ജയിലിൽ തന്റെ ജീവൻ അപകടത്തിലെന്ന് യൂട്യൂബർ സവുക്ക് ശങ്കർ

youtuber

ചെന്നൈ : കോയമ്പത്തൂർ ജയിലിൽ തന്റെജീവൻ അപകടത്തിലാണെന്നും കൈ ഒടിഞ്ഞത് ജയിലിൽവെച്ചാണെന്നും യൂട്യൂബർ സവുക്ക് ശങ്കർ. കോയമ്പത്തൂർ മെഡിക്കൽകോളേജിൽ പോലീസ് കാവലിൽ പരിശോധനയ്‌ക്ക് വന്നപ്പോഴാണ് ശങ്കർ മാധ്യമങ്ങളോടായി ഇക്കാര്യം വിളിച്ചുപറഞ്ഞത്. വനിതാപോലീസിനെതിരായ അപകീർത്തിക്കേസിൽ കോയമ്പത്തൂർ സെൻട്രൽജയിലിൽ തടവിൽക്കഴിയുന്ന ശങ്കറിനെതിരേ കഴിഞ്ഞദിവസം ചെന്നൈ പോലീസ് കമ്മിഷണർ ഗുണ്ടാനിയമം ചുമത്തിയിരുന്നു. സമാന രീതിയിലുള്ള ഒട്ടേറെ കേസുകൾ രജിസ്റ്റർചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ഇതുസംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ചെന്നൈയിൽ നിന്നുള്ള പോലീസ് സംഘം കോയമ്പത്തൂർ സെൻട്രൽ ജയിലിലെത്തി ശങ്കറിന് കൈമാറി. കോയമ്പത്തൂർ സിറ്റി സൈബർക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ…

Read More

സി.പി.ഐ. നേതാവും നാഗപട്ടണം എം.പി.യുമായ സെൽവരാജ് അന്തരിച്ചു

ചെന്നൈ : സി.പി.ഐ. നേതാവും നാഗപട്ടണം എം.പി.യുമായ എം.സെൽവരാജ് (67) അന്തരിച്ചു. നേരത്തെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1989, 1996, 1998, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ നാഗപട്ടണത്തുനിന്ന് സി.പി.ഐ. ടിക്കറ്റിൽ വിജയിച്ച സെൽവരാജ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ സജീവമായിരുന്നു. കർഷക പ്രശ്‌നങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച അദ്ദേഹം കാവേരി നദീതട ജില്ലകളിൽ റെയിൽപ്പാത കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചു. സി.പി.ഐ.ക്ക് ശക്തമായ അടിത്തറയുള്ള നീഡാമംഗലം കപ്പലുടയ്യൻ ഗ്രാമത്തിലെ കർഷകകുടുംബത്തിൽ മുനിയൻ-കുഞ്ഞമ്മാൾ…

Read More

സംസ്ഥാനത്തെ സി.ബി.എസ്.ഇ. പ്ലസ്ടു, പത്താം ക്ലാസ്സ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു; രണ്ടിലും മികച്ച വിജയം

ചെന്നൈ : സി.ബി.എസ്.ഇ. പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷകളിൽ തമിഴ്‌നാട്ടിൽ മികച്ച വിജയം. പ്ലസ്ടു പരീക്ഷ എഴുതിയ 98.47 ശതമാനം വിദ്യാർഥികൾ വിജയിച്ചു. ദേശീയ നിരക്കായ 87.98 ശതമാനത്തേക്കാൾ വർധനയുണ്ട്. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ 98.52 ശതമാനമായിരുന്നു വിജയം. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ നേരിയ കുറവുണ്ട്. പത്താം ക്ലാസ് പരീക്ഷയിൽ 99.3 ശതമാനം വിദ്യാർഥികൾ വിജയിച്ചു . ദേശീയ നിരക്കായ 87.98 ശതമാനത്തേക്കാൾ വർധനയുണ്ട്. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ 98.52 ശതമാനമായിരുന്നു വിജയം. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ നേരിയ കുറവുണ്ട്. പത്താം ക്ലാസ് പരീക്ഷയിൽ…

Read More

അടുത്ത ആറ് ദിവസത്തേക്ക് തമിഴ്നാട്ടിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: അടുത്ത 6 ദിവസത്തേക്ക് തമിഴ്‌നാടിൻ്റെ വിവിധ ഭാഗങ്ങളായ പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പ്: മെയ് 13 ന് തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിലും പുതുവായ്, കാരക്കൽ പ്രദേശങ്ങളിലും ഇടിയും മിന്നലും ശക്തമായ കാറ്റോടും കൂടിയ (മണിക്കൂറിൽ 40 കി.മീ മുതൽ 50 കി.മീ) നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, തേനി, ദിണ്ടിഗൽ, വിരുദുനഗർ, തെങ്കാശി, തിരുനെൽവേലി,…

Read More

തിരുവണ്ണാമലയ്ക്ക് സമീപം വാഹനാപകടം: മന്ത്രി എ.വി.വേലുവിൻ്റെ മകൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

ചെന്നൈ : തിരുവണ്ണാമലയ്ക്ക് സമീപം വാഹനാപകടത്തിൽ പൊതുമരാമത്ത് മന്ത്രി എ.വി.വേലുവിൻ്റെ മകൻ കമ്പൻ ഉൾപ്പെടെ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് വില്ലുപുരം ജില്ലയിലെ കണ്ടച്ചിപുരത്തിന് അടുത്ത ആലമ്പാടിയിൽ നിന്ന് തിരുവണ്ണാമലയിലേക്ക് യാത്ര തിരിച്ച കാർ പ്രകാശാണ് ഓടിച്ചിരുന്നത്. തിരുവണ്ണാമലയ്ക്ക് സമീപം ഏന്തൽ ബൈപാസ് (വെല്ലൂർ – കടലൂർ ദേശീയപാത) നാലുവഴി ജംഗ്ഷൻ്റെ ഒരു ഭാഗം കടന്ന് മറ്റൊരു ഭാഗം കടക്കാൻ ശ്രമിച്ചു. അതുപോലെ തിരുക്കോവിലൂർ മാർഗ റോഡിൽ നിന്ന് വന്ന ഒരു ആഡംബര കാറും അതിവേഗത്തിൽ നാലുവശം ജംക്‌ഷൻ മുറിച്ചുകടക്കാൻ ശ്രമിച്ചു.…

Read More

കുരുക്ക് മുറുകുന്നു; യു ട്യൂബർ സവുക്കു ശങ്കറിനെതിരേ ഗുണ്ടാ നിയമവും ചുമത്തി ചെന്നൈ പോലീസ്

ചെന്നൈ : അഴിമതി വിരുദ്ധ പ്രവർത്തകനെന്ന് അവകാശപ്പെടുന്ന യു ട്യൂബർ സവുക്കു ശങ്കറിനെതിരേ ചെന്നൈ പോലീസ് ഗുണ്ടാനിയമം ചുമത്തി. ചെന്നൈയിൽ മാത്രം വിവിധ വകുപ്പുകളനുസരിച്ച് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് പോലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡിന്റെ ഉത്തരവ് പ്രകാരം ഞായറാഴ്ച ഗുണ്ടാനിയമപ്രകാരവും നടപടിയെടുത്തത്. വനിതാ പോലീസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന സവുക്കു ശങ്കർ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. ചെന്നൈയിൽനിന്നുള്ള പോലീസ് ഇൻസ്പെക്ടർ ജയിലിലെത്തിയാണ് ഗുണ്ടാ നിയമപ്രകാരമുള്ള തടങ്കൽ രേഖപ്പെടുത്തിയത്. സവുക്കു ശങ്കറിനെതിരേ ചെന്നൈ പോലീസെടുത്ത ഏഴു കേസുകളിൽ…

Read More

മദ്യശാലയിൽവെച്ച് പരിചയപ്പെട്ട യുവതിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്നു; 3 പേർ അറസ്റ്റിൽ

ചെന്നൈ : മദ്യശാലയിൽവെച്ച് പരിചയപ്പെട്ട യുവതിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന കേസിൽ മൂന്നുയുവാക്കളെ അറസ്റ്റുചെയ്തു. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ചെന്നൈയിൽനിന്ന് 50 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ മാതാർപ്പക്കത്ത് ആന്ധ്ര അതിർത്തിയോടുചേർന്ന് വ്യാഴാഴ്ചയാണ് 30 വയസ്സുതോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അർധനഗ്നമായ മൃതദേഹത്തിൽ നിറയെ മുറിപ്പാടുകളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളായ സൂര്യ (26), സുവേന്ദർ (23), ജബകുമാർ (23) എന്നിവർ അറസ്റ്റിലായത്. സമീപത്തെ ടാസ്മാക് മദ്യവിൽപ്പനശാലയിൽനിന്ന് യുവതിയും യുവാക്കളും മദ്യം വാങ്ങുന്നതിന്റെയും യുവതിക്കുപിന്നാലെ മൂവരും പോകുന്നതിന്റെയും ദൃശ്യം…

Read More

ഇനിമുതൽ സംസ്ഥാനത്തെ സർക്കാർ കോളേജുകളിലും കാംപസ് റിക്രൂട്ട്‌മെന്റ് നടത്തും

ചെന്നൈ : സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാതൃക പിന്തുടർന്ന് സർക്കാർകോളേജുകളിലും കാംപസ് റിക്രൂട്ട്‌മെന്റ് തുടങ്ങാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകൾ കഴിഞ്ഞിറങ്ങുന്നവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള സംവിധാനം ഈ വർഷംതന്നെ തുടങ്ങുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനായി സംസ്ഥാനതല തൊഴിൽമേളകൾ സംഘടിപ്പിക്കും. തമിഴ്‌നാട്ടിൽ 300 ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളുണ്ട്. സർക്കാർ ഉടമസ്ഥതയിൽ 41 എൻജിനിയറിങ് കോളേജുകളും 90 പോളിടെക്‌നിക്കുകളുമുണ്ട്. മിക്ക സർക്കാർകോളേജുകളിലും എയ്ഡഡ് കോളേജുകളിലും പ്ലേസ്‌മെന്റ് സെല്ലുകളുണ്ട്. ഇവയെ ഏകോപിപ്പിച്ചുകൊണ്ടാണ് സംസ്ഥാനതല പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുക. പ്ലേസ്‌മെന്റ് സെല്ലുകളുടെ ചുമതലയുള്ള പ്രൊഫസർമാരാവും…

Read More

70 ന്റെ നിറവിൽ പളനിസ്വാമി; 70 കിലോ കേക്കു മുറിച്ച് ആഘോഷം; ആശംസയറിയിച്ച് വിജയിയും അണ്ണാമലൈയും

ചെന്നൈ : മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി എഴുപതിന്റെ നിറവിൽ. അണ്ണാ ഡി.എം.കെ. ഭാരവാഹികൾക്കും പ്രവർത്തകർക്കുമൊപ്പം ഞായറാഴ്ച സേലത്തായിരുന്നു പളനിസ്വാമിയുടെ ജന്മദിനാഘോഷം. 70 കിലോ കേക്ക് മുറിച്ച് അദ്ദേഹം പ്രവർത്തകരുമായി പങ്കുവെച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പളനിസ്വാമിക്ക് പിറന്നാൾ ആശംസ നേർന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് എന്നിവർ സാമൂഹിക മാധ്യമങ്ങളിൽ ആശംസ അറിയിച്ചു. ജനസേവനം തുടരാൻ പളനിസ്വാമിക്ക് ആരോഗ്യവും ദീർഘായുസും ഉണ്ടാവട്ടെയെന്ന് ഇരുവരും ആശംസ സന്ദേശത്തിൽ കുറിച്ചു. സംസ്ഥാനത്തിന്റെ വിവിധ…

Read More

യുവതിയുടെ മൃതദേഹം കാറിൽ കണ്ടെത്തി തമിഴ്‌നാട് പോലീസ്; കുഴിയെടുക്കുന്നതിനിടെ പ്രതികൾ പിടിയിൽ

crime death

ചെന്നൈ : റോഡരികിൽ നിർത്തിയിട്ട കാറിൽ യുവതിയുടെ മൃതദേഹം ഹൈവേ പോലീസ് കണ്ടെത്തി. മൃതദേഹം മറവുചെയ്യാൻ കുഴിയെടുക്കുന്നതിനിടെ പ്രതികളെന്നു സംശയിക്കുന്നവർ പിടിയിലായി. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ കൊടൈക്കനാൽ റോഡിലാണ് സംഭവം. ഹൈവേയിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. അടുത്തുതന്നെ രണ്ടുപേർ കുഴിയെടുക്കുന്നതും കണ്ടു. ഇരുവരെയും കൈയോടെ പിടികൂടി. ദിവാകർ, ഇന്ദ്രകുമാർ എന്നിവരെയാണ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. തിരുപ്പൂരിൽ സ്വകാര്യമില്ലിൽ ജോലിനോക്കുന്ന പ്രിൻസിയാണ്‌(27) കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ദിവാകറും പ്രിൻസിയും അടുപ്പത്തിലായിരുന്നു. ബന്ധമുപേക്ഷിക്കാൻ തീരുമാനിച്ച ദിവാകർ പ്രിൻസിയെ പ്രലോഭിച്ച്…

Read More