ചെന്നൈ : പൂജാ അവധിയോടനുബന്ധിച്ച് ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തുന്ന പ്രത്യേക ബസ് സർവീസുകളിൽ ടിക്കറ്റുകൾ അതിവേഗം തീരുന്നു. അവധി തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയായ 20-ന് ചെന്നൈയിൽനിന്ന് എറണാകുളത്തേക്കുള്ള ബസിലെ ടിക്കറ്റ് ഇതിനകംതന്നെ തീർന്നു. ചെന്നൈ-എറണാകുളം, ചെന്നൈ-തിരുവനന്തപുരം റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി. പൂജ പ്രത്യേക സർവീസുകൾ നടത്തുന്നത്. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് 19, 20, 21, 25, 26, 30 തീയതികളിലും എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് 19, 20, 24, 25 തീയതികളിലുമാണ് സർവീസുള്ളത്. കോയമ്പേടുനിന്ന് വൈകീട്ട് 5.30-നാണ് സ്‌പെഷ്യൽ സർവീസ് പുറപ്പെടുക. രാവിലെ 6.25-ന്…
Read MoreTag: bus
പൂജ അവധി; സ്വകാര്യബസുകളിൽ 5000 രൂപ വരെ ടിക്കറ്റ് നിരക്ക്
ബെംഗളൂരു : പൂജ അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് ഉയർത്തി. യാത്രതിരക്ക് കൂടുതലുള്ള 20-ന് എറണാകുളത്തേക്ക് സ്വകാര്യബസുകളിലെ ഏറ്റവും കൂടിയനിരക്ക് 5,000 ആണ്. നാലുപേരുള്ള കുടുംബത്തിന് ഈ ബസിൽ നാട്ടിൽപോകണമെങ്കിൽ ചെലവഴിക്കേണ്ടത് 20,000 രൂപ. അവധികഴിഞ്ഞ് മടങ്ങിവരുന്നതും ഈ ബസിലാണെങ്കിൽ ചെലവാകുന്നത് 40,000 രൂപ. സ്വകാര്യ വോൾവോ മെഡിസിറ്റി ആക്‌സിൽ എ.സി. സ്ലീപ്പർ ബസിനാണ് 5,000 രൂപ നിരക്ക്. മിക്ക ബസുകളിലും 3000-ത്തിനും 5000-ത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. ഏറ്റവും കുറഞ്ഞനിരക്ക് 2,000 രൂപ. 21-നുള്ള ബസുകളിലും സമാനമായ നിരക്കാണ്. …
Read Moreബസ് ഷെൽറ്റർ മോഷണം പോയതല്ല; പൊളിച്ചു നീക്കിയതാണെന്ന് പോലീസ്
ബെംഗളുരു: സിറ്റി പോലീസ് കമ്മീഷ്ണറുടെ ഓഫീസിൽ നിന്ന് ഒന്നര കിലോ മീറ്റർ അകലെ കണ്ണിങ്ഹാം റോഡിൽ 10 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ബസ് ഷെൽറ്റർ അപ്രത്യക്ഷമായത് ഏറെ ചർച്ചയായിരുന്നു. ബസ് ഷെൽറ്റർ മോഷണം പോയി എന്നായിരുന്നു പ്രചരിച്ചത്. എന്നാൽ ഇപ്പോഴിതാ മോഷണം പോയതല്ല ബിബിഎംപി പൊളിച്ചു നീക്കിയതാണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് പോലീസ്. ബസ് ഷെൽറ്റർ നിർമ്മിച്ച ശേഷം ഒരാഴ്ച ശേഷം പരിശോധിക്കാൻ എത്തിയ കമ്പനി അധികൃതർ ഇത് കാണാനില്ലെന്ന് ഹൈഗ്രൗണ്ട്സ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷിണത്തിൽ ആണ് ഷെൽറ്റർ ബിബിഎംപി…
Read Moreപൂജ അവധി; കേരളത്തിലേക്ക് 14 സ്പെഷ്യൽ സർവീസുകളുമായി കേരള ആർടിസി
ബെംഗളുരു: പൂജ അവധിയോടാനുബന്ധിച്ച് കേരള ആർടിസി കൂടുതൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 മുതൽ 31 വരെ നാട്ടിലേക്കും തിരിച്ചും 14 സ്പെഷ്യൽ സർവീസുകൾ ആണ് നടത്തുക. കോഴിക്കോട് -4, എറണാകുളം -4, കണ്ണൂർ -2, മലപ്പുറം-1, തൃശൂർ -2, കോട്ടയം – 1, തിരുവനന്തപുരം -1 എന്നിങ്ങനെയാണ് അധിക സർവീസ് നടത്തുക. സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
Read More10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് മോഷണം പോയി
ബെംഗളൂരു: നഗരത്തിൽ 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി. കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്. കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു. ഇവിടുത്തെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ബെംഗളൂരുവിൽ ബസ് സ്റ്റോപ്പുകൾ കാണാത്തത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ മാർച്ചിൽ എച്ച്ആർബിആർ ലെഔട്ടിൽ മുപ്പത് വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായി.…
Read Moreബസ് ഉടമ തൂങ്ങിമരിച്ച നിലയില്‍
ബെംഗളൂരു: മഹേഷ് മോട്ടോര്‍സ് സര്‍വീസ് ബസുകളുടെ ഉടമ പ്രകാശ് ശേഖയെ മംഗളൂരു കദ്രിയിലെ അപാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം ആറരയോടെ വാതില്‍ തകര്‍ത്ത് കയറിയാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്. ദക്ഷിണ കന്നട ജില്ല ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറായിരുന്ന ജയറാം ശേഖയൂടെ മകനാണ്. അസോസിയേസൻ ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ച പ്രകാശ് നിലവില്‍ അംഗമായിരുന്നു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ മഹേഷ് മോട്ടോര്‍സിെൻറ സിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെമന്ന് പോലീസ് പറഞ്ഞു എ.ജെ.ഹോസ്പിറ്റലില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം…
Read Moreനഗരത്തിൽ തമിഴ്നാട് ബസുകൾക്ക് നേരെ കല്ലേറ്
ബെംഗളൂരു : നഗരത്തിൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾക്കുനേരെ കല്ലേറുണ്ടായ സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സാറ്റലൈറ്റ് ടൗണിന് സമീപം നിർത്തിയിട്ടിരുന്ന ബസുകൾക്കുനേരെ കല്ലേറുണ്ടായത്. കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ടാണ് കല്ലേറുണ്ടായതെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും അതല്ലെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച സ്വകാര്യ ട്രാൻസ്പോർട്ട് ബന്ദായിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്ന് സംശയിക്കുന്നതായി വെസ്റ്റ് ഡിവിഷൻ ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു. കല്ലേറിൽ ബസുകളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്. ചാമരാജ്‌പേട്ട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Read Moreആർടിസി ബസും ലോറിയും കൂട്ടിയിച്ച് അപകടം; 4 മരണം
ബെംഗളൂരു: സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിത്രദുർഗ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. റായ്ച്ചൂരിൽ നിന്ന് യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് വരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപെട്ടത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. മരണപ്പെട്ടവരിൽ ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ പോലീസ് നടത്തി. ഇടിയുടെ ആഘാതത്തിൽ…
Read Moreവിനായക ചതുർത്ഥി ;കേരളത്തിലേക്ക് ഉൾപ്പെടെ കെഎസ്ആർടിസിയുടെ 1200 സ്പെഷ്യൽ സർവീസ്
ബെംഗളൂരു: സംസ്ഥാനത്ത് വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് 1,200 അധിക സ്‌പെഷ്യൽ ബസുകൾ അനുവദിച്ച് കെഎസ്ആർടിസി. സെപ്റ്റംബർ 15 മുതൽ 18 വരെ 31 ജില്ലകളിലേക്കും കേരളം, ആന്ധ്ര, തമിഴ്നാട്, തെലുങ്കാനയിലേക്കും ആണ് സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും അന്തർസംസ്ഥാനങ്ങളിൽ നിന്നും ബംഗളൂരുവിലേക്ക് സെപ്റ്റംബർ 18 ന് പ്രത്യേക സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Read Moreകെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം
ബെംഗളൂരു : ബെംഗളൂരു ടൗൺഹാളിന് സമീപം കേരള ആർ.ടി.സി. ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബസാണ് ശനിയാഴ്ച രാത്രി എട്ടോടെ അപകടത്തിൽപ്പെട്ടത്. സാറ്റലൈറ്റിൽ നിന്ന് പുറപ്പെട്ടതായിരുന്നു ബസ്. തുടർന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ പ്രവർത്തകർ അൾസൂർ ഗേറ്റ് പോലീസ് സ്റ്റേഷനിലെത്തി പോലീസ് കാറിന്റെ ഉടമസ്ഥരോട് സംസാരിച്ച് പ്രശ്‌നം പരിഹരിച്ച് തുടർ യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. പിന്നീടുള്ള യാത്ര തുടർന്നു.
Read More