ദു ജാഗരണ്‍ വേദികെയുടെ ഭാരവാഹിയാണെന്ന് പോലീസ് പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ആചാരങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ച എഴുത്തുകാര്‍ക്കാണ് ഇയാള്‍ വിവിധ ജില്ലകളിലെ വ്യത്യസ്ത പോസ്റ്റ് ഓഫിസുകള്‍ വഴി ഭീഷണിക്കത്തുകള്‍ അയച്ചത്. നിരവധി പേര്‍ക്ക് ഇത്തരം കത്തുകള്‍ അയച്ചിട്ടുണ്ട്. എഴുത്തുകാര്‍…

Read More

നബിദിന റാലിക്ക് നേരെ കല്ലേറ്; 40 പേർ അറസ്റ്റിൽ 

ബെംഗളൂരു: ശിവമൊഗ്ഗയിൽ നബിദിന റാലിക്ക് നേരെ കല്ലേറിഞ്ഞ കേസിൽ 40 പേർ അറസ്റ്റിൽ. നഗരത്തിലെ ശാന്തിനഗറിനടുത്തുള്ള റാഗിഗുഡ്ഡ പ്രദേശത്ത് ഞായറാഴ്ച നടന്ന റാലിക്കിടെയാണ് അക്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഐപിസി സെക്ഷൻ 144 പ്രകാരം നഗരത്തില്‍ അധികൃതര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കല്ലേറില്‍ ചില വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും പോലീസിന് നേരെയും കല്ലെറിഞ്ഞതായും എല്ലാവരോടും പരാതി നല്‍കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും…

Read More

എം.ഡി.എം.എയുമായി വിദ്യാർത്ഥി പിടിയിൽ 

ബെംഗളൂരു: നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി എം.ഡി.എം.എയുമായി പോലീസ് പിടിയില്‍. ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യ അജ്ജാവറിലെ ലുഖ്മാനുല്‍ ഹകീമിനെയാണ് (22) എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 1.25 ലക്ഷം രൂപ വിലവരുന്ന 25 ഗ്രാം എം.ഡി.എം.എ, ഡിജിറ്റല്‍ അളവ് തൂക്ക ഉപകരണം, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ബെജായിലെ അപ്പാര്‍ട്മെന്റ് കോംപ്ലക്സില്‍ താമസിക്കുന്ന യുവാവ് മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് മയക്കുമരുന്ന് വില്‍പന നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Read More

മംഗളൂരു വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി 

ബെംഗളൂരു: പരിശോധനക്ക് ശേഷം ഗ്രീൻ ചാനല്‍ കടന്ന മൂന്ന് യാത്രക്കാരില്‍നിന്ന് മംഗളൂരു വിമാനത്താവളം കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടി. 76.50 ലക്ഷം രൂപ വിലവരുന്ന 1.27 കിലോ സ്വര്‍ണമാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി പിടികൂടിയതെന്ന് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. ഹാൻഡ് ബാഗ് സ്കാൻ ചെയ്ത് തുറന്നപ്പോഴാണ് സ്വര്‍ണ ബിസ്കറ്റുകള്‍ അടങ്ങിയ പെട്ടി കണ്ടെത്തിയത്.

Read More

ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമർശം ഹിന്ദു മുന്നണി നേതാവ് അറസ്റ്റിൽ 

ചെന്നൈ: തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ ഹിന്ദു മുന്നണി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ ജില്ലാ നേതാവ് എ.സി മണി അരണി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ മഹേഷ് ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് പരാതി. മഹേഷിനെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, പ്രകോപനപരമായ പ്രസംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read More

പാകിസ്താന് വേണ്ടി ചാരവൃത്തി; യുവാവ് പിടിയിൽ

ലഖ്‌നൗ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സേന (എടിഎസ്) ഒരാളെ അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്ങാണ് പിടിയിലായത്. ഇന്ത്യൻ ആർമിയിൽ താൽക്കാലിക തൊഴിലാളിയായി അരുണാചൽ പ്രദേശിൽ ഒമ്പത് മാസത്തോളം ശൈലേഷ് കുമാർ ജോലി ചെയ്തിരുന്നതായി എ.ടി.എസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സൈനിക വാഹനങ്ങളുടെ ലൊക്കേഷനും പോക്കുവരവും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാൾ ഐ.എസ്‌.ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടു​ത്തുവെന്നാണ് ആരോപണം. ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലെ എ.ടി.എസ് ആസ്ഥാനത്തേക്ക്…

Read More

കേരളത്തിലേക്ക് ലഹരി കടത്ത്; മലയാളി ദമ്പതികൾ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കോഴിക്കോട് ജില്ലയിലെ വടകരയിലേക്ക് കടത്തുകയായിരുന്ന 96.44 ഗ്രാം എം.ഡി.എം.എയുമായി മലയാളി ദമ്പതികൾ ആണ് പിടിയിലായത്. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റാഫി എന്നിവരാണ് കോഴിക്കോട് തൊട്ടിൽപാലത്ത് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തി വടകരയിലെ വിവിധ ഭാഗങ്ങളിൽ ഇവർ ആസൂത്രണം ചെയ്യുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുറ്റ്യാടി ചുരം ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തിയത്. പോലീസിനും എക്സൈസിനും സംശയം തോന്നാതിരിക്കാൻ നാല്…

Read More

ജഡ്ജിയുടെ കാർ അടിച്ചു തകർത്ത കേസിൽ എൻജിനിയർ അറസ്റ്റിൽ

ചെന്നൈ : നഗരത്തിലെ പുഴലിനുസമീപം ജഡ്ജിയുടെ കാർ അടിച്ചു തകർത്ത കേസിൽ എൻജിനിയർ അറസ്റ്റിൽ. ശ്രീവില്ലിപുത്തൂരിൽ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജിയായ ചന്ദ്രഹാസ ഭൂപതിയുടെ കാറാണ് അടിച്ചു തകർത്തത്. സംഭവത്തിൽ കൊളത്തൂർ സ്വദേശിയായ എൻജിനിയർ പ്രകാശ് (30) അറസ്റ്റിലായി. പുഴലിലെ സഹോദരന്റെ വീട്ടിൽ കുടുംബസമേതം എത്തിയതായിരുന്നു ചന്ദ്രഹാസഭൂപതി. ശനിയാഴ്ച വൈകീട്ട് താംബരം മേൽപ്പാലത്തിലൂടെ കാറിൽ പോവുമ്പോൾ ഒരു ബൈക്കിൽ പതുക്കെ ഉരസിയിരുന്നു. ഇതേത്തുടർന്ന് യുവാവ് ബൈക്ക് കുറുകെനിർത്തി കാർ അടിച്ചു തകർക്കുകയായിരുന്നു.

Read More