ബംഗളൂരു: ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും സഹോദരൻ ഡികെ സുരേഷിനെയും വധിക്കാൻ സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനി ജീവനക്കാരനായ ആർഎം രഞ്ജിത്ത് ആണ് അറസ്റ്റിലായത്. ഭീഷണി സംബന്ധിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ശരത്താണ് വിവരം പോലീസിൽ അറിയിക്കുകയും പരാതി നൽകുകയും ചെയ്തത്. മറ്റ് കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്ന പോസ്റ്റുകളും ഇയാളുടെ അക്കൗണ്ടിൽ ഉണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടി അംഗം ആണോ എന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
Read MoreTag: arrest
ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി; ഭാര്യയും കാമുകനും അറസ്റ്റിൽ
ചെന്നൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ഭാര്യയും കാമുകനും അറസ്റ്റിൽ. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം നടന്നത്. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്. നവംബർ നാലിന് സുഖമില്ലാതെ കിടപ്പായ പ്രഭുവിന് വിനോദിനി ഉറക്കഗുളിക മരുന്നായി നൽകി. പിന്നീട് ഭാരതിയും വിനോദിനിയും ചേർന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ഭാരതി തന്റെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ വിളിച്ചുവരുത്തി മൃതദേഹം ട്രിച്ചി-മധുര ഹൈവേക്ക് സമീപം കത്തിക്കാൻ പദ്ധതിയിട്ടു. പക്ഷേ മഴ കാരണം പദ്ധതി…
Read Moreകൊറിയർ സർവീസ് വഴി ലഹരി കടത്ത് യുവാവ് അറസ്റ്റിൽ
ബെംഗളുരു: കൊറിയര്‍ സര്‍വീസ് വഴി ലഹരിമരുന്ന് കടത്തിയതിന് ‘അമല്‍ പപ്പടവട’ എന്ന അമല്‍ വീണ്ടും അറസ്റ്റില്‍. ടൗണ്‍ സൗത്ത് പോലീസും കൊച്ചി സിറ്റി സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമലില്‍ നിന്ന് 14.75 ഗ്രാം ലഹരി കഞ്ചാവും സിഗരറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പേപ്പറും കണ്ടെടുത്തു. കൊറിയര്‍ സര്‍വീസ് വഴി ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് 39 കാരനായ അമല്‍. ബെംഗളൂരുവില്‍ നിന്ന് അമിതമായ അളവില്‍ ലഹരിമരുന്ന് കൊറിയര്‍ സര്‍വീസ് വഴി എത്തിച്ച ശേഷം കവറുകളിലാക്കി ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും…
Read Moreഎംഡിഎംഎയുമായി രണ്ട് മലയാളികൾ അറസ്റ്റിൽ
ബംഗളൂരു: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് മലയാളികൾ മംഗളൂരുവിൽ പിടിയിൽ. മഞ്ചേശ്വരം ഹൊസബെട്ടുവിലെ ഗുഡ്ഡകേരി വീട്ടിൽ പി.എ. മുസ്തഫ (37), കുഞ്ചത്തൂർ മജലഗുഡ്ഡ വീട്ടിൽ എ. ശംസുദ്ദീൻ (38) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു ക്രൈം ബ്രാഞ്ച് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കൂടാതെ ഡിജിറ്റൽ അളവ് തൂക്ക ഉപകരണം, മൊബൈൽ ഫോണുകൾ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
Read Moreകാർത്തിക് വധം; പ്രതികളെ വെടിവെച്ച് വീഴ്ത്തി പിടികൂടി പോലീസ്
ബെംഗളുരു: കോലാര്‍ എസ്.ഡി.സി കോളേജ് വിദ്യാര്‍ഥി കാര്‍ത്തിക് സിങ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സഹപാഠികളില്‍ രണ്ട് പേരെ വ്യാഴാഴ്ച പോലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു. ആത്മരക്ഷാര്‍ഥമാണ് മുട്ടിനു താഴെ വെടിവെക്കേണ്ടിവന്നതെന്ന് കോലാര്‍ ജില്ല പോലീസ് സൂപ്രണ്ട് എം. നാരായണ പറഞ്ഞു. കേസ് അന്വേഷണത്തിന് നിയോഗിച്ച മുല്‍ബഗല്‍ പോലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ വിട്ടല്‍ തൻവീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മുല്‍ബഗല്‍ ദേവനാരായസമുദ്ര ഗ്രാമത്തില്‍ കണ്ടെത്തുകയായിരുന്നു. പിടികൂടാൻ മുതിര്‍ന്നപ്പോള്‍ ഇവര്‍ പോലീസിനെ ആക്രമിച്ചു. ഇതേത്തുടര്‍ന്നാണ് വെടിയുതിര്‍ക്കേണ്ടി വന്നത്. എസ്.ഐക്കും രണ്ട് പോലീസുകാര്‍ക്കു പരിക്കേറ്റു. ഇവരേയും പ്രതികളേയും…
Read Moreകേരളത്തിലേക്കുള്ള യാത്രക്കിടെ ബസിൽ നിന്നും രാസലഹരി പിടികൂടി
ബെംഗളുരു: ബെംഗളുരു – കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെ യുവതിയും യുവാവും അറസ്റ്റിൽ. നോര്‍ത്ത്പറവൂര്‍ മന്നം മാടേപ്പടിയില്‍ സജിത്ത് (28), പള്ളിത്താഴം വലിയപറമ്പില്‍ സിയ (32) എന്നിവരെയാണ് 50ഗ്രാം രാസലഹരിയുമായി ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷൻഫോഴ്സും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിനു മുന്നില്‍ വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ബാഗില്‍ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. മഡിവാളയില്‍ നിന്ന് ഗ്രാമിന് നാലായിരത്തോളം രൂപയ്ക്കാണ് വാങ്ങിയത്. നാലിരട്ടി…
Read Moreവിമാനയാത്രക്കിടെ യുവതിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ച സഹയാത്രികൻ അറസ്റ്റിൽ
ബംഗളൂരു: വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 52കാരൻ അറസ്റ്റിൽ. ഫ്രാങ്ക്ഫർട്ട്- ബംഗളൂരു ലുഫ്താൻസ് വിമാനത്തിൽ യുവതി ഉറങ്ങുന്നതിനിടെ തൊട്ടടുത്ത് ഇരുന്ന സഹയാത്രികൻ സ്വകാര്യഭാഗം സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നതാണ് യുവതിയുടെ കേസ്. തിരുപ്പതി സ്വദേശിയായ യുവതിക്കാണ് യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായത്. വിമാനത്തിൽ ഉറങ്ങുമ്പോൾ തൊട്ടരികിൽ ഇരുന്ന 52കാരൻ മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. ഉപദ്രവം തുടർന്നതോടെ വിമാനത്തിലെ ജീവനക്കാരോട് സീറ്റ് മാറിയിരുന്നു. തുടർന്ന് വിമാനം ബെംഗളൂരുവിൽ എത്തിയപ്പോൾ കെപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ലൈംഗികാതിക്രമം ചുമത്തിയാണ് കേസെടുത്തത്.…
Read Moreലാപ്ടോപ്പുകളും ഫോണുകളും മോഷ്ടിച്ചു; ബിരുദധാരി പോലീസ് പിടിയിൽ
ബെംഗളൂരു: നഗരത്തിലെ ഐടി ജീവനക്കാരുടെ താമസസ്ഥലത്ത് നിന്ന് 75 ലക്ഷം രൂപ വിലമതിക്കുന്ന 133 ലാപ്‌ടോപ്പുകൾ, 19 മൊബൈൽ ഫോണുകൾ, നാല് ടാബ്‌ലെറ്റുകൾ എന്നിവ മോഷ്ടിച്ചതിന് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയെ പിടികൂടിയതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. നേരത്തെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതികൾ പേയിംഗ് ഗസ്റ്റും ബാച്ചിലർ താമസസ്ഥലവും സന്ദർശിച്ച് അവിടെ നിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്നത് പതിവായിരുന്നു. ഇയാളോടൊപ്പം മോഷ്ടിച്ച ഇലക്‌ട്രോണിക് സാധനങ്ങൾ ഇയാളിൽ നിന്ന് വാങ്ങി വിപണിയിൽ വിൽപന നടത്തിയിരുന്ന രണ്ടുപേരും പിടിയിലായിട്ടുണ്ട്.…
Read Moreമുടി മുറിച്ചതയും മദ്യത്തിന് പണം നൽകാൻ ആവശ്യപ്പെട്ടതായും പരാതി; 7 വിദ്യാർത്ഥികൾ അറസ്റ്റിൽ
ചെന്നൈ: റാഗിംഗ് ചെയ്‌തെന്ന പരാതിയിൽ ഏഴ് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ കോളേജിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ജൂനിയർ വിദ്യാർത്ഥികളുടെ മുടി മുറിച്ചതായും മദ്യത്തിന് പണം വിസമ്മതിച്ചപ്പോൾ മർദിച്ചതായും പരാതി. ഒന്നാം വർഷ വിദ്യാർത്ഥികളോട് ചില സീനിയർ വിദ്യാർത്ഥികൾ മദ്യം കഴിക്കാൻ പണം ആവശ്യപ്പെട്ടു. അവർ നിഷേധിച്ചതിനെ തുടർന്ന് മുടി മുറിക്കാനും മുതിർന്നവരെ അഭിവാദ്യം ചെയ്യാനും അവർ നിർബന്ധിതരായി. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കോളേജിലെത്തി അന്വേഷണം നടത്തി. ഇതിന് പിന്നാലെയാണ് ഏഴ് സീനിയർ വിദ്യാർത്ഥികളായ മാധവൻ, മണി, വെങ്കിടേശൻ, ധരണീധരൻ,…
Read More100 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
ചെന്നൈ : ആന്ധ്രാപ്രദേശിൽ നിന്ന് 100 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. ഈറോഡ് സ്വദേശി സദാശിവം (30), തിരുച്ചിറപ്പളളി സ്വദേശി പാണ്ഡീശ്വരൻ (25) ആണ് പിടിയിലായത്. വെല്ലൂർ ജില്ലയിൽ കാട്പാടിക്കടുത്ത ക്രിസ്ത്യൻപേട്ട് ചെക്ക്‌പോസ്റ്റിനുസമീപം നടത്തിയ വാഹനപരിശോധനയിലാണ് പ്രത്യേക പോലീസ് സംഘം സംശയാസ്പദമായ നിലയത്തിൽ ട്രക്ക് കണ്ടെത്തിയത്. വണ്ടി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ കഞ്ചാവ് പിടിച്ചെടുത്തു. ലോറിയും പിടിച്ചെടുത്തു.വിശദമായ അന്വേഷണം നടത്തുകയാണ്.
Read More