സ്ത്രീകൾക്ക് സുരക്ഷിത ഇടങ്ങളായി ‘പിങ്ക് ബൂത്ത്; സന്തുഷ്ടരായി സ്ത്രീകൾ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രത്യേകം ഒരുക്കിയ പിങ്ക് പോളിങ് ബൂത്തുകൾ സ്ത്രീകൾക്ക് സുരക്ഷിത ഇടങ്ങളായി. ചെന്നൈയിൽ 16 ഇടങ്ങളിലാണ് പിങ്ക് ബൂത്തുകൾ സജ്ജീകരിച്ചിരുന്നത്. ഗർഭിണികൾക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർക്കും വയോധികർക്കും പിങ്ക് ബൂത്തുകൾ സുരക്ഷയുടെ തണലൊരുക്കി. സഹായ കേന്ദ്രങ്ങൾ, വിശ്രമസ്ഥലം, കുട്ടികൾക്ക് കളിസ്ഥലം, ഭിന്നശേഷിക്കാർക്കായി റാംപുകൾ തുടങ്ങിയ സൗകര്യങ്ങൾ ബൂത്തുകളിൽ ഒരുക്കിയിരുന്നു. പൂക്കളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച പിങ്ക് ബൂത്തുകളിൽ ഉദ്യോഗസ്ഥരും പോലീസുകാരും ഉൾപ്പെടെ എല്ലാജീവനക്കാരും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്. പ്രത്യേക പരിചരണം ആവശ്യമുള്ള സ്ത്രീകൾക്ക് മുൻഗണനയുണ്ട്.

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ നേതാക്കൾ ആത്മവിശ്വാസത്തിൽ

ചെന്നൈ : പോളിങ് ദിവസം രാവിലെത്തന്നെ വോട്ടുരേഖപ്പെടുത്തിയ രാഷ്ട്രീയപാർട്ടി നേതാക്കൾ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ജനങ്ങളോട് ആഹ്വാനംചെയ്തു. തങ്ങളുടെ പാർട്ടിയുടെയും മുന്നണിയുടെയും വിജയം ഉറപ്പാണെന്നും എല്ലാവരും പ്രതികരിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കം ഭരണമുന്നണി നേതാക്കൾ വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. ഞാൻ തമിഴ്‌നാട് മുഴുവൻ യാത്രചെയ്ത്‌ പ്രചാരണം നടത്തിയിരുന്നു. സംസ്ഥാനത്തെ സാഹചര്യം പൂർണമായും ഡി.എം.കെ.യ്ക്കും ഇന്ത്യമുന്നണിക്കും അനുകൂലമാണ് എന്നും  ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു.  

Read More

ട്രെയിനിൽ തമിഴ് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളിയായ പ്രതി പിടിയിൽ

തമിഴ് നടിയും മോഡലുമായ യുവതിക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. കൊല്ലം ചവറ തയ്യിൽ അൻസാർ ഖാനാണ്(25) പിടിയിലായത്. ഏപ്രിൽ 12ന് ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസിലായിരുന്നു സംഭവം. യുവതി ഉറങ്ങുന്ന സമയത്താണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. യുവതി ഉണർന്നതോടെ ഇയാൾ ശുചിമുറിയിൽ ഒളിച്ചു. ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ പുറത്തേക്ക് ചാടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അൻസാർ ഖാൻ പിടിയിലായത് നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കഞ്ചാവ് കേസുകളിലും ഇയാൾ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Read More

ലോക്സഭാ തിരഞ്ഞെടുപ്പിനായി വോട്ട് ചെയ്ത് തമിഴ് സൂപ്പർ താരങ്ങൾ

  ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ട് രേഖപ്പെടുത്തി സൂപ്പർസ്റ്റാർ രജനികാന്തും കമൽഹാസനും. ചെന്നൈയിലെ അതത് പോളിംഗ് ബൂത്തിൽ എത്തിയാണ് താരങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. നടൻ ധനുഷ് ടിടികെ റോഡിലെ സെൻ്റ് ഫ്രാൻസിസ് സേവ്യർ സ്കൂളിൽ ഡ്യൂട്ടി നിർവഹിച്ചു. കിൽപ്പോക്കിലെ ചെന്നൈ ഹൈസ്‌കൂളിലാണ് വിജയ് സേതുപതി വോട്ട് രേഖപ്പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ഘട്ട പോളിംഗ് ഇന്നാണ് ആരംഭിച്ചത്. സൂപ്പർസ്റ്റാർ രജനികാന്ത് തൻ്റെ ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോളിങ് ബൂത്തിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ആരാധകർ അദ്ദേഹത്തെ അഭിവാദ്യം…

Read More

കേന്ദ്ര ഏജൻസികൾ ഫോൺ ചോർത്തുന്നു; പരാതി ഉന്നയിച്ച് ഡി.എം.കെ

ചെന്നൈ : ഡി.എം.കെ.യുടെ പ്രധാന നേതാക്കളുടെയും സ്ഥാനാർഥികളുടെയും ഫോൺകോളുകൾ സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.), ആദായനികുതി വകുപ്പ് എന്നീ കേന്ദ്ര ഏജൻസികൾ ചോർത്തുന്നതായി ആരോപിച്ച് ഡി.എം.കെ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഡി.എം.കെ. ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതുമുതൽ ഫോൺ ചോർത്തുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മുതിർന്ന നേതാക്കളുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ ഫോണുകളും എജൻസികൾ ചോർത്തിയിട്ടുണ്ടെന്നും പരാതിയിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്നും ആർ.എസ്. ഭാരതി പരാതിയിൽ ആവശ്യപ്പെട്ടു.

Read More

നഗരത്തിൽ കനത്ത ചൂട്; പോളിങ് സ്റ്റേഷനുകൾക്ക് സമീപം അടിയന്തര വൈദ്യസഹായത്തിന് ആംബുലൻസും പ്രഥമശുശ്രൂഷാ സൗകര്യവും ഒരുക്കി ആരോഗ്യവകുപ്പ്

ചെന്നൈ: പോളിങ് ബൂത്തുകൾക്ക് സമീപം അടിയന്തര വൈദ്യസഹായത്തിന് ആംബുലൻസ് സൗകര്യവും പ്രഥമ ശുശ്രൂഷാ സൗകര്യവും ഏർപ്പെടുത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തമിഴ്‌നാട്ടിൽ ഉഷ്ണതരംഗം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ വോട്ടർമാർ തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് വോട്ടര് മാരുടെ ആരോഗ്യകാര്യങ്ങളെ മുൻനിർത്തി ആരോഗ്യവകുപ്പ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു വശത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. മറുവശത്ത്, വോട്ടർമാർക്ക് ആവശ്യമായ ചികിത്സാ സഹായത്തിനായി ആരോഗ്യവകുപ്പ് ചില മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ( 108 )ആംപുലാൻസ് സർവീസ് സംസ്ഥാന ഒരുക്കിയതായി…

Read More

വോട്ടെടുപ്പ് : ചെന്നൈയിൽ നിന്ന് മറ്റുജില്ലകളിലേക്ക് യാത്ര ചെയ്തത് 6 ലക്ഷം പേർ; വിമാനടിക്കറ്റ് നിരക്ക് മൂന്നിരട്ടി

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നഗരവാസികൾ സംസ്ഥാനത്തെ സ്വന്തം ജില്ലകളിലേക്ക് കൂട്ടമായി തിരിച്ചതോടെ വൻ യാത്രത്തിരക്ക്. ബുധനാഴ്ച രാത്രിയിൽ തുടങ്ങിയ തിരക്ക് വ്യാഴാഴ്ചയും തുടർന്നു. ന ഗരാതിർത്തിയിലെ ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ വലിയനിരയാണ് കാണപ്പെട്ടത്. സ്വകാര്യവാഹനങ്ങൾ കൂടാതെ ബസുകളിലും തീവണ്ടികളിലും തിരക്ക് ദൃശ്യമായി. ജോലിക്കും ഉപരിപഠനത്തിനുമായി ചെന്നൈയിൽ താമസമാക്കിയ തമിഴ്‌നാടിന്റെ മറ്റ് ജില്ലകളിൽനിന്നുള്ളവരിൽ മിക്കവരുടെയും വോട്ട് സ്വന്തംനാട്ടിൽത്തന്നെയാണ്. ഇത്തവണ വോട്ടെടുപ്പ് വാരാന്ത്യത്തിലായതിനാൽ നാട് സന്ദർശിക്കാനുള്ള അവസരമായിക്കൂടി കണ്ടാണ് പലരും യാത്രപുറപ്പെട്ടത്. ചെന്നൈയിലെ പോളിങ് ബൂത്തുകളിൽ മിക്കതും സ്കൂളുകളിലും കോളേജുകളിലുമാണ്. ബൂത്ത് ഒരുക്കേണ്ട ജോലികൾ…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ്; 40-ൽ 30-ലധികം സീറ്റുകൾ ഡി.എം.കെ. സഖ്യം നേടുമെന്ന് സർവേ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള ഇന്ത്യസഖ്യം തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 40-ൽ 30-ലധികം സീറ്റുകൾ നേടുമെന്ന് തന്തി ടി.വി.യുടെ പ്രീ-പോൾ സർവേ. ബി.ജെ.പി.ക്ക് ഒരു സീറ്റിൽ മാത്രമായിരിക്കും ചിലപ്പോൾ ജയം. വെല്ലൂരിൽ എൻ.ഡി.എ. സ്ഥാനാർഥി എ.സി. ഷൺമുഖവും ഡി.എം.കെ. സിറ്റിങ് എം.പി. കതിർ ആനന്ദും തമ്മിൽ കടുത്തമത്സരമുണ്ടാകും. പെരമ്പല്ലൂരിൽ ഡി.എംകെ.യുടെ മുതിർന്ന നേതാവ് കെ.എൻ. നെഹ്രുവിന്റെ മകൻ അരുൺ നെഹ്രു സിറ്റിങ് എം.പി.യായ എൻ.ഡി.എ.യുടെ ടി.ആർ. പാരിവേന്ദറിനേക്കാൾ നേരിയതോതിൽ മാത്രമാണ് മുന്നിലുള്ളത്. ബി.ജെ.പി. നേതാവ് നൈനാർ നാഗേന്ദ്രൻ കോൺഗ്രസുമായി ഏറ്റുമുട്ടുന്ന തിരുനെൽവേലിയിലും കടുത്തമത്സരമുണ്ടാകും.…

Read More

വോട്ടിങ് യന്ത്രം കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജിപിആർഎസ് ഉപകരണങ്ങൾ ഘടിപ്പിക്കും

ചെന്നൈ: താംബരം, പല്ലാവരം, ചോശിങ്ങനല്ലൂർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് വോട്ടിംഗ് യന്ത്രങ്ങളുമായി പോകുന്ന 101 വാഹനങ്ങൾക്കുള്ള ജിപിആർഎസ് ഉപകരണങ്ങളുടെ ഘടിപ്പിക്കൽ ഇന്നലെ കിഴക്കേ താംബരത്തെ റെയിൽവേ ഗ്രൗണ്ടിൽ നടന്നു. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്‌സൈറ്റ് വഴി അനുവദിച്ച് പങ്കിട്ടതായി തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു: . പോളിംഗിനായി സെക്യൂരിറ്റി ഡിപ്പോസിറ്ററിയിൽ സൂക്ഷിച്ചിരിക്കുന്ന ഈ യന്ത്രങ്ങൾ കൊണ്ടുപോകാൻ ഓരോ മണ്ഡലത്തിനും ഒരു വാഹനം എന്ന നിലയിൽ 101 വാഹനങ്ങൾ 101 മണ്ഡലങ്ങളിലേക്ക് അയയ്ക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ഒരു…

Read More

തമിഴ്നാട് ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ചെന്നൈ : ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് തമിഴ്‌നാടും പുതുച്ചേരിയും വിധിയെഴുതും. തമിഴ്നാട്ടിലെ 39-ഉം പുതുച്ചേരിയിയിലെ ഒന്നും ഉൾപ്പെടെ 40 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക . ഡി.എം.കെ. നയിക്കുന്ന ഇന്ത്യ മുന്നണിയും ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ.യും അണ്ണാ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള സഖ്യവും ബുധനാഴ്ച സംസ്ഥാനത്തുടനീളം ശക്തമായ പ്രചാരണമാണ്  നടത്തിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെയും നേതൃത്വത്തിൽ ചെന്നൈയിലും സേലത്തും റോഡ്ഷോ ഉണ്ടായിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കോയമ്പത്തൂരിലും കേന്ദ്രമന്ത്രി എൽ. മുരുകൻ നീലഗിരിയിലും…

Read More