സംസ്ഥാനത്തെ നഗരങ്ങളെയും ചെറു പട്ടണങ്ങളെയും കോർത്തിണക്കി ഹെലികോപ്റ്റർ സർവീസ് പരിഗണനയിൽ

ചെന്നൈ : തമിഴ്‌നാട്ടിലെ നഗരങ്ങളെയും ചെറു പട്ടണങ്ങളെയും കോർത്തിണക്കി ഹെലികോപ്റ്റർ സർവീസ് തുടങ്ങുന്നകാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നു. സംസ്ഥാനത്ത് വെറുതെക്കിടക്കുന്ന 80 ഹെലിപാഡുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാകും പദ്ധതി നടപ്പാക്കുക. വിവിധ സർക്കാർ ഏജൻസികളെയും സ്വകാര്യസംരംഭകരെയും ഏകോപിപ്പിച്ചുകൊണ്ട് തമിഴ്‌നാട് വ്യവസായവികസന കോർപ്പറേഷ (ടിഡ്‌കോ)നാണ് ഹെലികോപ്റ്റർ സർവീസ് യാഥാർഥ്യമാക്കാനൊരുങ്ങുന്നത്. കേന്ദ്രസർക്കാരിന്റെ ആഭ്യന്തര വ്യോമയാന നയവും ഹെലികോപ്റ്റർ നയവും ഇതിന് ഉപയോഗപ്പെടുത്തും. ഹെലികോപ്റ്റർ സർവീസിനുള്ള മാനദണ്ഡങ്ങളടങ്ങിയ ഹെലി ദിശ, ഹെലി സേവ പോർട്ടലുകളും ഉപയോഗിക്കും. ഹെലികോപ്റ്റർ സർവീസ് തുടങ്ങുന്നതുസംബന്ധിച്ച വിവിധ ഏജൻസികളുമായി ടിഡ്‌കോ ചർച്ച തുടങ്ങിക്കഴിഞ്ഞു. അറ്റകുറ്റപ്പണി നടത്തി ഹെലിപാഡുകൾ…

Read More

സംസ്ഥാനത്ത് ചൂട് തുടരും

ചെന്നൈ : കാറ്റിന്റെഗതി വടക്ക്ദിശയിൽ തന്നെ തുടരുന്നതിനാൽ തമിഴ്‌നാട്ടിൽ ഇനിയും മൂന്നുദിവസം ചൂടുകൂടിയ നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റിന്റെദിശ വടക്ക് ഭാഗത്തേക്ക് തുടരുന്നതിനാൽ കടലിൽനിന്ന് കരയിലേക്കുള്ള കാറ്റിന്റെ വേഗം കുറഞ്ഞതാണ് ചൂട് കൂടിയ നിലയിൽ തുടരാൻ കാരണമായതെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിൽ ചൂട്കൂടിയ തോതിൽ അനുഭവപ്പെടുന്ന ‘കത്തിരിക്കാലം’കഴിഞ്ഞെങ്കിലും ചൂട് തുടരുകയാണ്. നഗരത്തിൽ 40 ഡിഗ്രിയാണ് ചൂട് അനുഭവപ്പെട്ടത്. തമിഴ്‌നാട്ടിൽ ഭൂരിഭാഗം ജില്ലകളിലും ചൂട് 38-നും 39 ഡിഗ്രിക്കും ഇടയിലാണ്. റെമാൽ ചുഴലിക്കാറ്റിനെത്തുടർന്ന് കാറ്റിന്റെ ദിശമാറിയതാണ് ചൂട്കൂടാൻ കാരണം. സാധാരണ കേരളത്തിൽ…

Read More

റെയിൽവേപ്പാളത്തിൽ വൈദ്യുതിലൈൻ പൊട്ടിവീണതോടെ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

ചെന്നൈ : തിരുപ്പത്തൂരിനടുത്ത് റെയിൽവേപ്പാളത്തിൽ വൈദ്യുതിലൈൻ പൊട്ടിവീണതിനാൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ആറ് തീവണ്ടികൾ ഒരു മണിക്കൂറോളം വൈകി. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് സംഭവം. ബെംഗളൂരു-കന്യാകുമാരി, ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസ്, ചെന്നൈയിൽനിന്ന് മേട്ടുപ്പാളയത്തിലേക്കു പോകുന്ന നീലഗിരി എക്സ്പ്രസ്, കൊച്ചുവേളി- ഗൊരഖ്പുർ എക്സ്‌പ്രസ് ഉൾപ്പെടെ ഏഴ് തീവണ്ടികൾ ഒരുമണിക്കൂറോളം വൈകി. ഒരു മണിക്കൂറിനുള്ളിൽ വൈദ്യുതിലൈനിലെ തകരാർ പരിഹരിച്ച് തീവണ്ടികൾ യാത്ര തുടർന്നു.

Read More

മദ്യപിച്ച് എത്തി ചെന്നൈ-ആലപ്പുഴ എക്സ്‌പ്രസിലെ മലയാളി യാത്രക്കാരെ ഉൾപ്പടെ കൈയേറ്റം ചെയ്ത സംഭവം: രണ്ടുപേർകൂടി അറസ്റ്റിൽ

ചെന്നൈ : മദ്യപിച്ച് ചെന്നൈ-ആലപ്പുഴ എക്സ്‌പ്രസിലെ യാത്രക്കാരെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ രണ്ടുപേരെക്കൂടി അറസ്റ്റു ചെയ്തു. ഞായറാഴ്ച തിരുപ്പൂർ റെയിൽവേപോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു. ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്‌ ശനിയാഴ്ചപുലർച്ചെ ഈറോഡ് എത്തിയപ്പോഴാണ് യുവാക്കൾ മറ്റു യാത്രക്കാരെ കൈയേറ്റം ചെയ്തത്. വണ്ടിയിൽ പുകവലിച്ചത് ചോദ്യം ചെയ്തതിനായിരുന്നു കൈയാങ്കളി. യാത്രക്കാരനായ മണികണ്ഠനെ ഇവർ കൈയേറ്റം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. മലയാളികളായ യാത്രക്കാരോടും ഈ യുവാക്കൾ മോശമായി പെരുമാറിയിരുന്നു. മണികണ്ഠന്റെ പരാതിയിലാണ് അറസ്റ്റ്.

Read More

ഭൂഗർഭജല ലഭ്യത കുറയുന്നത് തടയാൻ നടപടി; കെട്ടിടനിർമാണത്തിന് ഭൂഗർഭജലം ഉപയോഗിക്കുന്നത് : നിരോധിക്കും

ചെന്നൈ : നഗരത്തിലെ ഭൂഗർഭജല ലഭ്യത കുറയുന്നത് തടയാൻ പുതിയ നടപടിയുമായി സംസ്ഥാന സർക്കാർ. കെട്ടിടനിർമാണത്തിനായി ഭൂഗർഭജലം ഉപയോഗിക്കുന്നത് നിരോധിക്കാനും ഇതിനുപകരം ചെന്നൈ മെട്രോപൊളിറ്റൻ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ്(മെട്രോ വാട്ടർ) മുഖേന വെള്ളം നൽകാനുമാണ് തീരുമാനം. ഉടൻ തന്നെ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിർമാണസ്ഥലങ്ങളിൽ കുഴൽക്കിണറുകൾ കുഴിച്ചാണ് ഭൂഗർഭജലം ഊറ്റിയെടുക്കുന്നത്. ഇതിനാണ് നിരോധനം ഏർപ്പെടുത്തുക. പകരം മലിനജലം ശുദ്ധീകരിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് നൽകും. കുടിവെള്ള ആവശ്യത്തിനല്ലാതെ ഭൂഗർഭവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടാകും ഉത്തരവ് പുറപ്പെടുവിക്കുക. നിർമാണ സ്ഥലങ്ങളിൽ കുടിവെള്ളം…

Read More

വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

ചെന്നൈ : വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് മലേഷ്യയിലേക്ക് വിമാനം കയറാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞ പ്ലാസ് ഡോളി (31) യെയാണ് ബാതിക് എയർ വിമാനത്തിൽ കയറാനിരിക്കേ അറസ്റ്റുചെയ്തത്. പശ്ചിമ ബംഗാളിലെ വിലാസമാണ് ഡോളിയുടെ പാസ്പോർട്ടിലുണ്ടായിരുന്നത്. സംശയം തോന്നിയ എമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തി. മലേഷ്യയിലേക്ക് പോകുന്നതിനായി ഏജന്റുമാർ മുഖേന വ്യാജ പാസ്പോർട്ട് സംഘടിപ്പിക്കുകയായിരുന്നെന്ന് ഡോളി സമ്മതിച്ചു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിന് കൈമാറി.

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയമാഘോഷിക്കാൻ നേതാക്കളോട് തയ്യാറെടുക്കാൻ ആവശ്യപ്പെട്ട് അണ്ണാമലൈ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയമാഘോഷിക്കാൻ തയ്യാറാകാൻ ജില്ലാനേതാക്കളോട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ പ്രസംഗിച്ചപ്പോഴാണ് ബി.ജെ.പി. കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ഉറപ്പായെന്ന് പറഞ്ഞത്. തമിഴ്‌നാട്ടിൽ ബി.ജെ.പി. രണ്ടക്കം കടക്കുമെന്ന് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്ന ചർച്ച ഇനിയുണ്ടാകില്ലെന്നും അണ്ണാമലൈ പറഞ്ഞു. ജയലളിത ഹിന്ദുത്വ നേതാവാണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി.

Read More

പ്രണയാഭ്യർഥന നിരസിച്ച നഴ്‌സിനെ തട്ടികൊണ്ടുപോയവർ പിടിയിൽ

ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ച നഴ്‌സിനെ സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോയ ബന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു. വേളാച്ചേരിയിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന യുവതിയെയാണ് ബന്ധുവായ രാമനാഥപുരം സ്വദേശി എസ്. സഭാപതി (27) തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഇയാൾ താത്‌പര്യം പ്രകടിപ്പിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. പക്ഷേ അവർ നിരസിച്ചു. പ്രകോപിതനായ സഭാപതി സുഹൃത്തുക്കളായ ഹരിഹരൻ (20), വി. രാജേഷ് (39), എസ്. ശബരിനാഥൻ (25) എന്നിവരുടെ സഹായത്തോടെ കാറിൽ തട്ടികൊണ്ടുപോയി. ആശുപത്രിയിലുള്ളവർ ഉടൻതന്നെ വേളാച്ചേരി പോലീസിൽ വിവരമറിയിച്ചു. വാഹനപരിശോധന നടത്തിയ പോലീസ് വിഴുപുരം ജില്ലയിലെ ഒലക്കൂറിന്…

Read More

കടുത്തവേനലിൽ തമിഴ്‌നാട്ടിലെ പ്രധാന മുട്ട ഉത്പാദനകേന്ദ്രമായ നാമക്കലിൽ കോഴികൾ ചത്തു; മുട്ട വില കുതിച്ചുയരുന്നു

ചെന്നൈ : വേനൽ കടുത്തപ്പോൾ കോഴികൾ കൂട്ടമായി ചത്തതിന്റെ ആഘാതത്തിൽ നാമക്കലിലെ മുട്ടക്കോഴി ഫാം ഉടമകൾ. 90 ലക്ഷത്തോളം കോഴികളാണ് ചൂട് സഹിക്കാനാകാതെ ചത്തത്. മുൻവർഷങ്ങളിലും ഇത് പതിവാണെങ്കിലും ഇത്രയുംകൂടുതൽ കോഴികളെ നഷ്ടമാകുന്നത് ആദ്യമായാണ്. ഇതോടെ പ്രതിദിന ഉത്പാദനത്തിൽ 30 ശതമാനം ഇടിവുണ്ടായി. മഴയെത്തിയതോടെ ആശ്വാസമായെങ്കിലും വേനൽ ഏൽപ്പിച്ച പ്രതിസന്ധി ഇനിയും മറികടന്നിട്ടില്ല. രാജ്യത്തെ പ്രധാന മുട്ട ഉത്പാദനകേന്ദ്രമാണ് തമിഴ്‌നാട്ടിലെ നാമക്കൽ. പ്രതിദിനം അഞ്ചുകോടി മുട്ട ഉത്പാദിപ്പിച്ച സ്ഥാനത്ത് കോഴികൾ കൂട്ടമായി ചത്തതോടെ മൂന്നരക്കോടിയായി കുറഞ്ഞു. ഇതോടെ വിലയും കുതിച്ചുയർന്നു. മൊത്തവില 5.5 രൂപയിലേറെയായി…

Read More

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി ചെന്നൈ വിമാനത്താവളം

airport

ചെന്നൈ : ഡിജി യാത്ര പദ്ധതിയുടെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉടൻ അവതരിപ്പിക്കും. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്നതുവഴി സുരക്ഷാ പരിശോധനയുടെ സമയം കുറയ്ക്കാനുതകുന്ന ഈ സാങ്കേതികത ജൂണിൽ നടപ്പാക്കുമെന്ന് ഡിജിയാത്ര ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു. ഇതോടെ, ഈ സൗകര്യം ഏർപ്പെടുത്തുന്ന രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ ചെന്നൈയും ഇടംപിടിക്കും. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ മാർച്ച് 31-ന് ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചത്. എന്നാൽ, വ്യോമസുരക്ഷാ ഏജൻസിയുടെ അനുമതി വൈകിയതിനാൽ അതിനു സാധിച്ചില്ല. പുതിയ സാങ്കേതികവിദ്യ നിലവിൽ വന്നാൽ ടിക്കറ്റും തിരിച്ചറിയൽ കാർഡും കാണിച്ച്…

Read More