കനത്ത മഴ: പലയിടങ്ങളിലും വെള്ളംകയറി

ചെന്നൈ : കൊത്തഗുഡം, ഖമമം ജില്ലകളിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഭദ്രാചലം ടൗണിൽ വെള്ളംകയറി. കൊത്തഗുഡം കൽക്കരി ഖനികളിൽ ഉത്പാദനംനിലച്ചു. ഗോദാവരിനദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഭദ്രാചലം ക്ഷേത്രനഗരിയിൽ വെള്ളം കയറി. റോഡുകളും അന്നദാന മണ്ഡപവും മുങ്ങി. വെള്ളക്കെട്ടുള്ളതിനാൽ ജനം വലഞ്ഞു. ക്ഷേത്രനഗരിയിൽനിന്ന്‌ ഗോദാവരി നദിയിലേക്ക് വെള്ളം പമ്പുചെയ്തുമാറ്റാൻ മന്ത്രി തുമ്മല നാഗേശ്വര റാവു നിർദേശിച്ചു. തുടർന്ന് വെള്ളം നദിയിലേക്ക് മാറ്റി.

Read More

ചെന്നൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം പെട്ടെന്ന് റദ്ദാക്കി

ചെന്നൈ: ചെന്നൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം പെട്ടെന്ന് റദ്ദാക്കിയത് 210 യാത്രക്കാര്‍ക്ക് ദുരിതത്തിലാക്കി. ലണ്ടനില്‍ നിന്നുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പാസഞ്ചര്‍ വിമാനം ദിവസവും പുലര്‍ച്ചെ 3.30ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തുകയും തുടര്‍ന്ന് 5.35ന് ചെന്നൈയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ ഇന്നലെ വൈകിട്ട് 240ഓളം യാത്രക്കാരുമായി ലണ്ടനില്‍ നിന്ന് പുറപ്പെട്ട് ചെന്നൈയിലേക്ക് പോവുകയായിരുന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം പെട്ടെന്ന് ലണ്ടനിലേക്ക് തിരിച്ച് ഇറക്കുകയായിരുന്നു. തുടര്‍ന്നാണ് വിമാനത്തിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ ഇടപെട്ടത്. എന്നാല്‍, വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍…

Read More

അടിപിടിക്കിടെ കടിച്ചെടുത്തത് ജനനേന്ദ്രിയം; കസ്റ്റഡിയില്‍ നിന്നും ചാടിയ പ്രതിക്കായി തിരച്ചില്‍

അടിപിടിക്കിടെ തിരുവല്ലയില്‍ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മൂന്ന് ദിവസം മുന്‍പാണ് പ്രതി കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പോലീസ് അന്വേഷിക്കുന്ന സുബിൻ അലക്‌സാണ്ടർ (28). ബാർ പരിസരത്ത് നടന്ന അടിപിടിക്കിടെയാണ് അയൽവാസിയായ യുവാവിന്റെ ജനനേന്ദ്രിയം സുബിന്‍ കടിച്ചുമുറിച്ചത്. പോലീസ് എത്തി സുബിനെ ഉടൻ കസ്റ്റഡിയിൽ എടുത്തു. എന്നാല്‍ സ്റ്റേഷനില്‍ നിന്നും സുബിന്‍ മുങ്ങുകയായിരുന്നു. സുബിന്റെ രക്ഷപ്പെടലിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി വരും. സംഭവം നടക്കുന്ന സമയം സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ്…

Read More

ഡൽഹിയിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശുദ്ധവായു നിരക്ക്

ന്യൂഡൽഹി: ഈ വർഷം ജനുവരി ഒന്ന് മുതൽ ഓഗസ്റ്റ് എട്ട് വരെ ഡൽഹി ന​ഗരത്തിൽ ലഭിച്ചത് ഏറ്റവും ഉയർന്ന ശുദ്ധവായു. കഴിഞ്ഞ ആറ് വർഷത്തിന് ശേഷമാണ് ഡൽഹിയിൽ ഇത്രയും മികച്ച ശുദ്ധവായു ലഭിക്കുന്നതെന്ന് കേന്ദ്രത്തിൻ്റെ എയർ ക്വാളിറ്റി പാനലായ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് അറിയിച്ചു. വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്ത എയർ ക്വാളിറ്റി ഇൻഡക്സ് 53 ആയിരുന്നു. മൺസൂൺ സീസണിലെ കനത്ത മഴ മൂലമാണ് ഡൽഹി മുമ്പുണ്ടായ റേക്കോർഡുകൾ തിരുത്തിയത്. വ്യാഴാഴ്ച ഡൽഹിയുടെ പല ഭാഗങ്ങളിലായി മഴ പെയ്തെങ്കിലും 34.1 ഡിഗ്രി…

Read More

ചെന്നൈയില്‍ 800 കിലോ പഴകിയ ഇറച്ചി പിടികൂടി

ചെന്നൈ: ചെന്നൈ സെനായ് നഗര്‍ മേഖലയിലെ കടകളില്‍ അഴുകിയ ഇറച്ചി വിതരണം ചെയ്യുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സെനായ് സിറ്റിയിലെ അരുണാചലം സ്ട്രീറ്റില്‍ ശക്തിവേലിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തി. അവിടെ് ബീഫ് ചീഞ്ഞളിഞ്ഞ നിലയില്‍ പെട്ടികളില്‍ സൂക്ഷിച്ചിരുന്നതായും മാംസത്തില്‍ ഉറുമ്പും ഈച്ചയും നിറഞ്ഞതായും കണ്ടെത്തി. തുടര്‍ന്ന് ഇവരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് വെറ്ററിനറി കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചു. കൂടാതെ 800 കിലോ…

Read More

മോഹന്‍ലാലിനെ അപമാനിച്ച ‘ചെകുത്താന്‍’ അറസ്റ്റില്‍; ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന പരാമര്‍ശം നടത്തിയെന്ന് എഫ്‌.ഐ.ആര്‍

പട്ടാള യൂണിഫോമില്‍ നടന്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനാണ് ചെകുത്താന്‍ എന്ന യുട്യൂബറെ പോലീസ് അറസ്റ്റു ചെയ്തത്. താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് തിരുവല്ല പോലീസ് കേസെടുത്തത്. ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമയായ തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ആരാധകരുടെ മനസില്‍ വിദ്വേഷം ഉണ്ടാക്കുന്ന പരാമര്‍ശം യുട്യൂബ് ചാനലിലൂടെ നടത്തിയെന്നാണ് കേസ്. പോലീസ്…

Read More

വയനാടിനായുള്ള കരുതല്‍; മാതൃകയായി തമിഴ്‌നാട്ടിലെ ഈ ഒമ്പതാം ക്ലാസുകാര്‍ 

ചെന്നൈ: വയനാടിനുണ്ടായ ദുരന്തത്തില്‍ കൈകോര്‍ക്കുന്നതിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും സഹായങ്ങള്‍ എത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ ശിവലിംഗപുരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് 13,300 രൂപയാണ് നല്‍കിയത്. ഈ സ്‌കൂളിലെ കുട്ടികളില്‍ അധികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. ഒമ്പതാം ക്ലാസിലെ 13 കുട്ടികള്‍ ചേര്‍ന്നാണ് തുക കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ പങ്കിടുന്നതിനായി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ട്. അതിലൂടെയാണ് വയനാടിന്റെ അവസ്ഥ കുട്ടികള്‍ അറിഞ്ഞതെന്ന് സുപാത്ര എന്ന വിദ്യാര്‍ഥി പറഞ്ഞു. പലരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഭാവന ചെയ്യുന്നത്…

Read More

സെന്തിൽ ബാലാജി പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസ്; വിചാരണയ്ക്ക് തുടക്കം

ചെന്നൈ : മുൻമന്ത്രി സെന്തിൽ ബാലാജി പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണ ആരംഭിച്ചു. വ്യാഴാഴ്ച കേസ് പരിഗണിച്ച ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ബാലാജിയെ ഹാജരാക്കി. ജഡ്ജി എസ്. അല്ലി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കുറ്റങ്ങൾ നിഷേധിച്ച ബാലാജി താൻ നിരപരാധിയാണെന്നും രാഷ്ട്രീയകാരണങ്ങളുടെ പേരിലെടുത്ത കേസാണിതെന്നും ആരോപിച്ചു. സാക്ഷികളെ വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കേസ് 16-ന് വീണ്ടും പരിഗണിക്കാൻ മാറ്റിയ കോടതി ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡിയും അതുവരെ നീട്ടി.മുൻഅണ്ണാ ഡി.എം.കെ. സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നപ്പോൾ സർക്കാർജോലി വാഗ്ദാനംചെയ്തു പലരിൽനിന്നായി പണം വാങ്ങിയെന്നാണ് ബാലാജിക്കെതിരേയുള്ള…

Read More

ശ്രീലങ്കയിലേക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങി

ചെന്നൈ : മാസങ്ങൾനീണ്ട അനിശ്ചിതത്വത്തിനു ശേഷം, ശ്രീലങ്കയിലേക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്കുന്നതിനു വഴിയൊരുങ്ങി. യാത്രയ്ക്കുള്ള കപ്പൽ എത്തിയെന്നും യാത്രതുടങ്ങുന്ന തീയതി ഉടൻ അറിയിക്കുമെന്നും സർവീസ് ഏറ്റെടുത്ത ഇൻഡ്ശ്രീ ഫെറി സർവീസസ് അറിയിച്ചു. നാലുപതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കഴിഞ്ഞവർഷം തുടങ്ങിയ ശ്രീലങ്കൻ കപ്പൽ സർവീസ് ഒക്ടോബർ അവസാനം നിർത്തിവെച്ചതാണ്. ഈ വർഷം ജനുവരിയിൽ പുനരാരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും പല കാരണങ്ങളാലും നീണ്ടുപോവുകയായിരുന്നു. സർവീസ് നടത്താനുള്ള ശിവഗംഗ എന്ന കപ്പൽ നാഗപട്ടണത്ത് എത്തിയിട്ടുണ്ട്. മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പരീക്ഷണയോട്ടത്തിനുശേഷം, ഒരാഴ്ചയ്ക്കകം സമയക്രമം പ്രഖ്യാപിക്കാനാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞവർഷം ഒക്ടോബർ 14-നാണ് തമിഴ്‌നാട്ടിലെ…

Read More

വയനാട് ഭൂമിക്കടിയില്‍ പ്രകമ്പനം; ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിക്കുന്നു

വയനാട് ഭൂമിക്കടിയില്‍ പ്രകമ്പനം ഉണ്ടായ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിക്കുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അതിവേഗത്തിലുള്ള മാറ്റി പാര്‍പ്പിക്കല്‍. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടത്. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി…

Read More