ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ചെന്ന കുറ്റംചുമത്തി ഒൻപത് തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. രാമേശ്വത്തുനിന്നുള്ള തൊഴിലാളികളെയാണ് ബംഗാൾ ഉൾക്കടലിൽ തലൈമാന്നാറിനുസമീപം പിടികൂടിയത്. രണ്ട് മീൻപിടിത്തബോട്ടുകളും പിടിച്ചെടുത്തു. ഈവർഷം ഇതുവരെ പിടിയിലായ തമിഴ് മത്സ്യത്തൊഴിലാളികളിൽ 74 പേർ ഇപ്പോഴും ശ്രീലങ്കയിലെ ജയിലുകളിൽ കഴിയുകയാണ്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാമനാഥപുരത്ത് കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികൾ സമരംനടത്തിയിരുന്നു.
Read MoreAuthor: Chennai Vartha
ശ്രീരാമനെ ദ്രാവിഡഭരണമാതൃകയുടെ മുൻഗാമിയെന്ന് വിശേഷിപ്പിച്ച് മന്ത്രി; വിമർശനവുമായി ബി.ജെ.പി.
ചെന്നൈ : ശ്രീരാമനെ ദ്രാവിഡഭരണമാതൃകയുടെ മുൻഗാമിയെന്ന് വിശേഷിപ്പിച്ച് സംസ്ഥാന നിയമമന്ത്രി എസ്. രഘുപതി. ചെന്നൈയിൽനടന്ന കമ്പർദിനാഘോഷച്ചടങ്ങിലാണ് മന്ത്രിയുടെ പരാമർശം. പിന്നാലെ വിമർശനവുമായി ബി.ജെ.പി.യും രംഗത്തെത്തി. ശ്രീരാമൻ സാമൂഹികനീതിയുടെ സംരക്ഷകനാണ്. മതേതരത്വവും സാമൂഹികനീതിയും ഉദ്‌ബോധിപ്പിച്ച നായകനാണ്. പെരിയാർ, അണ്ണാദുരൈ, കരുണാനിധി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവർക്ക് എത്രയോമുമ്പേ ദ്രാവിഡഭരണമാതൃക മുന്നോട്ടുവെച്ചത് ശ്രീരാമനായിരുന്നെന്നും രഘുപതി പറഞ്ഞു. അസമത്വമില്ലാത്ത സമൂഹം ഭാവിയിലുണ്ടാകുമെന്ന് ഉറപ്പാക്കാനാണ് രാമായണം സൃഷ്ടിച്ചത്. അവസരം ലഭിച്ചാൽ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് ഭരിക്കുന്ന ദ്രാവിഡസർക്കാരുമായി രാമരാജ്യത്തെ താരതമ്യംചെയ്യുന്നത് അസംബന്ധമാണെന്ന് ബി.ജെ.പി. പ്രതികരിച്ചു. ഡി.എം.കെ.…
Read Moreസംസ്ഥാനവ്യാപകമായി അണ്ണാ ഡി.എം.കെ. സമരംനടത്തി
ചെന്നൈ : വൈദ്യുതിനിരക്ക് വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി അണ്ണാ ഡി.എം.കെ. സമരംനടത്തി. പാർട്ടിയുടെ 82 ജില്ലാകമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു സമരം. വിവിധയിടങ്ങളിൽനടന്ന പ്രതിഷേധസമ്മേളനം മുൻമന്ത്രിമാരടക്കമുള്ള മുതിർന്നനേതാക്കൾ ഉദ്ഘാടനംചെയ്തു. ചെന്നൈയിൽനടന്ന പ്രതിഷേധത്തിന് മുൻമന്ത്രി ഡി. ജയകുമാർ നേതൃത്വംനൽകി. ഡി.എം.കെ. അധികാരത്തിലെത്തിയശേഷം അവശ്യസാധനങ്ങൾക്കും വിലവർധിപ്പിച്ചെന്നും ഇതിൽ ഒടുവിലത്തേതാണ് വൈദ്യുതിനിരക്ക് വർധനയെന്നും ജയകുമാർ പറഞ്ഞു.
Read Moreസംസ്ഥാനത്തെ കടകൾക്ക് തമിഴിൽ പേരിടണം: മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: ബിസിനസിന് സർഗാത്മകതയും പ്രോത്സാഹനവും നൽകുന്നതാണ് തമിഴ്‌നാട് സർക്കാരിൻ്റെ നയമെന്നും വ്യാപാരികൾ തങ്ങളുടെ കടകൾക്ക് തമിഴിൽ പേരിടാൻ സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. 1989-ൽ അന്തരിച്ച മുൻമുഖ്യമന്ത്രി കരുണാനിധിയാണ് വ്യാപാരികളുടെ ക്ഷേമത്തിനായി രാജ്യത്ത് ആദ്യമായി തമിഴ്നാട്ടിൽ വ്യാപാരി ക്ഷേമനിധി ബോർഡ് സ്ഥാപിച്ചത്. നിലവിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെയർമാനും മന്ത്രി ബി.മൂർത്തി വൈസ് ചെയർമാനുമായാണ് വ്യാപാരി ക്ഷേമനിധി ബോർഡ് പ്രവർത്തിക്കുന്നത്. വ്യാപാരി ക്ഷേമനിധി ബോർഡിൻ്റെ യോഗം ഇന്നലെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്നിരുന്നു. ഇതിലാണ് മുഖ്യമന്ത്രി തന്റെ തീരുമാനം അറിയിച്ചത്
Read Moreഅറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ ശ്രമം; പോലീസിന്റെ വെടിയേറ്റ് റൗഡിക്ക് പരിക്ക്
ചെന്നൈ : അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ വെടിയേറ്റ് പരിക്കേറ്റ റൗഡിയുടെ കാൽ മുറിച്ചുമാറ്റി. കൊലക്കേസ് പ്രതിയായ കലൈപുലി രാജ എന്നയാളുടെ വലതുകാലാണ് മുറിച്ചുമാറ്റിയത്. തിരുച്ചിറപ്പള്ളിയിൽവെച്ച് ഇൻസ്പെക്ടറെ അരിവാളുകൊണ്ട് ആക്രമിച്ചശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രാജയ്ക്ക് വെടിയേറ്റത്. കൂട്ടാളിയെയും അഞ്ചുപേരെയും കൊലപ്പെടുത്തിയെന്നാണ് രാജയ്ക്കെതിരേയുള്ള കുറ്റം. തിരുച്ചിറപ്പള്ളി പോലീസ് സൂപ്രണ്ട് വരുൺ കുമാറിന്റെ ഉത്തരവിനെത്തുടർന്ന് രാജയെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു പോലിസ് സംഘം. ലാൽഗുഡി ആശുപത്രിയിൽവെച്ചാണ് രാജയുടെ വലതുകാൽ മുറിച്ചുമാറ്റിയത്.
Read Moreപെരിയാർ സർവകലാശാലയിലെ നിയമന ക്രമക്കേട്: ജീവനക്കാരെ ചോദ്യംചെയ്യുന്നു
ചെന്നൈ : പെരിയാർ സർവകലാശാലയിൽ 2016 മുതൽ 2017 വരെനടന്ന അധ്യാപക-അനധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിൽ ക്രമക്കേടു നടന്നതായുള്ള പരാതിയിൽ വിജിലൻസ് അന്വേഷണം പുനരാരംഭിച്ചു. നിലവിൽ സർവകലാശാലയിൽ ജോലിചെയ്യുന്ന അധ്യാപകരെയും അനധ്യാപകരെയും ചോദ്യംചെയ്തു വരികയാണ്. നിയമനവുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കുന്നുണ്ടെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
Read Moreനിപ വൈറസ് ബാധ; കേരള സംസ്ഥാന അതിർത്തി ചെക് പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി
ചെന്നൈ : നിപ വൈറസ് ബാധയെത്തുടർന്ന് മലപ്പുറത്ത് കുട്ടി മരിച്ചസംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തോടുചേർന്നുള്ള തമിഴ്‌നാട് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി. സർക്കാരിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് വാളയാർ ചെക് പോസ്റ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പരിശോധനനടത്തുന്നത്. നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളിലെ ചെക് പോസ്റ്റുകളും നിരീക്ഷിക്കുന്നുണ്ട്. കേരളത്തിൽനിന്നുവരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ യാത്രക്കാർക്ക് പനിയോ തൊണ്ടവേദനയോ പോലുള്ള ലക്ഷണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. തെർമോമീറ്ററുപയോഗിച്ച് യാത്രക്കാരുടെ ശരീരോഷ്മാവും ആരോഗ്യസ്ഥിതിയും മറ്റും പരിശോധിച്ചശേഷമാണ് തുടർയാത്ര അനുവദിക്കുന്നത്. സംശയംതോന്നുകയാണെങ്കിൽ യാത്ര അത്യാവശ്യമല്ലാത്തവരോട് മടങ്ങാനും നിർദേശിക്കുന്നുണ്ട്. യാത്രാലക്ഷ്യവും വിശദമാക്കണം. വാഹനങ്ങളുടെ…
Read Moreകേന്ദ്രബജറ്റിൽ സംസ്ഥാനത്തിന് അവഗണന; നീതി ആയോഗ് യോഗം ബഹിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ : കേന്ദ്രബജറ്റിൽ തമിഴ്‌നാടിനെ അവഗണിച്ചതിൽ പ്രതിഷേധവുമായി സംസ്ഥാനത്തെ രാഷ്ട്രീയപ്പാർട്ടികൾ. തമിഴ്‌നാടിനെ കേന്ദ്രം വഞ്ചിച്ചെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. ഡൽഹിയിൽ ഈമാസം 27-ന് പ്രധാനമന്ത്രി വിളിച്ചുചേർക്കുന്ന നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കില്ലെന്നും സ്റ്റാലിൻ അറിയിച്ചു. പങ്കെടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. മുഖ്യപ്രതിപക്ഷമായ അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യുടെ സഖ്യകക്ഷികൂടിയായ പി.എം.കെ.യും അവഗണനയിൽ പ്രതിഷേധിച്ചു. കേന്ദ്രബജറ്റ് നിരാശാജനകമാണ്. ബി.ജെ.പി.യെ അധികാരത്തിലേറാൻ സഹായിച്ച ചിലസംസ്ഥാനങ്ങൾക്കുമാത്രമാണ് ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ഈതുക ലഭിക്കുമെന്നകാര്യത്തിൽ ഉറപ്പില്ല. ബജറ്റിൽ തമിഴ്‌നാടിനായി പ്രതീക്ഷിക്കുന്ന പദ്ധതികൾ കഴിഞ്ഞദിവസം താൻ മുന്നോട്ടുവെച്ചത് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ…
Read Moreകാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് 10 വയസുകാരി ഉൾപ്പെടെ കുടുംബത്തിലെ മൂന്നുപേർ മരിച്ചു
ചെന്നൈ : നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അച്ഛനും മകളുമടക്കം കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കരൂർ ജില്ലയിലെ അരവാക്കുറിച്ചിയിൽ തിങ്കളാഴ്ച പുലർച്ച നടന്ന അപകടത്തിൽ ഈറോഡ് സ്വദേശി കൃഷ്ണകുമാർ (40), മകൾ കെ.വരുണ (10), ഭാര്യാമാതാവ് ഇന്ദിരാണി (67) എന്നിവരാണ് മരിച്ചത്. കൃഷ്ണകുമാറിന്റെ ഭാര്യ മോഹനയെയും മകൻ സുദർശനനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടം . കരൂർ-മധുര ദേശീയപാതയിൽ അരവാക്കുറിച്ചി ആണ്ടിപട്ടിക്കോട്ടയിൽ എത്തിയപ്പോഴാണ് കാർ നിയന്ത്രണംവിട്ട് റോഡിന് സമീപമുള്ള മരത്തിലിടിച്ചത്. മൂവരും അപകടസ്ഥലത്ത് തന്നെ…
Read Moreസംസ്ഥാനത്ത് കള്ളുവിൽപ്പന വീണ്ടും ആരംഭിച്ചുകൂടേയെന്ന് ഹൈക്കോടതി
ചെന്നൈ : തമിഴ്‌നാട്ടിൽ വിഷമദ്യമരണങ്ങൾ ഒഴിവാക്കാൻ കള്ളുവിൽപ്പന വീണ്ടും ആരംഭിച്ചുകൂടേയെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു. റേഷൻകടകൾ, സൂപ്പർമാർക്കറ്റുകൾ വഴി മദ്യം വിൽക്കണമെന്നാവശ്യപ്പെട്ട് സോഫ്റ്റ്‌വേർ എൻജിനിയറായ എസ്. മുരളിധരൻ നൽകിയ പൊതുതാത്പര്യഹർജികൾ പരിഗണിക്കവെയാണ് ചോദ്യമുന്നയിച്ചത്. കേസ് സംബന്ധിച്ച് സർക്കാർ 28-നുമുൻപ് വിശദീകരണംനൽകണമെന്നും കോടതി നിർദേശിച്ചു. ടാസ്മാക്ന്റെ കടകളിലൂടെ വിൽപ്പനനടത്തുന്ന മദ്യത്തിന് കൂടുതൽവില ഈടാക്കുന്നെന്നും വില ടാസ്മാക് കടകളിൽ പ്രദർശിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഡി. കൃഷ്ണകുമാർ, ജസ്റ്റിസ് കെ. കുമരേശ് ബാബു എന്നിവരടങ്ങിയ ബെഞ്ച് കള്ളുവിൽപ്പന പുനരാരംഭിച്ചുകൂടേയെന്ന് ചോദിച്ചത്. കേസ്…
Read More