പൊങ്കൽ അവധികഴിഞ്ഞ് മടങ്ങി ചെന്നൈയിലേക്ക്; 6000 പ്രത്യേക ബസുകൾ സർവീസ് നടത്തും

ചെന്നൈ : പൊങ്കൽ അവധികഴിഞ്ഞ് വിവിധ ജില്ലകളിൽനിന്ന് ചെന്നൈയിലെത്താൻ ഇന്ന് 6000 പ്രത്യേക ബസ് സർവീസുകൾ നടത്തുമെന്ന് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. തിരുനെൽവേലി, തൂത്തുക്കുടി, നാഗർകോവിൽ, മധുര, തെങ്കാശി, വിരുദുനഗർ, കോവിൽപ്പെട്ടി, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, കുംഭകോണം, സേലം, ഹൊസൂർ, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽനിന്നാണ് ചെന്നൈയിലേക്ക് പ്രത്യേക ബസുകൾ സർവീസ് നടത്തുക. പൊങ്കൽ ആഘോഷിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചെന്നൈയിൽനിന്ന് ഏഴ് ലക്ഷംപേർ യാത്ര ചെയ്തുവെന്നാണ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഏകദേശക്കണക്ക്. പൊങ്കൽ ആഘോഷത്തിന് ബുധനാഴ്ചയോടെ സമാപനമായതിനാൽ വ്യാഴാഴ്ചമുതൽ വിവിധസ്ഥലങ്ങളിലേക്ക് പോയവർ നഗരത്തിലേക്ക് തിരിച്ചെത്തും. ഞായറാഴ്ചവരെ…

Read More

ശ്രദ്ധിക്കുക; കേരളത്തിലേക്കുള്ള താംബരം-കൊച്ചുവേളി പ്രത്യേക തീവണ്ടി ഇന്ന്

ചെന്നൈ : താംബരം-കൊച്ചുവേളി സൂപ്പർഫാസ്റ്റ് പ്രത്യേക തീവണ്ടി (06127) ഇന്ന് സർവീസ് നടത്തും . രാവിലെ താംബരത്തുനിന്ന് 8.05-ന് പുറപ്പെടുന്ന വണ്ടി രാത്രി 10-ന് കൊച്ചുവേളിയിലെത്തും. ചെങ്കൽപ്പെട്ട്, വിഴുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, വിരുദുനഗർ, സാത്തൂർ, കോവിൽപ്പെട്ടി, തിരുനെൽവേലി, വള്ളിയൂർ, നാഗർകോവിൽ, നാഗർകോവിൽ ടൗൺ, കുളിത്തുറൈ, തിരുവനന്തപുരം, കൊച്ചുവേളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. രണ്ട് എ.സി. ടു ടയർ കോച്ചുകൾ, ഒൻപത് തേഡ് എ.സി. ഇക്കോണമി കോച്ചുകൾ, അഞ്ച് സ്ലീപ്പർകോച്ചുകൾ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും.

Read More

ഖേലോ ഇന്ത്യയ്ക്കായി നഗരത്തിലെ പാർക്കുകൾ, കളിസ്ഥലങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ പാർക്കിംഗ് സ്ലോട്ടുകൾ സൃഷ്ടിക്കാൻ ഒരുങ്ങി ജിസിസി

ചെന്നൈ: ഖേലോ ഇന്ത്യ ഇവന്റുകൾക്കായി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ പാർക്കുകൾ, കളിസ്ഥലങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾക്കായുള്ള പാർക്കിംഗ് സ്ഥലങ്ങൾ നീക്കിവയ്ക്കും. കോർപ്പറേഷൻ കമ്മീഷണർ ജെ.രാധാകൃഷ്ണനും ചെന്നൈ ട്രാഫിക് പോലീസ് അഡീഷണൽ കമ്മീഷണർ ആർ.സുധാകറും നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനും പാർക്കിംഗ് സ്ഥലങ്ങൾ അന്തിമമാക്കുന്നതിനും വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. നെഹ്‌റു സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, സർക്കസ് ഗ്രൗണ്ട്, മൈ ലേഡീസ് പാർക്ക്, കണ്ണപ്പാർ തിടൽ, പുളിയന്തോപ്പ് ആർടിഒ ഓഫീസിന് സമീപമുള്ള കോർപ്പറേഷൻ സ്‌കൂൾ എന്നിവിടങ്ങളിലെ പാർക്കിംഗും മറ്റ് പ്രശ്‌നങ്ങളും ഡോ.രാധാകൃഷ്ണൻ ചർച്ച ചെയ്തു. അമ്പെയ്ത്ത്, സ്ക്വാഷ്…

Read More

മുല്ലപ്പൂ ഓർഡറിന് പിന്നാലെ ധന്യയ്ക്ക് മറ്റൊരു സർപ്രൈസ് ഒരുക്കി സുരേഷ് ഗോപി; വായിക്കാം

തൃശൂർ: കുറച്ചു നാളുകൾക്ക് മുൻപ് ഗുരുവായൂർ അമ്പലനടയിൽ കൈക്കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പൂകെട്ടി വിൽക്കുന്ന അമ്മയുടെ വാർത്ത പലരും ശ്രദ്ധിച്ചു കാണും. ധന്യ ഈ യുവതിയെ കണ്ടതും, തൻറെ മകൾ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിന് മുല്ലപ്പൂ നല്കനുള്ള ചുമതല സൂപ്പർ താരം സുരേഷ് ഗോപി രണ്ടാമതൊന്നാലോചിക്കാതെ ധന്യയെ ഏൽപ്പിക്കുകയായിരുന്നു. ഒരു വലിയ ഓർഡർ കിട്ടിയിട്ടും, കഴിഞ്ഞ ദിവസവും ധന്യ പതിവ് പോലെ അമ്പലനടയിൽ കുഞ്ഞുമായി പൂക്കച്ചവടത്തിനെത്തി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വഴിയോര കച്ചവടം നിയന്ത്രണത്തിലായെങ്കിലും, ധന്യ കഴിയുന്നത്ര സമയം അവിടെ ചിലവഴിച്ചു. 300 മുഴം പൂവാണ്…

Read More

മധുര കീഴക്കരൈയിലെ ജല്ലിക്കെട്ട് അരീനയുടെ പണികൾ പൂർത്തിയായി; ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 23-ന് നിർവഹിക്കും

ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ ജന്മശതാബ്ദിയുടെ ഭാഗമായി മധുര അളങ്കാനല്ലൂരിന് സമീപം കീഴക്കരൈയിൽ നിർമിച്ച ജല്ലിക്കെട്ട് അരീനയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളായി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 23-ന് ഉദ്ഘാടനം നിർവഹിക്കും. അന്നുതന്നെ ആദ്യ ജല്ലിക്കെട്ട് മത്സരവും അരങ്ങേറും. പരമ്പരാഗതവേദിയല്ലാതെ ആധുനികസ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ജല്ലിക്കെട്ട് മത്സരമായിരിക്കും ഇത്. സ്റ്റേഡിയത്തിലെ പ്രധാനപണികളെല്ലാം പൂർത്തിയായി. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. സ്റ്റേഡിയത്തിന്റെ നിർമാണത്തിനും ഇവിടേക്കുള്ള റോഡിനുമായി 40 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 61 കോടിരൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്. മധുര നഗരത്തിൽനിന്ന് 25 കിലോമീറ്ററോളം ദൂരെയാണ് ജല്ലിക്കെട്ട് അരീന നിർമിച്ചിരിക്കുന്നത്.…

Read More

ഉദയനിധി സ്റ്റാലിൻ സർക്കാർ സ്‌കൂളിന് വേണ്ടി ഭൂമി സംഭാവന ചെയ്ത മധുര അമ്മാളിനെ നേരിലെത്തി കണ്ട് ആദരിച്ചു

ചെന്നൈ: സർക്കാർ സ്‌കൂളിന് 1.5 ഏക്കർ ഭൂമി ദാനം ചെയ്‌ത് മനസ്സ് കീഴടക്കിയ മധുരൈ വനിതയുടെ വീട്ടിൽ തമിഴ്‌നാട് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ അപ്രതീക്ഷിത സന്ദർശനം നടത്തി . പരേതയായ മകൾ ജനനിയുടെ സ്മരണയ്ക്കായാണ് കോടിക്കുളം സർക്കാർ സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതിന് 4 കോടി രൂപ വിലമതിക്കുന്ന ഒന്നര ഏക്കർ ഭൂമിയുടെ പ്രമാണമാണ് ബാങ്ക് ജീവനക്കാരിയായ അമ്മാൾ സംഭാവന ചെയ്തത് . അമ്മാളിന്റെ നടപടിയെ മാനിച്ച്, റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രിയുടെ പ്രത്യേക അവാർഡ് അമ്മാളിന് നൽകുമെന്ന് മുഖ്യമന്ത്രി…

Read More

തമിഴ്‌നാട്ടിലെ 5 ജില്ലകളിലായി 400 പേരിക്ക് പരിശോധന: 40% പേർക്ക് രോഗലക്ഷണങ്ങളില്ലാത്ത പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ 5 ജില്ലകളിലായി 400 പേരിൽ 40 ശതമാനം പേർക്ക് പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടെന്ന് കണ്ടെത്തി. ചെന്നൈ, ട്രിച്ചി, തിരുവണ്ണാമലൈ, കന്യാകുമാരി, ധർമ്മപുരി ജില്ലകളിലായി 400-ലധികം പേർക്ക് രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മർദ്ദത്തിന്റെയും അളവ് പരിശോധിച്ചതിൽ 40 ശതമാനം പേർക്കും പുതുതായി പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിരീകരിച്ചതായി തമിഴ്‌നാട് പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ സെൽവവിനായഗം പറഞ്ഞു. ഇവർക്കാർക്കും ഇത്തരമൊരു അസുഖങ്ങൾ ഉണ്ടെന്ന് അവർക്കറിയില്ലെന്നാണ് ഈ പഠനഫലം തെളിയിക്കുന്നത്. രോഗലക്ഷണങ്ങളില്ലാത്ത പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അവയവങ്ങളെ തകരാറിലാക്കുകയും…

Read More

ചെന്നൈയിൽ ഇരുചക്രവാഹന സാഹസികതയിൽ ഏർപ്പെടുന്ന യുവാക്കളെ നിരീക്ഷിക്കാൻ 3,168 ക്യാമറകൾ സജ്ജം

ചെന്നൈ: പൊങ്കൽ നാളിൽ ചെന്നൈയിൽ ഇരുചക്രവാഹനങ്ങളിൽ സാഹസികതയിലേർപ്പെടുന്ന യുവാക്കൾക്ക് നേരെ പിടി മുറുക്കി പോലീസ്. അവരെ നിരീക്ഷിക്കാൻ നഗരത്തിൽ 3168 ക്യാമറകൾ സജ്ജമാണെന്നും ഗതാഗത അഡീഷണൽ കമ്മീഷണർ സുധാകർ പറഞ്ഞു. കഴിഞ്ഞ പുതുവർഷത്തിൽ സ്വീകരിച്ച മുൻകരുതൽ ട്രാഫിക് മാറ്റങ്ങൾ കാരണം, പുതുവർഷം അപകടരഹിത പുതുവർഷമായും ചെന്നൈ നഗരത്തിന് ഗതാഗതക്കുരുക്ക് കുറവുള്ള പുതുവർഷമായും മാറിയി എന്നും ഇതുമായി ബന്ധപ്പെട്ട് ഗതാഗത അഡീഷണൽ കമ്മീഷണർ ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗതാഗത നിയമലംഘകരെ തടയാൻ ചെന്നൈയിലുടനീളം 3,168 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ സാഹസിക യാത്രകളിലും റേസുകളിലും ഏർപ്പെടുന്ന ബൈക്ക്…

Read More

സ്റ്റാർട്ടപ്പ് മികവ്: 2022-ലെ ബെസ്റ്റ് പെർഫോമർ പട്ടികയിൽ തമിഴ്‌നാടിന് പുരസ്‌കാരം

ചെന്നൈ : സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പുകളുടെ മികവിൽ ഏറ്റവുംഉയർന്ന ബെസ്റ്റ് പെർഫോമർ പട്ടികയിൽ തമിഴ്‌നാട് ഇടംപിടിച്ചു. ചൊവ്വാഴ്ച പ്രഖ്യാപിച്ച സ്റ്റാർട്ടപ്പ് ഇന്ത്യയുടെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2022 ലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായി തമിഴ്‌നാട് മാറിയിരിക്കുകയാണ്. ഗുജറാത്ത്, കർണാടകം, കേരളം, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങൾ. കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി.) യാണ് 2022-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പുരസ്കാരങ്ങൾ…

Read More

ചെന്നൈയിൽ യൂറോപ്യൻ ചലച്ചിത്രമേള 19-മുതൽ ആരംഭിക്കും

ചെന്നൈ : 28 -ാമത് യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവൽ ജനുവരി 19 ന് വൈകുന്നേരം 6 മണിക്ക് അലയൻസ് ഫ്രാൻസ് ഓഫ് മദ്രാസിൽ കോളേജ് റോഡിൽ ഉദ്ഘാടനം ചെയ്യും. ജനുവരി 19 മുതൽ 28 വരെയാണ് യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവൽ നടക്കുക. ചെന്നൈ കോളേജ് റോഡിലെ ഇൻഡോ-ഫ്രഞ്ച് സാംസ്കാരിക കേന്ദ്രത്തിലെ (എ.എഫ്. മദ്രാസ്) ഓഡിറ്റോറിയത്തിലാണ് പ്രദർശനം. ഇൻഡോ-സിനി അപ്രീസിയേഷൻ ഫൗണ്ടേഷനും ഇന്ത്യയിലേക്കുള്ള യൂറോപ്യൻ യൂണിയന്റെ പ്രതിനിധി സംഘവും മദ്രാസിലെ അലയൻസ് ഫ്രാങ്കൈസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 28 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി…

Read More