വേദനസംഹാരിയുടെ അമിതോപയോഗത്തെത്തുടർന്ന് 17-കാരൻ മരിച്ച സംഭവം; ഒരു സ്ത്രീയടക്കം രണ്ടുപേരെ പോലീസ് പിടിയിൽ

ചെന്നൈ : എസ്‌പ്ളനേഡിലെ നടപ്പാതയിൽ, വേദനസംഹാരിയുടെ അമിതോപയോഗത്തെത്തുടർന്ന് 17-കാരൻ മരിച്ച സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ടുപേരെ പോലീസ് കസ്റ്റഡയിലെടുത്തു. അനധികൃതമായി വേദനസംഹാരി എത്തിച്ചുനൽകിയവരാണ് പിടിയിലായത്. ഓട്ടോഡ്രെവറുടെ മകനായ യുവാവ് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ലഹരിക്കായി വേദനസംഹാരി കുത്തിവെക്കുന്നത് ഇയാൾ ശീലമാക്കിയിരുന്നെന്നും അതാണ് മരണത്തിന് വഴിവെച്ചതെന്നും വീട്ടുകാർ പറയുന്നു. ഈ പ്രദേശങ്ങിൽ മയക്കുമരുന്ന് ഭീഷണിയുള്ളതായി കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

Read More

സംസ്ഥാനത്തെ കാറ്റാടിയന്ത്രങ്ങൾ വഴിയുള്ള വൈദ്യുതോത്പാദനത്തിൽ വൻവർധന

ചെന്നൈ : തമിഴ്നാട്ടിൽ കാറ്റാടിയന്ത്രങ്ങളിലൂടെയുള്ള വൈദ്യുതോത്പാദനത്തിലൂടെ മേയ് മാസത്തെ ഉത്പാദനത്തിൽ വൻവർധന. തിങ്കളാഴ്ച 10.27 കോടി യൂണിറ്റ് വൈദ്യുതി ലഭിച്ചു. മേയ്‌മാസത്തിൽ ഒറ്റദിവസത്തിൽ ഇത്രയും വൈദ്യുതി ലഭിക്കുന്നത് ഇതാദ്യമാണെന്ന് വൈദ്യുതിവകുപ്പ് അധികൃതർ അറിയിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിൽ ശരാശരി എട്ടുമുതൽ ഒമ്പതുകോടി യൂണിറ്റ് വൈദ്യുതിയാണ് ദിവസവും കാറ്റാടിയന്ത്രങ്ങൾ വഴി ഉത്പാദിച്ചിരുന്നത്. 2022 ജൂലായ് ഒമ്പതിന് 12.02 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചതാണ് നിലവിലെ റെക്കോഡ്. ഈ വർഷം മേയ്‌മുതൽ ഒമ്പതുകോടി യൂണിറ്റ് വൈദ്യുതിയാണ് ലഭിച്ചത്. അതേസമയം, കാറ്റാടിയന്ത്രങ്ങൾ വഴി ലഭിക്കുന്ന വൈദ്യുതി സർക്കാർ ഉപയോഗപ്പെടുത്തണമെന്നും…

Read More

കൈക്കൂലി കേസ്; എൻജിനിയർക്ക് തടവുശിക്ഷ

ചെന്നൈ: കൈക്കൂലി വാങ്ങിയെന്ന കേസിൽ തമിഴ്നാട് ഇലക്‌ട്രിസിറ്റി ബോർഡ് മുൻ എൻജിനിയർക്ക് ഒരുവർഷം തടവും 5,000 രൂപ പിഴയും ശിക്ഷ. ശരവണംപട്ടി വൈദ്യുതി ഓഫീസിൽ ജോലിചെയ്തിരുന്ന ഡി.എം. രവീന്ദ്രനാണ് (60) കോയമ്പത്തൂർ അഴിമതിവിരുദ്ധ പ്രത്യേക കോടതി ജഡ്ജി എസ്. മോഹനരമ്യ ശിക്ഷ വിധിച്ചത്. വീടിനുസമീപം നിന്ന വൈദ്യുതത്തൂൺ നീക്കാൻ ദേവരാജിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

Read More

കല്യാണമണ്ഡപങ്ങളിൽ മിച്ചമുള്ള ഭക്ഷണം ശേഖരിച്ച് പാവങ്ങൾക്ക്‌ നൽകാൻ പദ്ധതിയുമായി വിജയ്‌യുടെ പാർട്ടി

ചെന്നൈ : കല്യാണമണ്ഡപങ്ങളിൽ മിച്ചംവരുന്ന ഭക്ഷണം ശേഖരിച്ച് പാവങ്ങൾക്ക്‌ നൽകാനുള്ള പദ്ധതിയുമായി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. ലോക വിശപ്പുദിനത്തോടനുബന്ധിച്ച് ചെന്നൈയിൽ നടത്തിയ അന്നദാനച്ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദാണ് ഇത് അറിയിച്ചത്. വിജയ്‌യുടെ നിർദേശപ്രകാരമാണ് തമിഴ്‌നാട്ടിൽ ഒന്നാകെ അന്നദാനം സംഘടിപ്പിക്കുന്നത്. ഒരുദിവസംമാത്രം ഭക്ഷണം നൽകിയാൽ പോരെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടാണ് കല്യാണമണ്ഡപങ്ങളിൽ മിച്ചംവരുന്ന ഭക്ഷണം ശേഖരിച്ച് പാവപ്പെട്ടവരിലേക്ക് എത്തിക്കാൻ വിജയ് നിർദേശിച്ചിരിക്കുന്നതെന്നും ആനന്ദ് വ്യക്തമാക്കി. കല്യാണമണ്ഡപങ്ങളിൽ മിച്ചംവരുന്ന ഭക്ഷണം പലപ്പോഴും പാഴാകുമ്പോൾ മറുഭാഗത്ത് ഒട്ടേറെപ്പേർ വിശപ്പടക്കാൻ പ്രയാസപ്പെടുന്നുണ്ട്. പാർട്ടിപ്രവർത്തകർ…

Read More

സ്‌പെഷ്യൽ സ്കൂളുകളിലേക്കും ഉച്ചഭക്ഷണ പദ്ധതി വ്യാപിപ്പിച്ചു

ചെന്നൈ : തമിഴ്നാട് സർക്കാറിന്റെ ഉച്ചഭക്ഷണ പദ്ധതി സന്നദ്ധസംഘടനകൾ നടത്തുന്ന 193 സ്പെഷ്യൽ സ്കൂളുകളിലേക്കുകൂടി വ്യാപിപ്പിച്ചു. ഭിന്നശേഷിക്കാരായ 8,000 കുട്ടികൾക്ക് ഇത് പ്രയോജനം ചെയ്യും. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്‌കൂളുകളിലാണ് ജൂൺ മുതൽ സൗജന്യ ഉച്ചഭക്ഷണം നൽകുക. ഇതിനായി ഓരോ സ്കൂളുകളിലെയും കുട്ടികളുടെ കണക്കെടുക്കാൻ നിർദേശം നൽകിയതായി ഭിന്നശേഷി ക്ഷേമ വകുപ്പ് ഡയറക്ടർ എം.ലക്ഷ്മി അറിയിച്ചു. സംസ്ഥാന സർക്കാർ അടുത്തിടെ തുടങ്ങിയ പ്രഭാതഭക്ഷണ പരിപാടിയും സ്പെഷ്യൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

Read More

കാലവർഷം; ജൂൺ രണ്ട്, മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് ഓറഞ്ച് ജാഗ്രത

ചെന്നൈ : തെക്ക്-പടിഞ്ഞാറൻ കാലവർഷം ആരംഭിക്കാൻ സാധ്യതയുള്ളതിനാൽ ജൂൺ രണ്ട്, മൂന്ന് ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ജൂൺ രണ്ടുമുതൽ ഒൻപതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴപെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Read More

എഗ്‌മോറിൽ നിന്ന് ബീച്ചിലേക്കുള്ള നാലാം പാതയുടെ സ്‌റ്റേഷൻ പുനർനിർമാണം പുരോഗതിയിൽ

ചെന്നൈ : എഗ്‌മോറിൽനിന്ന് ബീച്ചിലേക്കുള്ള നാലാം പാതയുടെ നിർമാണം പുരോഗതിയിൽ. 4.3 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന നാലാം റെയിൽവേ പാതയ്ക്കായി പൊളിച്ച പാർക്ക് ടൗൺ സ്റ്റേഷന്റെ പുനർനിർമാണം പുരോഗമിക്കുന്നു. നാലാംപാത നിർമിക്കുന്നതിന്റെ ഭാഗമായി പാർക്ക് ടൗൺ സബർബൻ റെയിൽവേ സ്റ്റേഷൻ പൊളിച്ചിരുന്നു. സ്റ്റേഷന്റെ പുനർനിർമാണം പുരോഗമിക്കുകയാണ്. മേൽക്കൂര നിർമിക്കുന്ന പണി നടന്നുവരികയാണ്. ചെന്നൈ ഫോർട്ട്, ചെന്നൈ ബീച്ച് എന്നീ സബർബൻ റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായി നാലാം റെയിൽപ്പാതയുടെ നിർമാണം നടക്കുന്നു. ഓഗസ്റ്റിനുമുമ്പ് നിർമാണം പൂർത്തീകരിക്കണമെന്നാണ് ദക്ഷിണ റെയിൽവേ കോൺട്രാക്ടറോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽതന്നെ നിർമാണം…

Read More

ആത്മീയ യാത്ര;  രജനീകാന്ത് ഹിമാലയത്തിലേക്ക് പുറപ്പെട്ടു

ചെന്നൈ : ഒരാഴ്ചത്തെ ആത്മീയ യാത്രയ്ക്കായി നടൻ രജനീകാന്ത് ഹിമാലയത്തിലേക്ക് പുറപ്പെട്ടു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനുമുമ്പാണ് ഹിമാലയയാത്ര. ഏതാനും ദിവസത്തെ ധ്യാനത്തിനായി ഉത്തരാഖണ്ഡിലെ മഹാവതാർ ബാബാജി ഗുഹയിൽ എല്ലാവർഷവും രജനീകാന്ത് എത്താറുണ്ട്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യൻ’ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കി അബുദാബിയിൽനിന്ന് തിരിച്ചെത്തിയ ഉടനെയാണ് ചെന്നൈ വിമാനത്താവളം വഴി അദ്ദേഹം ഹിമാലയത്തിലേക്ക് പുറപ്പെട്ടത്. ജീവിതത്തിൽ ആത്മീയതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വിമാനത്താവളത്തിൽവെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമകാലീന വിഷയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹം വിസമ്മതിച്ചു.…

Read More

യുട്യൂബ് ചാനൽ അഭിമുഖത്തെത്തുടർന്ന് പെൺകുട്ടിയുടെ ആത്മഹത്യാശ്രമം; ചെന്നൈയിൽ യുട്യൂബ് ചാനൽ പ്രവർത്തകർ അറസ്റ്റിൽ

ചെന്നൈ : ദ്വയാർഥപ്രയോഗങ്ങളുള്ള അഭിമുഖം പുറത്തുവിട്ടതിനെത്തുടർന്ന് പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ച കേസിൽ യുട്യൂബ് ചാനൽ ഉടമയെയും അവതാരകയെയും ക്യാമറാമാനെയും ചെന്നൈ പോലീസ് അറസ്റ്റുചെയ്തു. ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അശ്ലീലച്ചുവയുള്ള ചോദ്യോത്തരങ്ങൾകൊണ്ടു ശ്രദ്ധേയരായ വീര ടോക്‌സ് ഡബ്ൾ എക്സ് എന്ന യുട്യൂബ് ചാനൽ പ്രവർത്തകരായ എസ്. യോഗരാജ് (21), എസ്. റാം (21) എന്നിവരും അവതാരകയായ ആർ. ശ്വേതയുമാണ് (23) അറസ്റ്റിലായത്.

Read More

കുപ്രസിദ്ധ കുറ്റവാളിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു

ചെന്നൈ : തിരുനൽവേലിയിലെ കുപ്രസിദ്ധ കുറ്റവാളി ദീപക് രാജയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്ത വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. ഒട്ടേറെ കേസുകളിൽ പ്രതിയായ രാജയെ മേയ് 20-നാണ് ആറംഗസംഘം കൊലപ്പെടുത്തിയത്. കുറ്റവാളികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ സിറ്റി പോലീസ് അറസ്റ്റുചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പ്രതിശ്രുത വധുവിനും സുഹൃത്തുക്കൾക്കുമൊപ്പം പാളയംകോട്ടയിലെ ഒരു ഹോട്ടലിലെത്തിയപ്പോഴാണ് രാജ കൊല്ലപ്പെട്ടത്.

Read More