ഗണേശോത്സവത്തിനിടെ ബുർഖ ധരിച്ച് നൃത്തം ചെയ്ത യുവാവ് അറസ്റ്റിൽ

ചെന്നൈ: ഗണേശോത്സവത്തിനിടെ ബുർഖ ധരിച്ച് നൃത്തംചെയ്ത യുവാവ് അറസ്റ്റിൽ. വിരുത്തംപട്ട് സ്വദേശി അരുൺകുമാർ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വെല്ലൂരിൽ നടന്ന വിനായക ചതുർഥി ആഘോഷത്തിനിടെയാണ് ബുർഖ ധരിച്ച് യുവാവ് നൃത്തം ചെയ്തത്. സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ നടപടി ആവശ്യപ്പെട്ട് പോലീസിൽ നിരവധി പരാതികൾ ലഭിച്ചു. ആഘോഷത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കിടയിൽ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കാനായിരുന്നു ഇയാളുടെ നീക്കമെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുൺകുമാർ അറസ്റ്റിലായതെന്ന് വെല്ലൂർ പോലീസ് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തൽ, രണ്ടു മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കാന്‍ ശ്രമം…

Read More

മതം മാറ്റത്തിനും പീഡനത്തിനും ഇരയായി; ടെക്കി അറസ്റ്റിൽ

ബെംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി മതം മാറ്റാന്‍ നിര്‍ബന്ധിച്ച്‌ പീഡിപ്പിച്ചുവെന്ന കേസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ശ്രീനഗര്‍ സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനുമായ മൊഗില്‍ അഷ്റഫ് ബേയ്ഗ് ആണ് അറസ്റ്റിലായത്. നഗരത്തിലെ തന്നെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയായാണ് പരാതിക്കാരി. പരാതിക്കാരിയുമായി 2018 മുതല്‍ അടുപ്പത്തിലായിരുന്നു മോഗില്‍. ലിവിങ് ടുഗതറിലായിരുന്ന ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍, പിന്നീട് യുവാവിന്‍റെ മതത്തിലേക്ക് യുവതിയെ മതമാറ്റാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിവാഹ ചെയ്യുമെന്ന് പറഞ്ഞ്…

Read More

മതം മാറ്റത്തിനും പീഡനത്തിനും ഇരയായി; യുവതിയുടെ പരാതിയിൽ ടെക്കി അറസ്റ്റിൽ

ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി മതം മാറ്റാൻ നിർബന്ധിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ സോഫ്റ്റ് വെയർ എൻജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു ജില്ലയിലെ ശ്രീനഗർ സ്വദേശിയും ബെംഗളൂരുവ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനുമായ മൊഗിൽ അഷ്റഫ് ബേയ്ഗ് ആണ് അറസ്റ്റിലായത്. നഗരത്തിലെ തന്നെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. പരാതിക്കാരിയുമായി 2018 മുതൽ അടുപ്പിലായിരുന്നു മോഗിൽ. ലിവിംഗ് ടുഗതറിലായിരുന്ന ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നു എന്നാൽ പിന്നീട് യുവാവിൻറെ മതത്തിലേക്ക് യുവതിയെ മതംമാറ്റാൻ നിർബന്ധിക്കുകയായിരുന്നു. വിവാഹം ചെയ്യുമെന്ന് പറഞ്ഞ് യുവതിയെ ലൈംഗിക…

Read More

അവിഹിത ബന്ധത്തിന് തയ്യാറായില്ല; സഹോദരന്റെ കുഞ്ഞിനെ കൊന്ന പ്രതി പിടിയിൽ 

ചെന്നൈ: സഹോദരപുത്രനെ കൊന്ന് സ്പീക്കർ ബോക്സിൽ ഒളിപ്പിച്ച യുവാവ് പിടിയിലായി. അവിഹിത ബന്ധത്തിനു വിസമ്മതിച്ച സഹോദര ഭാര്യയോടുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കള്ളക്കുറിച്ചി തിരുപ്പലപന്തൽ സ്വദേശി രാജേഷാണ് മൂത്ത സഹോദരൻ ഗുരുമൂർത്തിയുടെ 2 വയസ്സുള്ള മകനെ കൊലപ്പെടുത്തിയത്. വീടിനു മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ കാണാതായിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ, 4 ദിവസത്തിനു ശേഷം വീടിനുള്ളിലെ സ്പീക്കർ ബോക്സിൽ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Read More

കേരളം-കർണാടക അതിർത്തിയിൽ ലഹരി കച്ചവടം; മലയാളി യുവാക്കൾ അറസ്റ്റിൽ 

ബെംഗളൂരു: മാരക രാസലഹരിയായ എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് പിടികൂടി. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി സ്വദേശി സായ്കൃഷ്ണ(19), തൃശൂര്‍ ജില്ലയിലെ വടക്കഞ്ചേരി സ്വദേശി തൻവീര്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി തച്ചനിയില്‍ ആണ് എ.ഡി.എം.എ കച്ചവടം നടത്തിയിരുന്നത്. ഇവരുടെ പക്കല്‍ നിന്നും രാസലഹരി കണ്ടെടുക്കുകയും ഇവ വില്‍ക്കാൻ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടികൂടി.

Read More

കോടികളുടെ ലഹരി വസ്തുക്കളുമായി മലയാളികൾ ഉൾപ്പെടെ 15 പേർ അറസ്റ്റിൽ 

ബെംഗളുരു: 7.83 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി നഗരത്തിൽ മലയാളികള്‍ ഉള്‍പ്പെടെ 14 പേര്‍ പിടിയില്‍. കേരളം, ഒഡിഷ സ്വദേശികളായ നാലുപേര്‍ വീതവും ബെംഗളൂരു സ്വദേശികളായ മൂന്നുപേരും മൂന്ന് വിദേശികളുമാണ് സെൻട്രല്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. വര്‍ത്തൂര്‍, ബനശങ്കരി, വിദ്യാരണ്യപുര, കോട്ടണ്‍പേട്ട്, കാഡുഗോഡി എന്നിവിടങ്ങളില്‍ സി.സി.ബി.യുടെ ലഹരിവിരുദ്ധ വിഭാഗം നടത്തിയ പരിശോധനകളിലാണ് പ്രതികള്‍ വലയിലായത്. ഇവരില്‍ നിന്ന് 182 കിലോഗ്രാം കഞ്ചാവ്, 1.450 കിലോഗ്രാം ഹാഷിഷ് ഓയില്‍, 16.2 ഗ്രാം എം.ഡി.എം.എ., 135 എക്സ്റ്റസി ഗുളികകള്‍, ഒരു കിലോഗ്രാം മെഫെഡ്രോണ്‍ പൗഡര്‍, 870 ഗ്രാം…

Read More

വിദ്യാർത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: ഭിന്നശേഷിക്കാരായ ദളിത് വിദ്യാർഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കുസമീപം സച്ചിയാപുരത്തുള്ള സി.എസ്.ഐ. സ്കൂൾ ഫോർ ഇന്റലക്‌വാലി ഡിസേബിൾ സ്‌കൂളിലെ അധ്യാപകൻ ഇമ്മാനുവലാണ് അറസ്റ്റിലായത്. മാനസികവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഈ സ്കൂളിലെ മൂന്ന് ദളിത് വിദ്യാർത്ഥികളെക്കൊണ്ടാണ് ഇയാൾ ശൗചാലയം വൃത്തിയാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. അഞ്ച്, ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ ശൗചാലയം വൃത്തിയാക്കുന്ന വീഡിയോ അധ്യാപകൻ തന്നെ ചിത്രീകരിക്കുകയായിരുന്നു. പിന്നീട് ഇയാൾതന്നെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. സ്കൂളിനെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയാണ് ഇമ്മാനുവൽ ഇത്…

Read More

വീല്‍ ഡിസ്ക് ഉൾപ്പെടെ കാറുകളുടെ ടയർ മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ 

ബെംഗളുരു: അലോയ് വീല്‍ ഡിസ്ക് സഹിതം കാറുകളുടെ ടയര്‍ മോഷ്ടിച്ചിരുന്ന സംഘം പോലീസിന്‍റെ പിടിയിൽ. രണ്ടര ലക്ഷം രൂപ വില മതിക്കുന്ന 12 ടയറുകളും തൊണ്ടു മുതലായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവറായ സിദ്ദിഖ് (24), മെക്കാനിക്ക് ഷാറുഖ് ഖാൻ (25), വെല്‍ഡര്‍ സഖ്‌ലെയിൻ മുഷ്താക്കും (24) ആണ് അറസ്റ്റിലായത്. ടയറുകള്‍ കൂടാതെ മോഷ്ടിച്ച ഒരു ഇരുചക്ര വാഹനവും മോഷണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ നാല് വീലുകളും മോഷ്ടിക്കപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് സംഘത്തെ…

Read More

ഒന്നര മാസം: രണ്ടരക്കോടിയുടെ ലഹരിമരുന്ന്; 15 മലയാളികൾ ഉൾപ്പെടെ 34 പേർ അറസ്റ്റിൽ 

ബെംഗളൂരു : കഴിഞ്ഞമാസം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ലഹരിയിടപാടുമായി 34 പേരെ അറസ്റ്റ് ചെയ്തതായി സി.സി.ബി.ഐ. ഇവരിൽനിന്ന് 2.42 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ഇവരിൽ 15 പേർ മലയാളികളും ഒരാൾ നൈജീരിയക്കാരനുമാണ്. കർണാടക സ്വദേശികളായ പത്തു പേരും ബിഹാർ സ്വദേശികളായ നാലുപേരും ഒഡിഷ സ്വദേശികളായ രണ്ടുപേരും ഹരിയാണ സ്വദേശിയായ ഒരാളും അസം സ്വദേശിയായ ഒരാളുമാണ് പിടിയിലായത്. 37 കിലോഗ്രാം കഞ്ചാവ്, 167 ഗ്രാം എം.ഡി.എം.എ., 70 എൽ.എസ്.ഡി. സ്ട്രിപ്പുകൾ, 620 എക്സ്റ്റസി ഗുളികകൾ, 495 ഗ്രാം ചരസ്, 84…

Read More

12 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ യുവതി പിടിയിൽ 

ബെംഗളൂരു : 12 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ യുവതിയെ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പിടികൂടി. 1.02 കിലോഗ്രാം കൊക്കെയ്‌നാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. അജെങ് ഒ. കരോളിൻ അഗോളയാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ കൊക്കൈയ്ൻ കടത്തിക്കൊണ്ടുവന്നതെന്നും പറഞ്ഞു. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെ ബെംഗളൂരുവിലെത്തിയ എത്യോപ്യൻ എയർലൈൻസ് വിമാനത്തിലാണ് കൊക്കെയ്ൻ കടത്തിക്കൊണ്ടുവന്നത്. സംശയംതോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പിടികൂടിയ കൊക്കെയ്ൻ നർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറി. ഇവരുമായി ഇടപാടുള്ള ആളുകൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.

Read More