ചെന്നൈ : തമിഴ്‌നാട്ടിലെ 11 ജില്ലകളിൽ രാമനവമി യാത്രയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നിഷേധിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ക്രമസമാധാനപ്രശ്നത്തിനിടയാക്കുമെന്ന് വ്യക്തമാക്കിയാണ് യാത്ര കടന്നുപോകുന്ന ജില്ലകളിൽ ഹൈക്കോടതി അനുമതി നിഷേധിച്ചത്. ശ്രീ ആഞ്ജനേയം എൻഡോവ്‌മെന്റ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. നേരത്തേ യാത്രയ്ക്ക് അനുമതിചോദിച്ച് ട്രസ്റ്റ് തമിഴ്നാട് സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മലപ്പുറത്തുനിന്ന് 12-നാണ് യാത്ര തുടങ്ങുന്നത്. തമിഴ്നാട്ടിലെ നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, ദിണ്ടിഗൽ, മധുര ഉൾപ്പെടെ 11 ജില്ലകളിലൂടെ കടന്നുപോയി 17-നാണ് യാത്ര കന്യാകുമാരിയിൽ അവസാനിക്കേണ്ടത്.…
Read MoreDay: 13 April 2024
ബി.ആർ.എസ്. യോഗത്തിൽ പോയ 106 സംസ്ഥാന സർക്കാർ ജീവനക്കാരെ സസ്പെൻഡ്ചെയ്തു
ഹൈദരാബാദ് : തിരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് മേഡക്ക് മണ്ഡലത്തിലെ ബി.ആർ.എസ്. സ്ഥാനാർഥി പി. വെങ്കടരാമ റെഡ്‌ഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തതിന് 106 സംസ്ഥാന സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ്ചെയ്തു. സിദ്ദിപ്പെട്ട തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ മനു ചൗധരിയാണ് ജില്ലാ ഗ്രാമീണ വികസന ഏജൻസിയിലെയും സെർപ്പിലെയും ഇ.ജി.എസിലെയും ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. ബി.ജെ.പി.മേദക് സ്ഥാനാർഥി എം. രഘുനന്തൻ റാവുവാണ് പരാതി നൽകിയത്.
Read Moreദിണ്ടിഗലിൽ സൂര്യതാപമേറ്റ് എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു
ചെന്നൈ : സൂര്യതാപമേറ്റ് ദിണ്ടിഗൽ ജില്ലയിലെ രണ്ടിടങ്ങളിലായി കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഈറോഡിൽനിന്ന് കുടുംബത്തോടൊപ്പം പഴനി ക്ഷേത്രത്തിലെത്തിയ വിശ്വാസ് (8), വേടത്തൂർ അത്തുമേടിൽ ശക്തിവേൽ (50) എന്നിവരാണ് മരിച്ചത്. നേസലിംഗത്തിന്റെ മകൻ വിശ്വാസും കുടുംബവും വെള്ളിയാഴ്ച രാവിലെ പഴനിക്ഷേത്രം ദർശനം നടത്തിയശേഷം പടിയിറങ്ങി. കടുത്തചൂടിൽ ക്ഷീണിതനായിരുന്ന വിശ്വാസ് അല്പസമയത്തിനുള്ളിൽ തലകറങ്ങിവീണു. കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ദിണ്ടിഗൽ ജില്ലയിലെ വേടത്തൂരിലെ അത്തുമേടിലെ ശക്തിവേൽ ബുധനാഴ്ച വയലിൽ ജോലിചെയ്യവേ ഉച്ചയ്ക്ക് 2.30-ഓടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സമീപവാസികൾ വേടത്തൂരിലെ ഗവ.…
Read Moreരാമേശ്വരം പാമ്പൻ പാലത്തിനു സമീപം കടൽ ഉൾവലിഞ്ഞു
ചെന്നൈ : രാമേശ്വരം പാമ്പൻ പാലത്തിന് സമീപം കടൽ 200 മീറ്റർ ഉൾവലിഞ്ഞു. തുടർന്ന് നാടൻ തോണികൾ കൂട്ടിയിടിച്ച് കേടുപാടുകൾ സംഭവിച്ചു. കാലവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് കടൽ ഉൾവലിഞ്ഞതെന്ന് മറൈൻ ഫിഷറീസ് വകുപ്പധികൃതർ അറിയിച്ചു. ഏതാനും മണിക്കൂറുകൾ കൊണ്ടുതന്നെ കടൽ പൂർവസ്ഥിതി കൈവരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Moreസംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മധുരപലഹാരക്കട സന്ദർശിച്ച് രാഹുൽ ഗാന്ധി; ഗുലാബ് ജാമുനുവും മൈസൂർ പാക്കും വാങ്ങി മടങ്ങി
ചെന്നൈ : കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രചാരണം നടത്തിവരികയാണ്. എന്നാൽ പ്രചാരണ റാലികൾക്കിടയിൽ ഇടവേളയെടുത്ത് കോൺഗ്രസ് എംപി വെള്ളിയാഴ്ച രാത്രി സിംഗല്ലൂരിലെ ഒരു മധുരപലഹാരക്കട സന്ദർശിച്ചു. അനുയായികൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം കടയിലെത്തിയ രാഹുൽ ഗാന്ധി തൻ്റെ പ്രിയപ്പെട്ട മധുരപലഹാരങ്ങളായ ഗുലാബ് ജാമുനുവും മൈസൂർ പാക്കും വാങ്ങി. പിന്നീട് അവിടെയുള്ള ജീവനക്കാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. കോൺഗ്രസ് നേതാവിൻ്റെ പെട്ടെന്നുള്ള സന്ദർശനത്തിൽ കടയുടമകളും ജീവനക്കാരും അമ്പരന്നിരിക്കുകയാണ്. ഇക്കാര്യം അറിയിച്ച മധുരപലഹാരക്കട ഉടമ ബാബു, കോൺഗ്രസ് എംപി…
Read Moreതോറ്റ് തോറ്റ് ഒടുവിൽ വിജയത്തിന്റെ മധുരം നുകർന്ന് മഞ്ഞപ്പട
ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഒടുവില്‍ വിജയ വഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. അവസാന ലീഗ് പോരില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊമ്പന്‍മാര്‍ തുടര്‍ തോല്‍വിക്ക് വിരാമമിട്ടു. ഈ ജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇനി പ്ലേ ഓഫ് പോരാട്ടത്തിന്. 34ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. 51ാം മിനിറ്റില്‍ ഡെയ്‌സുകി സകായ് ലീഡ് ഇരട്ടിയാക്കി. പിന്നീട് പകരക്കാരനായി ഇറങ്ങിയ നിഹാല്‍ സുധീഷാണ് അവസാന ഗോള്‍ വലയിലാക്കിയത്.
Read Moreകോൺഗ്രസ്സിന് പുതിയ പൊല്ലാപ്പ്; കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണത്തിൽ പങ്കെടുത്തവർക്ക് പണം വിതരണം; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ
ചെന്നൈ : വിരുദുനഗർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി മാണിക്കം ടാഗോറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പൊതുയോഗത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിരുദുനഗറിൽ വ്യാഴാഴ്ച നടന്ന പ്രചാരണ യോഗത്തിനുശേഷം പങ്കെടുത്തവർക്ക് കോൺഗ്രസ് പ്രവർത്തകർ പണം കവറിലാക്കി നൽകുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മാണിക്കം ടാഗോറിന്റെ പ്രചാരണത്തിൽ വൻ ജനക്കൂട്ടമാണ് വിരുദുനഗർ ജില്ല ആസ്ഥാനത്ത് കൂടിയിരുന്നത്. വോട്ടിനു പണം നൽകുന്നതു തടയാൻ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡുകൾ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നതിനിടെയാണ് പണം വിതരണം പരസ്യമായി നടന്നത്. ഇത് സംബന്ധിച്ച്…
Read Moreചൂടിന് ശമനം; തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ മഴ എത്തി
ചെന്നൈ : കടുത്ത ചൂടിന് ശമനമേകി തെങ്കാശി, തൂത്തുക്കുടി, മധുര, രാമനാഥപുരം ജില്ലകളുടെ പല ഭാഗങ്ങളിലും മഴ പെയ്തു. കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന കടുത്ത ചൂടിന് ഇതോടെ താത്കാലിക ശമനമായി. അഞ്ച് ദിവസംകൂടി തെക്കൻ ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്.
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 15-ന് വീണ്ടും സംസ്ഥാനത്ത് എത്തും
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 15- ന് വീണ്ടും തമിഴ്‌നാട്ടിൽ എത്തുന്നു. തിരുനെൽവേലി ജില്ലയിലാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രിയുടെ തമിഴ്‌നാട് സന്ദർശനം. തിരുനെൽവേലിയിൽ മോദി തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച പ്രധാനമന്ത്രി ചെന്നൈയിൽ റോഡ്‌ഷോയിൽ പങ്കെടുത്തിരുന്നു. ബുധാനാഴ്ച വെല്ലൂരിലും നീലഗിരിയിലും പ്രചാരണം നടത്തി.
Read Moreമലയാളികൾക്ക് സന്തോഷ വാർത്ത; ചെന്നൈ – മംഗളൂരു സ്പെഷ്യൽ ട്രെയിൻ വരുന്നു
ചെന്നൈ: വേനലവധിക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്താൻ ബുദ്ധിമുട്ടുന്ന മലയാളികളുടെ യാത്രാദുരിതം പതിവ് കാഴ്ചയാണ്. എന്നാൽ ഇത്തവണ സ്പെഷ്യൽ ട്രെയിനിലൂടെ യാത്രാക്ലേശം ഒഴിവാക്കാൻ ഒരുങ്ങുകയാണ് സതേൺ റെയിൽവേ. വടക്കൻ കേരളത്തിലുള്ളവർക്ക് കോയമ്പത്തൂർ ചെന്നൈ എന്നിവിടങ്ങളിലേക്കും മംഗളൂരുവിലേക്കുമുള്ള യാത്ര സുഖകരമാക്കാൻ ചെന്നൈ – മംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 06049 താമ്പരം മംഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 19, 26, മേയ് 03, 10, 17, 24, 31 തീയതികളിലാണ് (വെള്ളിയാഴ്ച) സർവീസ് നടത്തുക. ഉച്ചയ്ക്ക് 1:30ന് താമ്പരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ…
Read More