ബസ് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു 20 പേർക്ക് പരിക്ക്

ചെന്നൈ : നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച്‌ ഡ്രൈവർ മരിച്ചു. യാത്രക്കാരായ 20 പേർക്ക് പരിക്കേറ്റു. സേലം ജില്ലയിലെ ആത്തൂരിൽനിന്ന് തിരുച്ചിറപ്പള്ളിയിലെ തുറയൂരിലേക്ക് വരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. തുറയൂരിന് സമീപമെത്തിയപ്പോൾ എതിരേവന്ന ഇരുചക്രവാഹനത്തെ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്ന് വെട്ടിച്ചതിനെ തുടർന്നാണ് നിയന്ത്രണം വിട്ടത്. തുടർന്ന് റോഡരികിലുള്ള മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. സേലം ഒല്ലമ്പൂത്തൂർ സ്വദേശിയായ ബസ് ഡ്രൈവർ വരദരാജനാണ് (44) മരിച്ചത്. പരിക്കേറ്റവരെ തുറയൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

മെയ് 31 വരെ തമിഴ്‌നാട്ടിൽ മഴ കുറയും; താപനില വ്യാപകമായി ഉയരാൻ സാധ്യത

ചെന്നൈ: തമിഴ്‌നാട്ടിൽ മെയ് 31 വരെ ചിലയിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നും അടുത്ത അഞ്ച് ദിവസത്തേക്ക് കൂടിയ താപനില 2-3 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 26.05.2024 മുതൽ 31.05.2024 വരെ: തമിഴ്‌നാട്, പുതുവൈ, കാരയ്ക്കൽ എന്നിവിടങ്ങളിലെ രണ്ടിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും കാലാവസ്ഥാ പ്രവചനം: അടുത്ത 24 മണിക്കൂർ ഭാഗികമായി മേഘാവൃതമായ ആകാശം. നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടിയ താപനില 38°-39°…

Read More

തമിഴ്‌നാട്ടിൽ ഗുഡ്ക, പാൻ മസാല ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങളുടെ നിരോധനം ഒരു വർഷത്തേക്ക് കൂടി നീട്ടി

ചെന്നൈ: തമിഴ്‌നാട്ടിൽ ഗുഡ്ക, പാൻ മസാല ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങളുടെ നിരോധനം ഒരു വർഷത്തേക്ക് കൂടി നീട്ടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് 2006 അനുസരിച്ച്, 2013 മെയ് 23 മുതൽ പുകയിലയും നിക്കോട്ടിനും അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിരോധനം എല്ലാ വർഷവും തുടർന്നും നീട്ടുകയാണ്. അതിന്റെ ഭാഗമായി പുകയില, നിക്കോട്ടിൻ എന്നിവ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണം, സംഭരിക്കൽ, വിതരണം, കൊണ്ടുപോകൽ, വിൽപന എന്നിവ നടത്തുന്നവർക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ കർശന നടപടി സ്വീകരിച്ചുവരികയാണ്.…

Read More

നഗരം മഴയെ നേരിടാൻ സജ്ജം 

ചെന്നൈ : മഴയെ നേരിടാൻ ചെന്നൈ നഗരം സജ്ജമാണെന്ന് ചീഫ് സെക്രട്ടറി ശിവദാസ് മീണ പറഞ്ഞു. ടി. നഗറിൽ മഴവെള്ളച്ചാലുകളുടെ നിർമാണജോലികൾ വിലയിരുത്താൻ ശനിയാഴ്ച കോർപ്പറേഷൻ കമ്മിഷണർ രാധാകൃഷ്ണനൊപ്പം എത്തിയായിരുന്നു ചീഫ് സെക്രട്ടറി. പെട്ടെന്നുള്ള കനത്തമഴയിൽ വെള്ളപ്പൊക്കം തടയാനുളള മുൻകരുതൽനടപടികൾ സ്വീകരിച്ചുവരുകയാണ്. മഴവെള്ളച്ചാലുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കും. ചെന്നൈയിൽ മാത്രമല്ല കനത്തമഴയ്ക്ക് സാധ്യതയുള്ള മറ്റു ജില്ലകളിലും നടപടിയെടുക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രളയക്കെടുതി നേരിടാൻ എല്ലാ ജില്ലകളും സജ്ജമാണ്. കാലവർഷം നേരിടാൻ ചെന്നൈ കോർപ്പറേഷൻ വിപുലമായ നടപടികൾ തുടങ്ങിയിട്ടുണ്ട്. മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ…

Read More

നേതാവിന്റെ കൊലപാതകം: ആറുപേർ അറസ്റ്റിൽ

ചെന്നൈ : പൂനമല്ലിയിൽ ഹിന്ദു മറുമലർച്ചി മുന്നേറ്റ മുന്നണി സംസ്ഥാനാധ്യക്ഷൻ രാജാജിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് പ്രവർത്തകനടക്കം ആറുപേരെ പൂനമല്ലി പോലീസ് അറസ്റ്റുചെയ്തു. മാങ്ങാട് ആമ്പൽ നഗർ സ്വദേശിയായ രാജാജി(45)യെ ബുധനാഴ്ച ചായക്കടയിലിരിക്കേ അജ്ഞാതസംഘം വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകൻ ഗോപാലിന്റെ ഭാര്യയുമായി രാജാജിക്ക്‌ ബന്ധമുണ്ടായിരുന്നെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി.

Read More

സംസ്ഥാനത്തെ ആറുജില്ലകളിൽ പുതിയ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് അനുമതി

ചെന്നൈ : തമിഴ്നാട്ടിലെ ആറുജില്ലകളിൽ പുതിയ സർക്കാർ മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ അംഗീകാരംനൽകി. തെങ്കാശി, മയിലാടുതുറൈ, പെരമ്പല്ലൂർ, ആറക്കോണം, റാണിപ്പേട്ട്, തിരുപ്പത്തൂർ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾക്ക് അനുമതിലഭിച്ചത്. ഓരോ മെഡിക്കൽ കോളേജുകൾക്കും 25 ഏക്കർവീതം ഭൂമി വിട്ടുനൽകണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. കോളേജുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പുസെക്രട്ടറി ഗഗൻദീപ് സിങ് ബേദിയും മുതിർന്ന ഉദ്യോഗസ്ഥരും പ്രാരംഭയോഗംചേർന്നു. രാജ്യത്ത് 74 മെഡിക്കൽ കോളേജുകളുമായി തമിഴ്‌നാടാണ് മുന്നിലുളളത്. ഇതിൽ 38 എണ്ണം സർക്കാർ മെഡിക്കൽ കോളേജുകളാണ്.

Read More

രണ്ടുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ

ചെന്നൈ : വിരുദുനഗറിലെ തിരുത്തങ്കലിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. സർക്കാർ സ്കൂൾ അധ്യാപകരായിരുന്ന ലിംഗം (45), ഭാര്യ പളനിയമ്മാൾ(47), ഇവരുടെ മകൾ ബി. ആനന്ദവല്ലി (27), മകൻ എൽ. ആദിത്യ(13), ആനന്ദവല്ലിയുടെ രണ്ടുമാസം പ്രായമുള്ള മകൾ ശാസ്തിക എന്നിവരാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകിയശേഷം ലിംഗവും ഭാര്യയും ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ദമ്പതികൾക്ക് മൂന്നുകോടിയിലധികം രൂപയുടെ കടബാധ്യതയുള്ളതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Read More

കാലവർഷം മുന്നിൽകണ്ട് നഗരത്തിലെ നദികളിൽ ഉള്ള മാലിന്യങ്ങൾ നീക്കംചെയ്യും

ചെന്നൈ : കാലവർഷം ആരംഭിക്കാനിരിക്കെ, നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനായി ജലാശയങ്ങളിലെയും കനാലുകളിലെയും ഓടകളിലെയും മാലിന്യങ്ങൾ നീക്കംചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കോർപ്പറേഷന്റെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ നീക്കംചെയ്യുക. ചെന്നൈ കോർപ്പറേഷന്റെ 15 സോണുകൾക്കും 50 ലക്ഷം രൂപ വിതരണംചെയ്തതായി അധികൃതർ അറിയിച്ചു. മുൻവർഷങ്ങളിൽ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിലെ ജലാശയങ്ങളും കനാലുകളും ഓടകളും ശുചീകരിക്കും.

Read More

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; കേരളത്തിനെതിരേ തിരിഞ്ഞ് തമിഴ്‌നാട്

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്‌ നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരേ തമിഴ്‌നാട് സർക്കാരും ഭരണ, പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ട് പൊളിച്ച് പുതിയ അണകെട്ടുന്നതിനുള്ള വിശദപദ്ധതിരേഖ (ഡി.പി.ആർ.) ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചതാണ് തമിഴ്‌നാടിനെ പ്രകോപിപ്പിച്ചത്. പുതിയ അണക്കെട്ട്‌ നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം മേയ് 28-നു ചേരുന്ന വിദഗ്ധസമിതി ചർച്ചയ്ക്കെടുക്കരുതെന്ന് തമിഴ്‌നാട്, കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രണ്ടുസംസ്ഥാനങ്ങളും യോജിപ്പിലെത്തിയാൽമാത്രമേ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻപറ്റൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും കേരളത്തിന്റെ പുതിയനീക്കം സുപ്രീംകോടതിവിധിക്ക്‌ എതിരാണെന്നുമാണ് പരിസ്ഥിതിമന്ത്രാലയത്തിനുള്ള കത്തിൽ തമിഴ്‌നാട് പറയുന്നത്. കേരളത്തിന്റെ…

Read More

ചെന്നൈ വിമാനത്താവളത്തിൽ തീപ്പിടിത്തം

ചെന്നൈ : വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപ്പിടിത്തം. എയർ ട്രാഫിക് കൺട്രോൾ(എ.ടി.സി.) ബ്ലോക്കിന്റെ നാലാം നിലയിലാണ് വ്യാഴാഴ്ച പുലർച്ചെ 3.30-ഓടെ തീപ്പിടിത്തമുണ്ടായത്. ഉടൻതന്നെ തീയണയ്ക്കാൻ സാധിച്ചതിനാൽ വൻഅപകടം ഒഴിവായി. പഴയ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. വിമാനത്താവളത്തിലെ അഗ്നിരക്ഷാസംവിധാനങ്ങൾ ഉപയോഗിച്ചുതന്നെ തീയണച്ചു. പിന്നീട് ഗിണ്ടി, അശോക്‌നഗർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയെത്തി സുരക്ഷയുറപ്പാക്കി. കാര്യമായ നാശനഷ്ടമുണ്ടായില്ലെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചില്ല. സംഭവത്തിൽ വിമാനത്താവള അതോറിറ്റി അന്വേഷണം ആരംഭിച്ചു.

Read More