മകൻ അച്ഛനെ കുത്തിക്കൊന്നു

ചെന്നൈ : മദ്യപിച്ച് അമ്മയെ അസഭ്യംപറഞ്ഞ അച്ഛനെ മകൻ കുത്തിക്കൊന്നു. തിരുവള്ളൂർ ജില്ലയിലെ തിരുമഴിസൈയിലുള്ള ബാബുവിനെയാണ് (49) മകൻ തമിഴരശൻ (24) കൊലപ്പെടുത്തിയത്. മരപ്പണിക്കാരനായ ബാബു കഴിഞ്ഞദിവസം ജോലികഴിഞ്ഞു മദ്യപിച്ച് വീട്ടിലെത്തി ഭാര്യ ദേവിയുമായി വഴക്കുണ്ടാക്കി. വഴക്കിനിടെ ദേവിയെ അസഭ്യം പറഞ്ഞതോടെ തമിഴരശൻ അച്ഛനുമായി വാക്കേറ്റത്തിലേർപ്പെട്ടു. പിന്നീട് വീട്ടിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ബാബു മരിച്ചു. തമിഴരശനെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഉറങ്ങിക്കിടന്ന അഞ്ചുപേർക്ക് നേരേ ആസിഡ് ആക്രമണം

ചെന്നൈ : മെട്രോ തീവണ്ടി സ്‌റ്റേഷനുസമീപം ഉറങ്ങിക്കിടന്നവർക്കുനേരേ ആസിഡ് ആക്രമണം. രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം അഞ്ചുപേർക്ക് ആക്രമണത്തിൽ പൊള്ളലേറ്റു. ഞായറാഴ്ച രാത്രി ഒമ്പതോടെ ഈക്കാട്ടുതങ്ങൾ സ്‌റ്റേഷനുസമീപം വഴിയിൽ ഉറങ്ങിക്കിടന്നവർക്കുനേരേയായിരുന്നു ആക്രമണം. ഗിണ്ടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി വിമാനത്താവളത്തിൽ മൂന്നുകോടിയുടെ സ്വർണം പിടിച്ചു

ചെന്നൈ : മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി ചെന്നൈ വിമാനത്താവളത്തിൽ മൂന്നുകോടി രൂപയുടെ സ്വർണം പിടിച്ചു. വിമാനത്താവളത്തിലെ കരാർ ജീവനക്കാരനടക്കം മൂന്നുപേർ അറസ്റ്റിലുമായി. ഫ്ലാസ്‌കിന് സമാനമായ പാത്രവുമായി വിമാനത്താവളത്തിൽനിന്ന് പുറത്തേക്കുപോകാൻ ശ്രമിച്ച കരാർ ജീവനക്കാരനായ മണികണ്ഠനിൽനിന്നാണ് രണ്ടുകോടിരൂപ വിലമതിക്കുന്ന മൂന്നുകിലോ സ്വർണം പിടിച്ചത്. ദുബായിൽനിന്നെത്തിയ യാത്രക്കാരൻ ഏൽപ്പിച്ച സ്വർണം വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന മറ്റൊരാൾക്ക് കൈമാറാൻ പോകുമ്പോഴാണ് സംശയംതോന്നിയ സുരക്ഷാജീവനക്കാർ മണികണ്ഠനെ തടഞ്ഞത്. പരിശോധനയിൽ പാത്രത്തിൽനിന്ന് സ്വർണം കണ്ടെത്തുകയായിരുന്നു. ദുബായ്, തായ്‌ലാൻഡ് എന്നിവിടങ്ങളിൽനിന്നെത്തിയ രണ്ടുപേരിൽനിന്നായി 1.08 കിലോ സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തു.

Read More

എഗ്മോർ റെയിൽവേസ്റ്റേഷനിൽനിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരനെ മണിക്കൂറിനുള്ളിൽ കണ്ടെത്തി ആർ.പി.എഫ്. സേനാംഗങ്ങൾ

ചെന്നൈ : എഗ്മോർ റെയിൽവേസ്റ്റേഷനിൽനിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരനെ ഒരുമണിക്കൂറിനുള്ളിൽ കണ്ടെത്തി ആർ.പി.എഫ്. സേനാംഗങ്ങൾ രക്ഷിതാക്കളെ ഏല്പിച്ചു. തെലങ്കാനയിൽനിന്ന് ചെന്നൈ കാണാനെത്തിയ കുടുംബത്തിലെ കുട്ടിയൊണ് റെയിൽവേസ്റ്റേഷന്റെ വിശ്രമമുറിയിൽനിന്ന് കാണാതായത്. പോലീസ് നടത്തിയ തിരച്ചിലിൽ കുട്ടിയെ ബേസിൻ ബ്രിഡ്ജ് റെയിൽവേസ്റ്റേഷനിൽ ആർ.പി.എഫ്. എസ്.ഐ.യായ ബാബുലാൽ മീണ കണ്ടെത്തി. കുട്ടിയെ തട്ടികൊണ്ടുപോയയാളെ പിടികൂടാനായിട്ടില്ല. 30 വയസ്സ്‌ പ്രായംതോന്നിക്കുന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതായി ആർ.പി.എഫ്. എഗ്മോർ ഇൻസ്പെക്ടർ ശിവസേനൻ പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തട്ടിക്കൊണ്ടുപോയ സമയത്ത് കുട്ടിയുടെ കൈയിൽ മൊബൈൽഫോണുണ്ടായിരുന്നു. രക്ഷപ്പെടുത്തിയ സമയത്ത് കുട്ടിയുടെ കൈയിൽ…

Read More

മസാജ് സെന്ററിന്റെ പിന്നിൽ അനാശാസ്യ പ്രവർത്തനം; മാനേജർ അറസ്റ്റിൽ

massage parlour

കോയമ്പത്തൂർ : ശുക്രവാർപേട്ട് രംഗൈ ഗൗഡർ സ്ട്രീറ്റിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയതിന് മാനേജരെ അറസ്റ്റുചെയ്തു. സേലം സ്വദേശി ജഗദീശ്വരനെയാണ് (31) ആർ.എസ്. പുരം പോലീസ് അറസ്റ്റുചെയ്തത്. പരിശോധനാസമയത്ത് സെന്ററിലുണ്ടായിരുന്ന നാലു യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് അഭയകേന്ദ്രത്തിലേക്കു മാറ്റി. അസിസ്റ്റന്റ് കമ്മിഷണർ രവികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More

പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 20 കാരൻ അറസ്റ്റിൽ

ചെന്നൈ : ചെങ്കൽപ്പെട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്ത ഇരുപതുകാരനെ പോലീസ് അറസ്റ്റുചെയ്തു. പുതുച്ചേരി റെഡ്യാർപേട്ടയിലെ അബ്ദുൽ ഖാദിറാണ് അറസ്റ്റിലായത്. ചെങ്കൽപെട്ടിലും സമീപപ്രദേശങ്ങളിലും 10 നും 13 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ്, പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ച് ചെങ്കൽപെട്ട് പോലീസ് അന്വേഷണം നടത്തിയത്. വീടുകളിൽ കടന്ന് കവർച്ച നടത്തുന്ന അബ്ദുൾ ഖാദിർ കുട്ടികളെ തട്ടിക്കൊണ്ടുപോയശേഷം ആളൊഴിഞ്ഞ സ്ഥലത്തുെവച്ച് ലൈംഗികമായി ഉപയോഗിച്ച് ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസംരാത്രി താംബരത്തുെവച്ച് പോലീസ്…

Read More

വയോഥികന്റെ കൈയ്യിൽ നിന്നും 35,000 പിടിച്ചുപറിച്ച പോലീസുകാരൻ അറസ്റ്റിൽ

ചെന്നൈ : എ.ടി.എമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളുടെ 35,000 രൂപ തട്ടിയെടുത്ത പോലീസുകാരൻ അറസ്റ്റിൽ. പെരമ്പൂർ ഐ.സി.എഫ്. പോലീസ് സ്റ്റേഷനിലെ ട്രാഫിക് വിഭാഗം അസിസ്റ്റന്റ് ഇൻസ്പെക്ടർ രാമമൂർത്തി(55)യാണ് അറസ്റ്റിലായത്. ചെന്നൈയിലാണ് സംഭവം. പുതുപ്പേട്ട സ്വദേശി സിദ്ദിഖ് കഴിഞ്ഞദിവസം രാത്രി കിൽപ്പോക്ക് ഇ.വി.ആർ. ശാലൈയിലുള്ള എ.ടി.എമ്മിൽ പണം നിക്ഷേപിക്കാൻ എത്തിയതായിരുന്നു. ഈ സമയത്ത് വാക്കിടോക്കിയുമായി എത്തിയ രാമമൂർത്തി ഇതു കള്ളപ്പണമാണെന്നു സംശയമുണ്ടെന്നുപറഞ്ഞ് സിദ്ദിഖിനെ ഭീഷണിപ്പെടുത്തി 35,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് സിദ്ദിഖ് കിൽപ്പോക്ക് പോലീസിൽ പരാതി നൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രാമമൂർത്തിയാണെന്നു മനസ്സിലായത്. തുടർന്ന്…

Read More

22 കോടിയുടെ മയക്കുമരുന്ന് പിടികൂടി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ;  അഞ്ചുപേർ അറസ്റ്റിൽ

ചെന്നൈ : നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ 22 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. കസ്റ്റംസുമായി ചേർന്നായിരുന്നു പരിശോധന. സംഭവത്തിൽ നാലുവിദേശികൾ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തു. 1.8 കിലോ കൊക്കെയ്നും 1.4 കിലോ എം.ഡി.എം.എ.യും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. മേയ് ഒമ്പതിനാണ് ചെന്നൈ വിമാനത്താവളത്തിൽ ബൊളീവിയൻ സ്വദേശിയിൽനിന്ന് ജാക്കറ്റിൽ ഒളിപ്പിച്ചനിലയിൽ 1.8 കിലോ കൊക്കെയ്ൻ പിടികൂടിയത്. ഇന്ത്യ, ബ്രസീൽ സ്വദേശിനികളായ രണ്ടു സ്ത്രീകളെ 15 ഗ്രാം കൊക്കെയ്‌നുമായി പിന്നീട് മുംബൈയിൽവെച്ച് അറസ്റ്റുചെയ്തു. നെതർലൻഡ്സിൽനിന്ന് പാഴ്സലായി അയച്ച 1.4 കിലോ എം.ഡി.എം.എ.യുമായി രണ്ടു നൈജീരിയക്കാരും…

Read More

ഏഴുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകൽ : 19 കാരൻ അറസ്റ്റിൽ

ചെന്നൈ : അമ്മയുടെ കൈയിൽനിന്ന് ഏഴുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെന്നൈയിലെ പുളിയന്തോപ്പിൽ നടന്ന സംഭവത്തിൽ ചെങ്കൽപ്പേട്ട് സ്വദേശി എം. അജിത്താണ് (19) പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് പുളിയന്തോപ്പ് മൂർത്തി നഗറിൽ മദ്യപിച്ച് എത്തിയ അജിത്ത് അവിടെ കളിച്ചു കൊണ്ടിരുന്ന ചെറിയ കുട്ടികളെപിടിക്കാൻ ശ്രമിച്ചു. എന്നാൽ ഇവർ ഒാടി രക്ഷപ്പെട്ടു. ഇതിന് സമീപം ഏഴ് മാസം പ്രായമുള്ള കുട്ടിയുമായി നിന്ന ദമ്പതിമാരുടെ അടുത്തെത്തിയ അജിത്ത് അമ്മയുടെ കൈയിൽനിന്ന് കുട്ടിയെ തട്ടിപ്പറിച്ചു. പിന്നീട് കുട്ടിയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കുട്ടിയുടെ…

Read More

സർക്കാർ ബസിൽ ആയുധങ്ങൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ച പോലീസ്

ചെന്നൈ : തിരുനെൽവേലിയിൽ സർക്കാർബസിൽവെച്ച് കൈത്തോക്ക്, അരിവാൾ എന്നിവ പിടിച്ചെടുത്തു. ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്കുള്ള സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷന്റെ എക്സ്‌പ്രസ് ബസിന്റെ ബർത്തിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ചെന്നൈയിൽനിന്ന് ചൊവ്വാഴ്ചരാത്രി തിരിച്ച ബസ് ബുധനാഴ്ച രാവിലെ 11.30-നാണ് തിരുനെൽവേലിയിലെത്തിയത്. സർവീസ് അവസാനിപ്പിച്ച് ഡിപ്പോയിലെത്തിയപ്പോൾ ശുചീകരണത്തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ബസ് ജീവനക്കാർ ഉടനെ തിരുനെൽവേലി പോലീസിനെ അറിയിച്ചു. പോലീസെത്തി ആയുധങ്ങൾ കണ്ടെടുത്തു. വിരലടയാളവിദഗ്ധരും ബോംബ് സ്‌ക്വാഡും ബസിൽ പരിശോധനനടത്തി. ആയുധങ്ങൾ കണ്ടെത്തിയ ബർത്തിൽ ബുക്ക്ചെയ്ത് യാത്രചെയ്ത യാത്രക്കാരന്റെ വിവരങ്ങൾ പോലീസ് ട്രാൻസ്പോർട്ട് കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More